Cricket Sports

ഇനിയും മൂന്ന് വര്‍ഷം മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്ന് കോഹ്ലി

വിരമിക്കുന്നതിനെക്കുറിച്ച്‌ താന്‍ ചിന്തിച്ച്‌ തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 31കാരനായ വിരാട് താന്‍ വരുന്ന മൂന്ന് വര്‍ഷവും മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്ന് വ്യക്തമാക്കുന്നു.ഈ വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ ട്വി20യും,ടെസ്റ്റും,ഏകദിനവും കളിക്കും. വരുന്ന മൂന്ന് വര്‍ഷത്തില്‍ 2 ട്വി 20 ലോകകപ്പും ഒരു ഏകദിന ലോകകപ്പുമാകും കളിക്കുക. ഈ ടൂര്‍ണമെന്റുകളില്ലാം നായകനായിത്തന്നെ ഉണ്ടാകും എന്നാണ് കരുതുന്നത്. എന്നാല്‍ നായകനായി നില്‍ക്കുന്നത് അത്ര എളുപ്പമല്ല, അവസാന എട്ടു വര്‍ഷത്തോളമായി താന്‍ ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയാണ്. വര്‍ഷത്തില്‍ മുന്നൂറ് ദിവസവും […]

Cricket Sports

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. സ്റ്റേഡിയത്തിന്‍റെ ആകാശ ദൃശ്യം ബി.സി.സി.ഐ പുറത്തുവിട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. 63 ഏക്കറിലാണ് ഗുജറാത്ത് അഹമ്മദാബാദിലെ സ്റ്റേഡിയം നവീകരിച്ച് പുതുക്കി പണിയുന്നത്. വലിപ്പത്തിന്‍റെ കാര്യത്തിൽ ആസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിനെയാണ് മൊട്ടേര സ്റ്റേഡിയം മറികടക്കുക. മെൽബൺ സ്റ്റേഡിയം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. 90000 […]

Cricket Sports

രണ്ടുമാസത്തിനിടെ രണ്ടാം ഇരട്ട സെഞ്ച്വറി; അമ്പരപ്പിച്ച് രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍

ജൂനിയര്‍ ക്രിക്കറ്റില്‍ നേരത്തെ വരവറിയിച്ചുകഴിഞ്ഞ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡ്, രണ്ട് മാസത്തിനിടയില്‍ രണ്ടാം ഇരട്ട സെഞ്ച്വറി നേടി മിന്നും ഫോമില്‍. അണ്ടര്‍-14 ബിടിആര്‍ ഷീല്‍ഡ് ടൂര്‍ണമെന്റിലായിരുന്നു സമിതിന്റെ പ്രകടനം. സമിതിന്റെ ടീമായ മല്യ അതിദി ഇന്റര്‍നാഷണല്‍ സ്‌കൂളും ശ്രീ കുമാരന്‍ സ്‌കൂളും തമ്മിലായിരുന്നു മത്സരം. 204 റണ്‍സാണ് സമിത് അടിച്ചെടുത്തത്. 33 ബൗണ്ടറിയുടെ അകമ്പടിയോടെയായിരുന്നു സമിതിന്‍റെ ഇന്നിങ്സ്. ഈ പ്രകടനത്തിന്റെ മികവില്‍ മല്യ അതിദി സ്‌കൂള്‍ മൂന്നു വിക്കറ്റിന് 377 റണ്‍സ് നേടി. ബൗളിങ്ങിലും […]

Cricket Entertainment Sports

ഐപിഎല്‍; പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു

ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഷെഡ്യൂല്‍ ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടു. മാര്‍ച്ച് 29ന് നിലവിലെ ചാമ്പ്യന്മാരായാ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മെയ് 24നാണ് ഫൈനല്‍. ആറു മത്സരങ്ങള്‍ മാത്രമാണ് നാല് മണിക്ക് ആരംഭിക്കുന്നത്. ബാക്കി മത്സരങ്ങള്‍ രാത്രി എട്ട് മണിക്കാണ്. മിക്ക ടീമുകളും തങ്ങളുടെ ഷെഡ്യൂള്‍ പുറത്തു വിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ബി.സി.സി.ഐ ഔദ്യോഗികമായി ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നത്. സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് ആദ്യം […]

Sports

ബി.സി.സി.ഐ സെലക്ടര്‍മാരുടെ ചുരുക്കപ്പട്ടികയായി

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ രണ്ട് സെലക്ടര്‍മാരെ കണ്ടെത്താനുള്ള അന്തിമ പട്ടിക ബി.സി.സി.ഐ രൂപീകരിച്ചതായി സൂചന. ലഷ്മണ്‍ ശിവരാമകൃഷ്ണന്‍, അജിത് അഗാര്‍ക്കര്‍, വെങ്കടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍ എന്നിവരാണ് ബി.സി.സി.ഐയുടെ ചുരുക്കപ്പട്ടികയില്‍. ഫെബ്രുവരി അവസാന വാരം മദന്‍ ലാല്‍ നയിക്കുന്ന ക്രിക്കറ്റ് ഉപദേശക സമിതി ഇവരുമായി അഭിമുഖം നടത്തും. ആര്‍പി സിങ്, സുലക്ഷന നായിക് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പുതിയ സെലക്ടര്‍മാര്‍ ന്യൂസിലന്റില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം തിരിച്ചെത്തും മുമ്പ് ചുമതലയേല്‍ക്കുമെന്നാണ് ബി.സി.സി.ഐ ക്രിക്കറ്റ് […]

