Cricket Sports

ഗംഭീറിന്റെ കരിയര്‍ പാതിവഴിയില്‍ അവസാനിക്കാന്‍ കാരണക്കാരന്‍ താനാണെന്ന് പാക് താരം

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ഗൌതം ഗംഭീർ. അനായാസം റണ്‍സ് വാരിക്കൂട്ടുന്നതില്‍ ഗംഭീറിന്റെ ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നതിന് മുമ്പ് ടീം ഇന്ത്യയുടെ ജേഴ്സിയില്‍ 147 ഏകദിനങ്ങൾ കളിച്ച ഗംഭീർ 11 സെഞ്ച്വറികളും 34 അർധസെഞ്ച്വറികളുമായി 5,238 റൺസ് നേടിയിട്ടുണ്ട്. 2007 ൽ നടന്ന ടി 20 ലോകകപ്പ് വിജയത്തിൽ ഇന്ത്യന്‍ ടീമിന്റെ കുന്തമുനയായിരുന്നു ഗംഭീര്‍. ഇന്ത്യക്ക് വേണ്ടി 38 ടി20 കളും കളിച്ചിട്ടുണ്ട്. […]

India Sports

പുല്ലൂരാമ്പാറയില്‍ നിന്ന് ഫിനിഷിങ് പോയിന്‍റിലേക്ക്; തുഴഞ്ഞ് നേടിയ വിജയവുമായ് കയാക്കിങ് ബ്രദേഴ്സ്!

പൊതുവേ കേരളത്തിന് അത്ര പരിചിതമല്ലാത്ത ഒരു കായിക ഇനമാണ് കയാക്കിങ്. എന്നാല്‍ കളിക്കളത്തിലെ പ്രശസ്തിയെ ആഗ്രഹിക്കാതെ സാഹസികതയെ മാത്രം മുന്നില്‍ക്കണ്ട് കൊണ്ട് കോഴിക്കോടു നിന്ന് രണ്ടു സഹോദരങ്ങള്‍ നേടുന്ന വിജയം ഏറെ വിസ്മയിപ്പിക്കുന്നതാണ്. ഏറ്റവും അപകടം പിടിച്ച കായിക ഇനങ്ങളില്‍ ഒന്നാണ് കയാക്കിങ്, അതില്‍ തന്നെ വൈറ്റ് വാട്ടര്‍ കയാക്കിങില്‍ നേരിടേണ്ടി വരുന്നത് കൂറ്റന്‍ പാറകളെയും ഭയാനകമായ ഒഴുക്കിനെയുമൊക്കെയാണ്. ഇതിനെയൊക്കെ തരണം ചെയ്താണ് കോഴിക്കോട് പുല്ലൂരാമ്പാറയില്‍ നിന്ന് നിഥിന്‍ ദാസും നിഖില്‍ ദാസും കയാക്കിങില്‍ വിജയഗാഥ രചിക്കുന്നത്. […]

Cricket Sports

ചുഴലിക്കാറ്റ് പോലെ അശ്വിന്റെ തിരിച്ചുവരവ്; മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രണ്ടു വിക്കറ്റുകള്‍ കൂടി

ഒമ്പതു മാസത്തെ ഇടവേളക്ക് ശേഷം ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് ചുഴലിക്കാറ്റ് പോലെയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ അശ്വിന്‍ എറിഞ്ഞിട്ടത് ഒന്നും രണ്ടുമല്ല ഏഴു വിക്കറ്റുകളാണ്. സെഞ്ച്വറി നേടിയ ഡി കോക്കും അര്‍ധ ശതകം നേടിയ ഡുപ്ലിസിസും അടക്കമുള്ള കരുത്തരാണ് അശ്വിന്റെ മാജിക്കിന് മുന്നില്‍ മുട്ടുകുത്തിയത്. അശ്വിന്റെ മാസ്മരിക പ്രകടനം തന്നെയാണ് ദക്ഷിണാഫ്രിക്കയെ 431 ല്‍ ഒതുക്കിയതും. അശ്വിന്റെ 27 ാമത് അഞ്ച് വിക്കറ്റ് നേട്ടത്തിനാണ് വിശാഖപട്ടണം സാക്ഷ്യം വഹിച്ചത്. […]

