ഐ.സി.യുവിലുള്ള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും വെന്റിലേറ്ററിലുള്ള കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഐ.എസ്.എല്ലില്‍ ഇന്നത്തെ പോരാട്ടമെന്നു പറയുന്നതാവും നല്ലത്. പോയന്റ് പട്ടികയില്‍ ആറും ഒമ്ബതും സ്ഥാനത്തുള്ള ഇരുവരും ഡെയ്ഞ്ചര്‍ സോണിലാണ്. ഒമ്ബതു കളി പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് ഒരുജയം മാത്രമാണുള്ളത്. നാലു മത്സരങ്ങള്‍ സമനിലയായപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനും കാര്യമായ മെച്ചമൊന്നുമില്ല. എട്ടു മത്സരങ്ങളില്‍ രണ്ടു ജയം. രണ്ടു തോല്‍വിയും നാലു സമനിലയും. ജയിച്ചാല്‍ മതിയായിരുന്നുഹോം ഗ്രൗണ്ടിലെ ആദ്യ ജയത്തിനു പിന്നാലെ തോല്‍വിയും സമനിലയും മാത്രം ഏറ്റുവാങ്ങി […]
Sports
പരസ്യമായി വെല്ലുവിളിച്ച സരീനെ ഇടിച്ചിട്ട് മേരികോം
ആറ് തവണ ലോക ചാമ്പ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ബോക്‌സിംങ് റിംങിലെ അനുഭവസമ്പത്ത് പുറത്തെടുത്തപ്പോള്‍ നിഖാത്ത് സരീന് തോല്‍വി. ലോക യൂത്ത് ചാമ്പ്യന്‍ നിഖാത്ത് സരീനെ 9-1ന് തോല്‍പിച്ചാണ് 51 കിലോഗ്രാം വിഭാഗത്തില്‍ മേരികോം ടോക്യോ ഒളിംപിക്‌സ് യോഗ്യതക്ക് മത്സരിക്കാന്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനായി തെരഞ്ഞെടുക്കപ്പെട്ടത്. സെലക്ഷന്‍ ട്രയല്‍സിലെ ആദ്യ മത്സരത്തില്‍ മേരി കോം റിതു ഗ്രേവാളിനേയും സരീന്‍ ജ്യോതി ഗുലിയയേയും തോല്‍പിച്ചതോടെയാണ് ഇരുവരും തമ്മില്‍ മത്സരത്തിന് അരങ്ങൊരുങ്ങിയത്. ഇന്ത്യന്‍ വനിതാ ബോക്‌സിംങിലെ താരമായ […]
ബ്ലാസ്‌റ്റേഴ്‌സിന് ഈ കളിയെങ്കിലും ജയിക്കണം
ഐ.എസ്.എല്ലില്‍ ആദ്യ മത്സരം ജയിച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. എന്നാല്‍, പിന്നീട് നാല് വീതം തോല്‍വിയും സമനിലയും. ഇന്ന് പത്താം അങ്കത്തിന് നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറങ്ങുമ്പോള്‍ ജയം മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരക്കാണ് കളി. പ്രധാന താരങ്ങളുടെ പരിക്കും മോശം ഫോമുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഈ സീസണില്‍ കുഴക്കുന്നത്. ടീമിന് ഇതുവരെ ഒത്തിണക്കത്തോടെ സ്ഥിരമായി കളിക്കാന്‍ സാധിക്കുന്നില്ല. ഒമ്പതുകളില്‍ നിന്നും ഒമ്പത് ഗോള്‍ അടിച്ചപ്പോള്‍ 13 ഗോള്‍ വഴങ്ങിയ […]
പൊരുതിയത് സഞ്ജു മാത്രം, കേരളത്തിന് തോല്‍വി
രഞ്ജി ട്രോഫിയില്‍ കേരളത്തിന് രണ്ടാം തോല്‍വി. ആദ്യ എവേ മത്സരത്തില്‍ കേരളത്തെ ശക്തരായ ഗുജറാത്ത് 90 റണ്‍സിന് തോല്‍പിച്ചു. സൂറത്തില്‍ 268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടാമിന്നിങ്‌സില്‍ 177 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സ്‌കോര്‍: ഗുജറാത്ത് 127, 210, കേരളം 70, 177. സഞ്ജു വി സാംസണ്‍(82 പന്തില്‍ 78) മാത്രമാണ് കേരളത്തിനായി രണ്ടാം ഇന്നിംങ്‌സില്‍ അല്‍പമെങ്കിലും പൊരുതിനോക്കിയത്. മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 36ല്‍ എത്തിയപ്പോള്‍ ഓപണര്‍ വിഷ്ണു വിനോദിനെ (23) നഷ്ടമായി. […]
ഇന്ത്യയെ ‘ഒന്നിരുത്താന്‍’ ശ്രമിച്ച ഷുഹൈബ് മാലിക്കിനെ കണ്ടം വഴി ഓടിച്ച് ആരാധകര്‍
ഒരു കാര്യവുമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഒന്ന് നോവിക്കാന്‍ ശ്രമിച്ച ഷൊഹൈബ് മാലിക്കിന് ഇന്ത്യന്‍ ആരാധകരുടെ വക ട്രോള്‍ മഴ. മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്കാണ് ക്രിസ്തുമസ് ആശംസക്കിടെ ധോണിയേയും ഇന്ത്യയേയും ഒന്ന് ചെറുതാക്കി കാണിക്കാന്‍ ശ്രമിച്ചത്. 2012 ഡിസംബര്‍ 25ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ടി20 മത്സരത്തിന്റെ ചിത്രം ഇട്ടായിരുന്നു മാലിക് ആശംസകള്‍ നേര്‍ന്നത്. പിന്തിരിഞ്ഞു നില്‍ക്കുന്ന ധോണിക്കു നേരെ ആവേശത്തോടെ കൈ ചുരുട്ടിയുള്ള സ്വന്തം ചിത്രമാണ് ട്വിറ്ററില്‍ ഷുഹൈബ് മാലിക് […]
