Football Sports

പുതിയ സീസണിലേക്കുള്ള കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്സ്

പുതിയ ഐഎസ്എൽ സീസണിലേക്കുള്ള കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്. 1973ലെ കേരളത്തിൻ്റെ സന്തോഷ് ട്രോഫി നേട്ടത്തിന് ആദരവർപ്പിച്ചാണ് പുതിയ സീസണിലേക്കുള്ള ജഴ്സി പുറത്തിറക്കിയത്. ആ വർഷമാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. അന്നത്തെ കേരള സന്തോഷ് ട്രോഫി ടീമിന് ജഴ്സി സമർപ്പിച്ചു. (kerala blasters new jersey) അതേസമയം, ഡ്യുറൻഡ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഡൽഹി എഫ്സിക്കെതിരെ ഒരു ഗോളിനു പിന്നിൽ നിൽക്കുകയാണ്. മത്സരത്തിൽ പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ കാണാതെ പുറത്താവും. ആദ്യ […]

Cricket Sports

പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി

പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി. സുരക്ഷാ കാരണങ്ങളാലാണ് ഇംഗ്ലണ്ടിന്റെ പിൻമാറ്റം. ഒക്ടോബറിലാണ് പരമ്പര നടക്കേണ്ടത്. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന വാർത്ത വന്നിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നായിരുന്നു […]

Cricket Sports

ഐപിഎൽ 2021: ബാംഗ്ലൂരിന് തോൽവി; പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത

ഐപിഎല്ലിൽ പത്തു വിക്കറ്റിൻറെ തകര്‍പ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 92 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 എടുത്ത് ലക്ഷ്യത്തിലെത്തി. 48 റൺസെടുത്ത ശുഭ്മാൻ ഗില്ലിൻറെ വിക്കറ്റാണ് വിജയത്തിനരികെ കൊൽക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ വെങ്കിടേഷ് അയ്യരും(27 പന്തിൽ 41) തിളങ്ങി. ഇന്നത്തെ മത്സരത്തിൽ ആർസിബി നേടുന്ന ഓരോ സിക്‌സിനും 60,000 രൂപയും ഫോറിന് […]

Cricket Sports

ഇന്ന് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും സന്നദ്ധപ്രവര്‍ത്തകര്‍ക്ക്; ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

ഇന്ന് കൊല്‍ക്കത്തക്കെതിരെ നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുമെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്പോണ്‍സര്‍മാരായ മുത്തൂറ്റ് ഗ്രൂപ്പാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്തെങ്ങും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗിവ് ഇന്ത്യ എന്ന സന്നദ്ധസംഘടനക്കാണ് സമര്‍പ്പിക്കുക. ‘ഞങ്ങള്‍ ഇന്ന് നേടുന്ന ഓരോ ബൗണ്ടറിയും വിക്കറ്റും ഗിവ് ഇന്ത്യയുടെ സന്നദ്ധ സേവനങ്ങള്‍ക്കായി മുത്തൂറ്റ് ഗ്രൂപ്പ് സമര്‍പ്പിക്കും’ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ഇന്ത്യന്‍ സമയം […]

Cricket Sports

ഐപിഎല്‍: രണ്ടാംഘട്ടത്തില്‍ ആദ്യവിജയം ചെന്നൈക്ക്; ഋതുരാജ് താരം

ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാംഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയത്തുടക്കം. മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിനാണ് തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളൂ. mumbai indians-chennai superkings ഓപ്പണര്‍ ഋതുരാജ് ഗെയ്ഗ്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 52 പന്തില്‍ നിന്ന് 88 റണ്‍സ് അടിച്ചെടുത്തു. രവീന്ദ്ര ജഡേജ 26ഉം ഡ്വയിന്‍ […]

Cricket Sports

കോലി കളമൊഴിയുമ്പോൾ ആർസിബിയെ ആര് നയിക്കും; കുഴഞ്ഞ് മാനേജ്‌മെന്റ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഈ സീസണോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ്. ടി-20 ലോകകപ്പോടെ രാജ്യാന്തര ടി-20 മത്സരങ്ങളിലെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി ക്യാപ്റ്റൻ സ്ഥാനവും അവസാനിപ്പിക്കുകയാണെന്ന് കോലി പ്രഖ്യാപിച്ചത്. എന്നാൽ, കോലി കളമൊഴിയുമ്പോൾ പകരം ആര് എന്ന ചോദ്യം ആർസിബി മാനേജ്മെൻ്റിനെ കുഴയ്ക്കും. (rcb virat kohli ipl) എബി ഡിവില്ല്യേഴ്സ്, യുസ്‌വേന്ദ്ര ചഹാൽ, ഗ്ലെൻ മാക്സ്‌വൽ, ദേവ്ദത്ത് പടിക്കൽ എന്നിങ്ങനെ ചില പേരുകളാണ് ഉയർന്നുകേൾക്കുന്നത്. എന്നാൽ, […]

