Football

രണ്ട് ഇന്ത്യൻ വനിതാ താരങ്ങളെ സ്വന്തമാക്കി ക്രൊയേഷ്യൻ ക്ലബ്

രണ്ട് ഇന്ത്യൻ വനിതാ താരങ്ങളെ സ്വന്തമാക്കി ക്രൊയേഷ്യൻ ക്ലബായ ഡിനാമോ സഗ്രെബ്. ഗോകുലം കേരളയ്ക്കൊപ്പമുണ്ടായിരുന്ന സൗമ്യ ഗുഗുലോത്, ജ്യോതി ചൗഹാൻ എന്നീ താരങ്ങളെയാണ് ഡിനാമോ സഗ്രബ് സ്വന്തമാക്കിയത്. ക്ലബ് ആരംഭിച്ചിട്ട് ഏഴ് വർഷമായെങ്കിലും ഇത് ആദ്യമായാണ് ഇവർ വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നത്. കൊൽക്കത്തയിൽ നടന്ന ക്ലബിൻ്റെ ട്രയൽസിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്നാണ് ഇരുവരെയും ക്ലബ് സെലക്ട് ചെയ്തത്. 21കാരിയായ സൗമ്യ വിങ്ങറും 23കാരിയായ ജ്യോതി സ്ട്രൈക്കറും ആണ്. ഗോകുലത്തിൻ്റെ തന്നെ താരങ്ങളായ മനീഷ കല്യാൺ സൈപ്രസിലെ […]

Cricket

ടി-20യിൽ മികച്ച ശരാശരി; മുഹമ്മദ് റിസ്‌വാനെ മറികടന്ന് വിരാട് കോലി

രാജ്യാന്തര ടി-20യിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി. ഹോങ്കോങിനെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ 44 പന്തുകൾ നേരിട്ട താരം 59 റൺസെടുത്ത് പുറത്താവാതെ നിന്നു. നിലവിൽ 101 ടി-20 മത്സരങ്ങൾ കളിച്ച കോലിക്ക് 50.77 ശരാശരിയിൽ 3,402 റൺസാണ് ഉള്ളത്. പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനെയാണ് കോലി മറികടന്നത്. 57 മത്സരങ്ങളിൽ നിന്ന് 50.14 ശരാശരിയാണ് റിസ്‌വാനുള്ളത്. ന്യൂസീലൻഡിൻ്റെ ഡെവോൺ […]

Cricket

റോഡ് സേഫ്റ്റി സീരീസ്; ഇന്ത്യൻ ടീമിനെ സച്ചിൻ നയിക്കും

റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ രണ്ടാം എഡിഷനിൽ ഇന്ത്യൻ ലെജൻഡ്സിനെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ നയിക്കും. കഴിഞ്ഞ സീസണിൽ സച്ചിൻ്റെ തന്നെ നായകത്വത്തിൽ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താനായാണ് ഇറങ്ങുന്നത്. കാൺപൂർ, റായ്‌പൂർ, ഇൻഡോർ, ഡെറാഡൂൺ എന്നീ നഗരങ്ങളിൽ സെപ്തംബർ 10 മുതൽ ഒക്ടോബർ 1 വരെയാണ് ടൂർണമെൻ്റ്, കാൺപൂരിലാണ് ഉദ്ഘാടന മത്സരം. റായ്പൂരിൽ രണ്ട് സെമിയും ഫൈനലും നടക്കും. ഇത്തവണ ന്യൂസീലൻഡ് ലെജൻഡ്സ് ടീമും ടൂർണമെൻ്റിൽ മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, […]

Cricket

പാക് ജഴ്സി അണിഞ്ഞ് കളി കാണാനെത്തിയ ഇന്ത്യക്കാരനെതിരെ പൊലീസ് പരാതി

പാകിസ്താൻ ജഴ്സി അണിഞ്ഞ് ഏഷ്യാ കപ്പ് കാണാനെത്തിയ ഇന്ത്യൻ ആരാധകനെതിരെ പൊലീസ് പരാതി. ഉത്തർപ്രദേശ് സ്വദേശിയായ സന്യം ജയ്സ്വാൾ എന്ന 42കാരനാണ് വെട്ടിലായിരിക്കുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരം കാണാനാണ് ഇയാൾ പാക് ജഴ്സി ധരിച്ച് സ്റ്റേഡിയത്തിൽ എത്തിയത്. ഇയാൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. എന്നാൽ രാജ്യത്തിനു പുറത്ത് നടന്ന സംഭവമായതിനാൽ സർക്കാർ നിർദ്ദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഡിയത്തിനു പുറത്തുനിന്ന് ഇന്ത്യൻ ജഴ്സി വാങ്ങാൻ സന്യം ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല. ഇതോടെയാണ് […]