‘ഗാംഗുലി 40 മിനിറ്റ് കൊണ്ട് എന്റെ ഹൃദയം കീഴടക്കി’ വെളിപ്പെടുത്തി മുന്‍ പാകിസ്താന്‍ സ്പിന്നര്‍
പാകിസ്ഥാന്‍റെ മുന്‍ സ്പിന്‍ ഇതിഹാസം സാഖ്‌ലൈന്‍ മുസ്താഖ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നു. 2005-2006 ല്‍ നടന്ന ഒരു സംഭവം എടുത്തുപറഞ്ഞാണ് സൗരവിനെ അദ്ദേഹം പുകഴ്ത്തിയത്. കേവലം 40 മിനിറ്റ് കൊണ്ട് സൗരവ് എന്റെ ഹൃദയം കീഴടക്കി എന്നാണ് താരം പറയുന്നത്. ‘ഇംഗ്ലണ്ടിലേക്ക് ഇന്ത്യ കളിക്കാന്‍ വന്ന കാലം. ഞാന്‍ അന്നേരം സസിക്സിനായി കളിക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് സസിക്സില്‍ മൂന്ന് ദിവസത്തെ പരിശീലന മത്സരം ഉണ്ടായിരുന്നെങ്കിലും സൗരവ് കളിച്ചിട്ടിരുന്നില്ല’ […]
ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിസ്തുമസ് ആശംസകള്‍ നല്‍കിക്കൊണ്ടുള്ള ട്വീറ്റിലാണ് താരം 2020ല്‍ വിരമിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 46കാരനായ പേസ് ഇന്ത്യക്കുവേണ്ടി ഒളിംപിക്‌സ് മെഡലും 18 ഗ്രാന്റ് സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്. 1973 ജൂണ്‍ 17ന് ബംഗാളില്‍ ജനിച്ച പേസിന്റെ 29 വര്‍ഷം നീണ്ട സുദീര്‍ഘമായ ടെന്നീസ് കരിയറിനാണ് അവസാനമാകുന്നത്. എട്ട് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 10 മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും പേസ് നേടിയിട്ടുണ്ട്. ഡേവിസ് കപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുടെ(43) റെക്കോഡും […]
ദശകത്തിലെ ക്രിക്കറ്റ് ടീം; ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍
ഈ ദശകത്തിലെ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ഏകദിന ടീമിലേക്കാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, വിരാട് കോഹ് ലി, രോഹിത്ത് ശര്‍മ്മ എന്നിവരെ തിരഞ്ഞെടുത്തത്. ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. ലോകത്തിലെ ഒന്നാം നമ്ബര്‍ ബാറ്റ്‌സ്മാനായ കോഹ്‌ലിയെ ടീമിലെടുത്തപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷം മികച്ച ഫോമിലുള്ള രോഹിത്ത് ശര്‍മ്മയെയും ടീമിലേക്ക് പരിഗണിച്ചു. ടീം: രോഹിത്ത് ശര്‍മ്മ, ഹാഷിം അംല, […]
സന്ദീപ് വാര്യരും സഞ്ജു സാംസണും ഇന്ത്യ എ ടീമില്‍
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി ബൗളര്‍ സന്ദീപ് വാര്യരും. ഏകദിന, ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടംപിടിച്ചിരിക്കുന്നത്. ഏകദിന ടീമില്‍ സഞ്ജു സാംസണേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കു മാറിയ ഹാര്‍ദിക് പാണ്ഡ്യയും പൃഥ്വിഷായും ടീമിലെത്തി. ജനുവരിയില്‍ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഏകദിന ടീമിനെ ശുഭ്മാന്‍ ഗിലും ചതുര്‍ദിന ടീമിനെ ഹനുമ വിഹാരിയുമാണ് നയിക്കുക. ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സന്ദീപിനെ ഇന്ത്യ എ ടീമിലെത്തിച്ചിരിക്കുന്നത്. പുറംവേദനയെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയാതിരുന്ന […]
സഞ്ജു വീണ്ടും ടി20 ടീമില്‍, ധവാനും ബുംറയും തിരിച്ചെത്തി
ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും. തുടര്‍ച്ചയായി മൂന്നാം ടി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. എന്നാല്‍ ബംഗ്ലാദേശിനും വെസ്റ്റിന്‍ഡീസിനുമെതിരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും സഞ്ജു ഒരു കളി പോലും കളിച്ചിരുന്നില്ല. ആറ് മത്സരങ്ങളാണ് സഞ്ജു ഡഗ് ഔട്ടിലിരുന്ന് കളി കണ്ടത്. മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കു ശേഷം കേരളത്തിനായി രഞ്ജി കളിച്ച സഞ്ജു ബംഗാളിനെതിരെ സെഞ്ചുറിയും നേടിയിരുന്നു. സഞ്ജുവിന്റെ മിന്നും ഫോമാണ് വീണ്ടും ടീമിലേക്ക് പരിഗണിക്കാന്‍ […]











