ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് – ജംഷഡ്പൂര്‍ എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. റാഫേല്‍ മെസ്സി ബൌളിയാണ് ബ്ലാസ്റ്റേഴ്സിനായി ഇരട്ടഗോള്‍ നേടിയത്. രണ്ട് ഗോളിനു പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമിനില പിടിച്ചത്. മധ്യനിരയിലെ മരിയോ സിഡോഞ്ച കൂട്ട് കെട്ടിന്റെ ആത്മവിശ്വത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്. നാലാം മിനിറ്റിൽ തന്നെ കേരളം മുന്നേറ്റം നടത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സ് ബോക്സില്‍ ടിരിയെ ഡ്രോബറോവ് ഫൗള്‍ ചെയ്തതിന് 38 ആം മിനിറ്റിൽ ലഭിച്ച […]
Sports
ഇനി ഗോകുലം എഫ്.സി V/S കേരള ബ്ലാസ്‌റ്റേഴ്‌സ്
കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന ഗോകുലം കേരള എഫ്.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോരാട്ടം യാഥാര്‍ഥ്യമാകുന്നു. വരുന്ന 15ന് കേരള പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തിലാണ് കേരളത്തിന്റെ രണ്ട് കൊമ്പന്‍ ടീമുകള്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30നാണ് മത്സരം. ഐലീഗില്‍ ഗോകുലവും ഐ.എസ്.എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സും കളിക്കുന്നതിനാല്‍ റിസര്‍വ് ടീമുകളായിരിക്കും കോഴിക്കോട് ഏറ്റുമുട്ടുക. ഡ്യൂറന്റ് കപ്പും ബംഗ്ലദേശില്‍ ഷേഖ് കമാല്‍ കപ്പും നേടി കരുത്ത് കാണിച്ച ഗോകുലം ഐ ലീഗിലും മികച്ച പ്രകടനമാണ് നടത്തുന്നത്. […]
ഇത് നോബോളോ ഒത്തുകളിയോ?
ബംഗ്ലാദേശിലെ ടി20 ലീഗായ ബി.പി.എല്ലില്‍ വീണ്ടും ഒത്തുകളി ആരോപണം. വിന്‍ഡീസ് ബൗളറായ ക്രിഷ്മര്‍ സന്തോക്കിയുടെ അസ്വാഭാവികമായ ബൗളിംങാണ് സംശയങ്ങളുയര്‍ത്തുന്നത്. അസ്വാഭാവികമാം വിധം വൈഡായി എറിഞ്ഞ പന്തും ക്രീസിന് പുറത്തേക്ക് നീട്ടി വലിച്ചുവെച്ച നോബോളുമാണ് സംശയത്തിനിട നല്‍കുന്നത്. ക്രിസ് ഗെയില്‍, കീറണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, എബി ഡിവില്ലേഴ്‌സ് തുടങ്ങിയ താരങ്ങള്‍ പിന്‍വാങ്ങിയതോടെ ഈ സീസണില്‍ ബിപിഎല്ലിന്റെ താരപ്രഭ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാതുവെപ്പ് ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത്. ഷൈലറ്റ് തണ്ടറും ഛത്തോഗ്രാം ചലഞ്ചേഴ്‌സും […]
ക്രിസ്റ്റ്യാനോ എക്കാലത്തെയും മികച്ച ഫുട്ബോളറെന്ന് ഡച്ച് ഇതിഹാസതാരം
