കഴിഞ്ഞ ദശകത്തിലെ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ വിജയശില്പി ശ്രീലങ്കന്‍ ഇതിഹാസ ബോളര്‍ ലസിത് മലിംഗ ആണെന്ന് നായകന്‍ രോഹിത് ശര്‍മ്മ. കഴിഞ്ഞ ദിവസം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മലിംഗയ്ക്ക് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിക്കുന്നതിനിടെയാണ് രോഹിത് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ മാച്ച് വിന്നറായി മലിംഗയെ വിശേഷിപ്പിക്കുന്ന രോഹിത്, ഒരു ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വലിയ ആശ്വാസം മലിംഗ തനിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ടീമിലെ സാന്നിധ്യം വളരെ പ്രധാനമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. 2008 […]
Sports
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കി ; പോരാട്ടം കടുക്കും.
മുന്‍ ഇന്ത്യന്‍ താരവും 2007 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ദേശീയ ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനുനായിരുന്ന റോബിന്‍ സിംഗ്, ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം റോബിന്‍ സിംഗ് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. 2010 ല്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത റോബിന്‍സിംഗ്, ഇപ്പോളും അവരുടെ പരിശീലക സംഘത്തിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ ഡെക്കാണ്‍ ചാര്‍ജേഴ്സ്, ഇന്ത്യ എ ടീം, ഇന്ത്യ അണ്ടര്‍ 19 ടീം തുടങ്ങിയവരേയും റോബിന്‍ […]
ഓസിലിനെ ആക്രമിക്കാന്‍ മോഷ്ടാക്കള്‍, ചെറുത്തു തോല്‍പിച്ച് സഹതാരം കൊളാസിനാച്ച്; വീഡിയോ
ആഴ്സണല്‍ സൂപ്പര്‍ താരം മെസ്യൂത് ഓസിലിനും സഹതാരം സീഡ് കൊളാസിനാച്ചിനുമെതിരെ അക്രമ ശ്രമം. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊളോസിനാച്ച് കാറിന് പുറത്തിറങ്ങി പ്രതിരോധിച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ രംഗത്തിന്‍റെ വീഡിയോ പുറത്തായിട്ടുണ്ട്. റെസ്റ്റോറന്‍റിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് ബൈക്കില്‍ ഹൈല്‍മറ്റ് ധരിച്ച രണ്ട് പേര്‍ വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. കാറിനകത്തിരിക്കുന്ന ഓസിലിനെ ആക്രമിക്കാനായി അക്രമി ശ്രമിക്കുമ്പോള്‍ കൊളാസിനാച്ച് പുറത്തിറങ്ങി പ്രതിരോധിക്കുകയായിരുന്നു. ഇരു […]
ഔട്ടാകാതെ ഔട്ടായി യുവരാജിന്റെ വിചിത്ര പുറത്താകല്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലെ ഒന്റാരിയോയില്‍ നടന്നത്. കാനഡയിലെ ഗ്ലോബല്‍ ട്വന്റി20 ലീഗില്‍. പക്ഷേ യുവരാജിന്റെ അരങ്ങേറ്റം തോല്‍വിയില്‍ കരാശിച്ചത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശയിലാക്കിയത്. യുവരാജ് നയിച്ച ടോറന്റോ നാഷണല്‍സ് 8 വിക്കറ്റിനാണ് വാന്‍കോവര്‍ നൈറ്റ്സിനോട് തോറ്റത്. യുവരാജ് 27 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് പുറത്തായി. യുവിയുടെ വിചിത്ര പുറത്താകലാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. റിസ്‍വാന്‍ ഷീമയുടെ പന്തിലായിരുന്നു യുവിയുടെ പുറത്താകല്‍. ഒരു […]
മലിംഗക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം; ഗംഭീര വിജയമൊരുക്കാന്‍ ലങ്ക
ശ്രീലങ്കന്‍ സൂപ്പര്‍ താരം മലിംഗക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തോടെ മലിംഗ കളി മതിയാക്കും. ഉച്ചക്ക് രണ്ടരയോടെയാണ് മത്സരം ആരംഭിക്കുക. ഗംഭീര വിജയത്തോടെ മലിംഗക്ക് വിടവാങ്ങല്‍ ഒരുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ലങ്കന്‍ നായകന്‍ കരുണരത്നെ പറഞ്ഞു. ”ഇന്നത്തെ മത്സരം വിജയിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സൂപ്പര്‍താരത്തിന് ഇന്ന് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ചതായിരിക്കും ഈ വിജയം. അദ്ദേഹത്തിന് മികച്ചൊരു വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ശ്രമിക്കുമെന്നും കരുണരത്നെ കൂട്ടിച്ചേര്‍ത്തു. വേറിട്ട ബൌളിങ് ശൈലികൊണ്ട് ശ്രദ്ധ […]
