വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിൻ്റെ സ്ഥാപകരായ എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവൻ്റസ് എന്നീ ക്ലബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ അറിയിച്ചു. യൂറോപ്പിലെ മുൻനിര ലീഗുകളിലെ പ്രധാനപ്പെട്ട 12 ക്ലബുകൾ ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയം മുന്നോട്ടുവച്ചത്. (UEFA European Super League) അതേസമയം, യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഇതുവരെ പിന്മാറാത്ത ക്ലബുകൾക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടിൽ നിന്ന് നേരത്തെ തന്നെ യുവേഫ […]
Sports
മെസിക്ക് ആദ്യ ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാരിസ് സെൻ്റ് ജെർമനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. (psg manchester city messi) കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല […]
ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; കൊൽക്കത്ത ഡൽഹിയെയും മുംബൈ പഞ്ചാബിനെയും നേരിടും
ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡാൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ഷാർജയിലും രാത്രി 7.30ന് അബുദാബിയിലുമാണ് മത്സരങ്ങൾ. (kkr dc mi pbks) പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയും രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും ഏറ്റുമുട്ടുമ്പോൾ ഡൽഹിക്ക് തന്നെയാണ് സാധ്യത കൂടുതൽ. ഡൽഹിയുടെ ബാറ്റിംഗ് വിഭാഗവും ബൗളിംഗ് വിഭാഗവും ഫോമിലാണ്. എല്ലാ മത്സരത്തിലും ഓരോ […]
റോയ്ക്കും വില്ല്യംസണും ഫിഫ്റ്റി; സൺറൈസേഴ്സിന് തകർപ്പൻ ജയം
രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് സൺറൈസേഴ്സ് രാജസ്ഥാനെ കീഴടക്കിയത്. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവച്ച 165 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിനായി ജേസൻ റോയ്‌യും കെയിൻ വില്ല്യംസണും ഫിഫ്റ്റി നേടി. 60 റൺസെടുത്ത റോയ് ആണ് അവരുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 51 റൺസ് നേടി പുറത്താവാതെ നിന്നു. (sunrisers won rajasthan royals) ഗംഭീര തുടക്കമാണ് ഓപ്പണർമാർ ചേർന്ന് […]
ഐപിഎല്‍ 2021 ; ഡൽഹിക്കെതിരെ ടോസ് നേടി സഞ്ജു; ഡൽഹി 88 /3
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയച്ചു. ഡല്‍ഹിക്കായി പൃഥ്വി ഷായും ശിഖര്‍ ധവാനുമാണ് ഓപ്പണിങില്‍ ഇറങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൽഹിക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പൃഥ്വി ഷായും, ശിഖര്‍ ധവാനും, ഋഷഭ് പന്തുമാണ് പുറത്തായത്. 12 ഓവറിൽ 83/3 എന്ന നിലയിലാണ് ഡൽഹി. 39 റൺസുമായി ശ്രേയസ് ഐയ്യറും ,1 റൺസുമായി ഹിറ്റ്മയേറുമാണ് ക്രീസിൽ. ചേതൻ സക്കറിയ, കാർത്തിക്ക് ത്യാഗി,റഹ്മാൻ എന്നിവർ ഓരോ […]
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്‌സ്
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 11 പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. (CSK VS RCB) ഒന്നാം വിക്കറ്റിൽ ഋതുരാജ് ഗൈക്വർഡും ഫാഫ് ഡു പ്ലെസിയും 71 റൺസ് നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. 26 പന്തിൽ 38 റൺസ് നേടിയ ഋതുരാജ്നെ ചഹാലിന്റെ […]
ഐപിഎല്ലിൽ ഇന്ന് വമ്പൻ പോരാട്ടം; ചെന്നൈ സൂപ്പർ കിംഗ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും
ഐപിഎല്ലിൽ ഇന്ന് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേർക്കുനേർ. ചെന്നൈ ആവട്ടെ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം. പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ഒന്നാമതും 12 പോയിന്റുമായി ചെന്നൈ രണ്ടാമതുമാണ്. ക്വാറന്റീൻ പൂർത്തിയാക്കിയ സാം കറൻ ചെന്നൈ ടീമിൽ ഇടം പിടിച്ചേക്കും. അങ്ങനെ വന്നാൽ ഓസ്‌ട്രേലിയൻ പേസർ ജോഷ് […]
ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 42 റൺസെടുത്തു. ഋഷഭ് പന്തും (35) ഡൽഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. (delhi capitals won sunrisers) പൃഥ്വി ഷായെ തുടക്കത്തിൽ തന്നെ […]
എഎഫ്സി കപ്പ്: എടികെ മോഹൻ ബഗാന് കനത്ത തോൽവി
എഎഫ്സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിൽ എടികെ മോഹൻ ബഗാന് കനത്ത പരാജയം. ഉസ്ബെകിസ്താൻ ക്ലബ് നസാഫ് എഫ്സിക്കെതിരെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് മോഹൻ ബഗാൻ പരാജയപ്പെട്ടത്. ഹുസൈൻ നോർച്ചയേവ് നസാഫിനായി ഹാട്രിക്ക് നേടിയപ്പോൾ ഓയ്ബെക് ബൊസൊറോവ്, ഡോണിയർ നർസുലള്ളായേവ് എന്നിവരും നസാഫിനായി സ്കോർ ഷീറ്റിൽ ഇടം നേടി. ആറാം ഗോൾ പ്രിതം കോട്ടാലിൻ്റെ സെൽഫ് ഗോളായിരുന്നു. (atk mohun bagan afc) കളിയുടെ സമസ്ത മേഖലകളിലും എടികെ പിന്നാക്കാം പോയി. ഗോൾ പോസ്റ്റിലേക്ക് ഒരു […]
സന്തോഷ് ട്രോഫി; കേരളത്തിനെ ബിനോ ജോർജ് പരിശീലിപ്പിക്കും
സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ കേരള യുണൈറ്റഡ് പരിശീലകൻ ബിനോ ജോർജ് പരിശീലിപ്പിക്കും. ജി പുരുഷോത്തമനാണ് സഹ പരിശീലകൻ. വിവരം കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. വരുന്ന നവംബറിൽ, കേരളത്തിൽ വച്ചാണ് സന്തോഷ് ട്രോഫി നടക്കുക. അതുകൊണ്ട് തന്നെ കിരീടം നേടുക തന്നെയാവും കേരളത്തിൻ്റെ ലക്ഷ്യം. (bino george santhosh trophy) ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനൊരുങ്ങുന്ന കേരള യുണൈറ്റഡിൻ്റെ പരിശീലകനായി അടുത്തിടെയാണ് ബിനോ ജോർജ് നിയമിതനായത്. ആദ്യ കാലങ്ങളിൽ ഗോകുലം കേരള പരിശീലകനായിരുന്ന ബിനോ പിന്നീട് […]