Cricket Sports

ഹര്‍ദിക് പാണ്ഡ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ഇന്ത്യൻ ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കിനെ തുടര്‍ന്നുണ്ടായ പുറംവേദന ഗുരുതരമായതോടെയാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ വിജകരമായിരുന്നുവെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വിശ്രമം അനിവാര്യമായ സാഹചര്യത്തില്‍ പാണ്ഡ്യക്ക് കുറച്ചുകാലം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും. ഇതേസമയം, കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എത്ര കാലം വേണ്ടിവരുമെന്ന കാര്യം വ്യക്തമല്ല. പാണ്ഡ്യ തന്നെയാണ് ശസ്ത്രക്രിയയുടെ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. “ശസ്ത്രക്രിയ വിജയകരമായിരുന്നു. നിങ്ങളുടെ ആശംസകള്‍ക്ക് എല്ലാവരോടും വളരെ നന്ദിയുണ്ട്. ഉടന്‍ തന്നെ മടങ്ങിവരും! അതുവരെ കാത്തിരിക്കേണ്ടി വരും.” എന്നായിരുന്നു തന്റെ […]

Football Sports

ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ ജേഴ്സി ഇന്നു മുതല്‍ വിപണിയില്‍

മഞ്ഞപ്പടയുടെ ആവേശം കൂട്ടാന്‍ ഫാന്‍ ജേഴ്സിയും റെപ്ലിക ജേഴ്സിയും ആരാദകര്‍ക്കായി വിപണിയിലെത്തിച്ച് റയോര്‍ സ്പോര്‍സ്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ കിറ്റ് സ്പോണ്‍സര്‍മാരാണ് റയോര്‍ സ്പോര്‍ട്സ്. 250 രൂപ മുതല്‍ തുടങ്ങുന്ന ഫാന്‍ ജേഴ്സിയും 400 രൂപ മുതല്‍ തുടങ്ങുന്ന റെപ്ലിക ജേഴ്സിയുമാണ് വില്‍പനക്കെത്തിയിട്ടുള്ളത്. റയോര്‍ സ്പോര്‍ട്സിന്‍റെ വെബ്സൈറ്റ് വഴിയാണ് വില്‍പന. ആരാധകര്‍ക്കായി ജേഴ്സിക്കു പിന്നിൽ അവരുടെ പേരുകൾ പ്രിന്‍റ് ചെയ്ത് വാങ്ങാനുള്ള സൌകര്യവുമുണ്ട്. എറണാകുളം ലുലു മാളില്‍ വെച്ചു നടന്ന ചടങ്ങില്‍ കഴിഞ്ഞാഴ്ചയാണ് ജേഴ്സി ഔദ്യോഗികമായി […]

Cricket Sports

ഡീന്‍ എല്‍ഗറിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്ക പൊരുതുന്നു

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം ദക്ഷിണാഫ്രിക്ക പൊരുതുന്നു. സെഞ്ച്വറി നേടിയ ഡീന്‍ എല്‍ഗറിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. 112 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. എല്‍ഗറിനൊപ്പം 26 റണ്‍സുമായി ഡി കോക്കാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 18 റണ്‍സെടുത്ത ടെംബ ബവുമയുടെ വിക്കറ്റും 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റുമാണ് അവര്‍ക്ക് മൂന്നാം ദിനം നഷ്ടമായത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ […]

India Sports

ബാസ്കറ്റ് ബോളിന് ഇനി ഒഴുക്ക് കൂടും; കളിക്ക് വേദിയാവാന്‍ കടലും!

