മഴ മൂലം നിര്‍ത്തിവെച്ച ഇന്ത്യ വെസ്റ്റ് ഇന്‍റീസ് രണ്ടാം ടി20യില്‍ ഇന്ത്യക്ക് 22 റണ്‍സ് ജയം. ഡി.എല്‍.എസ് നിയമത്തിലൂടെയാണ് ഇന്ത്യയുടെ വിജയം. 15.3 ഓവറില്‍ 98 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ വിന്‍റീസ് നില്‍ക്കെയാണ് കളി തടസപ്പെട്ടത്. എട്ട് റണ്‍സെടുത്ത് കൊണ്ട് പൊള്ളാര്‍ഡും ആറ് റണ്‍സുമായി ഹെറ്റ്മെയറുമായിരുന്നു ക്രീസില്‍. 54 റണ്‍സ് നേടിയ റോവ്മാന്‍ പവലിന്‍റെ മികച്ച പ്രകടനമാണ് വിന്‍റീസിന് വിജയ പ്രതീക്ഷകള്‍ നല്‍കിയത്. എന്നാല്‍, മഴ കരീബിയന്‍ പടക്ക് മുന്നില്‍ നാശം വിതച്ചു. ഇന്ത്യക്ക് […]
Sports
6-6-4-4-6-6…. പാക് താരത്തിനെതിരെ ഗെയ്‍ലിന്റെ വെടിക്കെട്ട്
ട്വന്റി 20 ക്രിക്കറ്റില്‍ കരീബിയന്‍ താരം ക്രിസ് ഗെയ്‍ലിനോളം ആക്രമണകാരിയായ ബാറ്റ്സ്മാന്‍മാര്‍ കുറവായിരിക്കും. ക്രീസില്‍ താളം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ഗെയ്‍ലിനെ തളക്കുക എന്നത് ബോളര്‍മാര്‍ക്ക് ബാലികേറമല പോലെയാണ്. സംഹാരതാണ്ഡവം തുടങ്ങിയാല്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണൊഴുകും. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ലീഗിലും ഗെയ്‍ല്‍, ബോളര്‍മാരുടെ മേല്‍ ആക്രമണം അഴിച്ചുവിടുകയാണ്. ഇന്നലെ എഡ്മണ്ട് റോയല്‍സിനെതിരായ മത്സരത്തില്‍ വാന്‍കോവര്‍ നൈറ്റ്സിനെ ഗെയ്‍ല്‍ വെടിക്കെട്ട് ബാറ്റിങിലൂടെയാണ് വിജയത്തിലേക്ക് എത്തിച്ചത്. കേവലം 44 പന്തില്‍ നിന്ന് ഗെയ്‍ല്‍ അടിച്ചുകൂട്ടിയ 94 റണ്‍സാണ് വാന്‍കോവര്‍ […]
മലപ്പുറം സ്വദേശി അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ
മലപ്പുറം സ്വദേശിയായ അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ. എം.എസ്.പി ഫുട്ബോൾ അക്കാദമിയില്‍ നിന്ന് കാല്‍പ്പന്ത് കളി തുടങ്ങിയ അര്‍ജുന്‍, 2012 ല്‍ സുബ്രതോ കപ്പിലെ മികച്ച താരമായി വളര്‍ന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാല ടീമിന്റെ കുന്തമുന ആയി. കാലിക്കറ്റ് യൂണിവേഴ്‍സിറ്റിയും ഗോകുലം എഫ്.സിയുമായി നടന്ന സൗഹൃദ മത്സരത്തിലെ മിന്നും പ്രകടനം അര്‍ജുനെ ഗോകുലം കേരള എഫ്.സിയില്‍ എത്തിച്ചു. കേരള പ്രീമിയര്‍ ലീഗില്‍ അര്‍ജുന്റെ മാന്ത്രികതാളം ഗോകുലം മാത്രമല്ല, […]
ചുവപ്പ് കാര്‍ഡ്: മെസിക്ക് മൂന്ന് മാസത്തെ വിലക്ക്
കോപ്പ അമേരിക്ക ഫുട്ബോളിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് കണ്ട അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് വിലക്ക്. തെക്കേ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കോപ്പ അമേരിക്ക മത്സര ശേഷം ടൂര്‍ണമെന്റിന്റെ സംഘാടകര്‍ക്കും റഫറിമാര്‍ക്കും എതിരെ മെസി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്പ്യന്മാരാക്കാന്‍ റഫറിമാര്‍ ഒത്തുകളിക്കുകയാണെന്നും, അഴിമതി നിറഞ്ഞ മത്സരത്തിന്റെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വേണ്ടെന്നും മെസി പറഞ്ഞിരുന്നു.