Cricket

‘ഇടവേളയെടുക്കാനുള്ള തീരുമാനം ശരിയായി’, കോലിയെ പിന്തുണച്ച് പോണ്ടിംഗ്

മോശം ഫോമിനെ തുടർന്ന് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് നേരിടേണ്ടി വന്നത് അതിരൂക്ഷ വിമർശനങ്ങളാണ്. ഒരു ഘട്ടത്തിൽ പിച്ചിൽ തുടരാൻ കഴിയാത്തത്ര വിധം മോശം വിമർശങ്ങൾ വരെ കോലിക്ക് സഹിക്കേണ്ടി വന്നു. എന്നാൽ ഏഷ്യാ കപ്പിൽ വിസ്മയകരമായ ബാറ്റിംഗിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിരാട്. ഇപ്പോൾ ഇതാ വിരാടിന്റെ ബാറ്റിംഗിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. ക്രിക്കറ്റിൽ നിന്ന് ഒരു മാസത്തെ ഇടവേളയെടുത്ത് കോലി ശരിയായ കാര്യം ചെയ്തുവെന്ന് റിക്കി പോണ്ടിംഗ് പറഞ്ഞു. മോശം സമയങ്ങളിൽ […]

Football

ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിൽ; ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും

ഐഎസ്എൽ 2022-23 സീസൺ മത്സരക്രമം പുറത്തുവന്നു. ഈ വർഷം ഒക്ടോബർ ഏഴിന് ലീഗ് ആരംഭിക്കും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് […]

Cricket

കോളിൻ ഡി ഗ്രാൻഡാഹോം വിരമിച്ചു

ന്യൂസീലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരുക്കുകൾ ബുദ്ധിമുട്ടിക്കുന്നതിനാലാണ് തീരുമാനം എടുത്തതെന്ന് 36കാരനായ താരം അറിയിച്ചു. ഗ്രാൻഡ്‌ഹോമിനെ സെൻട്രൽ കോൺട്രാക്ടിൽ നിന്ന് നീക്കി. ന്യൂസീലൻഡിനായി 29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും 41 ടി-20കളും ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഗ്രാൻഡ്‌ഹോം സമകാലിക ക്രിക്കറ്റിൽ ന്യൂസീലൻഡിനായി കളിച്ചിട്ടുള്ള ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. ടെസ്റ്റിൽ 38.70 ശരാശരിയിൽ 1432 ആണ് ഗ്രാൻഡ്‌ഹോം നേടിയിട്ടുള്ളത്. ഏകദിനത്തിൽ 45 […]

Football

ഡ്യൂറൻഡ് കപ്പ്: ക്വാർട്ടർ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടക്കും. ഗ്രൂപ്പിൽ ആർമി ഗ്രീൻ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും 4 പോയിൻ്റ് വീതമുണ്ട്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 7 പോയിന്റാകും. ആർമി ഗ്രീനിന് ഇന്നത്തേതുൾപ്പെടെ രണ്ട് മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിൻ്റെ അവസാന മത്സരമാണ് […]

Cricket

ഏഷ്യാ കപ്പ്: ജയം തുടരാൻ അഫ്ഗാനിസ്ഥാൻ; കരുതലോടെ ബംഗ്ലാദേശ്

ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. ശ്രീലങ്കയെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ ഇന്ന് കൂടി വിജയിച്ച് സൂപ്പർ ഫോറിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക. അതേസമയം, ജയത്തോടെ ഏഷ്യാ കപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാവും ബംഗ്ലാദേശിൻ്റെ ലക്ഷ്യം. ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപിച്ചു എന്നതിനപ്പുറം അഫ്ഗാനിസ്ഥാൻ്റെ വിജയം വളരെ ആധികാരികമായിരുന്നു എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയെ 105 റൺസിന് എറിഞ്ഞിട്ട അഫ്ഗാൻ വെറും 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും […]

Football

അവസാന 10 മിനിട്ടിൽ ബെൻസേമയുടെ ഇരട്ട ഗോൾ; വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്

ലാലിഗയിൽ ജയം തുടർന്ന് ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന റയൽ ഇതോടെ ലീഗിൽ കളിച്ച മത്സരങ്ങളെല്ലാം ജയിച്ചു. റയലിനായി ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ രണ്ട് ഗോളുകൾ നേടി. വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോളടിച്ചത്. ഹൊസേലു എസ്പാന്യോളിൻ്റെ ആശ്വാസഗോൾ നേടി. 12ആം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ കളിയിൽ മുന്നിലെത്തി. ചൗമനിയുടെ പാസിൽ നിന്നാണ് വിനീഷ്യസ് ഗോൾ നേടിയത്. 43ആം മിനിട്ടിൽ ഹൊസേലുവിലൂടെ എസ്പാന്യോൾ സമനില ഗോൾ കണ്ടെത്തി. ആദ്യ […]