Cricket Sports

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര; ബുംറ കളിക്കില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കു കാരണം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. പുറംഭാഗത്തേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. ബുംറയ്ക്കു പകരം പേസര്‍ ഉമേഷ് യാദവിനെ ടീമിലെടുത്തിട്ടുണ്ട്. കളിക്കാര്‍ക്ക് പതിവായി നടത്താറുള്ള പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുംറയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്. ഒക്ടോബര്‍ രണ്ടിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഇതോടെ ഇന്ത്യയില്‍ ടെസ്റ്റ് കളിക്കുകയെന്ന ബുംറയുടെ മോഹം ഇനിയും നീളും. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ച ശേഷം ബുംറ കളിച്ച 12 ടെസ്റ്റുകളും വിദേശത്തായിരുന്നു. […]

India Sports

പി.വി. സിന്ധുവിന്റെ പരിശീലക രാജിവെച്ചു

ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധുവിന്റെ ദക്ഷിണ കൊറിയയിൽനിന്നുള്ള ഇന്ത്യൻ വനിതാ ടീം പരിശീലക കിം ജി ഹ്യുൻ രാജിവച്ചു. ഈ പ്രാവശ്യം ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് കിരീടത്തിലേക്ക് സിന്ധുവിനെ കൈപിടിച്ചു നടത്തിയ പരിശീലകയാണ് രാജിവച്ച കിം. ലോക ചാംപ്യന്‍ഷിപ്പിനു തൊട്ടുപിന്നാലെ നടന്ന ചൈന ഓപ്പണിൽ സിന്ധു രണ്ടാം റൗണ്ടിൽത്തന്നെ പുറത്തായതിന്റെ നിരാശയ്‌ക്കിടെയാണ് പരിശീലകയുടെ രാജി. ഭർത്താവിനൊപ്പം ന്യൂസീലൻഡിൽ ആയിരുന്നതിനാൽ ചൈന ഓപ്പണിൽ സിന്ധുവിന് കിമ്മിന്റെ സേവനം ലഭിച്ചിരുന്നില്ല. ലോക അഞ്ചാം നമ്പർ താരമായിരുന്ന പി.വി. സിന്ധുവിനൊപ്പം […]

Football Sports

ലോക ഫുട്ബോളര്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മെസി പറഞ്ഞത്…

ആറാം തവണയാണ് ലോക ഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസി സ്വന്തമാക്കുന്നത്. ഒരു വ്യക്തിഗത പുരസ്കാരം തനിക്ക് ലഭിച്ചിട്ട് കുറേ കാലമായെന്നും ആയതിനാല്‍ ഈ പുരസ്കാരം ഏറെ സന്തോഷം നല്‍കുന്നതാണെന്നും ലയണല്‍ മെസി പറഞ്ഞു. യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ താരം വാന്‍ഡൈക്കിനെയും മറികടന്നാണ് മെസി പുരസ്കാരത്തിന് അര്‍ഹനായത്. 2015ല്‍ തന്‍റെ അഞ്ചാം ബാലന്‍ ഡിയോര്‍ പുരസ്കാരം സ്വന്തമാക്കിയ ശേഷം മെസിക്ക് ലഭിക്കുന്ന വലിയ വ്യക്തിഗത അംഗീകാരമാണ് ഇത്. ലാലീഗയില്‍ താന്‍ ക്ലബിലേക്ക് വന്നതിന് ശേഷമുള്ള പത്താമത്തെ […]

Football Sports

ആറാം തവണയും മിശിഹാ; ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരം മെസിക്ക്

ഫിഫ ലോകഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സി മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗന്‍ റാപിനോയാണ് മികച്ച വനിത താരം, മികച്ച പരിശീലകനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ് സ്വന്തമാക്കി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി ഫിഫ ദ ബെസ്റ്റ് പ്ലെയറായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരെ മറികടന്നാണ് മെസ്സിയുടെ പുരസ്കാര നേട്ടം. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഹംഗേറിയന്‍ ക്ലബായ ഡെബ്രേസെനിയുടെ ഡാനിയേല്‍ സോറി സ്വന്തമാക്കി. ലിവര്‍പൂളിന്റെ അലിസണ്‍ […]

Football Sports

നെയ്മര്‍ 100 ശതമാനം ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് പി.എസ്.ജി പരിശീലകന്‍

ബ്രസീലിയന്‍ താരം നെയ്മര്‍, പി.എസ്.ജിയോട് നൂറു ശതമാനം പ്രതിജ്ഞാബദ്ധനാണെന്ന് പരിശീലകന്‍ തോമസ് ടൂഷല്‍. ലിയോണിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ശേഷമായിരുന്നു പി.എസ്.ജി പരിശീലകന്റെ പ്രതികരണം. 87-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ഡി മരിയയിൽ നിന്ന് ലഭിച്ച പാസ് നാല് പ്രതിരോധക്കാരെ കബളിപ്പിച്ച് നെയ്മർ, ലിയോണിന്റെ വലയില്‍ നിക്ഷേപിച്ചത് പി.എസ്.ജിയുടെ വിജയത്തെ നിര്‍ണയിക്കുന്നതായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്ട്രാസ്ബർഗിനെതിരായി പി.‌എസ്‌.ജിക്ക് വേണ്ടി നെയ്മർ നിർണായക ഗോൾ നേടിയിരുന്നു. മാച്ച് ഫിറ്റ്നസിന്റെ അഭാവം ഉണ്ടായിരുന്നിട്ടും നെയ്മറിന്റെ സമീപകാല ഗോൾ സ്‌കോറിങ് ഫോമിനെ […]

