അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ(എഫ്.ഐ.എച്ച്) മികച്ച താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് സ്വന്തമാക്കി. 1999ല്‍ ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയതു മുതല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന വോട്ടിംങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. വിവിധ ഹോക്കി അസോസിയേഷനുകള്‍ മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍, കളിക്കാര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരുടെ വോട്ടെടുപ്പിനൊടുവിലാണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്നത്. മന്‍പ്രീത് സിംഗിന് 35.2 ശതമാം വോട്ടു ലഭിച്ചു രണ്ടാമതെത്തിയ ബെല്‍ജിയത്തിന്റെ ആര്‍തര്‍ വാന്‍ ഡോറന് […]
Sports
പുതിയ ദൗത്യവുമായി റോബിന്‍ സിങ് യു.എ.ഇ ക്രിക്കറ്റ് ടീമില്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ സിങിനെ യുഎഇ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. സ്‌കോട്ടിഷ് ക്രിക്കറ്റര്‍ ഡഗ്ലീ ബ്രൗണിന് പകരക്കാരനായാണ് റോബിന്‍ സിങിനെ എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് പരിശീലകനായി നിയമിച്ചത്. ഇന്ത്യന്‍ എ ടീം, മുംബൈ ഇന്ത്യന്‍സ് ഹോങ്കോങ് ടീമുകളെ പരിശീലിപ്പിച്ച പരിചയവുമായാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുഎഇ ടീമിലേക്കെത്തുന്നത്. 1989 മുതല്‍ 2001 വരെയായിരുന്നു റോബിന്‍ സിങ് ഇന്ത്യക്കായി കളിച്ചത്. 2017ലാണ് ബ്രൗണിനെ യുഎഇയുടെ പരിശീലകനായി നിയമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കീഴില്‍ കാര്യമായി തിളങ്ങാന്‍ […]
ചെന്നൈ സിറ്റിയെ മറുനാട്ടില്‍ തോല്‍പിച്ച് ഗോകുലം മൂന്നാം സ്ഥാനത്ത്
ഐലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോല്‍പിച്ച് ഗോകുലം കേരള എഫ്.സി. സ്വന്തം നാട്ടിലേറ്റ തോല്‍വിക്ക് കോയമ്പത്തൂരില്‍ നടന്ന എവേ മാച്ചില്‍ പകരം വീട്ടിയ ഗോകുലം ഇതോടെ ഐ ലീഗ് പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. സ്വന്തം തട്ടകത്തില്‍ ഗോകുലം നേരത്തെ ചെന്നൈ സിറ്റിയോട് 2-3ന് തോറ്റിരുന്നു. ചെന്നൈ സിറ്റി മുന്‍ മത്സരങ്ങളില്‍ നിന്നും മാറ്റങ്ങളില്ലാതെ ഇറങ്ങിയപ്പോള്‍ റിയല്‍ കശ്മീരിനോട് ഏകഗോളിന് തോറ്റ ഗോകുലം നിരയില്‍ പരിശീലകന്‍ വലേര രണ്ട് മാറ്റങ്ങള്‍ വരുത്തി. ഷിബില്‍ മുഹമ്മദും മുത്തു […]
ജസ്പ്രീത് ബുംറയുടെ ഒന്നാം റാങ്ക് പോയി
ഐ.സി.സി ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ ഒന്നാം റാങ്ക് നഷ്ടമായി. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ക്ക് തിരിച്ചടിയായത്. പുതിയ റാങ്കിങ് പ്രകാരം ന്യൂസിലാന്‍ഡിന്റെ ട്രെന്‍ഡ് ബൗള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ബുംറ രണ്ടാം സ്ഥാനത്തും. നിലവിലെ റേറ്റിങ് പ്രകാരം ട്രെന്‍ഡ് ബൗള്‍ട്ടിന് 727ഉം ബുംറക്ക് 719 ഉം ആണ്. 701 റേറ്റിങുമായി അഫ്ഗാനിസ്താന്റെ മുജീബുര്‍ റഹ്മാനാണ് മൂന്നാം സ്ഥാനത്ത്. പരിക്കിനെ തുടര്‍ന്ന് കുറച്ചുകാലം ടീമിന് പുറത്തായിരുന്നു ബുംറ. തിരിച്ചെത്തിയ ബുംറ കഴിഞ്ഞ അഞ്ച് […]
ന്യൂസിലന്റില്‍ എന്തുകൊണ്ട് നമ്മള്‍ ഇത്രയും നാണംകെട്ടു?
