മുഹമ്മദ് ഷമിയെപ്പോലെ ഒരു മികച്ച ബൗളർ വീട്ടിലിരിക്കുന്ന എന്നത് അതിശയിപ്പിക്കുന്നു എന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഏഷ്യാ കപ്പിൽ ഇന്ത്യ ബുദ്ധിമുട്ടുന്നത് ഷമിയെപ്പോലെ ഒരു നല്ല ഒരു ബൗളർ ഇല്ലാത്തതിനാലാണ്. ഏഷ്യാ കപ്പിലേക്ക് വെറും 4 ബൗളർമാരുമായി എത്തിയ ഇന്ത്യയുടെ തന്ത്രം തന്നെ അത്ഭുതപ്പെടുത്തുന്നു. ടീമിൽ ഒരു അധിക പേസർ ഉണ്ടാവേണ്ടതായിരുന്നു. ഒരു മികച്ച ഐപിഎൽ സീസണു ശേഷം ഷമിയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല എന്നത് വിശ്വസിക്കാനാവുന്നില്ല എന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം, […]
Sports
അർഷ്ദീപിന്റെ നിർദ്ദേശം അവഗണിച്ച് രോഹിത്; ഇതെന്ത് ക്യാപ്റ്റനെന്ന് ട്വിറ്റർ: വിഡിയോ
ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ യുവ പേസർ അർഷ്ദീപ് സിംഗിൻ്റെ നിർദ്ദേശം അവഗണിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. തന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന അർഷ്ദീപിൻ്റെ നിർദ്ദേശത്തെ അവഗണിച്ച് പോകുന്ന രോഹിതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അർഷ്ദീപ് പറയുന്നത് മുഴുവൻ കേൾക്കാനുള്ള ക്ഷമ പോലും രോഹിത് കാണിക്കുന്നില്ല. ഇതോടെ രോഹിതിനെതിരെ കടുത്ത വിമർശനങ്ങളാണ് ട്വിറ്ററിൽ ഉയരുന്നത്. പാകിസ്താനെതിരായ കഴിഞ്ഞ സൂപ്പർ ഫോർ മത്സരത്തിൽ ആസിഫ് അലിയുടെ ക്യാച്ച് നിലത്തിട്ട അർഷ്ദീപിനോട് രോഹിത് ശർമ […]
‘ധോണീ, അങ്ങുണ്ടായിരുന്നെങ്കിൽ..’; ട്വിറ്ററിൽ ട്രെൻഡിങായി മുൻ നായകൻ
ട്വിറ്ററിൽ ട്രെൻഡിങായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് എംഎസ് ധോണി ട്വിറ്ററിൽ ട്രെൻഡിങായത്. ഈ മത്സരത്തിലും സൂപ്പർ ഫോറിൽ പാകിസ്താനെതിരായ മത്സരത്തിലും ഋഷഭ് പന്തിൻ്റെ മോശം പ്രകടനങ്ങളും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് രണ്ട് റോളുകളും വർഷങ്ങളോളം നിറഞ്ഞാടിയ ധോണിയെ ആരാധകർ ഓർമിക്കുന്നത്. സംഗീതസംവിധായകൻ തമൻ അടക്കമുള്ളവർ ധോണിയെപ്പറ്റി ട്വീറ്റ് ചെയ്തു. 57 ടി-20 മത്സരങ്ങൾ കളിച്ച ഋഷഭ് […]
പാകിസ്താനെതിരെ അശ്വിൻ കളിക്കാത്തതിനു കാരണം ഷാഹിദ് അഫ്രീദി; വിചിത്രവാദവുമായി മുഹമ്മദ് ഹഫീസ്
പാകിസ്താനെതിരായ രാജ്യാന്തര ടി-20കളിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ കൂടുതലായി കളിക്കാത്തതിനു കാരണം ഷാഹിദ് അഫ്രീദിയെന്ന് പാകിസ്താൻ്റെ മുൻ താരം മുഹമ്മദ് ഹഫീസ്. 2014 ഏഷ്യാ കപ്പിലെ അവസാന ഓവറിൽ അശ്വിനെ തുടർച്ചയായി രണ്ട് സിക്സറുകളടിച്ച്, ഷാഹിദ് അഫ്രീദി പാകിസ്താനെ വിജയിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹഫീസിൻ്റെ പരാമർശം. പാക് ടെലിവിഷൻ ചാനലായ പിടിവിയുടെ പാനൽ ഡിസ്കഷനിലാണ് ഹഫീസ് അശ്വിനെ പരിഹസിച്ച് രംഗത്തുവന്നത്. ഇതേ പരാമർശം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ അദ്ദേഹം പങ്കുവക്കുകയും ചെയ്തു. അതേസമയം, ഏഷ്യാ കപ്പിൽ […]
റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്ന റെയ്നയെ കഴിഞ്ഞ സീസണിൽ ഒരു ഫ്രാഞ്ചൈസിയും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് കമൻ്ററിയിലേക്ക് തിരിഞ്ഞ താരം കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതോടെ റെയ്ന ഐപിഎലിൽ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതിനെയൊക്കെ തള്ളിക്കൊണ്ടാണ് റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റെയ്ന വിരമിക്കൽ പ്രഖ്യാപിച്ചത്. ബിസിസിഐ, ഉത്തർ പ്രദേശ് ക്രിക്കറ്റ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയവർക്ക് റെയ്ന നന്ദി അറിയിച്ചു. ദക്ഷിണാഫ്രിക്ക, […]
‘ബാബർ നല്ല വ്യക്തി, പാക് താരങ്ങൾ സൗഹാർദപരമായി ഇടപഴകുന്നു’; പ്രശംസിച്ച് വിരാട് കോലി
