തന്‍റെ കരിയറിലെ പത്താം ലീഗ് കിരീടം സ്വന്തമാക്കിയ മെസിയുടെ കണ്ണ് ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കാണ്. കിരീട പോരാട്ടത്തില്‍ മെസിപ്പടക്ക് സെമിയില്‍ നേരിടേണ്ടത് ക്ലോപ്പിന്‍റെ ലിവര്‍പൂളിനെയാണ്. 34 കിരീടങ്ങള്‍ തന്‍റെ പേരിലേക്ക് തുന്നിച്ചേര്‍ത്ത മിശിഹ ഈ സീസണിലും മാസ്മരിക പ്രകടനമാണ് കാഴ്ചവെക്കുന്നത്. 34 ഗോളുകളും 13 ഗോളുകള്‍ക്ക് വഴിയൊരുക്കിയും ഈ സീസണും തന്‍റെ പേരിലാക്കി കഴിഞ്ഞിരിക്കുകയാണ് മെസി. ചാമ്പ്യന്‍സ് ലീഗിലും ഇതുവരെ 10 ഗോളുകള്‍ സ്വന്തമാക്കി ഗോള്‍ വേട്ടയിലും ഈ മുപ്പൊത്തൊന്നുകാരന്‍ ബഹുദൂരം മുന്നിലാണ്. മെസിയുടെ ഇടംകാലിലാണ് […]
Football
പ്രീമിയര്‍ ലീഗ്; യുണൈറ്റഡിന്റെ പ്രതീക്ഷ അസ്തമിക്കുന്നു
പ്രീമിയർ ലീഗിലെ ആവേശപോരാട്ടമായിരുന്ന ചെൽസി യുണൈറ്റഡ് മത്സരം സമനിലയിൽ കലാശിച്ചു. സമനിലയോടെ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഏകദേശം അസ്തമിച്ചിരിക്കുകയാണ്. മത്സരം ഇരുടീമിനും അതിനിർണായകമായിരുന്നു. ജയത്തിൽ കുറഞ്ഞതൊന്നും യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നതായിരുന്നില്ല. തുടക്കം മുതൽ തന്നെ യുണൈറ്റഡ് ആക്രമണ കളിയാണ് പുറത്തെടുത്തിരുന്നത്. മത്സരത്തിന്റെ 11ാം മിനിറ്റിൽ അത് ഫലം കണ്ടു. ജോൺ മാട്ടയിലൂടെ യുണൈറ്റഡ് ഗോള്‍നേടി. 527 മിനിറ്റിന് ശേഷമാണ് യുണൈറ്റഡ് ഒരു ഗോള്‍ കണ്ടെത്തുന്നത്. ലുകാക്കുവും ഷോയും നടത്തിയ മനോഹര നീക്കം മാട്ട സുന്ദരമായി ഗോളാക്കി […]
ഇന്‍സ്റ്റഗ്രാമിലൂടെ അസഭ്യവര്‍ഷം; നെയ്മര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്
പി.എസ്ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണെെറ്റഡുമായുള്ള പി.എസ്.ജിയുടെ തോല്‍വിക്ക് കാരണം വീഡിയോ അസിസ്റ്റന്‍ഡ് റഫറി(വാര്‍)സിസ്റ്റത്തിലെ പിഴവ് മൂലമാണെന്നും, ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത് എന്നും നെയ്മർ പറഞ്ഞിരുന്നു. ഇതാണ് വിലക്കിന് കാരണമായത്. സംഭവത്തില്‍ അസഭ്യ വാക്കുകളും നെയ്മർ ഉപയോഗിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ആയിരുന്നു നെയ്മറിന്റെ പ്രതികരണം. ഇഞ്ച്വറി ടൈമില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേടിയ ഗോളിലായിരുന്നു അന്ന് പി.എസ്ജി തോറ്റ് പുറത്തായത്. പെനാല്‍റ്റിക്ക് കാരണമായ […]
മലയാളത്തിന്‍റെ മാണിക്യം ഐ.എം വിജയന് 50ാം പിറന്നാള്‍
ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ഐ.എം വിജയന് ഇന്ന് 50ാം പിറന്നാള്‍. 66 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള വിജയന്‍ നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. കേരളം കണ്ട ഏറ്റവും ജനകീയനായ കായിക താരമാണ് ഐ.എം വിജയന്‍. പെലെയ്ക്കും മറഡോണയ്ക്കുമൊക്കെ സിംഹാസനം തീര്‍ത്ത മലയാളി മനസുകളിലേക്ക് പന്തടിച്ച് കയറിയവന്‍, ഒറ്റയ്ക്ക് ജയിച്ചാണ് വിജയന്‍ മുന്നേറിയത്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സോഡാ വിറ്റ് നടന്നിരുന്ന ഐനിവളപ്പില്‍ മണിവിജയന്‍ വളര്‍ന്ന് ഇന്ത്യന്‍ ഫുട്ബോളിനോളം വലുതായി, ദേശീയ […]
പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗ് കിരീടം
ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മന്‍ മോണാകോയെ 3-1ന് പരാജയപ്പെടുത്തി. കിലിയന്‍ എംബാപെയുടെ ഹാട്രിക്കാണ് പി.എസ്.ജിക്ക് വിജയം സമ്മാനിച്ചത്. ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ലില്ലെ, ടൗലൂസിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ മത്സരം തുടങ്ങും മുമ്പേ പി.എസ്.ജി കിരീടം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴ് സീസണുകളില്‍ പി.എസ്.ജിയുടെ ആറാം കിരീടമാണിത്. ഫ്രഞ്ച് ലീഗില്‍ അവസാന മൂന്ന് മത്സരങ്ങളും തോറ്റതാണ് പി.എസ്.ജിയുടെ കിരീടനേട്ടം വൈകിപ്പിച്ചത്. 32 മത്സരങ്ങളില്‍ നിന്നും 81 പോയിന്റ് നേടിയാണ് പി.എസ്.ജിയുടെ കിരീടനേട്ടം. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് രണ്ടാം […]
ക്ലബ് പിഴയിട്ടു, പരിശീലനത്തിന് ഇറങ്ങാതെ പ്രതിഷേധിച്ച് കോസ്റ്റ
ബാഴ്‌സലോണക്കെതിരായ മത്സരത്തില്‍ റഫറിക്കെതിരെ മോശം പരമാര്‍ശം നടത്തിയതിനു കഠിന വിലക്ക് നേരിട്ട ഡിയേഗോ കോസ്റ്റക്ക് അത്ലറ്റികോ മാഡ്രിഡ് പിഴയിട്ടു. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡിയേഗോ കോസ്റ്റ ടീമിനൊപ്പം പരിശീലനത്തിന് ഹാജരായില്ല. റഫറിക്കെതിരെ മോശം പരമാര്‍ശം നടത്തിയതിന് കോസ്റ്റയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ 8 മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഡിയേഗോ കോസ്റ്റക്ക് സീസണില്‍ എനി കളിക്കാനാവുമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ക്ലബ് താരത്തിനെതിരെ നടപടിക്ക് മുതിര്‍ന്നത്. ബാഴ്‌സിലോണക്കെതിരായ മത്സരത്തില്‍ 10 പേരുമായി കളിച്ച അത്ലറ്റികോ മാഡ്രിഡ് […]
റൊണോയുടെ യുവന്‍റസ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്
അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ് ചാമ്പ്യൻസ് ലീഗ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ പാരമ്പര്യം വേണ്ടോളമുള്ള ക്ലബാണ് അയാക്സ്. പക്ഷേ സാമ്പത്തികമായി മറ്റു പല ക്ലബുകൾക്കും മുന്നിൽ അയാക്സ് ഒന്നുമല്ല. എന്നാൽ കേവലം ആറ് ആഴ്ചകൾക്കിടയില്‍ രണ്ട് യൂറോപ്യൻ വമ്പന്മാരെ തകർത്തിരിക്കുകയാണ് അയാക്സ്. തുടരെ മൂന്ന് പ്രാവശ്യം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ റയലിനെ കഴിഞ്ഞ മാസം 4-1ന് അയാക്സ് തകർത്തിരുന്നു. സാമ്പത്തികമായി വളരെ ചെറിയ ക്ലബ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്ലബിനെ തകർത്തത് അന്നേ ചര്‍ച്ചയായിരുന്നു. എന്നാൽ ഇന്ന് രാത്രി […]