കൊഹ്‍ലിയുടെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് ഓസീസ് താരം
ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 24 സെഞ്ച്വറികള്‍ തികച്ചവരുടെ റെക്കോര്‍ഡ് ബുക്കില്‍ ഇന്നലെ വരെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയായിരുന്നു ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന് പിന്നിലായി രണ്ടാമന്‍. എന്നാല്‍ ഇന്ന് മുതല്‍ ഈ റെക്കോര്‍ഡ് ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ പേരിലായിരിക്കും. 123 ഇന്നിങ്സുകളില്‍ നിന്നാണ് വിരാട് കൊഹ്‍ലി 24 ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയതെങ്കില്‍ 118 ഇന്നിങ്സുകളില്‍ നിന്നാണ് ഈ നേട്ടത്തിലേക്ക് ഓസീസ് താരം എത്തിയത്. ഇതേസമയം, ഒന്നാം സ്ഥാനത്തുള്ള ബ്രാഡ്മാന്‍ കേവലം 66 ഇന്നിങ്സുകളില്‍ നിന്നാണ് 24 […]
ആഷസില്‍ ഒസീസിന് ബാറ്റിങ് തകര്‍ച്ച
ആദ്യ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ ആസ്ത്രേലിയക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ത്രേലിയക്ക് ആദ്യ ദിനം തീരുംമുന്നേ 122 റണ്‍സിന് 8 വിക്കറ്റുകളാണ് നഷ്ടമായത്. സ്റ്റുവാർട്ട് ബോർഡ് നാല് വിക്കറ്റ് എടുത്തു. ഒസീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ 2 റൺസ് എടുക്കുന്നതിനിടെ കരുത്തനായ ഡേവിഡ് വാർണറെ (2) ആസ്ത്രേലിയക്ക് നഷ്ടമായി. തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ആസ്ത്രേലിയൻ നിരയിൽ സ്റ്റീവ് സ്മിത്ത് (68*) മാത്രമേ പിടിച്ച് നിന്നുള്ളു. ആറ് പേരാണ് രണ്ടക്കം കാണാതെ […]
രവി ശാസ്ത്രി തന്നെ മതിയെന്ന് കോഹ്‍ലി; പ്രതികരണവുമായി ഗാംഗുലി
പുതിയ ക്രിക്കറ്റ് പരിശീലകനെ അന്വേഷിക്കുന്നതിനിടെ, രവി ശാസ്ത്രി തന്നെ തുടരുന്നതാണ് തന്റെ താത്പര്യമെന്ന് അറിയിച്ച് നായകൻ വിരാട് കോഹ്‍ലി രംഗത്ത് വന്നത് മുൻ താരങ്ങളെയും കളി നിരീക്ഷകരെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ലോകകപ്പ് തോൽവിക്ക് ശേഷം ടീം ഉടച്ച് വാർക്കണമെന്ന് പലരും ആവശ്യമുന്നയിക്കുന്നതിനിടെ, വിരാടിന് പിന്തുണയുമായി വിഖ്യാത താരം സൗരവ് ഗാംഗുലി രംഗത്ത്. ടീമുമായി അടുപ്പമുള്ളയാളാണ് രവി ശാസ്ത്രിയെന്നും, അദ്ദേഹം തന്നെ പരിശീലകനായി തുടരുന്നതാണ് തനിക്ക് താത്പര്യമെന്നും വിൻഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് കോഹ്‍ലി പറഞ്ഞിരുന്നു. പുതിയ കോച്ചിനെ […]
ആഷസില്‍ ഒസീസിന് മങ്ങിയ തുടക്കം
