സ്വന്തം ഗ്രൌണ്ടില്‍ ഇന്ത്യക്കെതിരെ സമനില വഴങ്ങിയതിന്‍റെ ക്ഷീണം തീര്‍ക്കാനായി ബംഗ്ലാദേശിലെത്തിയ ഏഷ്യന്‍ ചാംപ്യന്‍മാര്‍ക്ക് പിഴച്ചില്ല. കരീം ബൂദിയാഫിന്‍റെ ഇരട്ടഗോളുകളില്‍ ബംഗ്ലാദേശിനെ അവരുടെ മൈതാനത്ത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഖത്തര്‍ തകര്‍ത്തത്. ഇരുപത്തിയൊമ്പതാം മിനുട്ടിലായിരുന്നു ബൂദിയാഫിന്‍റെ ആദ്യ ഗോള്‍ പിറന്നത്. ഗോളിന്‍റെ എണ്ണം കൂട്ടാനായി ഖത്തര്‍ ആക്രമണം തുടര്‍ന്നെങ്കിലും ബംഗ്ലാദേശ് പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ കരീം ബൂദിയാഫ് തന്നെ ഖത്തറിനായി രണ്ടാം ഗോള്‍ നേടി. ഇതോടെ ഇന്ത്യയും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പ് ഇയില്‍ ഏഴ് പോയിന്‍റുമായി […]
Sports
വീഡിയോ ഗെയിം കളിച്ച് നേരംവെളുപ്പിക്കും, പരിശീലനത്തിന് സ്ഥിരമായി വൈകിയെത്തും: സൂപ്പർതാരത്തിന്റെ അച്ചടക്കമില്ലായ്മയിൽ മനംമടുത്ത് ബാഴ്‌സ
പ്രൊഫഷണൽ കായികതാരങ്ങൾക്ക് പ്രാഥമികമായി വേണ്ട ഗുണങ്ങളിലൊന്ന് അച്ചടക്കമാണ്. പ്രതിഭ എത്രയുണ്ടെങ്കിലും അച്ചടക്കത്തോടെയുള്ള ജീവിതമില്ലെങ്കിൽ കരിയറിൽ എവിടെയുമെത്തില്ല എന്നതിന് നിരവധി താരങ്ങളുടെ തകർന്ന കളിജീവിതങ്ങൾ സാക്ഷി. സചിൻ ടെണ്ടുൽക്കർ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ മിന്നുംതാരങ്ങളുടെ വിജയത്തിൽ അച്ചടക്കത്തോടെയുള്ള കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്. ചെറിയ പ്രായത്തിൽ തന്നെ പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഉന്നതങ്ങളിലെത്തിയിട്ടും സ്വന്തം ദുശ്ശീലങ്ങൾ കൊണ്ട് കരിയർ നശിപ്പിക്കുന്ന ഒരു കളിക്കാരനെ കൊണ്ട് കുടുങ്ങിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ. രാത്രി വൈകുേേവാളം വീഡിയോ ഗെയിം […]
മായങ്ക് അഗര്‍വാളിന് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായി മായങ്ക് അഗര്‍വാള്‍. 183 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെയാണ് അഗര്‍വാള്‍ ടെസ്റ്റിലെ രണ്ടാം സെഞ്ചുറി കുറിച്ചത്. 195 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും സഹിതം 108 റണ്‍സെടുത്ത അഗര്‍വാളിനെ കഗീസോ റബാദ പുറത്താക്കി. ചേതേശ്വര്‍ പൂജാര (58), ഓപ്പണര്‍ രോഹിത് ശര്‍മ (14) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 62 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ […]
രോഹിത് ശര്‍മ്മയെ സ്വതന്ത്ര്യമായി വിടൂ: മാധ്യമങ്ങളോട് കോഹ്‍ലിയുടെ അഭ്യര്‍ത്ഥന
ടെസ്റ്റില്‍ രോഹിത് ശര്‍മ്മ എന്തു ചെയ്യുന്നുവെന്ന് പിന്തുടരാതെ അദ്ദേഹത്തിന് തന്‍റെ സ്വതസിദ്ധ ശൈലി പിന്തുടരാനുള്ള സ്വതന്ത്ര്യം നല്‍കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ഓപ്പണറെന്ന നിലയിലുള്ള തന്‍റെ കഴിവ് അദ്ദേഹം തെളിയിച്ചിരുന്നു. രണ്ടിന്നിങ്സുകളിലുമായി രണ്ടു സെഞ്ച്വറികളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ രോഹിത് ശര്‍മ്മയെ അമിതമായി മാധ്യമങ്ങള്‍ പിന്തുടരുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റന്‍റെ പ്രതികരണം. രോഹിത് ശര്‍മ്മയെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കണം, ഒന്നാം ടെസ്റ്റില്‍ ശര്‍മ്മയുടെ […]
നെയ്മർ റയലിൽ ചേരുമോ എന്ന് ഭയപ്പെട്ടിരുന്നു: മെസ്സി
സൂപ്പർ താരം നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് പി.എസ്.ജിയും ബാഴ്‌സലോണയും ധാരണയിലെത്താത്ത സാഹചര്യത്തിൽ ബ്രസീൽ താരം റയൽ മാഡ്രിഡിൽ ചേരുമോ എന്ന് താൻ ഭയന്നിരുന്നതായി ലയണൽ മെസ്സി. ‘സത്യമായിട്ടും നെയ്മർ ബാഴ്‌സയിലേക്ക് വന്നില്ലെങ്കിൽ അവൻ റയലിൽ ചേരുമെന്ന് ഞാൻ കരുതിയിരുന്നു. കാരണം പി.എസ്.ജി വിടാൻ അവൻ അത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയത്.’ – ഒരു അഭിമുഖത്തിൽ സൂപ്പർ താരം പറഞ്ഞു. ‘പി.എസ്.ജി വിട്ട് മറ്റൊരിടത്ത് ചേക്കേറാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് നെയ്മർ പറഞ്ഞിരുന്നു. ബാഴ്‌സയുമായുള്ള കച്ചവടം നടക്കുന്നില്ലെങ്കിൽ റയൽ മാഡ്രിഡ് […]
