അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള സംപ്രേഷണാവകാശം വയകോം 18ന്. 450 കോടി രൂപയ്ക്കാണ് റിലയൻസ് നെറ്റ്‌വർക്കിനു കൂടി പങ്കാളിത്തമുള്ള വയകോം ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. സോണി നെറ്റ്‌വർക്ക്, സ്റ്റാർ സ്പോർട്സ് എന്നീ പ്രമുഖരെയൊക്കെ വയകോം പിന്തള്ളി. നിലവിൽ സ്പാനിഷ് ലീഗ്, സീരി എ, റോഡ് സേഫ്റ്റി വേൾഡ് ടി-20 ടൂർണമെൻ്റ്, അബുദാബി ടി-20 ലീഗ് എന്നിവയുടെ അവകാശവും വയകോം 18നാണ്. (viacom qatar world cup) നിലവിൽ വയകോമിന് ഇന്ത്യയിൽ ഒരു സ്പോർട്സ് ചാനൽ […]
Sports
ഡ്യൂറൻഡ് കപ്പ്; ഗോകുലം കേരളയ്ക്ക് സമനില
ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളക്ക് സമനില. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ആർമി റെഡ് ആണ് ഗോകുലത്തെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. റഹീം ഓസുമാനു, ഷരീഫ് മുഖമ്മദ് എന്നിവർ ഗോകുലത്തിനു വേണ്ടിയും ജെയിൻ പി, ബികാഷ് ഥാപ്പ എന്നിവർ ആർമി റെഡിനായും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. (durand cup gokulam kerala) 9 ആം മിനിട്ടിൽ തന്നെ റഹീം ഓസുമാനു ഗോകുലത്തെ മുന്നിലെത്തിച്ചു. തകർപ്പൻ ലോംഗ് […]
ലോകകപ്പ് ടീം ഉപദേശകനായി ധോണി; വിമർശിച്ച് അജയ് ജഡേജ
ടി-20 ലോകകപ്പ് ടീമിനുള്ള ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ വിമർശനവുമായി മുൻ താരം അജയ് ജഡേജ. ഒരു ഉപദേശകൻ വേണമെന്ന തോന്നൽ ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായി എന്ന് താരം ചോദിച്ചു. ധോണി എന്ന വ്യക്തിയല്ല ഉപദേശകൻ എന്ന ചിന്തയാണ് പ്രശ്നമെന്നും താരം കൂട്ടിച്ചേർത്തു. (dhoni mentor Ajay Jadeja) “ഇതെനിക്ക് തീരെ മനസ്സിലാക്കാനാവുന്നില്ല. അവരെന്താണ് ചിന്തിച്ചതെന്ന് ഞാൻ രണ്ട് ദിവസമായി ആലോചിക്കുകയാണ്. ഞാൻ ധോണിയെപ്പറ്റിയല്ല സംസാരിക്കുന്നത്. അദ്ദേഹം ഇന്ത്യൻ […]
ഇന്ത്യൻ ടീമിന്റെ ഉപദേശകനായി എംഎസ് ധോണി; ബിസിസിഐക്ക് പരാതി
ഇന്ത്യൻ ടീമിൻ്റെ ഉപദേശകനായി ദേശീയ ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചതിൽ ബിസിസിഐക്ക് പരാതി. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ ധോണിയെ ഇന്ത്യൻ ടീം ഉപദേശകനായി നിയമിച്ചത് ഇരട്ട പദവിയാണെന്നാണ് പരാതി. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ്റെ മുൻ അംഗം സഞ്ജീവ് ഗുപ്തയാണ് കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ് ചൂണ്ടിക്കാട്ടി അപക്സ് കൗൺസിലിന് പരാതി നൽകിയത്. (Conflict Interest Dhoni mentor) ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും ജനറൽ സെക്രട്ടറി ജയ് ഷായും ഉൾപ്പെടുന്ന സംഘമാണ് അപക്സ് കൗൺസിൽ. […]
ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി എംഎസ് ധോണി
ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി എംഎസ് ധോണിയെ നിയമിച്ചു. ഇന്ന് നടന്ന ടീം പ്രഖ്യാപനത്തിലാണ് എംഎസ് ധോണിയെ ഉപദേഷ്ടാവായി നിയമിച്ച വാർത്തയും പുറത്ത് വരുന്നത്. വിരാട് കോലിയാണ് ടീമിനെ നയിക്കുക. ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് […]
