ഏകദിന ലോകകപ്പ് 2023 ആദ്യ സെമിയിൽ മികച്ച സ്കോറിലേക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് ആശങ്കയായി സ്റ്റാർ ബാറ്റർ ഗിലിന്റെ പരിക്ക്. രോഹിത് പുറത്തായതോടെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത് മുന്നേറുമ്പോളാണ് കാലിന് പരിക്ക് പറ്റി റിട്ടയേർഡ് ഹർട്ട് ആയി താരം കളം വീടുന്നത്. 79 റൺസ് നേടിയാണ് താരം പുറത്ത് പോയത്.കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ ശ്രയസ് അയ്യരാണ് ക്രീസിലെത്തിയത്. ഏകദിന ലോകകപ്പ് സെമിയിൽ അർദ്ധ സെഞ്ചുറിയോടെ ചരിത്ര നേട്ടം സ്വന്തമാക്കിയതോടെ മറ്റൊരു ചരിത്ര നേട്ടത്തിൽ കൂടിയെത്തിയിരിക്കുകയാണ് ഗിൽ. […]
Sports
ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായി രോഹിത്; വെടിക്കെട്ട് തുടക്കം നൽകി ഹിറ്റ്മാൻ
ലോകകപ്പിലെ തന്റെ പതിവ് ശൈലിയ്ക്ക് ഒരു മാറ്റവും സമ്മർദ്ദവുമില്ലാതെ ബാറ്റേന്തി ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം നൽകി രോഹിത് ശർമ്മ. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസടിച്ച് പുറത്തായെങ്കിലും ഇന്നത്തെ മത്സരത്തിൽ ഒരു റെക്കോർഡ് നേട്ടത്തെ സ്വന്തമാക്കാനും രോഹിത്തിനായി. ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റർ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ് ലിനെയാണ് രോഹിത് മറികടന്നത്. വീണ്ടും സിക്സ് നേടി അർദ്ധ […]
‘പോയി ഡോക്ടറെ കാണിക്ക്’; ഇൻസമാം ഉൾ ഹഖിനെ പരിഹസിച്ച് ഹർഭജൻ സിംഗ്
മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിന്റെ പരാമർശത്തിനെതിരെ ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിംഗ്. ഇൻസമാമിന് മാനസികമായി എന്തോ കുഴപ്പമുണ്ടെന്നും ആരെങ്കിലും അദ്ദേഹത്തെ ഡോക്ടറെ കാണിക്കണമെന്നും ഹർഭജൻ പരിഹസിച്ചു. ഹർഭജൻ ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായിരുന്നുവെന്ന് ഇൻസമാം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ പരാമർശത്തോടായിരുന്നു ഹർഭജൻ്റെ പ്രതികരണം. “ഇൻസമാം ഉൾ ഹഖിനെ ആരെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹത്തിൻ്റെ മാനസിക നില ശരിയല്ല, ദയവായി ആരെങ്കിലും അദ്ദേഹത്തെ ഡോക്ടറെ കാണിക്കണം. വിചിത്രമായ […]
സെമിപ്പോരിൽ ടോസിൽ ജയിച്ച് ഇന്ത്യ; ന്യൂസിലൻഡിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു
ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ ടോസ് നേടി ഇന്ത്യ. ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലൻഡിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. 2019ലെ സെമിഫൈനൽ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാംഖഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ടീമുകളെല്ലാം 300ന് മുകളിൽ സ്കോർ ചെയ്ത മുംബൈയിൽ ഇന്ത്യയും ബാറ്റിംഗ് വെടിക്കെട്ട് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഇന്ത്യയും ന്യൂസിലൻഡും സെമിയിൽ ഏറ്റുമുട്ടുന്നത്. 2019ൽ ഇംഗ്ലണ്ടിൽ നടന്ന […]
വാംഖഡെയിൽ പിച്ചിൽ തിരിമറി നടത്തി; ഇന്ത്യയ്ക്കെതിരെ ആരോപണവുമായി പാശ്ചാത്യ മാധ്യമങ്ങൾ
ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനലിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി പാശ്ചാത്യ മാധ്യമങ്ങൾ. വാംഖഡെയിലെ പിച്ചിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. മത്സരത്തിനായുള്ള പിച്ച് മാറ്റിയതാണ് ആരോപണത്തിന് പിന്നിൽ. ഏഴാമത്തെ പിച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം ആറാം പിച്ചിലേക്ക് മാറ്റിയിരുന്നു. പുതിയ പിച്ചിന് പകരം സ്പിൻ ബൗളേഴ്സിന് അനുകൂലമായ പിച്ച് ആറിൽ മത്സരം നടത്താൻ തീരുമാനിച്ചെന്നാണ് ആരോപണം. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മുംബൈയിലെ മാറ്റങ്ങൾ ഞായറാഴ്ച ഫൈനൽ നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിലും സമാനമായ മാറ്റത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് […]