ഇംഗ്ലണ്ട് – ആസ്ത്രേലിയ ആഷസ് പരമ്പരയ്ക്ക് തുടക്കമായി. ടോസ് നേടിയ ആസ്ത്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ സ്കോർബോർഡിൽ 17 റൺസ് എടുക്കുന്നതിനിടെ കരുത്തനായ ഡേവിഡ് വാർണറെയും (2) ഓപ്പണര്‍ കാമറെൺ ബാൻക്രോഫ്റ്റിനെയും (8) മടക്കി അയച്ച് ഇംഗ്ലണ്ട് ഗംഭീര തുടക്കമാണ് കാഴ്ച്ചവെച്ചത്. സ്റ്റുവാര്‍ട്ട് ബോര്‍ഡിനാണ് വിക്കറ്റുകള്‍. സ്റ്റീവന്‍ സ്മിത്തും ഉസ്മാൻ ക്വാജയുമാണ് ക്രീസിൽ. 14 പന്ത് നേരിട്ട വാർണറെ പേസർ സ്റ്റുവാർട്ട് ബോർഡ് വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോള്‍, ബാന്‍ക്രാഫ്റ്റിനെ ബോര്‍ഡ് റൂട്ടിന്റെ കെെകളിലെത്തിക്കുകയായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ […]
‘കോഹ്‌ലിയുമായുള്ള തര്‍ക്കം’: ഒടുവില്‍ രോഹിതിന്റെ മറുപടിയുമെത്തി
ഉപനായകന്‍ രോഹിത് ശര്‍മ്മയുമായി ഒരു പ്രശ്‌നവുമില്ലെന്ന് നായകന്‍ വിരാട് കോഹ്‌ലി അടുത്തിടെയാണ് വ്യക്തമാക്കിയത്. എന്നാല്‍ വിഷയത്തില്‍ രോഹിത് ശര്‍മ്മ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വിഷയത്തില്‍ രോഹിതിന്റെ മറുപടി എത്തിയിരിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പരോക്ഷ മറുപടി. ഞാനിറങ്ങുന്നത് എന്റെ ടീമിനായി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടികൂടിയാണെന്നാണ് രോഹിത് ട്വീറ്റ് ചെയ്തത്. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെയാണ് ടീമില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നും രോഹിത്തും കോഹ്‌ലിയും രണ്ട് തട്ടിലാണെന്നുമുള്ള റിപോര്‍ട്ടുകള്‍ പുറത്ത് വന്നത്. രോഹിയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും […]
‘ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷറും വിക്കറ്റ്കീപ്പറും ധോണി തന്നെ’ എം.എസ്.കെ പ്രസാദ്
ഇന്ത്യന് ടീമിലെ ഏറ്റവും പരിജയസമ്പന്നനായ മഹേന്ദ്ര സിങ് ധോണി തന്നെയാണ് ഏറ്റവും മികച്ച ഫിനിഷറും വിക്കറ്റ് കീപ്പറുമെല്ലാം ഇപ്പോഴും മഹേന്ദ്ര സിങ് ധോണി തന്നെയാണെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ്. ലോകകപ്പില്‍ മഹേന്ദ്ര സിങ് ധോണിയെ ഉള്‍പ്പെടുത്തുന്നതിലൂടെ മധ്യനിരക്ക് വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്താന്‍ സാധിച്ചില്ല എന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു എം.എസ്,കെ പ്രസാദ്. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്നും ധോണി തന്നെയാണ് ഇന്ത്യയുടെ മികച്ച ഫിനിഷറും വിക്കറ്റ് കീപ്പറുമെല്ലാം. മറ്റ് യുവ താരങ്ങളെല്ലാം തുടങ്ങിയതേയുള്ളു. […]