ടി20 പരമ്പര 5-0ത്തിന് തൂത്തുവാരി ഗംഭീര തുടക്കമാണ് ഇന്ത്യ ന്യൂസിലന്റില്‍ കുറിച്ചത്. കുട്ടിക്രിക്കറ്റില്‍ നാണം കെട്ടതിന് പിന്നാലെ ഏകദിന പരമ്പരയില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ന്യൂസിലന്‍റ് പകരം വീട്ടിയത്. 3-0ത്തിന് ഇന്ത്യയെ വാരിക്കൂട്ടിയായിരുന്നു കിവികളുടെ തിരിച്ചുവരവ്. എവിടെയാണ് ടീം ഇന്ത്യക്ക് പിഴച്ചത്? ബൗളിംങില്‍ എപ്പോഴെല്ലാം ടീം പ്രതിസന്ധിയിലാവുന്നോ അപ്പോഴെല്ലാം കോഹ്ലി ബുംറയെ വിളിക്കും. അപ്പോഴെല്ലാം വിക്കറ്റ് എറിഞ്ഞിട്ടാണ് ബുംറക്ക് ശീലം. എന്നാല്‍ പരിക്കിനു ശേഷം തിരിച്ചുവന്ന ബുംറ പഴയ ബും ബും ബുംറയുടെ നിഴല്‍ മാത്രമാണെന്നതാണ് സത്യം. […]
ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര വരണമെന്ന് യുവിയും അഫ്രിദിയും
അടുത്തെങ്ങും ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കാനുള്ള സാധ്യത വിരളമാണ്. എന്നാല്‍ ഇന്ത്യയുടേയും പാകിസ്താന്റേയും പല ക്രിക്കറ്റ് താരങ്ങളും ആരാധകരും ഇപ്പോഴും ഇന്ത്യ പാക് ക്രിക്കറ്റ് പോരാട്ടങ്ങളെ സ്വപ്‌നം കാണുന്നുണ്ട്. ഇന്ത്യയും പാകിസ്താനും കളിക്കുന്നത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന അഭിപ്രായക്കാരാണ് യുവരാജ് സിംങും ഷഹീദ് അഫ്രീദിയും. ‘2004, 2006, 2008 വര്‍ഷങ്ങളില്‍ പാകിസ്താനുമായി കളിച്ച മത്സരങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. ഇപ്പോള്‍ അത് എളുപ്പമല്ലെന്നറിയാം. അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ കൈകളിലല്ല’ ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിത്തന്ന ടീമിലെ […]
മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദയനീയ പരാജയം രുചിച്ച് ഇന്ത്യ
മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. 31 വര്‍ഷത്തിന് മുമ്പാണ് ഇന്ത്യ ഒരു പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുന്നത്. അതിന് ശേഷമുള്ള ഇന്ത്യയുടെ ജൈത്രയാത്രക്കാണ് വില്യംസണിന്‍റെ കിവിപ്പട വിരാമമിട്ടിരിക്കുന്നത്. 1983/84 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ 5-0ത്തിന് സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു. അതേ വെസ്റ്റ് ഇന്‍ഡീസിനെതിരെ 1988/89ലും സമ്പൂര്‍ണ തോല്‍വി സമ്മതിച്ചിരുന്നു. 2006/07ല്‍ സൗത്ത് ആഫ്രിക്കയുമായി നടന്ന അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ പരാജയപ്പെടുകയും ഒരു മത്സരം മഴകാരണം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് […]
രാഹുലിന്റെ സെഞ്ചുറി പാഴായി, ന്യൂസിലന്റിന് അഞ്ച് വിക്കറ്റ് ജയം
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് ന്യൂസിലന്റ് പരമ്പര 3-0ത്തിന് തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 47.1 ഓവറില്‍ മറികടക്കുകയായിരുന്നു. ഗുപ്റ്റില്‍(46 പന്തില്‍ 66), നിക്കോള്‍സ്(103 പന്തില്‍ 80) ഗ്രാന്‍ഡ്‌ഹോം(28 പന്തില്‍ 58) എന്നിവരുടെ ബാറ്റിംങാണ് ന്യൂസിലന്റ് ജയം അനായാസമാക്കി മാറ്റിയത്. ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍ വിജയലക്ഷ്യത്തിലേക്ക് അതിവേഗത്തിലാണ് ന്യൂസിലന്റ് തുടങ്ങിയത്. 16.3 ഓവറില്‍ ആദ്യ വിക്കറ്റായി ഗപ്റ്റില്‍ പുറത്താകുമ്പോഴേക്കും സ്‌കോര്‍ബോര്‍ഡില്‍ 106 […]
മൂന്നാം ഏകദിനം: ഇന്ത്യക്ക് ബാറ്റിംങ്
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ആദ്യ രണ്ട് മത്സരവും ജയിച്ച് ന്യൂസിലാന്‍ഡ് ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ആശ്വാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മത്സരത്തിന്റെ തുടക്കത്തിലെ ആനുകൂല്യം മുതലെടുക്കുകയാണ് ലക്ഷ്യമെന്ന് ടോസ് നേടി ബൗളിംങ് തെരഞ്ഞെടുത്ത കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. കിവീസ് നിരയില്‍ മിച്ച് സാറ്റ്‌നര്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെ കളിക്കും.
ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്ബരയിലെ അവസാന മത്സരം നാളെ
ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്ബരയിലെ അവസാന മത്സരം നാളെ നടക്കും. ആദ്യ രണ്ട് കളിയും ജയിച്ച കിവീസ് പരമ്ബര സ്വന്തമാക്കി കഴിഞ്ഞു. മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്ബോള്‍ ടി20യിലെ പരാജയത്തിന് മറുപടിയായി ഒരു വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ അവസാന മത്സരമെങ്കിലും ജയിച്ച് അഭിമാനം കാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അവസാന മത്സരത്തിന് കളത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ത്യന്‍ ബൗളിങ്ങ് താരം ജസ്‌പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് ഷമിയും കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡേയും ടീമില്‍ എത്തിയേക്കും. […]









