പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ സര്‍ഫ്രാസ് അഹമ്മദിന്റെ സ്ഥാനം തെറിച്ചു. ശ്രീലങ്കക്കെതിരായ പരമ്പരയിലും ടീം തോല്‍വി വഴങ്ങിയതോടെയാണ് നായകന്‍റെ സ്ഥാനം തെറിച്ചത്. ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ ഓസ്ട്രേലിയക്കെതിരായി വരാനിരിക്കുന്ന പരമ്പരയില്‍ നിന്നും സര്‍ഫ്രാസിനെ ഒഴിവാക്കി. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് ക്യാപ്റ്റന്‍ എന്ന പരീക്ഷണത്തെ മുന്‍നിര്‍ത്തി എടുത്ത തീരുമാനത്തെത്തുടര്‍ന്നാണ് സര്‍ഫ്രാസിന്‍റെ സ്ഥാന നഷ്ടം. ടി ട്വെന്‍റിയില്‍ ബാബർ അസവും ടെസ്റ്റിൽ അസർ അലിയുമാണ് പാക്കിസ്ഥാന്‍റെ പുതിയ ക്യാപ്റ്റന്‍മാര്‍. എന്നാല്‍ ഏകദിനത്തില്‍ പുതിയ നായകനെ […]
Sports
ബോക്സിങ്ങ് മത്സരത്തിനിടെ തലച്ചോറിന് പരിക്കേറ്റ പാട്രിക് മരണത്തിന് കീഴടങ്ങി
ബോക്സിങ്ങ് മത്സരത്തിനിടെ തലക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമേരിക്കന്‍ ബോക്സര്‍ പാട്രിക് ഡേ മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണ കാരണം. ചാള്‍സ് കോണ്‍വെല്ലിനെതിരെയുള്ള മത്സരത്തിലായിരുന്നു ഇരുപത്തിയേഴ് കാരനായ പാട്രിക്കിന് പരിക്കേറ്റത്. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2013ല്‍ കരിയര്‍ തുടങ്ങിയ പാട്രിക് ഇതുവരെ 17 വിജയങ്ങള്‍ നേടിയിട്ടുണ്ട്. ദുരന്തം തന്നെ മാനസികമായി തളര്‍ത്തിയെന്ന് ചാള്‍സ് കോണ്‍വെല്‍ പറഞ്ഞു.
തീരുമാനമെടുക്കാനുമുള്ള സ്ഥാനത്ത് ഞാനെത്തിക്കഴിഞ്ഞു; ധോണിയുടെ കാര്യത്തില്‍ ഗാംഗുലി പറയുന്നതിങ്ങനെ…
ഇംഗ്ലണ്ട് ലോകകപ്പില്‍ പുറത്തായ ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ഇന്ത്യക്കായി പാഡ് കെട്ടിയിട്ടില്ല. ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് പല അഭ്യൂഹങ്ങളും അഭിപ്രായങ്ങളും പൊട്ടിപുറപ്പെട്ടു. എങ്കിലും ധോണി ഈ ചരടുവലികളിലെല്ലാം നിശബ്ദനായിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകനും നിയുക്ത ബി.സി.സി.ഐ പ്രസിഡന്‍റുമായ സൌരവ് ഗാംഗുലി ഇനി ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഈ മാസം 23ന് ഔദ്യോഗികമായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന ഗാംഗുലി ഇരുപത്തിനാലിന് തന്നെ സെലക്ടര്‍മാരുമായി സംസാരിച്ച് ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അറിയിച്ചു. ഇക്കാര്യത്തില്‍ സെലക്ടര്‍മാരുടെ അഭിപ്രായത്തിനൊപ്പം ധോണിക്ക് എന്താണ് […]
ഇന്ത്യ-പാക്ക് പരമ്പര തുടങ്ങുമോ? ഗാംഗുലിയുടെ മറുപടി…
ഇന്ത്യ-പാക് ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ നീക്കമുണ്ടാവുകയുള്ളെന്ന് ബി.സി.സിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. ഇന്ത്യ– പാക്കിസ്ഥാൻ പരമ്പരകൾ വീണ്ടും ആരംഭിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ ഈ ചോദ്യം ചോദിക്കേണ്ടത് മോദിയോടും, പാക് പ്രധാനമന്ത്രിയോടുമാണെന്നും ഗാംഗുലി പറഞ്ഞു. പാകിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര ആരംഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. രാജ്യാന്തര മത്സരങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണ്ടതുണ്ട്. അതുകൊണ്ട് പാകിസ്ഥാനെതിരായ പരമ്പരയുടെ കാര്യത്തില്‍ ഇപ്പോള്‍ നമുക്ക് ഒന്നും പറയാനാവില്ല, ഗാംഗുലി […]
ചാമ്ബ്യന്‍സ് ലീഗിനേക്കാള്‍ പ്രധാനം ലാലിഗ ആണെന്ന് മെസ്സി
ലാലിഗ കിരീടമാണ് ഏറ്റവും പ്രധാനം എന്ന് ലയണല്‍ മെസ്സി. ഇന്നലെ ഗോള്‍ഡന്‍ ഷൂ പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ലയണല്‍ മെസ്സി. ചാമ്ബ്യന്‍സ് ലീഗ് കിരീടം സ്പെഷ്യല്‍ ആണ്. പക്ഷെ തന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യം ലാലിഗയ്ക്ക് തന്നെ ആണെന്ന് മെസ്സി പറഞ്ഞു. ചാമ്ബ്യന്‍സ് ലീഗ് ജയിക്കണമെന്ന് ആഗ്രഹമുണ്ട്. അവസാന കുറച്ച് വര്‍ഷങ്ങളായി ജയിക്കാന്‍ ബാഴ്സലോണക്ക് ആയിട്ടില്ല എന്നതില്‍ വിഷമം ഉണ്ട് എന്നും മെസ്സി പറഞ്ഞു. ലാലിഗയില്‍ കിരീടങ്ങള്‍ തുടര്‍ച്ചയായി നേടി എങ്കില്‍ യൂറോപ്പില്‍ അവസാന കുറച്ചു […]
പിതാവ് ഓപ്പറേഷന്‍ ടേബിളിലായിരുന്നു; ആരേയും ഒന്നും അറിയിച്ചില്ല, ആദില്‍ ഖാന്‍ ഇന്ത്യയുടെ രക്ഷകനായി
