ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍. ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണ് മെസിടയുടേത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഫുട്ബോൾ ലോകം നൽകിയ പേരാണ് ലയണൽ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ. ഫുട്ബോള്‍ ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ട് അർജന്റീനയെന്ന രാജ്യത്തിന് ലോകകിരീടം നേടികൊടുത്ത ഇതിഹാസ താരമാണ് ലയണൽ മെസി. ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് കേട്ട പഴികൾക്ക് മെസി മറുപടി പറഞ്ഞത് ഖത്തർ വേദിയായ 2022 ലെ ലോകകപ്പ് കിരീടം […]
Football
മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ ബാഴ്സയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ. ഫ്രീ ട്രാൻസ്ഫറിലാണ് ജർമൻ മധ്യനിര താരത്തെ ബാഴ്സ സ്വന്തമാക്കിയത്. ജൂൺ അവസാരം സിറ്റിയിലെ കരാർ അവസാനിക്കുന്ന താരം മൂന്ന് വർഷം ബാഴ്സയിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. 21കാരനായ ഗുണ്ടോഗന് ഒരു വർഷത്തെ കരാർ പുതുക്കലാണ് സിറ്റി ഓഫർ ചെയ്തിരുന്നത്. ചെൽസിയിൽ നിന്ന് ക്രൊയേഷ്യക്കാരനായ മതേയോ കൊവാസിചിനെ ടീമിലെത്തിച്ച സിറ്റി താരത്തെയാണ് ഗുണ്ടോഗൻ്റെ പകരക്കാരനായി കണക്കാക്കുന്നത്. ഗുണ്ടോഗൻ്റെ നായകപാടവും നിർണായക സമയങ്ങളിൽ ഗോൾ […]
സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്; സാഫ് കപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ
സാഫ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോൾ. ഛേത്രിയുടെ രണ്ട് ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു. 10-ാം മിനിറ്റില്‍ പാക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം […]
സാഫ് കപ്പ്: ഇന്ത്യ ഇന്ന് പാകിസ്താനെതിരെ; പാകിസ്താനി ടീമിൽ അണിനിരക്കുക വിദേശ ലീഗിലെ താരങ്ങൾ
സാഫ് കപ്പിൽ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ 195-ാം സ്ഥാനത്തുള്ള പാകിസ്താനാണ് എതിരാളികൾ. ഇന്ത്യയാകട്ടെ, ഫിഫ റാങ്കിങ്ങിൽ 98-ാം സ്ഥാനത്തുമാണ്. ഇന്ന് രാത്രി 07:30 ന് കർണാടക ബാംഗ്ലൂരിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഫാൻകോഡ് ആപ്പിൽ മത്സരം തത്സമയം ലഭ്യമാകും ലെബനനെ പരാജയപ്പെടുത്തി ഈ മാസം അവസാനിച്ച ഇന്റർകോണ്ടിനന്റൽ കപ്പ് ഉയർത്തിയ ഇന്ത്യ മികച്ച ഫോമിലാണ്. കഴിഞ്ഞ ആറ് മത്സരങ്ങളിലും ഇന്ത്യ തോൽവിയറിയാതെ കുതിക്കുകയാണ്. ആറ് മത്സരങ്ങളിലും ഇന്ത്യ ഒരു ഗോൾ […]
സാഫ് കപ്പ്: ഇന്ത്യ ഇന്ന് പാകിസ്താനെതിരെ; പാകിസ്താനി ടീമിൽ അണിനിരക്കുക വിദേശ ലീഗിലെ താരങ്ങൾ
സാഫ് കപ്പിൽ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ 195-ാം സ്ഥാനത്തുള്ള പാകിസ്താനാണ് എതിരാളികൾ. ഇന്ത്യയാകട്ടെ, ഫിഫ റാങ്കിങ്ങിൽ 98-ാം സ്ഥാനത്തുമാണ്. ഇന്ന് രാത്രി 07:30 ന് കർണാടക ബാംഗ്ലൂരിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഫാൻകോഡ് ആപ്പിൽ മത്സരം തത്സമയം ലഭ്യമാകും. ലെബനനെ പരാജയപ്പെടുത്തി ഈ മാസം അവസാനിച്ച ഇന്റർകോണ്ടിനന്റൽ കപ്പ് ഉയർത്തിയ ഇന്ത്യ മികച്ച ഫോമിലാണ്. കഴിഞ്ഞ ആറ് മത്സരങ്ങളിലും ഇന്ത്യ തോൽവിയറിയാതെ കുതിക്കുകയാണ്. ആറ് മത്സരങ്ങളിലും ഇന്ത്യ ഒരു ഗോൾ […]
ലൂക്ക മോഡ്രിച്ച് വിരമിക്കൽ നീട്ടിവെക്കണമെന്ന് ക്രൊയേഷ്യൻ പരിശീലകൻ
ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് വിരമിക്കൽ നീട്ടിവെക്കണമെന്ന് ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച്. മോഡ്രിച്ച് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പരിശീലകൻ്റെ ആവശ്യം. താരത്തെ ക്രൊയേഷ്യക്ക് ആവശ്യമുണ്ടെന്ന് ഡാലിച്ച് പറഞ്ഞു. യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഡാലിച്ചിൻ്റെ പ്രതികരണം. 37 വയസുകാരനായ താരം ഇപ്പോഴും മികച്ച ഫോമിലാണ് കളിക്കുന്നത്. ക്ലബ് റയൽ മാഡ്രിഡിലും ക്രൊയേഷ്യയ്ക്കായും മോഡ്രിച്ച് തകർത്തുകളിക്കുകയാണ്. തൻ്റെ രാജ്യാന്തര കരിയറിൻ്റെ കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞെന്ന് മോഡ്രിച്ച് ഫൈനൽ മത്സരത്തിനു […]
മെസ്സിയില്ലാതെയും ജയിക്കാം; സൗഹൃദ മത്സരത്തിൽ ഇന്തോനേഷ്യയെ വീഴ്ത്തി അർജന്റീന
മെസ്സിയില്ലാതെയും ജയിക്കാം എന്നും തെളിയിച്ച് അർജന്റീന. ഇന്ന് ഇന്തോനേഷ്യക്ക് എതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ വിജയം മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. ആദ്യമായാണ് ഇരു രാജ്യങ്ങളിലും ഫുട്ബോളിൽ ഏറ്റുമുട്ടുന്നത്. അർജന്റീനക്കായി ലിയാൻഡ്രോ പരേഡസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ ഗോളുകൾ നേടി. ഓസ്‌ട്രേലിയയെ തോൽപ്പിച്ച ടീമിൽ നിന്നും ഏഴ് മാറ്റങ്ങളുമായാണ് അർജന്റീന ഇന്ന് ഇറങ്ങിയത് ആധികാരികമായ മത്സരമായിരുന്നു അർജന്റീനയുടേത് എങ്കിലും തൊടുത്ത ഷോട്ടുകൾ കാര്യക്ഷമമായി ലക്ഷ്യത്തിൽ എത്തിക്കാൻ ടീമിന് കഴിഞ്ഞില്ല. ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ നടന്ന […]
യുവേഫ നേഷൻസ് ലീഗ്; സ്പെയിൻ ജേതാക്കൾ; ക്രൊയേഷ്യയെ തകർത്തത് ഷൂട്ട് ഔട്ടിൽ
അന്താരാഷ്ട്ര ഫുട്ബോൾ ഫൈനലിൽ വീണ്ടും ക്രൊയേഷ്യയുടെ കണ്ണീർ. ക്രൊയേഷ്യയെ പരാജയപ്പെടുത്തി യുവേഫ നേഷൻസ് ലീഗ് ജേതാക്കളായി സ്പെയിൻ. മുഴുവൻ സമയവും അധിക സമയവും ഗോൾ രഹിതമായതിനെ തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. ഷൂട്ട് ഔട്ടിൽ ഇരട്ട സേവുകളുമായി സ്പാനിഷ് ഗോൾകീപ്പർ ഉനൈ സൈമൺ തിളങ്ങിയതോടെയാണ് ക്രോയേഷ്യക്ക് കിരീടം കൈവിട്ടത്. അതോടെ, ലോക ഫുട്ബോളിൽ ഒരു മേജർ കിരീടം നേടുക എന്ന സ്വപ്നം വീണ്ടും ക്രൊയേഷ്യയിൽ നിന്നും നായകൻ ലൂക്ക മോഡ്രിച്ചിൽ നിന്നും അകന്നു നിന്നു. […]
ഇന്റർകോണ്ടിനന്റൽ കപ്പ്: രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് വാനുവാടുവിനെതിരെ
ഇന്റർകോണ്ടിനെന്റൽ കപ്പിൽ രണ്ടാം വിജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ 164-ാം സ്ഥാനത്തുള്ള വാനുവാടുവാണ് എതിരാളികൾ. ഇന്ന് രാത്രി 07:30ന് ഒഡിഷ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ടീമിന് ഇന്നത്തെ മത്സരത്തിൽ വിജയം നിർണായകമാണ്. ആദ്യമായാണ് ഇരു ടീമുകളും സീനിയർ തലത്തിൽ പരസ്പര ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ വാനുവാടുവിനെ പരാജയപ്പെടുത്തിയ ലെബനൻ, ഇന്ത്യയോടൊപ്പം ഗ്രൂപ്പിൽ ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ ലെബനനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽവി നേരിട്ട വാനുവാടുവിന് ഫൈനൽ […]
ഇന്റർകോണ്ടിനന്റൽ കപ്പ്: മംഗോളിയക്ക് എതിരെ ഇന്ത്യയെ ഛേത്രി നയിക്കും; സഹൽ ആദ്യ പതിനൊന്നിൽ
ഇന്റർകോണ്ടിനന്റൽ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ആദ്യം പതിനൊന്നിൽ ഇടം നേടി മലയാളി താരം സഹൽ അബ്ദുൽ സമദ്. പത്താം നമ്പർ ജേഴ്സി അണിഞ്ഞാണ് സഹൽ ഇന്ന് ഇറങ്ങുന്നത് യുവ താരങ്ങളെയും സീനിയർ താരങ്ങളെയും ഒരുപോലെ പരിഗണിച്ചാണ് മുഖ്യപരിശീലകൻ ഇഗോർ സ്റ്റീമാക്ക് മത്സരത്തിലേക്ക് ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോറസ്റ്ററിലും ജിയോ ടിവിയിലും മത്സരം സൗജന്യമായി കാണാം. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. India Starting XI : അമരീന്ദർ […]