കാണികളുടെ പങ്കാളിത്തം കൊണ്ട് വന്‍ വിജയമായ കൊല്‍ക്കത്തയിലെ ആദ്യ പകല്‍ രാത്രി ടെസ്റ്റിന്റെ അനുഭവത്തില്‍ കൂടുതല്‍ പകല്‍ രാത്രി ടെസ്റ്റുകള്‍ ഇന്ത്യ കളിച്ചേക്കും. ഇന്ത്യയുടെ ആദ്യ പകല്‍ രാത്രി ടെസ്റ്റിന് ചുക്കാന്‍ പിടിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്നെയാണ് പകല്‍ രാത്രി ടെസ്റ്റുകള്‍ വ്യാപിപ്പിക്കുന്നതിനും ശ്രമിക്കുന്നത്. ഓരോ ടെസ്റ്റ് പരമ്പരയിലും കുറഞ്ഞത് ഒരു പകല്‍ രാത്രി ടെസ്റ്റെങ്കിലും വേണമെന്നാണ് ഗാംഗുലിയുടെ നിലപാട്. എല്ലാ പരമ്പരയിലും ഒരു പകല്‍ രാത്രി ടെസ്റ്റ് വേണമെന്ന് ഗാംഗുലിഅരലക്ഷത്തോളം പേരാണ് ഈഡന്‍ […]
Sports
ദക്ഷിണേഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലണിഞ്ഞ് പി യു ചിത്ര
ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി വെങ്കല മെഡലണിഞ്ഞ് മലയാളി അത്‌ലറ്റ് പി യു ചിത്ര. 1500 മീറ്ററിലാണ് താരം വെങ്കല മെഡല്‍ നേടിയത്. ഇന്ത്യയുടെ ചന്ദ വെള്ളി മെഡല്‍ കരസ്ഥമാക്കി. ഈ വിഭാഗത്തില്‍ ശ്രീലങ്കന്‍ താരമാണ് സ്വര്‍ണ മെഡല്‍ നേടിയത്. പുരുഷ വിഭാഗം 1500 മീറ്ററില്‍ ഇന്ത്യയുടെ അജോയ് കുമാര്‍ സ്വര്‍ണം സ്വന്തമാക്കി.
ഐ പി എല്‍ 2020; മിച്ചല്‍ സ്റ്റാര്‍ക്കും ജോ റൂട്ടും പിന്മാറി
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐ പി എല്ലില്‍ നിന്നും പിന്മാറി. 2015 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാര്‍ക്ക് അവസാനമായി ഐ പി എല്ലില്‍ കളിച്ചത്. 2018 ല്‍ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയിരുന്നെങ്കിലും പരിക്ക് മൂലം താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് സ്റ്റാര്‍ക്ക് ഐ പി എല്ലില്‍ നിന്നും പിന്മാറിയത്. ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് ലേലത്തില്‍ […]
വില്ല്യംസണും ടെയ്‌ലര്‍ക്കും സെഞ്ചുറി; ഹാമില്‍ട്ടണില്‍ സമനില, കിവീസിന് പരമ്ബര
ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് സമനിലയില്‍. അവസാന ദിവസം മഴ വന്നതോടെ മത്സരം 75 ഓവറില്‍ അവസാനിക്കുകയായിരുന്നു. രണ്ട് വിക്കറ്റിന് 28 റണ്‍സ് എന്ന നിലയിലായിരുന്ന കിവീസിന് വേണ്ടി രണ്ടാമിന്നിങ്‌സില്‍ കെയ്ന്‍ വില്ല്യംസണും റോസ് ടെയ്‌ലറും സെഞ്ചുറി കണ്ടെത്തി. ഇരുവരും പുറത്താകാതെ 213 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ : ന്യൂസിലന്‍ഡ്- 375, 241/2, ഇംഗ്ലണ്ട്- 476. വില്ല്യംസണ്‍ 234 പന്തില്‍ 104 റണ്‍സ് നേടിയപ്പോള്‍ 186 പന്തില്‍ നിന്ന് റോസ് ടെയ്‌ലര്‍ 105 റണ്‍സ് അടിച്ചെടുത്തു. ന്യൂസീലന്‍ഡ് രണ്ടാം […]
ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ
ഈ ലോകത്തെ കിരീടങ്ങളെല്ലാം കാല്‍കീഴിലാക്കിയ സുല്‍ത്താന്‍. അവന്‍ തകര്‍ക്കാത്ത പ്രതിരോധ കോട്ടകളില്ല, അവന് മുന്നില്‍ കീഴടങ്ങാത്ത തന്ത്രങ്ങളില്ല, അവന് മുന്നില്‍ തലകുനിക്കാത്ത മാനേജര്‍മാരില്ല, കാല്‍പന്ത് കളിയുടെ ഒരേ ഒരു രാജാവ് ലിയോണല്‍ ആന്ദ്രേ മെസി, തന്റെ കരിയറിലെ ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അവന്റെ മായാജാലത്തെ വര്‍ണിക്കാന്‍ വര്‍ണനകള്‍ക്ക് ശേഷിയില്ല. അതുകൊണ്ടാണ് പെപ് പറഞ്ഞത് അവനെക്കുറിച്ച് എഴുതാതിരിക്കൂ. അവനെ വിലയിരുത്താതിരിക്കൂ. അവനെ കേവലം ആസ്വദിച്ചുകൊണ്ടിരിക്കൂ എന്ന്. പ്രായം തളര്‍താത്ത മെസിയുടെ മായാജാലത്തില്‍ പലതവണ അത്ഭുതം കൂറിയിട്ടുണ്ട് […]
ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും
ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ലയണ്‍ മെസി, ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ഡൈക്ക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മത്സരരംഗത്തുണ്ട്. ബാലന്‍ ഡി ഓര്‍ ലിസ്റ്റ് ലീക്കായെന്ന വാര്‍ത്തകള്‍ ആധികാരികതയില്ലാതെ പരക്കുകയാണ്. വനിതകളില്‍ അമേരിക്കയെ ലോക ചാമ്പ്യന്മാരാക്കിയ മേഗന്‍ റാപീനോക്കാണ് സാധ്യത. 2018ല്‍ ലൂക്കാ മോഡ്രിച്ചാണ് ബാലന്‍ ഡി ഓര്‍ പുരസ്കാരം ലഭിച്ചത്. അഞ്ച് ബാലന്‍ ഡി ഓര്‍ അഞ്ച് തവണ വീതം നേടിയ റൊണാള്‍ഡോയിലേക്കും മെസിയിലേക്കുമാണ് ഏവരുടെയും കണ്ണ്.
അഡ്ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ വിജയം
അഡ്ലെയ്ഡ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് ഒരു ഇന്നിങ്സിന്റെയും 48 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. 287 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോണ്‍ ചെയ്യപ്പെട്ട പാകിസ്ഥാന് 239 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേഥന്‍ ലയണും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡുമാണ് പാകിസ്ഥാനെ തകര്‍ത്തത്. 65 റണ്‍സ് നേടിയ ഷാന്‍ മസൂദ്, 57 റണ്‍സ് നേടിയ ആസാദ് ഷഫീഖ്, 45 റണ്‍സ് നേടിയ മൊഹമ്മദ് റിസ്വാന്‍ എന്നിവര്‍ മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ അല്പമെങ്കിലും […]
ഇന്ത്യ വെസ്റ്റ് ഇന്റീസ് ടി20
ഡിസംബര്‍ എട്ടിന് കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്‍റി 20 മത്സരത്തിന്റെ 67 ശതമാനം ടിക്കറ്റുകളും വിറ്റ് തീര്‍ന്നു. മൂന്ന് നാല് ദിവസത്തിനുള്ളില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീരുമെന്നാണ് കെസിഎയുടെ പ്രതീക്ഷ. കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയ്ക്ക് ആദ്യം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ രാത്രി വരെ 67 ശതമാനം ടിക്കറ്റുകളാണ് വിറ്റ് പോയത്. മലയാളി താരം സഞ്ജു വി സാംസണെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ടിക്കറ്റ് വില്‍പ്പനെ ബാധിക്കുമോ എന്ന […]
റസലും ബ്രാവോയുമില്ലാതെ വിന്‍ഡീസ്; ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകുമോ?
ഇന്ത്യന്‍ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ടി 20, ഏകദിന ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. റസലിനേയും ബ്രാവോയേയും ഒഴിവാക്കിയാണ് ഇന്ത്യയിലേക്കുള്ള സംഘത്തെ വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു വീതം മത്സരങ്ങളുള്ള ടി20 ഏകദിന പരമ്പര കളിക്കാനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നത്. ലോകകപ്പിനു ശേഷം വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ടി20, ഏകദിന ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ മികച്ചപ്രകടനം നടത്തിയിട്ടുള്ള ഓള്‍ റൗണ്ടര്‍മാരായ ആന്ദ്രേ റസലിനേയും ഡ്വെന്‍ ബ്രാവോയേയും ഒഴിവാക്കിയാണ് വിന്‍ഡീസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. വിരമിക്കല്‍ പ്രഖ്യാപനം […]
ധോണിയുടെ വിരമിക്കല്‍: ഇനിയും സമയമുണ്ടെന്ന് ഗംഗുലി!
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കലും തിരിച്ച് വരവുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയം. ധോണിയുടെ വിരമിക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ധോണിയുടെ കാര്യത്തില്‍ ടീമിന് നല്ല വ്യക്തതയുണ്ടെന്നും ചില കാര്യങ്ങള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടവയല്ലെന്നും ഗാംഗുലി പറഞ്ഞു. വിരമിക്കല്‍ പ്രശ്നത്തില്‍ ധോണിയ്ക്കും സെലക്ടര്‍മാര്‍ക്കുമിടയില്‍ ധാരണയുണ്ടെന്നും സമയമാകുമ്ബോള്‍ എല്ലാവര്‍ക്കും ആ വ്യക്തത ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ […]