തീവ്രവാദത്തെ ഒതുക്കാന്‍ ധോണി കശ്മീരിലേക്ക്; വിക്ടര്‍ ഫോഴ്സിന്റെ ഭാഗമാകും
മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ക്രിക്കറ്റ് കളത്തില്‍ നിന്ന് ഒഴിവെടുത്ത് സൈനിക സേവനത്തിന്റെ ഭാഗമാകുന്നു. ധോണി, കശ്മീര്‍ താഴ്‍വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്സിന്റെ ഭാഗമാകും. രാഷ്ട്രീയ റൈഫിള്‍സിന്റെ തീവ്രവാദവിരുദ്ദ സേനയുടെ ഭാഗമാണ് വിക്ടര്‍ ഫോഴ്‍സ്. അനന്ദ്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബുദ്ഗാം തുടങ്ങിയ പ്രദേശങ്ങളുടെ സുരക്ഷയാണ് വിക്ടര്‍ ഫോഴ്‍സിന്റെ ചുമതല. കശ്മീര്‍ താഴ്‍വരയില്‍ നിയോഗിക്കപ്പെടുന്ന ധോണി, സൈന്യത്തിന്റെ പട്രോളിങ്, കാവല്‍ ജോലികളില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പാരച്യൂട്ട് റെജിമെന്റ് 106 ടിഎ ബറ്റാലിയനൊപ്പമാണ് […]
ഒപ്പോ ഒഴിവായി; ഇന്ത്യന്‍ ടീമിന്റെ ‘നെഞ്ചത്ത്’ ഇനി മലയാളിയുടെ ബൈജൂസ്
ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ഒഴിയുന്നു. സെപ്തംബര്‍ മുതല്‍ പുതിയ സ്പോണ്‍സര്‍മാരാണ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ ഇടംപിടിക്കുക. 2017 മാര്‍ച്ചില്‍ 1079 കോടി രൂപക്കാണ് ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍മാരായി ഒപ്പോ എത്തിയത്. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് തുക അസന്തുലിതവും വളരെ ഉയര്‍ന്നതുമായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്. ഇതേസമയം, ഒപ്പോയുടെ കരാറാണ് അവര്‍ ബംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ് ആപ്പിന് മറിച്ചുനല്‍കിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് പരമ്പര വരെയാകും ഒപ്പോയുടെ പേര് ഇന്ത്യന്‍ ടീമിന്റെ […]
വരുന്നു, വിരമിച്ച താരങ്ങളുടെ സംഘടന
മുൻ ഇന്ത്യൻ താരങ്ങൾക്കായുള്ള സംഘടനക്ക് ബി.സി.സി.ഐ അംഗീകാരം. പുതുതായി രൂപീകരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ഐ.സി.എ) എന്ന സംഘടന വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും. നോൺ പ്രോഫിറ്റ് കമ്പനിയായി രൂപീകരിക്കുന്ന സംഘടനക്ക് ബി.സി.സി.ഐ ഔദ്യോഗികമായി അംഗീകാരം നൽകിയിരിക്കുകയാണ്. പ്രമുഖ ക്രിക്കറ്റ് രാജ്യങ്ങളിൽ നിലവിൽ ഇന്ത്യക്കും പാകിസ്താനും മാത്രമാണ് ഇത്തരത്തിലൊരു സംഘടന ഇല്ലാത്തത്. എന്നാൽ മറ്റു രാജ്യങ്ങളിൽ, മുൻ താരങ്ങളും നിലവിൽ കളിക്കുന്നവരും ഉൾപ്പെടുന്ന സംഘടനയാണുള്ളതെങ്കിൽ ഇന്ത്യ രൂപീകരിക്കാൻ പോകുന്ന ഐ.സി.എ, റിട്ടയർ ചെയ്തവർക്ക് മാത്രമുള്ളതായിരിക്കും. പുരുഷ […]
ഐ.സി.സി ടെസ്റ്റ് റാങ്കിങ് പുറത്ത് വന്നപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത്
ഐ.സി.സി പുതിയ ടെസ്റ്റ് റാങ്കിങ് പുറത്ത് വിട്ടു. റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്തുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍. 113 പോയിന്റുമായി ഇന്ത്യയാണ് ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം. 922 റേറ്റിങ് പോയിന്റോടുകൂടിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. നിലവിലെ ഏകദിന റാങ്കിങിലും 886 പോയിന്റുമായി കോഹ്‍ലി […]
ധോണിയോടെന്ന പോലെയാണ് കുല്‍ദീപിനോടും: നയം വ്യക്തമാക്കി കോഹ്‌ലി
ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഡ്രസിങ് റൂമില്‍ സഹകളിക്കാരോട് ദേഷ്യപ്പെടുന്ന രീതിയില്ലെന്ന് കോഹ്‌ലി പറയുന്നു. യുവതാരങ്ങളിലെ ക്രിക്കറ്റിനെ പോഷിപ്പിക്കാന്‍ അവരെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കോഹ്‌ലി പറഞ്ഞു. തുടക്കത്തില്‍ ഒരു പാട് പാളിച്ചകള്‍ സംഭവിച്ചുവെന്നും എന്നാല്‍ അത്തരത്തിലുള്ളത് യുവകളിക്കാര്‍ക്ക് സംഭവിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും കോഹ്‌ലി പറയുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയര്‍ത്ത് സംസാരിക്കുന്ന അന്തരീക്ഷം ടീം അംഗങ്ങള്‍ക്കിടയില്‍ ഇല്ല, ധോണിയോടെന്ന പോലൊ സൗഹൃദപരമായാണ് കുല്‍ദീപിനോടും […]