കേരള ബ്ലാസ്റ്റേഴ്സിൽ ഇനി 10ആം നമ്പറിന് പുതിയ അവകാശി. അഡ്രിയാൻ ലൂണയാണ് ഈ സീസണിൽ 10ആം നമ്പർ ജഴ്സി അണിയുക. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണുകളിൽ ഹർമൻജോത് ഖബ്രയായിരുന്നു 10ആം നമ്പർ ജഴ്സി അണിഞ്ഞിരുന്നത്. ഈ സീസണിൽ ഖബ്ര ഈസ്റ്റ് ബംഗാളുമായി കരാറൊപ്പിട്ടതോടെയാണ് 10ആം നമ്പർ ജഴ്സി ഒഴിവായത്. ഇതിനിടെ ബ്ലാസ്റ്റേഴ്സിൻ്റെ പ്രധാന താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സ് ടീമിലെത്തിച്ചിരുന്നു. പ്രതിരോധ താരം പ്രിതം […]
Football
മെസിയെ അവതരിപ്പിച്ച് ഇൻ്റർ മയാമി; അമേരിക്കയിൽ അരങ്ങേറ്റം വെള്ളിയാഴ്ച
സൂപ്പർ താരം ലയണൽ മെസിയെ ഔദ്യോഗികമായി അവതരിപ്പിച്ച് മേജർ ലീഗ് ഫുട്ബോൾ ക്ലബ് ഇൻ്റർ മയാമി. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് അർജൻ്റൈൻ ഇതിഹാസ താരത്തെ അവതരിപ്പിച്ചത്. 36കാരനായ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമനിൽ നിന്നാണ് അമേരിക്കയിലെത്തിയത്. പുതിയ ക്ലബിൽ മെസി വെള്ളിയാഴ്ച അരങ്ങേറുമെന്നാണ് വിവരം. ലീഗ്സ് കപ്പിൽ ക്രുസ് അസൂളിനെതിരെ താരം ആദ്യ മത്സരം കളിക്കും. ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ബെക്കാം ഇൻ്റർ മയാമിയുടെ സഹ ഉടമയാണ്.
അരങ്ങേറ്റം കുറിക്കാൻ ജൈസ്വാളും ഇഷാൻ കിഷനും; ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റ് ഇൻഡീസ്
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വിൻഡീസ് നായകൻ ക്രെയിഗ് ബ്രാത്‍വൈറ്റ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വീണ് പോയ ഇന്ത്യൻ ടീമിന്റെ തിരിച്ച് വരവിന് കളമൊരുക്കുന്ന മത്സരമാകും ഇന്ത്യ -വെസ്റ്റ് ഇൻഡീസ് പാരമ്പരയെന്നാണ് ഇന്ത്യൻ അരാധകരുടെ പ്രതീക്ഷ. ആഥിധേയരാകട്ടെ ഏകദിന ലോകകപ്പിന് ടിക്കറ്റെടുക്കാനാകാതെ തകർന്ന് പോയതിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തനാഗ്രഹിച്ചാണ് പരമ്പരയ്ക്കിറങ്ങുന്നത് ഇന്ത്യ മാറ്റങ്ങളോടെയാണ് മത്സരസത്തിനിറങ്ങുന്നത്. കാലങ്ങളായി ഇന്ത്യയുടെ മൂന്നാം നമ്പറിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന പൂജാരയ്ക്ക് പകരം മൂന്നാം […]
ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു; പുതിയ തട്ടകം ഈസ്റ്റ് ബംഗാൾ
കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്ന മലയാളി ഫുട്ബോൾ പ്രേമികളുടെ ഇഷ്ടം ഒരുപാട് സ്വന്തമാക്കിയ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേർന്നു. നേരത്തെ ട്രാൻസ്ഫർ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഔദ്യോഗികമായി ഇന്ന് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ഗില്ലിന് നന്ദി അറിയിച്ച് കൊണ്ടുള്ള ബ്ലാസ്റ്റേഴ്‌സ് പോസ്റ്ററുകളാണ് പങ്ക് വെച്ചത്. ട്രാൻസ്ഫർ തുകയായി ലഭിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിന് പുറമെ ഇന്ത്യയിലെ ഏത് ഗോൾ […]
ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം
ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്‌സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വധൂ വരന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് […]
സഹലിനെ വില്‍ക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്? താരങ്ങളെ വാരിക്കൂട്ടാന്‍ മോഹന്‍ബഗാന്‍
കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരം സഹല്‍ അബ്ദുള്‍ സമദിനെ ക്ലബ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങുന്ന താരത്തെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് തയ്യാറായതായി ഐഎഫ്ടിഡബ്ല്യുസി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാന്‍സ്ഫര്‍ ഫീയായി 2.5 കോടി രൂപയും ഒരു താരത്തെയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സഹലിനെ മോഹന്‍ബഗാന്‍ സ്വന്തമാക്കിയാല്‍ പകരം ലിസ്റ്റന്‍ കൊളാസോയെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചേക്കും. കൂടാതെ ബഗാന്‍ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. നേരത്തെ ചെന്നൈ താരമായ […]
‘കലാപമല്ല വേണ്ടത് എല്ലാവരും സമാധാനത്തോടെ ജീവിക്കണം’; സാഫ് കപ്പില്‍ മണിപ്പൂര്‍ പതാകയുമയി ജിക്‌സണ്‍ സിങ്
സാഫ് കപ്പിലെ മിന്നും വിജയത്തിന് പിന്നാലെ മണിപ്പൂര്‍ പതാകയുമായി ഇന്ത്യന്‍ താരം ജിക്‌സണ്‍ സിങ്. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ കൊണ്ടുവരാനായാണ് ജിക്‌സണ്‍ മത്സരശേഷം പതാകയുമായി ഗ്രൗണ്ടിലെത്തിയത്. സാഫ് കപ്പില്‍ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഒമ്പതാം കിരീട നേട്ടമാണിത്. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യയുടെ വിജയം. മത്സരശേഷം മണിപ്പൂര്‍ പതാകയുമായെത്തിയ ജിക്‌സണ്‍ സിങ് കലാപമല്ല വേണ്ടതെന്നും ഇന്ത്യയിലും മണിപ്പൂരിലും എല്ലാവരും സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. […]
AIFF അവാര്‍ഡ് പ്രഖ്യാപിച്ചു; മലയാളികള്‍ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും, ഷില്‍ജി ഷാജിയും
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും , യുവ താരം ഷില്‍ജി ഷാജിയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരമാണ് പ്രിയ പി വി നേടിയത്. നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ സീനിയര്‍ ടീമുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് മലയാളി പരിശീലക. ഗോകുലം കേരള വനിതാ ടീമിനെ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗ് കിരീട വിജയത്തിലേക്ക് നയിച്ച കോച്ച് കൂടിയാണ് പ്രിയ പി വി. […]
അഞ്ച് പുതിയ ക്ലബുകൾ കൂടി ഐലീഗിലേക്ക്
വരുന്ന സീസൺ മുതൽ ഐലീഗിൽ അഞ്ച് ടീമുകൾ കൂടി കളിക്കും. ലീഗിനെ കുറച്ചുകൂടി ശക്തമാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഒപ്പം, ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെഡറേഷൻ കപ്പ് പുനരാരംഭിക്കാനും എഐഎഫ്എഫ് തീരുമാനിച്ചു. കർണാടക ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സത്യനാരായണൻ എം ആണ് എഐഎഫ്എഫിൻ്റെ പുതിയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി. ഉത്തർ പ്രദേശിലെ വാരണാസിയിലെ വൈഎംഎസ് ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, പഞ്ചാബിലെ ഭൈനി സാഹിബ് വില്ലേജിലുള്ള നംധാരി സീഡ്സ് പ്രൈവറ്റ് […]
സാഫ് കപ്പ്; ഇന്ത്യ ഫൈനലിൽ, പെനാൾട്ടി ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി
സാഫ് ചാമ്പ്യന്‍ഷിൽ ലെബനനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. കലാശപ്പോരില്‍ കുവൈത്ത് ആണ് ഇന്ത്യയുടെ എതിരാളി. ബെംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ലെബനെനെ ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2നാണ് ഇന്ത്യ വിജയിച്ചത്. ഷൂട്ടൗട്ടിൽ ഇന്ത്യയുടെ നാല് ഷോട്ടുകൾ ലക്ഷ്യം കണ്ടു. ലെബനൻ്റെ ഒരു ഷോട്ട് ഗോളി ഗുർപ്രീത് തടയുകയും ഒന്ന് പാഴായിപ്പോകുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, അന്‍വര്‍, മഹേഷ്, ഉദാന്ത എന്നിവരാണ് പെനാല്‍റ്റി കിക്കെടുത്തത്. ലെബനന്‍ നിരയിലെ […]