ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. പരിക്കേറ്റ പൃഥ്വി ഷായ്ക്കു പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തിയേക്കും. ഇടതു കാലില്‍ വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടീമിന്റെ നെറ്റ് സെഷനില്‍ പങ്കെടുത്തിരുന്നില്ല. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്റ് ഇന്ത്യയെ പത്തുവിക്കറ്റിന് തോല്‍പിച്ചിരുന്നു. പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് നാളെ പുലര്‍ച്ചെ നാലിനാണ് ആരംഭിക്കുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു വെല്ലിങ്ടണിലേത്. പൃഥ്വിയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണെന്നു […]
Sports
ഡല്‍ഹി കലാപം; പ്രതികരണവുമായി രോഹിത്തും സെവാഗും യുവിയും
ഡല്‍ഹിയില്‍ കലാപം പടര്‍ന്നു പിടിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരില്‍ 42പേര്‍ വെടിയേറ്റവരാണ്. ഇത് മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കക്കിടയാക്കുന്നുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തകര്‍ത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളും പട്ടിണിയിലാണ്. നാല് ദിവസത്തോളമായി വീടുകളില്‍ ഒളിച്ചിരിക്കേണ്ടി വന്ന പലരും പട്ടിണിയിലാണ്. അക്രമം കുറഞ്ഞെങ്കിലും ഇവരില്‍ ഭൂരിഭാഗത്തിനും പുറത്തുവരാന്‍ പോലും ധൈര്യം വന്നിട്ടില്ല. ഡല്‍ഹി […]
മൂന്നാം ജയം സ്വന്താമാക്കി ഇന്ത്യ വനിതാ ടി 20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് വനിത ടി20യില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചു.ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം 20 ഓവറില്‍ 133 റണ്‍സ് നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞു, എന്നാല്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ വീണ്ടും അവസരത്തിനൊത്ത് ഉയര്‍ന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 134 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്‍റെ ഇന്നിങ്ങ്‌സ് 129/6 എന്ന നിലയില്‍ അവസാനിച്ചു. അവസാന പന്ത് വരെ ആകാംഷയും ത്രില്ലും നിറഞ്ഞതായിരുന്നു ഇന്നത്തെ മല്‍സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ […]
ടെസ്റ്റില്‍ കോഹ്‌ലിക്ക് ഒന്നാം റാങ്ക് നഷ്ടമായി
റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്ന കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടികൂടി നല്‍കികൊണ്ട് ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐ.സി.സി ടെസ്റ്റ് റാങ്കിംങില്‍ ഒന്നാമതെത്തി. ന്യൂസിലന്റിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പത്ത് വിക്കറ്റിന് അമ്പേ പരാജയപ്പെട്ടതിന് ശേഷമായിരുന്നു കോഹ്‌ലിയുടെ പടിയിറക്കം. സ്റ്റീവ് സ്മിത്തിന് 911 പോയിന്റും കോഹ്‌ലിക്ക് 906 പോയിന്റുമാണുള്ളത്. വെല്ലിംങ്ടണ്‍ ടെസ്റ്റില്‍ രണ്ട്, 19 എന്നിങ്ങനെയാണ് കോഹ്‌ലിയുടെ സ്‌കോര്‍. അവസാനത്തെ 20 ഇന്നിംങ്‌സുകളില്‍ കോഹ്‌ലിക്ക് സെഞ്ചുറി നേടാനായിട്ടില്ല. വെല്ലിംങ്ടണിലെ ഇന്നിംങ്‌സിന്(89) ശേഷം 31 പോയിന്റ് നേടിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ […]
മെസിയെ വീഴ്ത്തിയ ഒസ്പിന
എത്ര എതിര്‍ടീം താരങ്ങള്‍ വന്നാലും അവര്‍ക്കിടയിലൂടെ പന്തുമായി നൂണ്ടുപോകുന്ന മെസിയെയാണ് കാണികള്‍ക്ക് കണ്ട് പരിചയം. മെസിയെ പിടിക്കാന്‍ ശ്രമിച്ച് എതിര്‍ ടീം താരങ്ങള്‍ വീണുപോകുന്നതും പതിവ് കാഴ്ച്ച. എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ നാപോളിക്കെതിരായ മത്സരത്തിനിടെ ഇത്തവണ വീണുപോയത് മെസിയാണ്. വീഴ്ത്തിയത് നാപോളി ഗോളി ഡേവിഡ് ഒസ്പിനയും. ബാഴ്‌സലോണയും നാപോളിയും തമ്മില്‍ ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞ ചാമ്പ്യന്‍സ് ലീഗിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെയായിരുന്നു മെസിയെ ഒസ്പിന വീഴ്ത്തിയത്. ഡ്രൈസ് മെര്‍ട്ടെന്‍സിന്റെ ഗോളിലൂടെ മുപ്പതാം മിനുറ്റില്‍ […]