Sports

മികച്ച താരത്തിനുള്ള ലൊറേയ്സ് പുരസ്കാരം മെസ്സിക്കും ഹാമില്‍ട്ടണും; സ്പോര്‍ട്ടിങ് മൊമെന്റിനുള്ള പുരസ്കാരം സച്ചിന്

കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 ലെ മികച്ച കായിക താരത്തിനുള്ള പുരസ്കാരം അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ലയണല്‍ മെസിയും ബ്രിട്ടീഷ് കാറോട്ടക്കാരന്‍ ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. മികച്ച സ്പോര്‍ട്ടിങ് മൊമെന്റിനുള്ള പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നേടി. ലോറിയസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരവുമാണ് സച്ചിന്‍. ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിനായി നടത്തിയ പ്രകടനങ്ങളും ബാലന്‍ ഡി ഓര്‍ അവാര്‍ഡ് നേട്ടങ്ങളും കണക്കിലെടുത്താണ് ലയണല്‍ മെസിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. […]

Cricket Sports

ഐ.പി.എല്‍; ആദ്യമത്സരം മുംബൈയും ചെന്നൈയും തമ്മില്‍

ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരക്രമം പുറത്തുവിട്ടു. മാര്‍ച്ച് 29ന് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുക. ശനിയാഴ്ച്ച രണ്ടുകളികളുണ്ടാവില്ല. അതേസമയം ഞായറാഴ്ച്ചകളില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ രണ്ട് കളികളുണ്ടാകും. ശനിയാഴ്ചകളിലെ രണ്ടുകളികള്‍ ഒഴിവാക്കിയതോടെ 44 ദിവങ്ങളില്‍നിന്നും 50 ദിവസമായി ഐ.പി.എല്ലിന്റെ ദൈര്‍ഘ്യം കൂടി. എല്ലാ ദിവസവും രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ഞായറാഴ്ച്ചകളില്‍ വൈകീട്ട് നാലിന് ആദ്യം മത്സരവും രാത്രി എട്ടിന് രണ്ടാം മത്സരവും നടക്കും. മെയ് 17ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ റോയല്‍ […]

Football Sports

വിമന്‍സ് ലീഗ് കിരീടം ഗോകുലത്തിന്

ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് കിരീടം. ഫൈനലില്‍ മണിപ്പൂരി ക്ലബ് ക്രിഫ്‌സയെയാണ് ഗോകുലം തോല്‍പിച്ചത്. ആവേശകരമായ കലാശപോരാട്ടത്തില്‍ 3-2നായിരുന്നു ഗോകുലത്തിന്റെ വിജയം. കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ പരമേശ്വരി ദേവി ഗോകുലത്തെ മുന്നിലെത്തിച്ചു. 25ആം മിനിട്ടില്‍ കമലാദേവി ലീഡ് ഇരട്ടിയാക്കി. എന്നാല്‍ 33ആം മിനിട്ടില്‍ മനീസ പന്ന ക്രിഫ്‌സക്കുവേണ്ടി ഒരു ഗോള്‍ മടക്കി ആദ്യ ഗോള്‍ നേടി. 75ആം മിനിട്ടില്‍ രത്‌നബാലയിലൂടെ അവര്‍ സമനില പിടിച്ചതോടെ കളി ആവേശത്തിലായി. കളി തീരാന്‍ മൂന്ന് […]

Football Sports

ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം ഇന്ന്

ഐ.എസ്.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന ഹോം മത്സരത്തിനിറങ്ങും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ മാത്രം. ബംഗളൂരു, ഒഡീഷ ടീമുകളാണ് എതിരാളികള്‍. ഇന്ന് കൊച്ചിയില്‍ ബംഗളൂരുവിനെതിരെ നടക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം കൂടിയാണ്. കരുത്തരായ ബംഗളൂരുവിനെ പരാജയപ്പെടുത്തി ആരാധകരെ സന്തോഷിപ്പിക്കുകയാണ് ഓഗ്ബച്ചെയുടേയും സംഘത്തിന്റേയും ലക്ഷ്യം. ഒപ്പം എവേ […]

Cricket Sports

എട്ട് ബാറ്റ്‌സ്മാന്മാര്‍ തോറ്റിടത്ത്, മാതൃകയായി പുജാരയും(93) ഹനുമ വിഹാരിയും(101*)

പുജാരയും വിഹാരിയും ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ എല്ലാം പരാജയപ്പെട്ട ത്രിദിന പരിശീലന മത്സരത്തില്‍ ആദ്യദിനം ഇന്ത്യ 9ന് 263 എന്ന നിലയില്‍ അവസാനിപ്പിച്ചു. എട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരും ബാറ്റിംങില്‍ ഇരട്ടയക്കം കാണാതെ അവസാനിപ്പിച്ച മത്സരത്തില്‍ ഹനുമ വിഹാരിയുടെ(101*) അപരാജിത സെഞ്ചുറിയും പുജാരയുടെ(93) സെഞ്ചുറിക്കൊത്ത പ്രകടനവുമാണ് ഇന്ത്യയെ രക്ഷിച്ചത്. പുജാരയും വിഹാരിയും ഒത്തുചേരുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 38/4 എന്ന നിലയിലായിരുന്നു. ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യന്‍ സ്‌കോര്‍ 233ലെത്തിച്ചു. പുജാര പുറത്തായതിന് പിന്നാലെയും വിക്കറ്റ് […]