ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം. ഇരു ടീമുകളും ജയം മാത്രം ലക്ഷ്യമാക്കിയാണ് ഇന്ന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ പോരാട്ടം ആവേശമാവും. പോയിൻ്റ് പട്ടികയിൽ മുംബൈയും ബ്ലാസ്റ്റേഴ്സും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ്. മുംബൈക്ക് 31ഉം ബ്ലാസ്റ്റേഴ്സിന് 30ഉം പോയിൻ്റുണ്ട്. 34 പോയിൻ്റെങ്കിലും നേടിയെങ്കിലേ നാലാം സ്ഥാനത്തെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാനാവൂ. ഇരു ടീമുകൾക്കും ഇനി അവശേഷിക്കുന്നത് ഇന്നത്തേതുൾപ്പെടെ […]
Sports
പാകിസ്താനിൽ വളരെ സുരക്ഷിതർ; സ്റ്റീവ് സ്മിത്ത്
പാകിസ്താനിൽ തങ്ങൾ വളരെ സുരക്ഷിതരാണെന്ന് ഓസ്ട്രേലിയൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഓൾറൗണ്ടർ ആഷ്ടൻ ആഗറുടെ ഭാര്യയ്ക്ക് വധഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് സ്മിത്ത് പ്രതികരിച്ചത്. മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത്. (safe Pakistan Steve Smith) “ഞങ്ങൾക്കായി ഒരുപാട് പേർ പണിയെടുക്കുന്നുണ്ട്. ഞങ്ങളുടെ സുരക്ഷാസംഘത്തെയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരെയും ഞങ്ങൾ വിശ്വസിക്കുന്നു. പാകിസ്താനിൽ ഞങ്ങൾ വറെ സുരക്ഷിതരാണ്.”- സ്മിത്ത് പറഞ്ഞു. പാകിസ്താനിൽ പൂർണ സുരക്ഷിതത്വം […]
സ്മൃതി മന്ദനയും പൂജ വസ്ട്രാക്കറും തിളങ്ങി; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം
ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ജയം. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ 81 റൺസിൻ്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ഓപ്പണർ സ്മൃതി മന്ദനയും ബൗളിംഗിൽ പൂജ വസ്ട്രാക്കറും ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ സന്നാഹമത്സരത്തിലും ഇന്ത്യ ജയം കുറിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 258 റൺസെടുത്ത് ഓൾഔട്ടായപ്പോൾ 66 റൺസെടുത്ത സ്മൃതി മന്ദന ആയിരുന്നു ടോപ്പ് സ്കോറർ. ദീപ്തി ശർമ്മ (51), യസ്തിക ഭാട്ടിയ (42), മിതാലി രാജ് (30) […]
റഷ്യയെ വിലക്കി ഫിഫ, ലോലകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലും വനിതാ യൂറോ കപ്പിലും മത്സരിക്കാനാവില്ല
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി. റഷ്യക്കെതിരെ ഫിഫ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശക്തമായ നടപടിയുമായി ഫിഫ രംഗത്തെത്തിയത്. സൂറിച്ച്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് കായികലോകത്തും കനത്ത തിരിച്ചടി. ഈ വര്‍ഷം ഒടുവില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ(Qatar World Cup) യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പില്‍ നിന്നും റഷ്യയെ(Russia) വിലക്കാന്‍ ആഗോള ഫുട്ബോള്‍ ഭരണസമിതിയായ ഫിഫ(FIFA Ban Russia) തീരുമാനിച്ചു. […]
ജേസൻ റോയ് ഐപിഎലിൽ നിന്ന് പിന്മാറി; ഗുജറാത്ത് ടൈറ്റൻസിനു തിരിച്ചടി
ഇംഗ്ലണ്ട് താരം ജേസൻ റോയ് ഐപിഎലിൻ്റെ വരുന്ന സീസണിൽ നിന്ന് പിന്മാറി. ഗുജറാത്ത് ടൈറ്റൻസ് താരമായ റോയ് ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിൻ്റെ ബുദ്ധിമുട്ടുകളെ തുടർന്നാണ് ടൂർണമെൻ്റിൽ നിന്ന് പിന്മാറിയത്. റോയിയുടെ പിന്മാറ്റം ഗുജറാത്ത് ടൈറ്റൻസിനു കനത്ത തിരിച്ചടിയാണ്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ച റോയ് അവരുടെ ഓപ്പണറായിരുന്നു. ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചിരുന്ന റോയുടെ അഭാവത്തിൽ ഗുജറാത്തിൻ്റെ ടീം ബാലൻസ് തന്നെ നഷ്ടപ്പെടും. ഏറെ വൈകാതെ ക്ലബ് പകരം താരത്തെ ടീമിലെത്തിക്കുമെന്നാണ് […]
ബഫൺ കളി തുടരും; പാർമയുമായി രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കി