എക്കാലത്തെയും മികച്ച ഫുട്‌ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ഡച്ച് ഇതിഹാസതാരം റൂഡ് ഗുള്ളിറ്റ്. രാജ്യത്തിനു വേണ്ടിയും കളിച്ച എല്ലാ ക്ലബ്ബുകൾക്കും വേണ്ടി വലിയ കിരീടങ്ങൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോയെന്നും രാജ്യത്തിനു വേണ്ടി കിരീടം നേടിയാൽ മാത്രമേ ലയണൽ മെസ്സിക്ക് ക്രിസ്റ്റ്യാനോക്കൊപ്പമെത്താൻ കഴിയുകയുള്ളൂവെന്നും ഗുള്ളിറ്റ് പറഞ്ഞു. 1988-ൽ യൂറോകപ്പ് നേടിയ ഹോളണ്ട് ടീമിന്റെ ക്യാപ്ടനായിരുന്ന ഗുള്ളിറ്റ് 1987-ലെ ബാളൻ ഡോർ ജേതാവ് കൂടിയാണ്. ക്രിസ്റ്റ്യാനോ ഏറ്റവും മികച്ച കളിക്കാരനാണോ എന്ന സഹപാനലിസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായാണ് ഗുള്ളിറ്റ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. […]
കോലിയുടെ അതിവേഗ അര്‍ധസെഞ്ചുറി, വാങ്കഡെയിലെ ഉയര്‍ന്ന സ്‌കോര്‍
വെസ്റ്റ് ഇന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് നാട്ടിലെ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബാറ്റ്‌സ്മാന്മാരുടെ ആധികാരിക പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കി കൊടുത്തത്. സിക്‌സറിന്റേയും റണ്‍സിന്റേയും കണക്കില്‍ പുതിയ നിരവധി റെക്കോഡുകളും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വാങ്കഡെയില്‍ കുറിച്ചു. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 3ന് 240റണ്‍സ് വാങ്കഡെയിലെ ഉയര്‍ന്ന ടി20 സ്‌കോറാണ്. 2016 ലോകകപ്പിനിടെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 230 റണ്‍സായിരുന്നു നേരത്തെയുള്ള ടോപ് സ്‌കോര്‍. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാം ടി20 ടോട്ടലാണിത്. അന്താരാഷ്ട്ര […]
വിന്‍ഡീസിനെതിരെ കൂറ്റന്‍ ജയത്തോടെ ഇന്ത്യക്ക് ടി20 പരമ്പര
നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് ഇന്ത്യക്ക് പരമ്പരജയം. വാങ്കഡെയില്‍ ഇന്ത്യ കുറിച്ച 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയെ രക്ഷിച്ചത് ബാറ്റിംങ് നിരയുടെ ഉശിരന്‍ പ്രകടനമാണ്. സെഞ്ചുറിയോളം പോന്ന ഇന്നിംങ്സുമായി കെ.എല്‍ രാഹുലും(56 പന്തില്‍ 91) കൂറ്റനടികളുമായി രോഹിത്ത് ശര്‍മ്മയും(34 പന്തില്‍ 71) വിരാട് കോലി(29 പന്തില്‍ 70*)യുമാണ് ഇന്ത്യക്കുവേണ്ടി കളം വാണത്. […]
‘മുഹമ്മദ് സലാഹിന് ഭൗതികശാസ്ത്ര നൊബേല്‍ കൊടുക്കണം’
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് ലിവര്‍പൂളിന്റെ പ്രവേശനം ഉറപ്പിച്ചത് മുഹമ്മദ് സലായുടെ മാജിക് ഗോളായിരുന്നു. അസാധ്യമെന്ന് കരുതുന്ന ആംങ്കിളില്‍ നിന്നായിരുന്നു സലാ പന്ത് ഗോളിലേക്ക് തട്ടിവിട്ടത്. ആ ഗോള്‍ കണ്ട പലരും സലാഹിന് ഭൗതികശാസ്ത്ര നൊബേല്‍ കൊടുക്കണമെന്നാണ് ട്വിറ്ററില്‍ പ്രതികരിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും 16 ഗോളുകള്‍ അടിച്ചുകൂട്ടിയവരാണ് ബുണ്ടസ് ലിഗയിലെ ഒന്നാമന്മാരായ റെഡ് ബുള്‍ സാല്‍സ്ബര്‍ഗ്. അവസാനമായി ലിവര്‍പൂളുമായി ഏറ്റുമുട്ടിയപ്പോള്‍ ഏഴ് ഗോളുകളാണ് ആ മത്സരത്തില്‍ പിറന്നത്. […]