കരയില്‍ മാത്രം കളി ഉണ്ടായിരുന്ന കാലം ഒക്കെ കഴിഞ്ഞു. ഇപ്പോള്‍ കളി കടലിന്‍റെയും കൂടെയാണ്. ബാസ്കറ്റ്ബോള്‍ കളിയുടെ ഒഴുക്ക് കൂട്ടാന്‍ ഫ്ലോട്ടിംഗ് കോര്‍ട്ടുകള്‍ ഒരുക്കിയിരിക്കുകയാണ് എന്‍.ബി.എ. എന്‍.ബി.എയും, ഡി.ബി മുദ്രയും, ട്രൈബസ് ഗ്രൂപ്പും ചേര്‍ന്നാണ് ഒഴുകുന്ന കോര്‍ട്ട് നിര്‍മിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒഴുകുന്ന കോര്‍ട്ട്, നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ മുംബൈയിലെ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തോട് ചേര്‍ന്നാണ് കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. ജേസണ്‍ വില്ല്യംസ് അടക്കമുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ കോര്‍ട്ടില്‍ കളിച്ചിരുന്നു. എന്‍.ബി.എയുടെ വരാനിരിക്കുന്ന രണ്ട് പ്രീസീസണ്‍ മത്സരങ്ങള്‍ക്കും […]

Cricket Sports

ഡബിളടിച്ച് മായങ്ക് അഗര്‍വാള്‍: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

കന്നി സെഞ്ച്വറി ഡബിള്‍ സെഞ്ച്വറിയാക്കി മാറ്റി ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. 358 പന്തില്‍ നിന്നാണ് അഗര്‍വാള്‍ ഡബിള്‍ സെഞ്ച്വറി തികച്ചത്. 22 ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു അഗര്‍വാളിന്റെ ഇന്നിങ്‌സ്. പതിനൊന്ന് റണ്‍സുമായി അജിങ്ക്യ രഹാനെയാണ് ക്രീസില്‍. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മ(176) ചേതേശ്വര്‍ പുജാര(6) വിരാട് കോഹ്ലി(20) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറിയായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഡബിള്‍ […]

Cricket Sports

സെവാഗിന്റെയും ഗംഭീറിന്റെയും റെക്കോര്‍ഡും തകര്‍ത്തു

വിശാഖപ്പട്ടണം ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും സെഞ്ച്വറി നേടിയതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുകയാണ്. ഒത്തിരി റെക്കോര്‍ഡുകള്‍ തകര്‍ക്കാനും ഈ സഖ്യത്തിനായി. അതിലൊന്ന് 15 വര്‍ഷം മുമ്പ് വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് നേടിയ റെക്കോര്‍ഡാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കായി നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് രോഹിത്-മായങ്ക് സഖ്യം നേടിയത്. 2004-05ല്‍ കാണ്‍പൂരില്‍ വെച്ചാണ് സെവാഗും ഗംഭീറും 218 റണ്‍സിന്റെ ഓപ്പണിങ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഇന്നത്തെ മത്സരത്തില്‍ 317 […]

Cricket Sports

നൂറടിച്ച് അഗര്‍വാളും ഇന്ത്യ മികച്ച സ്‌കോറിലേക്ക്

വിശാഖപ്പട്ടണം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രോഹിത് ശര്‍മ്മക്ക് പുറമെ മറ്റൊരു ഓപ്പണര്‍ മായങ്ക് അഗര്‍വാളും സെഞ്ച്വറി നേടി. അഗര്‍വാളിന്റെ കന്നി സെഞ്ച്വറിയാണിത്. 207 പന്തില്‍ നിന്ന് പതിമൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 100 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. ഇത് പത്താം തവണയാണ് രണ്ട് ഓപ്പണര്‍മാരും ഒരു ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 242 റണ്‍സെന്ന നിലയിലാണ്. 138 റണ്‍സുമായി രോഹിതും ക്രീസിലുണ്ട്. ഇന്നലെ വിക്കറ്റ് […]