ട്വന്റി-20 ലോകകപ്പ് : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ടീമിനെ നയിക്കും. സഞ്ജു സാംസണെ ഒഴിവാക്കി. ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംനേടി. ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കുർ, ദീപക് ഛാഹർ എന്നിവരാണ് […]
ബട്‌ലറും ജാക്ക് ലീച്ചും തിരികെയെത്തി; അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് നാലാം ടെസ്റ്റിൽ നിന്ന് മാറിനിന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറും സ്പിന്നർ ജാക്ക് ലീച്ചും ടീമിൽ തിരികെയെത്തി. ബട്‌ലറിനു പകരം ടീമിൽ ഉൾപ്പെടുത്തിയുരുന്ന സാം ബില്ലിങ്സ് കൗണ്ടി ക്രിക്കറ്റിലേക്ക് മടങ്ങും. (Buttler Jack Leach England) പരമ്പരയിലെ അവസാന ടെസ്റ്റ് മാഞ്ചസ്റ്ററിലാണ് നടക്കുക. സ്പിന്നർമാരെ സഹായിക്കുന്ന പിച്ചാണ് മാഞ്ചസ്റ്ററിൽ. അതുകൊണ്ട് തന്നെ മത്സരത്തിൽ ഇംഗ്ലണ്ട് ജാക്ക് ലീച്ചിനെയും മൊയീൻ അലിയെയും ഉൾപ്പെടുത്തിയേക്കും. […]
ഈ ടീം ആടിയുലയില്ല, കാരണം ഈ ടീമിന് ഒരു കപ്പിത്താനുണ്ട്
“റിവേഴ്സ് സ്വിങ് ലഭിക്കുന്നത് കണ്ടപ്പോൾ ബുംറ പന്ത് ചോദിച്ചുവാങ്ങി. ആ സ്പെൽ എറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തി.”- വിരാട് കോലി (india test victory england) “ബുംറയുടെ സ്പെൽ ആണ് മത്സരത്തിൽ നിർണായകമായത്. അയാൾ ലോകോത്തര ബൗളറാണ്.’- ജോ റൂട്ട് മത്സരത്തിനു ശേഷം രണ്ട് ക്യാപ്റ്റന്മാരുടെയും വാക്കുകൾ. 6 ഓവറിൽ മൂന്ന് മെയ്ഡൻ അടക്കം 6 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ ആ സ്പെൽ ആണ് രണ്ട് പേരും പറയുന്നത്. റിവേഴ്സ് സ്വിങ് എല്ലാവർക്കും […]
അട്ടിമറി തുടർന്ന് സ്പാനിഷ് താരം; ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാർലോസ് ഗാർഫിയ
ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ യുഎസ് ഓപ്പൺ. റൗണ്ട് ഓഫ് 16ൽ ജർമ്മൻ താരം പീറ്റർ ഗോയോവ്‌സികിനെ കീഴടക്കിയാണ് 18കാരനായ താരം അവസാന എട്ടിലെത്തിയത്. അഞ്ച് സെറ്റുകൾ നീണ്ട മാരത്തൺ പോരിലായിരുന്നു സ്പാനിഷ് യുവതാരത്തിൻ്റെ ജയം. സ്കോർ 5-7, 6-1, 5-7, 6-2, 6-0. മൂന്നാം റൗണ്ടിൽ ഗ്രീക്കിൻ്റെ മൂന്നാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കീഴടക്കിയാണ് കാർലോസ് പ്രീ ക്വാർട്ടറിലെത്തിയത്. (Carlos Garfia […]
5 സ്വർണം, 8 വെള്ളി, 6 വെങ്കലം; ടോക്യോയിൽ നിന്ന് ഇന്ത്യയുടെ മടക്കം റെക്കോർഡോടെ
ടോക്യോ പാരാലിമ്പിക്സിൽ നിന്ന് ഇന്ത്യൻ സംഘത്തിൻ്റെ മടക്കം റെക്കോർഡുമായി. പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവച്ചത്. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്ന് വാരിക്കൂട്ടിയത്. ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്സ് പ്രകടനം 4 മെഡലുകളായിരുന്നു. കഴിഞ്ഞ തവണ റിയോയിൽ നിന്ന് സ്വന്തമാക്കിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകളുമായാണ് ഇന്ത്യ ഇക്കുറി മടങ്ങുന്നത്. (india paralympics record medals) ഷൂട്ടർ അവാനി ലേഖരയാണ് […]












