Cricket Sports

ആദ്യ ദിനം രോഹിത് ശര്‍മ്മ ഷോ; വലഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍

ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറിയ രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കയ്‌ ക്കെതിരായ ആദ്യ ടെസറ്റിലെ ആദ്യ ദിനത്തില്‍ കത്തിക്കയറിയപ്പോള്‍ ഇന്ത്യ അതിശക്തമായ നിലയില്‍. മഴമൂലം അവസാനത്തെ സെഷന്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ഇങ്ങനെ, 202/0. സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ(115) സെഞ്ച്വറിയിലേക്ക് കുതിക്കുന്ന മായങ്ക് അഗര്‍വാള്‍(84) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒരു ഘട്ടത്തിലും പിന്നാക്കം പോയില്ല. ഫിലാന്‍ഡറും റബാദയും അടങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ പേസ് പട എറിഞ്ഞുനോക്കിയെങ്കിലും രക്ഷയുണ്ടായില്ല. സ്പിന്നര്‍മാര്‍ക്കും ഇന്ത്യന്‍ ഓപ്പണര്‍മാരെ വിറപ്പിക്കാനായില്ല. ആകാംക്ഷയോടെ നോക്കിയിരുന്നത് […]

Cricket Sports

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിങ്

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്ങ്. ടോസ് നേടിയ നായകന്‍ വിരാട് കോഹ്‍ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇരുവരും മികച്ച ടച്ചിലാണ്. ലോവര്‍ ഒര്‍ഡറില്‍ നിന്നും ടോപ് ഓഡറിലേക്ക് വിരേന്ദര്‍ സെവാഗ് കടന്നുവന്ന് അത്ഭുതങ്ങള്‍ കാണിച്ച പാരമ്പര്യമുള്ള ടീം ഇന്ത്യക്ക് രോഹിത് ഓപ്പണിങ്ങിലേക്ക് കടന്നുവരുന്നത് മുതല്‍കൂട്ടാകും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഏകദിനത്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ നായകത്വത്തില്‍ 2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിത് ഓപ്പണറായി ആദ്യം […]

Sports World

ലോക അത്ലറ്റിക് മീറ്റ് ആറാം ദിനത്തിലേക്ക്; പി.യു ചിത്ര ഇന്നിറങ്ങും

ലോക അത്ലറ്റിക് മീറ്റിന്‍റെ ആറാം ദിനമായ ഇന്ന് മൂന്ന് ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. 1500 മീറ്ററില്‍ മത്സരിക്കാനിറങ്ങുന്ന മലയാളി താരം പി.യു ചിത്ര മാത്രമാണ് ഇന്ന് മത്സരിക്കുന്ന ഏക ഇന്ത്യന്‍ താരം. വനിതകളുടെ 200 മീറ്ററില്‍ ഫൈനലും ഇന്നാണ്. പുരുഷന്മാരുടെ ഹാമര്‍ത്രോ, വനിതകളുടെ 200 മീറ്റര്‍, പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ലോക അത്ലറ്റിക് മീറ്റിന്‍റെ ആറാം ദിനം മെഡല്‍ ജേതാക്കളെ നിശ്ചയിക്കുക. ഇതില്‍ 200 മീറ്റര്‍ ഫൈനലാണ് ആകര്‍ഷക ഇനം. കഴിഞ്ഞ ദിവസം നടന്ന […]

Cricket Sports

എന്തിനാണ് നാലാം നമ്പര്‍ ? ഹര്‍ഭജന് യുവിയുടെ ‘കുറിക്കുകൊള്ളുന്ന’ മറുപടി…

ടീം ഇന്ത്യയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചര്‍ച്ചകളിലൊന്നിന്റെ വിഷയം, ആരാകണം നാലാം നമ്പര്‍ ബാറ്റ്സ്മാന്‍ എന്നതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വാദപ്രതിവാദങ്ങളും നടന്നുകഴിഞ്ഞു. ഇപ്പോഴിതാ നാലാം നമ്പര്‍ ബാറ്റ്സ്മാനെ കുറിച്ചുള്ള ഹര്‍ഭജന്‍ സിങിന്റെ ഒരു പരാമര്‍ശത്തിന് മാനേജ്മെന്റിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് യുവരാജ് സിങ്. ടീമിന്റെ മുന്‍നിര വളരെ ശക്തമാണെന്നും അതുകൊണ്ട് തന്നെ നാലാം നമ്പർ ബാറ്റ്സ്മാന്റെ ആവശ്യമില്ലെന്നുമാണ് യുവരാജ് സിങ് പറയുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ധാരാളം റൺസ് നേടിയിട്ടും എന്തുകൊണ്ടാണ് സൂര്യകുമാർ യാദവിനെ ടീമിലേക്ക് […]