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ സമനില പിടിച്ചുവാങ്ങുകയായിരുന്നു. 88-ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നേടിയ തകര്‍പ്പന്‍ ഗോളിലാണ് തോല്‍വിയുടെ വക്കില്‍ നിന്ന് ഇന്ത്യ സമനില പിടിച്ചത്. മത്സരത്തിന് തൊട്ടു മുമ്പാണ് പിതാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും ആദില്‍ അറിയുന്നത്. വീട്ടില്‍ നിന്നുള്ള അപ്രതീക്ഷിതമായ ആ ഫോണ്‍ കോളില്‍ ആദിലിന്റെ മനസൊന്ന് പിടച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു പോയ ഏതാനും നിമിഷങ്ങള്‍. ഒടുവില്‍ രാജ്യത്തിന് വേണ്ടി ബൂട്ടണിയാന്‍ […]
ഒത്തുകളി ആരോപണം മൂന്ന് യു.എ.ഇ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി
ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് മൂന്ന് യു.എ.ഇ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റനായിരുന്ന മുഹമ്മദ് നവീദ്, ഷൈമാന്‍ അന്‍വര്‍, ഖദീര്‍ അഹമ്മദ് എന്നിവരെ ഐ.സി.സി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മഹര്‍ദീപ് ഛായകര്‍ എന്ന കളിക്കാരനെതിരെയും നടപടിയുണ്ടാകും. മറ്റന്നാള്‍ യു.എ.ഇയില്‍ ട്വന്റി ട്വന്റി ലോകകപ്പിന്റെ യോഗ്യതാമല്‍സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് നടപടി. യോഗ്യതാ മല്‍സരങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ കൃത്രിമങ്ങള്‍ക്ക് ശ്രമിച്ചു എന്നാണ് ആരോപണം. നടപടി നേരിടുന്ന മുഹമ്മദ് നവീദിനെ യു.എ.ഇ കഴിഞ്ഞയാഴ്ച ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു.
വിഷ്ണുവിന് വെടിക്കെട്ട് സെഞ്ച്വറി; ആന്ധ്രയെ തകര്‍ത്ത് കേരളം
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്ക്കെതിരെ കേരളത്തിന് മിന്നുന്നജയം. വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ആറ് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. സ്കോര്‍ ആന്ധ്ര-230/6, കേരളം-233/4 ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര ക്യാപ്റ്റന്‍ റിക്കി ബുയിയുടെ അര്‍ധസെഞ്ച്വറിയുടെ മികവിലായിരുന്നു 230 റണ്‍സ് നേടിയത്. ഭൂയി 58 റണ്‍സെടുത്തു. കേരളത്തിനായി ബേസില്‍ തമ്ബിയും, എസ്.മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആന്ധ്ര ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് തുടക്കം മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ സ്കോര്‍ […]
ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ബംഗ്ലാദേശിന്‍റെ കടിഞ്ഞാണ്‍, മത്സരം സമനിലയില്‍
ലോകകപ്പ് പ്രതീക്ഷ സജീവമാക്കാന്‍ കളത്തിലിറങ്ങിയ നീലക്കടുവകള്‍ക്ക് തിരിച്ചടി. മുഴുവന്‍ സമയത്തും ഓരോ ഗോളോടു കൂടി ഇരു ടീമും സമനില വഴങ്ങുകയായിരുന്നു. റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള ബംഗ്ലാദേശ് ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ തളച്ചുവെന്ന വേണം പറയാന്‍. സാള്‍ട്ട്ലേക്കിനെ നിശബ്ദമാക്കിക്കൊണ്ട് ആദ്യ പകുതിയില്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് സ്കോർ ചെയ്ത ബംഗ്ലാദേശ് ആ ലീഡ് 89-ആം മിനുട്ട് വരെ നിലനിര്‍ത്തി. ഈ അവസരത്തിലെല്ലാം ഇന്ത്യ സ്വന്തം കാണികളുടെ മുന്നില്‍ തോല്‍വി വഴങ്ങുമോ എന്ന ആശങ്ക പോലും ഉണര്‍ന്നിരുന്നു. കളിയുടെ മുഴുവന്‍ സമയം […]
ലാറയും സച്ചിനും വീണ്ടും ക്രീസിലേക്ക്
ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ വീണ്ടും പാഡണിയുന്നു. ഒരു യുഗത്തിലെ അതികായന്മാരായിരുന്ന മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയും സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമടക്കം നിരവധി താരങ്ങളാണ് ഒരിക്കല്‍ കൂടി കളിക്കളത്തില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക റോഡ് സുരക്ഷാ പരമ്പരയിലാണ് സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ അണി നിരക്കുക. റോഡ് സുരക്ഷയുടെ പ്രചാരണാര്‍ത്ഥം എല്ലാ വര്‍ഷങ്ങളിലും നടക്കാനിരിക്കുന്ന ഈ ടി20 ടൂര്‍ണ്ണമെന്റില്‍ അഞ്ചു രാജ്യങ്ങളുടെ താരങ്ങളാണ് ഭാഗമാവുക. ലാറക്കും സച്ചിനും പുറമേ ഇന്ത്യയുടെ തന്നെ […]