പാക് താരങ്ങളെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലി. പാകിസ്താൻ താരങ്ങൾ വളരെ സൗഹാർദപരമായാണ് ഇടപഴകുന്നത് എന്ന് കോലി പറഞ്ഞു. അവർ ബഹുമാനമുള്ളവരാണെന്നും പാക് താരങ്ങളുമായുള്ള കൂടിക്കാഴ്ചകൾ എപ്പോഴും നല്ലതായിരുന്നു എന്നും വാർത്താസമ്മേളനത്തിൽ കോലി പറഞ്ഞു. പാക് നായകൻ ബാബർ അസമിനെയും കോലി പ്രശംസിച്ചു. “പാക് താരങ്ങളെ കണ്ടുമുട്ടുന്നത് എപ്പോഴും നല്ലതാണ്. അവർ വളരെ സൗഹാർദപരമായാണ് ഇടപഴകുന്നത്. ഇരു ടീമുകൾക്കുമിടയിൽ പരസ്പര ബഹുമാനമുണ്ട്. കഴിഞ്ഞ വർഷവും അത് അവിടെയുണ്ടായിരുന്നു. കളിക്കളത്തിൽ ഞങ്ങൾ മത്സരബുദ്ധിയോടെ പെരുമാറും. പക്ഷേ, […]
ഏഷ്യാ കപ്പ്: ഫൈനലിലെത്താൻ ഇന്ത്യക്ക് ഇനി വേണ്ടത് വമ്പൻ ജയങ്ങൾ
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ടതോടെ ഏഷ്യാ കപ്പ് ഫൈനലിലെത്താൻ ഇന്ത്യക്ക് മുന്നിലുള്ളത് വലിയ കടമ്പ. സൂപ്പർ ഫോറിലെ ഇനിയുള്ള രണ്ട് മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാലേ ഇന്ത്യക്ക് ഫൈനലിൽ പ്രവേശിക്കാനാവൂ. അതേസമയം, ശ്രീലങ്ക പാകിസ്താൻ മത്സര ഫലവും ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമാവും. ഇനി അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ഇന്ത്യയുടെ എതിരാളികൾ. ഈ രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ഉയർന്ന മാർജിനിൽ ജയിക്കണം. ഇതോടെ അഫ്ഗാനിസ്ഥാൻ പുറത്താവും. സൂപ്പർ ഫോറിൽ അഫ്ഗാൻ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ […]
എഐഎഫ്എഫ് പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റായി മുൻ ഇന്ത്യൻ താരം കല്യാൺ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഫുട്‌ബോൾ താരങ്ങളായ കല്യാൺ ചൗബേയും ബൈച്ചൂങ് ബൂട്ടിയയും തമ്മിലായിരുന്നു പ്രധാന മത്സരം. ബിജെപി നേതാവ് കൂടിയായ ചൗബേ ഫെഡറേഷൻ തലവനാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാനിന്റെയും ഗോൾ കീപ്പറായിരുന്നു കല്യാൺ ചൗബേ. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കായികതാരം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 33 വോട്ടുകളാണ് ചൗബേ നേടിയത്. ജനറൽ സെക്രട്ടറി, ട്രഷർ സ്ഥാനങ്ങളിലേക്കടക്കം ബിജെപിയുടെ പിന്തുണയോടെ […]
2018ൽ 17 വയസ്, 2020ൽ 16 വയസ്, 2022ൽ 19 വയസ്; ഇന്ത്യക്കെതിരെ തിളങ്ങിയ പാക് താരത്തിന്റെ പ്രായത്തിൽ വിവാദം
ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അരങ്ങേറിയ പാക് പേസർ നസീം ഷായുടെ പ്രായത്തെച്ചൊല്ലി വിവാദം. അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം നടത്തിയ താരത്തിന് ഇപ്പോൾ 19 വയസാണെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. എന്നാൽ, 2018ൽ ഒരു പാക് മാധ്യമപ്രവർത്തകൻ പങ്കുവച്ച ട്വീറ്റിൽ നസീമിൻ്റെ വയസ് 17 ആണ്. 4 വർഷം കൊണ്ട് 2 വയസാണോ കൂടിയതെന്ന് ചോദ്യമുയരുന്നുണ്ട്. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് അടക്കമുള്ളവർ ഇത് ചൂണ്ടിക്കാട്ടി രംഗത്തുവന്നു. 2018 ഡിസംബറിൽ പാക് മാധ്യമപ്രവർത്തകനായ സാജ് സാദിഖ് […]
പ്രീമിയർ ലീഗ്; തുടരെ മൂന്നാം ജയവുമായി യുണൈറ്റഡ്
പ്രീമിയർ ലീഗിൽ തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് ലെസസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയ യുണൈറ്റഡ് മോശം തുടക്കത്തിനു ശേഷം പ്രീമിയർ ലീഗിൽ ചുവടുറപ്പിക്കുകയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ബെഞ്ചിലിരുന്നപ്പോൾ ജേഡൻ സാഞ്ചോ ആണ് യുണൈറ്റഡിൻ്റെ വിജയഗോൾ നേടിയത്. ലെസസ്റ്ററിൻ്റെ തട്ടകത്ത് നടന്ന മത്സരത്തിൻ്റെ 23ആം മിനിട്ടിലാണ് സാഞ്ചോയുടെ വിജയഗോൾ പിറന്നത്. കണക്കുകൾ പരിഗണിക്കുമ്പോൾ മുന്നിട്ടുനിന്നത് ലെസസ്റ്റർ സിറ്റി ആയിരുന്നെങ്കിലും പതിവുപോലെ പഴുതടച്ച പ്രതിരോധക്കോട്ട കെട്ടി യുണൈറ്റഡ് വിജയം സ്വന്തമാക്കുകയായിരുന്നു. […]