Cricket Sports

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് ആപ്തെ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മാധവ് ആപ്‌തെ അന്തരിച്ചു. ഇന്ന് രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ മാധവ് ആപ്തെ, 1958-59 ലും 1961-62 ലും മുംബൈയെ രഞ്ജി ട്രോഫി കിരീടങ്ങളിലേക്ക് നയിച്ചു. 1952 ൽ പാകിസ്താനെതിരെ അരങ്ങേറ്റം കുറിച്ച ആപ്‌തെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 542 റൺസ് നേടി. അതിൽ 13 ഇന്നിങ്സുകളിൽ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും ഉൾപ്പെടുന്നു. […]

Cricket Sports

ഇന്ത്യക്ക് തോല്‍വി; പരമ്പര സമനിലയില്‍

നായകൻ ക്വിന്റൻ ഡികോക്കിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി20 മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റ് തോൽവി. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ മുന്നോട്ട് വെച്ച 135 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തത്. 52 പന്തിൽ 5 സിക്സും 6 ബൗണ്ടറിയുമായി 79 റൺസെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി. ഹെൻഡ്രിക്സുമായി (28) ചേർന്ന് 76 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഡികോക്ക് കാഴ്ച്ചവെച്ചത്. ടെംബ ബവുമ 27 റൺസുമായി […]

Cricket Sports

‘പന്ത്’ പുറത്തേക്കെങ്കില്‍ സഞ്ജുവിന് നറുക്ക് വീഴാന്‍ സാധ്യത

മോശം ഫോം തുടരുന്ന ഋഷഭ് പന്തിന് താക്കീതുമായ് ചീഫ് സിലക്ടര്‍ എം എസ് കെ പ്രസാദ്. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇപ്പോഴും പന്തിനെ തന്നെയാണ് പരിഗണിക്കുന്നതെങ്കിലും പ്രതീക്ഷിക്കുന്ന പ്രകടനം കാഴ്ച വെച്ചില്ലെങ്കില്‍ ഒരു പിടി താരങ്ങള്‍ അവസരം കാത്തിരിപ്പുണ്ടെന്നും അവരെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളി താരം സഞ്ചു സാംസണിന്‍റെ അടക്കം പേരെടുത്തു പറഞ്ഞാണ് പ്രസാദിന്‍റെ പ്രസ്താവന. ‘ഋഷഭ് പന്തിന്റെ ജോലിഭാരത്തെക്കുറിച്ച് സിലക്ഷൻ കമ്മിറ്റിക്ക് വ്യക്തമായ ധാരണയുണ്ട്. എല്ലാ ഫോർമാറ്റിലും പന്തിന് പകരക്കാരെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളും […]

Cricket Sports

രാഹുല്‍ ദ്രാവി‍ഡ് ഇടങ്കയ്യന്‍! ഐ.സി.സിയെ പൊങ്കാലക്കിട്ട് ആരാധകര്‍

ക്രിക്കറ്റിലെ അതുല്യരായ താരങ്ങളെ അടയാളപ്പെടുത്തുന്ന ഐ സി സിയുടെ ‘ഹാള്‍ ഓഫ് ഫെയിമിന്റെ’ പേജിലാണ് ഇത്തരത്തിലൊരു അബദ്ധം സംഭവിച്ചത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെ ഇടങ്കയ്യന്‍ ബാറ്റസ്മാനെന്നാണ് പേജില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തില‍ധികം റണ്‍സ് നേടിയ ഇന്ത്യ കണ്ട ഏറ്റവും മികച്ച വലങ്കയ്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് രാഹുല്‍ ദ്രാവിഡ്. ഇത്രയും മികച്ച കരിയര്‍ റെക്കോര്‍ഡുള്ള ഒരു ഇതിഹാസ താരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തി. […]

Cricket Sports

അഭ്യന്തര ടീമുകള്‍ മാറി ഇന്ത്യന്‍ താരങ്ങള്‍ ; മാറ്റങ്ങള്‍ ഇങ്ങനെ.

വിജയ് ഹസാരെ ട്രോഫിയോടെ ഇത്തവണത്തെ ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റ് സീസണ്‍ ആരംഭിക്കാനിരിക്കേ തങ്ങളുടെ തട്ടകങ്ങള്‍ മാറ്റി ഇന്ത്യന്‍ താരങ്ങളായ ബരീന്ദര്‍ സ്രാന്‍, കരണ്‍ ശര്‍മ്മ എന്നിവര്‍. കഴിഞ്ഞ കുറച്ച്‌ നാളുകളായി അത്ര മികച്ച ഫോമിലല്ലാത്ത ഇടം കൈയ്യന്‍ പേസര്‍ ബരീന്ദര്‍ സ്രാന്‍ പഞ്ചാബില്‍ നിന്ന് തന്റെ തട്ടകം ചണ്ഡീഗഢിലേക്ക് മാറ്റിയപ്പോള്‍, ഓള്‍ റൗണ്ടര്‍ കരണ്‍ ശര്‍മ്മ, വിദര്‍ഭയ്ക്കും, ആന്ധ്ര പ്രദേശിനും വേണ്ടി കളിച്ചതിന് ശേഷം വീണ്ടും റെയില്‍വേസിലേക്ക് തിരിച്ചെത്തി. വിജയ് ഹസാരെ ട്രോഫിക്കുള്ള‌ പഞ്ചാബ് ടീമില്‍ അവസരം […]