Cricket Sports

‘സെഞ്ച്വറി’യില്‍ കൊഹ്‍ലിയെ പിന്നിലാക്കി പാക് താരം

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അടിച്ചെടുത്ത സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയെ മറികടന്ന് പാക് താരം ബാബര്‍ അസം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് കൊഹ്‍ലിയില്‍ നിന്ന് ബാബര്‍ അടിച്ചെടുത്തത്. കൊഹ്‍ലി 82 ഇന്നിങ്സുകളില്‍ നിന്നാണ് 11 സെഞ്ച്വറികള്‍ തികച്ചതെങ്കില്‍ ബാബറിന് ഈ നാഴികക്കല്ലിലേക്ക് എത്തിച്ചേരാന്‍ വേണ്ടിവന്നത് 71 ഇന്നിങ്സുകള്‍ മാത്രമായിരുന്നു. ഇതോടെ കൊഹ്‍ലി ഈ പട്ടികയില്‍ നാലാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കയുടെ ഹാശിം അംലയാണ് […]

Sports World

ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡോടെ അന്നു റാണി ഫെെനലില്‍

ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യ ഫൈനലില്‍. ഇന്ത്യന്‍ താരം അന്നുറാണിയാണ് ഫൈനലില്‍ കടന്നത്. ദേശീയ റെക്കോര്‍ഡോടെയാണ് താരം ഫെെനലില്‍ പ്രവേശിച്ചത്. 62.43 പുതിയ റെക്കോര്‍ഡാണ് അന്നു കുറിച്ചത്. ഫൈനലില്‍ മികച്ച പ്രകടനം നടത്തുമെന്ന് അന്നു റാണി മീഡിയ വണിനോട് പറഞ്ഞു. നാളെ രാത്രിയാണ് ഫെെനൽ. യോഗ്യതാ റൌണ്ടില്‍ അഞ്ചാം സ്ഥാനം നേടിയാണ് അന്നു ഫെെനലില്‍ കടന്നത്. മീറ്റില്‍ ഇന്ന് നാല് ഫൈനലുകള്‍ അരങ്ങേറും. നാല് സ്വര്‍ണവുമായി അമേരിക്ക കുതിപ്പ് തുടരുകയാണ്.

Cricket Sports

ധോണിക്ക് പകരക്കാരനെ തേടി ഇന്ത്യ, ടീമില്‍ തിരിച്ചെത്താന്‍ പാര്‍ത്ഥിവ് പട്ടേല്‍

മുംബൈ: മഹേന്ദ്ര സിങ് ധോണിക്ക് മുന്‍പേ ഇന്ത്യയ്ക്കായി ഗ്ലൗസണിഞ്ഞ താരമാണ് പാര്‍ത്ഥിവ് പട്ടേല്‍. 2002 -ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ പാര്‍ത്ഥിവ് പട്ടേല്‍ അരങ്ങേറ്റം കുറിച്ചത്. ഈ കാലഘട്ടത്തില്‍ത്തന്നെ ഒരുപിടി വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യയ്ക്കുണ്ടായിരുന്നു. ദീപ് ദസ്ഗുപ്ത, അജയ് രാത്ര, ദിനേശ് കാര്‍ത്തിക് ഇവരെ ടീം മാറി മാറി പരീക്ഷിച്ചു. പക്ഷെ ആര്‍ക്കും ഇന്ത്യയുടെ സ്ഥിരം കീപ്പറാവാനായില്ല. വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തി പാര്‍ത്ഥിവ് പട്ടേല്‍ വന്നെങ്കിലും ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ താരത്തിനും കഴിഞ്ഞില്ല. ഇവര്‍ക്ക് ശേഷമാണ് മഹേന്ദ്ര സിങ് […]