Cricket Sports

ടി-20 ലോകകപ്പിനു മുൻപ് സന്നാഹമത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യ

ടി-20 ലോകകപ്പിനു മുന്നോടിയായി സന്നാഹമത്സരങ്ങൾ കളിക്കാനൊരുങ്ങി ഇന്ത്യ. രണ്ട് സന്നാഹമത്സരങ്ങളാണ് ഇന്ത്യ ലോകകപ്പിനു മുൻപ് കളിക്കുക. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എതിരാളികൾ. ഒക്ടോബർ 18ന് ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ഇന്ത്യ 20ന് ഓസ്ട്രേലിയക്കെതിരെയും സന്നാഹമത്സരത്തിൽ കളിക്കും. (india warm up matches) കഴിഞ്ഞ മാസം ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ സർപ്രൈസ്. സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരാണ് […]

Football Sports

റഹീം സ്റ്റെർലിങ് ബാഴ്സയിലേക്ക്?

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് വിങ്ങർ റഹീം സ്റ്റെർലിങ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ഒപ്പം കൂട്ടാനാണ് ബാഴ്സയുടെ ശ്രമം. സീസണിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് എത്തിയതോടെ സ്റ്റെർലിങിന് സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞു. അതുകൊണ്ട് തന്നെ ക്ലബ് വിടാൻ താരത്തെ സിറ്റി അനുവദിച്ചേക്കും. (raheem sterling fc barcelona) കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സലോണയ്ക്ക് ട്രാൻസ്‌ഫർ ഫീ നൽകി സ്റ്റെർലിങിനെ വാങ്ങാനാവില്ല. പകരം വായ്പാടിസ്ഥാനത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് […]

Cricket Sports

ഐപിഎൽ രണ്ടാം പാദം; പകരക്കാരെ വിശ്വസിച്ച് രാജസ്ഥാൻ

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഈ വരുന്ന 19നാണ് ഐപിഎൽ പുനരാരംഭിക്കുക. ആദ്യ പാദത്തിൽ നിന്ന് ചില വ്യത്യാസങ്ങളോടെയാണ് ടീമുകൾ രണ്ടാം പാദത്തിൽ കളത്തിലിറങ്ങുക. ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം അടക്കം നിരവധി കാരണങ്ങൾ ഇതിനുണ്ട്. ചില ടീമുകൾ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നതെങ്കിലും മറ്റു ചില ടീമുകൾ പകരക്കാരെ കണ്ടെത്തിയിട്ടുണ്ട്. (ipl analysis rajasthan royals) രാജസ്ഥാൻ റോയൽസ് ആണ് ഐപിഎലിൽ ഏറെ വലഞ്ഞ ടീം. ഇന്ത്യയിൽ നടന്ന ആദ്യ പാദ […]

Football Sports

ഡ്യുറൻഡ് കപ്പ്: അമ്പരപ്പിക്കുന്ന പ്രകടനവുമായി മലയാളി താരം നെമിൽ; ഗോവയ്ക്ക് കൂറ്റൻ ജയം

ഡ്യുറൻഡ് കപ്പിൽ എഫ്സി ഗോവയ്ക്ക് കൂറ്റൻ ജയം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത ഗോവ ഗ്രൂപ്പ് ചാമ്പ്യന്മാരായി. മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഗോവ ഗ്രൂപ്പ് ചാമ്പ്യന്മാരായു അടുത്ത റൗണ്ടിലെത്തിയത്. സുദേവ എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ച ആർമി ഗ്രീൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ യോഗ്യത നേടി. (nemil durand goa jamshedpur) ജംഷഡ്പൂരിനെ പൂർണമായും നിഷ്പ്രഭരാക്കിയാണ് ഗോവ വിജയം കുറിച്ചത്. മലയാളി യുവതാരം മുഹമ്മദ് നെമിലും […]