തന്റെ റെക്കോര്‍ഡ് അശ്വിന്‍ മറികടക്കുമെന്ന് ഹര്‍ഭജന്‍ സിങ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഇന്ത്യയുടെ രവിചന്ദ്ര അശ്വിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ടെസ്റ്റില്‍ തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ അശ്വിനാവുമെന്ന് ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ കുംബ്ലെക്കും കപില്‍ ദേവിനും ഹര്‍ഭജനും ശേഷം നാലാം സ്ഥാനത്താണ് അശ്വിന്‍. 417 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. 350 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. അതേസമയം വേഗത്തില്‍ 350 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരം എന്ന റെക്കോര്‍ഡ് അശ്വിന്റെ പേരിലാണ്. നിലവിലെ ഫോം […]
വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ തകര്‍ത്ത് കേരളം
വിജയ് ഹസാരെ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ 65 റണ്‍സിന് തകര്‍ത്ത് കേരളം. കേരള ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഛത്തീസ്ഗഡ് 46 ഓവറില്‍ 231 റണ്‍സിന് പുറത്തായി. ഒരുഘട്ടത്തില്‍ രണ്ടിന് 159 റണ്‍സെന്ന നിലയിലായിരുന്ന ഛത്തീസ്ഗഡ് പിന്നീട് തകരുകയായിരുന്നു. നാലു വിക്കറ്റെടുത്ത എം.ഡി നിധീഷും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് വാര്യര്‍, കെ.എം. ആസിഫ് എന്നിവരാണ് ഛത്തീസ്ഗഡിനെ എറിഞ്ഞിട്ടത്. ജിവാന്‍ജോത് സിങ് (56), അഷുതോഷ് സിങ് (77) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി പൊരുതിയെങ്കിലും ഛത്തീസ്ഗഡിന് വിജയത്തിലെത്താനായില്ല. […]
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം ഇന്നിറങ്ങും
ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം ഇന്നിറങ്ങും. ആദ്യ റൌണ്ടില്‍ ബൈ ലഭിച്ച ഇന്ത്യന്‍ താരം ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടറിലെത്തും. തായ്‌ലണ്ടിന്റെ ജൂറ്റാമാസ് ജിറ്റ്പോങ്ങാണ് മേരികോമിന്റെ എതിരാളി. ഇന്ത്യയുടെ മഞ്ജു റാണി ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. വെനസ്വേലയുടെ റോജാസ് ടയോണിസിനെ 5-0നാണ് താരം തോല്‍പ്പിച്ചത്,
ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ദോഹയില്‍ ഗംഭീര സമാപനം
ദോഹ: പത്തുനാള്‍ നീണ്ടുനിന്ന ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് ദോഹയില്‍ സമാപനമായി . അവസാനത്തെ നാളുകളില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ കൂടി കയ്യിലേന്തി മൊത്തം 14 സ്വര്‍ണമവുമായി അമേരിക്ക മെഡല്‍ പട്ടികയില്‍ ഇടം നേടി . 11 വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ അമേരിക്ക ആകെ 29 മെഡലുകള്‍ സ്വന്തമാക്കി . 11 മെഡലുകളുമായി കെനിയയും 12 മെഡലുകളുമായി ജമൈക്കയും തൊട്ടുപിന്നിലെത്തി . ഒരു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ ആതിഥേയരായ ഖത്തറിന് രണ്ടു മെഡലുകളാണുള്ളത്. ഇന്ത്യക്ക് മെഡലുകളൊന്നും ലഭിച്ചില്ലെങ്കിലും […]
രഹാനെക്ക് ഇനി പുതിയ ഇന്നിങ്സ്
അച്ഛനായതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഇന്ത്യൻ താരം അജിൻക്യ രഹാനെ. ഭാര്യക്കും പെൺകുഞ്ഞിനുമൊപ്പമുള്ള ചിത്രം താരം തന്റെ ഔദ്യോഗിക ട്വിറ്റർ, ഇന്റസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് പുറത്ത് വിട്ടത്. സച്ചിൻ ഉൾപ്പടെയുള്ളവർ കുഞ്ഞിനും മാതാപിതാക്കൾക്കും ആശംസകളുമായെത്തി. നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഇന്ത്യയുടെ ടെസ്റ്റ് ഇലവനിലുണ്ട് രഹാനെ. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന്റെ ലീഡ് നേടിയിട്ടുണ്ട്. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ, ഐ.സി.സിയുടെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തി.