ഇറ്റാലിയൻ ഇതിഹാസ ഗോൾ കീപ്പർ ജിയാൻലുയിഗി ബഫൺ പാർമയുമായി രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കിയെന്ന് റിപ്പോർട്ട്. വിവിധ ഇറ്റാലിയൻ മാധ്യമങ്ങളാണ് 44 കാരനായ താരം കരാർ പുതുക്കിയെന്ന് റിപ്പോർട്ട് ചെയ്തത്. പാർമയിലാണ് ബഫൺ തൻ്റെ കരിയർ ആരംഭിച്ചത്. 1991 മുതൽ 95 വരെ പാർമയുടെ യൂത്ത് ടീമിൽ നിന്നാണ് ഇതിഹാസ താരത്തിൻ്റെ പിറവി. പിന്നീട് 1995 മുതൽ 2001 വരെയാണ് താരം പാർമയുടെ സീനിയർ ടീമിൽ കളിച്ചു. ആ സമയത്ത് ടീമിനൊപ്പം സീരി എ കിരീടവും […]
വനിതാ ലോകകപ്പിലേക്ക് ഇനി 3 ദിവസത്തെ ദൂരം; ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ
വനിതാ ലോകകപ്പ് പടിവാതിലിലെത്തി നിൽക്കുകയാണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷം, മാർച്ച് 4ന് ആതിഥേയരായ ന്യൂസീലൻഡും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന മത്സരത്തോടെ ലോകകപ്പ് ആരംഭിക്കും. മാർച്ച് 8നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയൽക്കാരായ പാകിസ്താനെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ നേരിടുക. നിലവിലെ റണ്ണേഴ്സ് അപ്പ് ആയ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ ഇക്കുറി അല്പം മങ്ങിയിട്ടുണ്ടെങ്കിലും കിരീടം തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. (india womens world cup) ഷഫാലി വർമ്മയുടെ മോശം ഫോമാണ് ഇന്ത്യയെ ഏറെ വലയ്ക്കുന്നത്. ഓസ്ട്രേലിയക്കെതിരെ […]
സ്മൃതി മന്ദനയ്ക്ക് ലോകകപ്പിൽ കളിക്കാം; ഇന്ത്യക്ക് ആശ്വാസം
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹമത്സരത്തിനിടെ പന്ത് ഹെൽമറ്റിലിടിച്ച് റിട്ടയേർഡ് ഹർട്ട് ആയ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദനയ്ക്ക് ലോകകപ്പ് കളിക്കാമെന്ന് വൈദ്യ സംഘം. താരത്തിന് കൺകഷനോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് വൈദ്യ സംഘം അറിയിച്ചു. ദക്ഷിണാഫ്രിക്കൻ ബൗളർ ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ ഹെൽമറ്റിലിടിച്ചാണ് സ്മൃതി ഗ്രൗണ്ട് വിട്ടത്. 23 പന്തിൽ 12 റൺസെടുത്ത് നിൽക്കെയാണ് ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ സ്മൃതിയുടെ ഹെൽമറ്റിൽ ഇടിച്ചത്. വൈദ്യ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം താരം ക്രീസ് വിട്ടു. സ്മൃതിയ്ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും മുൻകരുതലെന്ന […]
ശ്രേയാസ് അയ്യർക്ക് തുടർച്ചയായ മൂന്നാം ഫിഫ്റ്റി; പരമ്പര തൂത്തുവാരി ഇന്ത്യ
ശ്രീലങ്കക്കെതിരായ മൂന്നാം ടി-20യിലും ഇന്ത്യക്ക് ജയം. 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 147 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ 16.5 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ഫിനിഷ് ലൈൻ കടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. തുടർച്ചയായ മൂന്നാം ടി-20യിലും ഫിഫ്റ്റിയടിച്ച (73 നോട്ടൗട്ട്) ശ്രേയാസ് അയ്യർ ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ രവീന്ദ്ര ജഡേജ (22 നോട്ടൗട്ട്), ദീപക് ഹൂഡ (21), സഞ്ജു സാംസൺ (18) […]
11 പേരും കിക്കെടുത്ത ഷൂട്ടൗട്ട്; അവസാന കിക്കിൽ ചെൽസിക്കെതിരെ ലിവർപൂളിന് നാടകീയ ജയം
ഇഎഫ്എൽ കപ്പ് കിരീടം ലിവർപൂളിന്. മുഴുവൻ സമയവും അധിക സമയവും കടന്ന് പെനൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ ചെൽസിയെ കീഴടക്കി കിരീടം നേടിയത്. ഇരു ടീമുകളും 11 കിക്കുകൾ വീതം എടുത്തപ്പോൾ ചെൽസിയുടെ 11 ആമത്തെ കിക്കിൽ ഗോൾ കീപ്പർ കെപ അരിസബലഗയ്ക്ക് പിഴച്ചു. ഇതോടെയാണ് ആവേശം നിറഞ്ഞ മത്സരത്തിൽ ലിവർപൂൾ നാടകീയ ജയം നേടിയത്. മത്സരം ഗോൾരഹിതമായി അവസാനിച്ചെങ്കിലും 120 നീണ്ട തീപാറുന്ന പോരാട്ടത്തിനു ശേഷമാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ലിവർപൂളിന് നേരിയ മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ ചെൽസിയും […]