മിശിഹാക്ക് സ്തുതി പാടി സോഷ്യല്‍ മീഡിയയും
ക്യാമ്പ് നൌവില്‍ ബാഴ്സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ രണ്ടാം പാദം ചൂടുപിടിക്കുകയായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങളാല്‍ യുണൈറ്റഡ് ബാഴ്സയുടെ തട്ടകത്തില്‍ കുതിച്ചു കയറുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ പോഗ്ബയുടെ ഒരു ക്ലീന്! സ്ട്രൈക്ക് പോസ്റ്റിന് മുകളില്‍ തട്ടി പോയതുള്‍പ്പടെ നിരവധി മുന്നേറ്റങ്ങള്‍. മത്സരം പതിനാറാം മിനിറ്റിലേക്ക് കടന്നു. അവിടെ ഡിഫന്‍റര്‍മാരെ വെട്ടിച്ച് മാഞ്ചസ്റ്റര്‍ വലയിലേക്ക് മെസി പന്തുമായി ഇരച്ചുകയറി. ഇടതു ബോട്ടം കോര്‍ണ്ണറിലേക്ക് മനോഹരമായ ഗോള്‍. ബാഴ്സക്കായി വീണ്ടും മിശിഹാ അവതരിച്ചു. പിന്നീടങ്ങോട്ട് ഓരോ നീക്കങ്ങളും ബാഴ്സയുടെ വരുതിയില്‍ […]
പ്രീമിയര്‍ ലീഗ് കിരീടം ആര് ഉയര്‍ത്തും?
ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വരും നാളുകൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ലീഗ് ടൈടിലിനായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്. 34 മത്സരങ്ങളിൽ നിന്നും 85 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ക്ലോപ്പിന്റെ ചുവപ്പ്പട. എന്നാൽ 33 മത്സരങ്ങളിൽ നിന്നു 83 പോയന്റുമായി ഗാർഡിയോളയുടെ സിറ്റി തൊട്ടുപിന്നാലെയുണ്ട്. സിറ്റിക്ക് ഇനി അവശേഷിക്കുന്നത് അഞ്ച് മത്സരങ്ങൾ. ലിവര്‍പൂളിന് നാലും.. ആര് ജയിക്കും? ആര് കപ്പ് ഉയർത്തും? സമനിലപോലും കപ്പിനെ സ്വാധീനിക്കുന്ന വരും നാളുകളിലേക്കാണ് ഇംഗ്ലീഷ് ഫുട്ബോൾ കടന്നുപോകുന്നത്. […]
സൂപ്പര്‍കപ്പില്‍ ബംഗളൂരു എഫ്.സി പുറത്ത്
സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്.സി പുറത്ത്. ബംഗളൂരുവിനെ തകര്‍ത്ത് ചെന്നൈ സിറ്റി സെമിയില്‍ കടന്നു. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിനായിരുന്നു ഐ ലീഗ് ചാമ്പ്യന്‍മാരുടെ വിജയം. ഐ.എസ്.എല്‍ ചാമ്പ്യന്‍മാര്‍, സൂപ്പര്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. വിജയകഥകള്‍ പറഞ്ഞെത്തിയ ബംഗളൂരു പാതിവഴിയില്‍ വീണു. നെസ്റ്ററിലൂടെ ആദ്യം മുന്നിലെത്തി ചെന്നൈ. ഗോള്‍ മടക്കാനുള്ള അവസരം പെനാല്‍റ്റിയുടെ രൂപത്തില്‍ ലഭിച്ചപ്പോള്‍ സുനില്‍ ഛേത്രിക്ക് പിഴച്ചു. പിന്നാലെ പെഡ്രോ മാന്‍സി ചെന്നൈയുടെ ലീഡ് രണ്ടാക്കി. 65ാം മിനിറ്റില്‍ […]