ഏഷ്യന്‍ ടീമില്‍ ആറ് ഇന്ത്യക്കാര്‍, ലോക ഇലവനുമായുള്ള മത്സരം 21നും 22നും
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന എഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 പരമ്പരയില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ടീമില്‍. രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ ഏഷ്യന്‍ ഇലവനെ വിരാട് കോഹ്‌ലിയും ലോക ടീമിനെ ഡുപ്ലസിയുമാണ് നയിക്കുക. മാര്‍ച്ച് 21നും 22നുമാണ് ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മദിനവുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബംഗ്ലാദേശില്‍ കളിക്കാനുള്ള അനുമതി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നല്‍കിയിരുന്നു. കോഹ്‌ലി, ഷമി, ധവാന്‍, കുല്‍ദീപ്, […]
അയാള്‍ കാരണമാണ് ഇന്ത്യ – പാക് ബന്ധം തകര്‍ന്നത്: ശാഹിദ് അഫ്രീദി
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നതുവരെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താൻ കഴിയില്ലെന്ന് മുൻ പാകിസ്താൻ നായകൻ ശാഹിദ് അഫ്രീദി. 2014 ൽ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതായി അഫ്രീദി കുറ്റപ്പെടുത്തി. മോദി അധികാരത്തിലിരിക്കുന്നതു വരെ ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഒരു പ്രതികരണവും ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അഫ്രീദി പറഞ്ഞു. ”ഇന്ത്യക്കാർ ഉൾപ്പെടെ നമുക്കെല്ലാവർക്കും മോദി ചിന്തിക്കുന്ന രീതി മനസിലായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി നിഷേധാത്മകത നിറയുന്നതാണ്.” അഫ്രീദി പറഞ്ഞു. ഇന്ത്യയും […]
ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം, ബംഗ്ലാദേശിനെ തോല്‍പിച്ചത് 18 റണ്‍സിന്
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പെര്‍ത്തിലെ വാക്കയില്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ 18 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍ നേടി. മറുപടി ബാറ്റിംങിനിറങ്ങിയ ബംഗ്ലദേശിന് 20 ഓവറില്‍ 8ന് 124 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കുവേണ്ടി ഓപണര്‍ ഷഫാലി വര്‍മയാണ് ബാറ്റിംങില്‍ തിളങ്ങിയത്. 17 പന്തില്‍ രണ്ടു ഫോറും നാല് സിക്‌സും സഹിതം ഷഫാലി 39 റണ്‍സ് […]
വാലറ്റത്തിന് മുന്നില്‍ വിറക്കുന്ന ഇന്ത്യന്‍ ബൗളിംങ്
കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല. ഈ വര്‍ഷം തുടങ്ങിയതാവട്ടെ പത്തുവിക്കറ്റ് തോല്‍വിയോടെയും. കിവീസിനെതിരായ ഇന്ത്യയുടെ വന്‍വീഴ്ച്ചയുടെ പിന്നില്‍ കാലങ്ങളായുള്ള ഒരു പരാധീനതയുണ്ട്. എതിര്‍ടീമിന്റെ വാലറ്റത്തെ ബാറ്റ്‌സ്മാന്മാരെ വേഗത്തില്‍ പുറത്താക്കാന്‍ സാധിക്കാത്തതാണ് ഈ ഇന്ത്യന്‍ ദൗര്‍ബല്യം. ടെസ്റ്റില്‍ ലോക ഒന്നാം റാങ്കാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. അവസാന വിക്കറ്റുകള്‍ വീഴ്‌ത്തേണ്ട അവസരമെത്തിയാല്‍ ഇന്ത്യന്‍ ബൗളിംങ് കൂടുതല്‍ ദുര്‍ബലമാകും. ആദ്യ വിക്കറ്റുകള്‍ വീഴ്ത്താന്‍ വേണ്ടി എടുക്കുന്ന ശ്രമങ്ങള്‍ അവസാനത്തേക്ക് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നും ഉണ്ടാവുന്നില്ലെന്നാണ് കണക്കുകള്‍ […]
ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ കിവീസിന് 10 വിക്കറ്റ് ജയം
ബാസിന്‍ റിസര്‍വില്‍ അത്ഭുതങ്ങളൊന്നുമുണ്ടായില്ല. കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ രണ്ട് ഇന്നിംങ്‌സിലും ഇന്ത്യയുടെ ബാറ്റിംങ് തകര്‍ന്നടിഞ്ഞു. ന്യൂസിലന്റ് ആദ്യ ടെസ്റ്റില്‍ അനായാസം പത്തുവിക്കറ്റ് ജയം നേടി. ഒന്നര ദിവസം ബാക്കിവെച്ചാണ് ന്യൂസിലന്റ് വിജയം സ്വന്തമാക്കിയത്. ടോസ് മുതല്‍ ഇന്ത്യക്ക് അനുകൂലമായിരുന്നില്ല കാര്യങ്ങള്‍. നിര്‍ണ്ണായകമായ ടോസ് നേടിയ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംങിനയച്ചു. മഴമൂലം 55 ഓവര്‍ മാത്രമേ ആദ്യ ദിനം എറിയാനായുള്ളൂ എങ്കിലും ഇന്ത്യ 5ന് 122ലെത്തിയിരുന്നു. പിന്നീടൊരു സെഷനില്‍ പോലും ഇന്ത്യക്ക് ആധികാരികമായ പ്രകടനം നടത്താനായില്ല. ആദ്യ […]










