Sports

യു.എസ് ഓപ്പണ്‍; നാലാം തവണയും കിരീടത്തില്‍ മുത്തമിട്ട് നദാല്‍

യു.എസ് ഓപ്പണ്‍ പുരുഷ കിരീടം ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിന്. റഷ്യയുടെ ഡാനിയേല്‍ മെദ്‍വദേവിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം നേടിയത്. അഞ്ച് സെറ്റ് നീണ്ട് നിന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളും അഞ്ചാം സെറ്റും നേടിയാണ് നദാലിന്റെ കിരീട നേട്ടം. നാലാം തവണയാണ് നദാല്‍ യു.എസ് ഓപ്പണില്‍ മുത്തമിടുന്നത്. നദാലിന്റെ പത്തൊന്‍പതാം ഗ്ലാന്‍ഡ് സ്ലാമും നാലാം യു എസ് ഓപ്പണ്‍ കിരീടവുമാണ് ഇത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മെദ്‍വദേവ് ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് […]

Football Sports

ആദ്യമാസം യുണൈറ്റഡിന്റെ സൂപ്പര്‍താരം ഈ ഇരുപത്തൊന്നുകാരന്‍

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഡാനിയല്‍ ജെയിംസിന്. ഇതുവരെ നടന്ന നാല് പ്രീമിയര്‍ ലീ​ഗ് മത്സരങ്ങളിലേയും മിന്നുന്ന പ്രകടനത്തോടെയാണ് ക്ലബ് പുരസ്കാരത്തിന് ജെയിംസ് അര്‍ഹനായത്. ക്രിസ്റ്റല്‍ പാലസില്‍ നിന്ന് ഈ സീസണില്‍ യുണൈറ്റഡിലെത്തിയ താരമാണ് 21-കാരനായ ജെയിംസ്. ഇക്കുറി തന്നെ ടീമിലെത്തിയ ഹാരി മ​ഗ്വയര്‍, ആരോണ്‍ വാന്‍ ബിസാക്ക എന്നിവരെ പിന്തള്ളിയാണ് യുണൈറ്റഡ് ഓ​ഗസ്റ്റിലെ സൂപ്പര്‍ താരമായ വെയില്‍സ് താരമായ ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടത്. 60 ശതമാനത്തിലേറെ വോട്ട് സ്വന്തമാക്കിയാണ് […]

Cricket Sports

സിക്കന്ദര്‍ റാസയെ പുറത്താക്കി സിംബാബ്‍വേ, കാരണം അച്ചടക്കരാഹിത്യം

ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്ബരയ്ക്കുള്ള 15 അംഗ ടീമില്‍ നിന്ന് അച്ചടക്ക സംബന്ധമായ വിഷയം കാരണം സിക്കന്ദര്‍ റാസയെ ഒഴിവാക്കി. ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ താരത്തിനെതിരെ ഉയര്‍ത്തിയ അച്ചടക്ക സംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ് താരത്തെ പുറത്തിരുത്തുവാന്‍ സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ക്യാപ്റ്റനെ പിന്തുണയ്ക്കുക ഒരു താരമെന്ന നിലയില്‍ വലിയ കാര്യമാണെന്നും എല്ലാ താരങ്ങളും ഒരേ ദിശയിലായിരിക്കണം സഞ്ചരിക്കേണ്ടതെ്നനും ഇതിനാല്‍ തന്നെ റാസയെ പുറത്തിരുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സിംബാബ്‍വേയുടെ സെലക്ടര്‍മാരുടെ കണ്‍വീനര്‍ വാള്‍ട്ടര്‍ ചാവഗുട്ട വ്യക്തമാക്കി. സിംബാബ്‍വേ; ഹാമിള്‍ട്ടണ്‍ […]

Cricket Sports

കത്തക്കയറി സഞ്ജു; ഇന്ത്യ ‘എ’യ്ക്ക് ജയം

വെടിക്കെട്ട് പ്രകടനവുമായി സഞ്ജു മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് എയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 36 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മഴ മൂലം 20 ഓവറായി വെട്ടിക്കുറച്ച മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 168 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 91 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസനാണ് ഇന്ത്യയുടെ വിജയശില്‍പി. 27 പന്തില്‍ നിന്നാണ് സഞ്ജു അര്‍ധ സെഞ്ച്വറി പിന്നിട്ടത്. ശിഖര്‍ ധവാന്‍ 51 […]

Football Sports

അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി

കോപ്പ അമേരിക്കയിലെ പോരാട്ടത്തിന് ശേഷം ആദ്യമായി ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടിയപ്പോള്‍ മത്സരഫലം ഗോള്‍രഹിത സമനില. ലോസ് ആഞ്ചല്‍സില്‍ നടന്ന സൌഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ കളത്തില്‍ ഇറങ്ങിയ അര്‍ജന്റീനക്ക് അടിമുടി പിഴച്ചു. ചിലിയുടെ പ്രതിരോധം പൊളിഞ്ഞപ്പോഴൊക്കെ സുവര്‍ണാവസരങ്ങള്‍ അര്‍ജന്റീനയെ തേടിയെത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ഡിബാലയും മാര്‍ട്ടിനെസുമായിരുന്നു അര്‍ജന്റീനയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. സൌഹൃദ മത്സരമായിരുന്നെങ്കിലും കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് ഇരു ടീമുകളും കളംനിറഞ്ഞു. അതുകൊണ്ട് തന്നെ റഫറിമാര്‍ കുറച്ചൊന്നുമല്ല വിയര്‍പ്പൊഴുക്കിയതും. […]