ചാമ്പ്യന്‍സ് ലീഗ്; ഇന്റര്‍മിലാനെ കരയിച്ച് ബാഴ്‌സയുടെ രണ്ടാം നിര, ലിവര്‍പൂളും വലന്‍സിയയും ജയിച്ചുകയറി
ഇന്റര്‍മിലാന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ ബാഴ്‌സലോണയുടെ രണ്ടാം നിര ടീം ഇല്ലാതാക്കി. മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണയുടെ സൂപ്പര്‍താരമായത് വിജയ ഗോള്‍ നേടിയ 17കാരന്‍ അന്‍സു ഫാറ്റിയാണ്. ജയിച്ചേ തീരൂ എന്നുറപ്പിച്ച് മത്സരത്തിനിറങ്ങിയ ഇന്റര്‍മിലാന്റെ മൂന്ന് ഗോളുകളാണ് ഓഫ് സൈഡില്‍ കുരുങ്ങിയത്. അവസാന അഞ്ച് മിനുറ്റില്‍ പകരനായിറങ്ങിയായിരുന്നു അന്‍സുവിന്റെ ഗോള്‍. ബാഴ്‌സലോണയുടെ 2-1ന്റെ ജയത്തിന്റെ കൂടി സഹായത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന എഫ് ഗ്രൂപ്പിലെ രണ്ടാമത്തെ ടീമായി. 2-1ന് ബൊറൂസിയ ഡോട്ട്മുണ്ട് സ്ലാവിയ പ്രേഗിന് […]
ടെസ്റ്റ് 10 വര്‍ഷത്തിനുശേഷം തിരിച്ചെത്തുന്നു, ലങ്കക്ക് നന്ദി പറഞ്ഞ് പാകിസ്താന്‍
പാകിസ്താനില്‍ വിരുന്നെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ നടന്ന ഭീകരാക്രമണം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നാണ്. ഈ സംഭവം വലിയ തോതില്‍ പിന്നീട് പാക് ക്രിക്കറ്റിന് ബാധിക്കുകയും ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ പിന്നീട് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ വേദിയായത്. ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും പാകിസ്താനിലേക്കെത്തുന്നത് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും. വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് സ്വന്തം നാട്ടിലേക്കെത്തുമ്പോള്‍ പാകിസ്താന് ഏറ്റവും നന്ദിയും കടപ്പാടുമുള്ളത് ശ്രീലങ്കയോടാണ്. ഒരിക്കല്‍ ഭീകരാക്രമണം നേരിട്ട് […]
ബ്രസീലില്‍ സ്വന്തം കളിക്കാരെ ആക്രമിച്ച് ആരാധകരുടെ കലാപം
ലീഗില്‍നിന്നും തരംതാഴ്ത്തപ്പെട്ടതോടെ സ്വന്തം ടീമിനെതിരെ ബ്രസീലിയന്‍ ആരാധകരുടെ കലാപം. 98 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീലിയന്‍ ക്ലബ് ക്രുസേരിയോയുടെ തരംതാഴ്ത്തലിന്റെ വക്കിലെത്തിയത്. ഇതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെ ആരാധകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.ബ്രസീലിലെ പരമ്പരാഗര ക്ലബ്ബുകളിലൊന്നാണ് ക്രുസേരിയോ. പാല്‍മിറാസുമായുള്ള സീസണിലെ അവസാന കളിയില്‍ 2 ഗോളിനു പിന്നിലായതോടെ ക്ലബ് തരംതാഴ്ത്തല്‍ ഉറപ്പിക്കുകയായിരുന്നു. ഇതോടെ ആരാധകര്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ പറിച്ചെടുത്ത് സ്വന്തം കളിക്കാര്‍ക്ക് നേരെ എറിഞ്ഞു. അക്രമം അതിരുവിട്ടതോടെ റഫറി കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.സ്‌റ്റേഡിയത്തിനികത്തെ കരിമരുന്ന് പ്രയോഗങ്ങളും തീവെക്കലും […]