രാകിമിനുക്കപ്പെട്ട സംഘം, അപരാജിത ജയങ്ങൾ; ആദ്യ സെമിയിൽ ഇന്ത്യയിറങ്ങുന്നത് ആത്മവിശ്വാസത്തോടെ; ഇന്ന് തീപാറും പോരാട്ടം
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും.2019ലെ സെമിഫൈനൽ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്ക് തീർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാംഖഡയിലെ പിച്ചിൽ ടോസ് നിർണായകമാകും. ഇന്ത്യ കരുത്തരെങ്കിലും ജയിക്കാൻ കഴിയുമെന്ന് കിവീസ് നായകൻ കെയ്ൻ വില്യംസൺ വ്യക്തമാക്കി. സ്വപ്നതുല്യമായൊരു യാത്രയിലാണ് ഇന്ത്യൻ ടീം. ഏറെ നാളത്തെ പരീക്ഷണൾക്ക് ശേഷം രാകിമിനുക്കപ്പെട്ടെരു സംഘം 9 തുടർജയങ്ങളുടെ കരുത്തിലാണ് സെമിഫൈനലിനിറങ്ങുന്നത്. 12 വർഷത്തെ കിരീടവരൾച്ചയ്ക്ക് അറുതികുറിക്കുക എന്നത് മാത്രമാണ് രോഹിത് ശർമ്മയുടെയും സംഘത്തിന്റെയും ലക്ഷ്യം. […]
ടെന്നീസ് ബോൾ ക്രിക്കറ്റ്: കെപിഎ 123 ജേതാക്കൾ
കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച മൂന്നാമത് കേരള പ്രീമിയർ ലീഗ് കൊച്ചിയിൽ സമാപിച്ചു. കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിൽ അഞ്ച് ദിവസങ്ങളിലായി കേരളത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കെപിഎ 123 കണ്ണൂർ കിരീടം നേടി. പ്രതികൂല കാലാവസ്ഥയിലും വാശിയേറിയ പോരാട്ടമാണ് ഓരോ ടീമും കാഴ്ച വെച്ചത്. കാറ്റിലും മഴയിലും ധാരാളം നാശ നഷ്ടങ്ങൾ സംഭവിച്ചെങ്കിലും സമയബന്ധിതമായി മികച്ച രീതിയിൽ തന്നെ മത്സരം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് മാത്രമല്ല ടൂർണമെന്റിൽ ഒരുപിടി പുതിയ റെക്കോർഡുകൾ […]
ഇന്ത്യ-ന്യൂസിലൻഡ് സെമിപ്പോര്; ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് മുൻതൂക്കം; വാംഖഡയിലെ ടോസിലെ കണക്ക്
ഐസിസി ഏകദിന ലോകകപ്പിലെ സെമിപ്പോരിനായി ഇന്ത്യയ്ക്കും ന്യൂസിലൻഡിനും മത്സരത്തിലെ ടോസും നിർണായകമാകും. മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ ലോകകപ്പിലെ അഞ്ചാം മത്സരത്തിനാണ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്നത്. എന്നാൽ ഇവിടെ ഇതുവരെ നടന്ന നാലു മത്സരങ്ങിലും മൂന്നിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരായിരുന്നു. ഒരു തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത് വാഖഡെയിൽ ജയം നേടിയിട്ടുള്ളത്. അതിനാൽ തന്നെ നാളത്തെ സെമിയിൽ ടോസ് നിർണായകമാകുമെന്നുറപ്പ്. മുംബൈയിലെ ആദ്യ മൂന്ന് കളികളിലും സ്കോർ 350 കടന്നപ്പോൾ […]
ഗോകുലം കേരള എഫ്‌സി ‘ഒന്നാമന്‍’; നായകന്‍ അലക്‌സ് സാഞ്ചസിന് ഡബിള്‍
ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത രണ്ട് ഗോളിന് ട്രാവു എഫ്‌സിയെ തോല്‍പ്പിച്ചു. നായകന്‍ അലക്‌സ് സാഞ്ചസ് ഇരട്ടഗോള്‍ നേടി. കൊല്‍ക്കത്ത കല്യാണി സ്റ്റേഡിയത്തിലും ഗോകുലത്തിന്റെ വിജയക്കുതിപ്പ്. പന്തുരുണ്ട് പതിനാലാം സെക്കന്റില്‍ തന്നെ ഗോകുലം ലീഡ് എടുത്തു. നായകന്‍ അലക്‌സ് സാഞ്ചസാണ് ഗോകുലത്തിന് ലീഡ് നല്‍കിയത്. മിനുറ്റുകള്‍ക്കകം ഗോകുലം ലീഡ് ഉയര്‍ത്തി. ട്രാവു എഫ്‌സിയുടെ പിഴവ് മുതലെടുത്ത അലക്‌സ് സാഞ്ചസ് അനായാസം പന്ത് വലയിലെത്തിച്ചു. രണ്ടാംപകുതിയില്‍ ഗോകുലം ഗോള്‍കീപ്പര്‍ ദേവാന്‍ഷ് ചുവപ്പ് കാര്‍ഡ് […]
പേര് വന്ന വഴി അങ്ങനെയല്ല; രച്ചിൻ രവീന്ദ്രയുടെ പേരിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി പിതാവ്
ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ന്യൂസിലൻഡ് ഓപ്പണർ രച്ചിൻ രവീന്ദ്ര. ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന് ഇന്ത്യയിലെ ആരാധകർക്കും കുറവില്ല. ലോകകപ്പിലെ താരത്തിന്റെ മികച്ച പ്രകടനം പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ താരത്തിന്റെ പേര് സംബന്ധിച്ചും അഭ്യൂഹങ്ങൾ പരന്നു. രച്ചിൻ എന്ന പേര് നൽകിയത് ഇന്ത്യൻ ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കറിന്റെയും പേരിൽ നിന്നാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. എന്നാൽ പ്രചരണം വ്യാപകമായതോടെ പിതാവ് രവി കൃഷ്ണ മൂർത്തി […]