Football Sports

അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി

കോപ്പ അമേരിക്കയിലെ പോരാട്ടത്തിന് ശേഷം ആദ്യമായി ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടിയപ്പോള്‍ മത്സരഫലം ഗോള്‍രഹിത സമനില. ലോസ് ആഞ്ചല്‍സില്‍ നടന്ന സൌഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ കളത്തില്‍ ഇറങ്ങിയ അര്‍ജന്റീനക്ക് അടിമുടി പിഴച്ചു. ചിലിയുടെ പ്രതിരോധം പൊളിഞ്ഞപ്പോഴൊക്കെ സുവര്‍ണാവസരങ്ങള്‍ അര്‍ജന്റീനയെ തേടിയെത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ഡിബാലയും മാര്‍ട്ടിനെസുമായിരുന്നു അര്‍ജന്റീനയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. സൌഹൃദ മത്സരമായിരുന്നെങ്കിലും കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് ഇരു ടീമുകളും കളംനിറഞ്ഞു. അതുകൊണ്ട് തന്നെ റഫറിമാര്‍ കുറച്ചൊന്നുമല്ല വിയര്‍പ്പൊഴുക്കിയതും. […]

Football Sports

ലോകകപ്പ് ലോഗോയ്ക്ക് വന്‍ സ്വീകാര്യത

കായിക മേഖലയിലുള്‍പ്പെടെ ഖത്തര്‍ കൈവരിച്ച മഹത്തായ നേട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ് ലോകകപ്പ് ലോഗോയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെന്ന് ഖത്തര്‍ കായിക വകുപ്പ് മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി. ആശയസമ്പുഷ്ടമായ രീതിയില്‍ ലോഗോ രൂപകല്‍പ്പന ചെയ്ത ഖത്തറിനെ എ.എഫ്.സി പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ അനുമോദിച്ചു. അറേബ്യന്‍ സംസ്കാരവും പൈതൃകവും കായിക സംസ്കാരവുമായി സമന്വയിപ്പിച്ച് ഖത്തറുണ്ടാക്കിയ 2022 ലോകകപ്പ് ഫുട്ബോള്‍ ലോഗോയ്ക്ക് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. ഖത്തറിന്‍റെ ഐഡന്‍റിറ്റിയെ ലോക സംസ്കാരവുമായി കൂട്ടിയോജിപ്പിക്കാന്‍ ലോഗോയിലൂടെ കഴിഞ്ഞത് […]

Football Sports

കലമുടച്ചു; ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി

ഖത്തർ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിൽ അവസാന നിമിഷം ജയം കെെവിട്ട് ഇന്ത്യ. ഇ ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ടീം കലമുടച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രിയാണ് ആദ്യമായി വലകുലുക്കിയത്. കളിയുടെ 24ാം മിനിറ്റിലായിരുന്നു നിരന്നു നിന്ന ഒമാൻ പ്രതിരോധ നിരയെ തുളച്ച് കൊണ്ടുള്ള ഛേത്രിയുടെ ഉഗ്രൻ ഷോട്ട് വലയിലേക്ക് കുതിച്ചത്. ബ്രാൻഡൻ ഫെർണാണ്ടസിൽ നിന്നും കിട്ടിയ പന്ത്, ക്യാപ്റ്റൻ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു. മത്സരത്തിലുടനീളം […]

Cricket Sports

ടെസ്റ്റ് ക്രിക്കറ്റില്‍ ‘ചരിത്രം’ കുറിച്ച് അഫ്ഗാന്‍ താരം റഹ്മത് ഷാ

ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാനിസ്ഥാന്‍ താരമെന്ന ബഹുമതി 26 കാരനായ റഹ്മത് ഷായ്ക്ക്. ബംഗ്ലാദേശിനെതിരായ ചിറ്റഗോങ് ടെസ്റ്റിലാണ് റഹ്മത് ഷായുടെ വ്യക്തിഗത സ്കോര്‍ മൂന്നക്കം കടന്നത്. 187 പന്തുകള്‍ നേരിട്ട റഹ്മത് ഷാ 102 റണ്‍സ് നേടി. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ അഫ്ഗാന്റെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴായിരുന്നു റഹ്മത് രക്ഷക വേഷമണിഞ്ഞത്. അസ്ഗര്‍ അഫ്ഗാന്റെ പിന്തുണയോടെ ക്രീസില്‍ ക്ഷമയോടെ പന്തുകള്‍ നേരിട്ട റഹ്മത് ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പുതു ചരിത്രം […]

Football Sports

ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക പേരും ചിഹ്നവും ദുരുപയോഗം ചെയ്താല്‍ നടപടി

2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ പേരും ചിഹ്നവുമുള്‍പ്പെടെയുള്ള ഫിഫയുടെ ബൗദ്ധിക സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകകപ്പിന്‍റെ പ്രാദേശിക സംഘാടക ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കാണുകയാണെങ്കില്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. 2002ലെ പകര്‍പ്പവകാശ സംരക്ഷണനിയമത്തിലെ ഏഴാം നമ്പര്‍ പ്രകാരവും സമാനമായ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ചട്ടങ്ങള്‍ പ്രകാരവും ഖത്തര്‍ ലോകകപ്പിന്‍റെ ബൗദ്ധിക സ്വത്തുക്കളുടെ പൂര്‍ണമായ അധികാരം ഫിഫയില്‍ നിക്ഷിപ്തമാണ്. ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം, ടൂര്‍ണമെന്റ് ട്രോഫി, […]