Sports World

ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ വേഗതയേറിയ വനിതാ താരം

ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതയായി. ഇന്നലെ നടന്ന ലോക അത്‍ലറ്റിക് മീറ്റ് 100 മീറ്ററില്‍ ഷെല്ലി ജേത്രിയായി. ബ്രിട്ടീഷ് താരം ദിന ആഷര്‍ സ്മിത്ത് വെള്ളിയും ഐവറികോസ്റ്റിന്‍റെ മരിയ ഹോസെ ടാലൂ വെങ്കലവും നേടി. യോഗ്യതാ റൌണ്ടുകളില്‍ കണ്ട ഷെല്ലിയെയല്ല കായിക ലോകവും ദോഹയും ഫൈനലില്‍ കണ്ടത്. അസാമാന്യ കുതിപ്പോടെ 10.71 സെക്കന്‍റില്‍ നൂറ് മീറ്റര്‍ ട്രാക്ക് താണ്ടി മുപ്പത്തിരണ്ടുകാരിയായ ജമൈക്കക്കാരി ലോകത്തിന്‍റെ പുതിയ വേഗറാണിയായി. സെമിയില്‍ 10.81 സെക്കന്‍റും ആദ്യ റൌണ്ടില്‍ […]

Football Sports

മാഡ്രിഡ് ഡെര്‍ബി സമനിലയില്‍; പോയിന്റ് പട്ടികയില്‍ റയല്‍ ഒന്നാമത്

സ്പാനിഷ് ലീഗിലെ വാശിയേറിയ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍. ഗോളൊന്നും അടിക്കാതെ റയല്‍ മാഡ്രിഡും അത്‍ലറ്റികോ മാഡ്രിഡും പോയിന്റ് പങ്കിട്ടു. ഇതോടെ റയല്‍ പോയിന്റ് പട്ടികയില്‍ ഗ്രാനഡയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. വാൻഡ മെട്രോപൊളിറ്റനോ സ്റ്റേഡിയത്തിൽ കരുത്തന്‍മാരുടെ കൊമ്പുകോര്‍ക്കല്‍ ആവേശത്തിന്റെ കൊടുമുടി താണ്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫുട്ബോൾ ആരാധകർക്ക് ഗോള്‍ പിറക്കാത്തതിന്റെ നിരാശ മാത്രം ബാക്കിയായി. ഇത് ഏഴാം തവണയാണ് മാഡ്രിഡ് ഡെര്‍ബിയില്‍ ജയം കാണാതെ അത്‍ലറ്റിക്കോ മാഡ്രിഡ് കളം വിടുന്നത്. ചെല്‍സിയില്‍ നിന്ന് റയലില്‍ എത്തിയ ഈഡന്‍ ഹസാര്‍ഡ് […]

Sports World

കൊറിയ ഓപ്പണ്‍: കശ്യപിന് സെമിയില്‍ തോല്‍വി

ഇഞ്ചിയോണ്‍: ഇന്ത്യയുടെ പി.കശ്യപിന് കൊറിയ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ തോല്‍വി. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോകചാമ്ബ്യനും ലോക ഒന്നാം നമ്ബറും ടൂര്‍ണമെന്റ് ടോപ് സീഡുമായ ജപ്പാന്റെ കെന്റോ മൊമോട്ടോയോടാണ് കശ്യപ് തോറ്റത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കശ്യപിന്റെ തോല്‍വി. സ്‌കോര്‍: 13-21, 15-13. മത്സരം 40 മിനിറ്റ് നീണ്ടുനിന്നു. മൊമോട്ടോ കഴിഞ്ഞ വര്‍ഷം കൊറിയ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. ടൂര്‍ണമെന്റ് രണ്ടാം സീഡായ ചൈനീസ് തായ്‌പെയുടെ വാണ്ട് സു വെയ് ആണ് ഫൈനലില്‍ മൊമോട്ടോയുടെ എതിരാളി. ഇന്‍ഡൊനീഷ്യയുടെ […]