കോപ്പ അമേരിക്കയില്‍ അര്‍ജന്റീന നാളെ രണ്ടാം മത്സരത്തിനിറങ്ങും. പരാഗ്വെ ആണ് എതിരാളികള്‍. ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുക തന്നെയായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ ഖത്തറിനെ നേരിടും. ആദ്യ മത്സരത്തിലെ തോല്‍വി അര്‍ജന്റീനയെ ഒന്നു ഞെട്ടിച്ചിട്ടുണ്ട്. കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെസ്സിയുടേയും കൂട്ടരുടേയും തോല്‍വി. പരാഗ്വെക്കെതിരായ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവരുടെ മനസിലില്ല. ആദ്യ മത്സരത്തില്‍ ഖത്തറിനോട് 2-2ന് സമനില വഴങ്ങിയാണ് പരാഗ്വെയുടെ വരവ്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഇതുവരെ […]
Football
കോപ്പയില്‍ കാനറികള്‍ക്ക് നാളെ രണ്ടാം അങ്കം
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ നാളെ രണ്ടാം അങ്കത്തിന് ഇറങ്ങും. ഫോണ്ടിനോവ അരീനയില്‍ നടക്കുന്ന മത്സരത്തില്‍ വെനസ്വെലയാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ പെറു-ബൊളീവിയയെ നേരിടും. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ ആവേശത്തിലാണ് ആതിഥേയര്‍. വെനസ്വെല എതിരാളികളായി എത്തുന്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്രസീലിന്റെ ചിന്തകളില്‍ ഇല്ല. നെയ്മറുടെ അഭാവം ബാധിക്കാത്ത രീതിയില്‍ പന്ത് തട്ടുന്നുണ്ട് അവര്‍. കുട്ടീഞ്ഞോയുടെ മിന്നും ഫോമിലാണ് കാനറികളുടെ പ്രതീക്ഷ. കുട്ടീഞ്ഞോയ്ക്കൊപ്പം മധ്യനിര ഭരിക്കാന്‍ കസെമീറോ അടക്കമുള്ള താരങ്ങള്‍. മുന്നേറ്റത്തില്‍ ഫിര്‍മീഞ്ഞോയും പകരക്കാരുടെ റോളില്‍ ജീസസും എവര്‍ട്ടണും. […]
കോപ്പ അമേരിക്ക; തകര്‍പ്പന്‍ ജയത്തോടെ ചിലി തുടങ്ങി
കോപ്പ അമേരിക്ക ഫുട്ബോളില്‍ ജപ്പാനെതിരെ നിലവിലെ ചാമ്പ്യന്മാരായ ചിലിക്ക് ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചിലിയുടെ ജയം. വർഗാസ് രണ്ടും അലക്സി സാഞ്ചസ്, പുൾ ഗാർ എന്നിവർ ഓരോ ഗോൾ വീതവും നേടി. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്. 41ാം മിനുറ്റില്‍ പുള്‍ഗാറിലൂടെയാണ് ചിലി ഗോള്‍ വേട്ടക്ക് തുടക്കമിടുന്നത്. 54ാം മിനുറ്റില്‍ വര്‍ഗാസ് ചിലിയുടെ ലീഡ് ഉര്‍ത്തി. 82,83 മിനുറ്റുകളിലായിരുന്നു അലക്സ് സാഞ്ചസിന്റെ ഗോളുകള്‍.
മിശിഹായുടെ കാലുകളില്‍ കൊളംബിയന്‍ വിലങ്ങ് വീഴുമോ ?
കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുന്നു. ശക്തരായ കൊളംബിയയാണ് മിശിഹാ സംഘത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് മത്സരം. ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വെനസ്വേല പെറുവിനെ നേരിടും. ലയണല്‍ മെസിയും സംഘവും ഇന്ന് പ്രയാണം തുടങ്ങുകയാണ്. കഴിഞ്ഞ രണ്ട് തവണയും കോപ്പയില്‍ വീണ കണ്ണീര് തുടയ്ക്കാന്‍, വിമര്‍ശകരുടെ വായടപ്പിക്കാന്‍. പതിവുപോലെ വിഭവസമൃദ്ധമാണ് നീലപ്പട. പട നയിക്കാന്‍ നയിക്കാന്‍ മെസി. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ അഗ്യൂറോ, ലോസെല്‍സോയും റോബര്‍ട്ടോ പെരേരയും തൊട്ടുപിന്നില്‍. […]
ബലാത്സംഗ ആരോപണം, നെയ്മറിനെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു
ബലാത്സംഗ ആരോപണക്കേസില്‍ സൂപ്പര്‍ താരം നെയ്മറിനെ ബ്രസീല്‍ പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട തന്നെ പാരിസിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍പീഡിപ്പിച്ചെന്ന് കഴിഞ്ഞ മാസമാണ് യുവതി ആരോപിച്ചത്. എന്നാല്‍ നെയ്മര്‍ പീഡന ആരോപണം നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 04.00 മണിയോടെയാണ് നെയ്മര്‍ ചോദ്യം ചെയ്യാനായി പൊലീസിന് മുന്നില്‍ ഹാജരായത്. രാത്രി ഒമ്പതിനാണ് നെയ്മര്‍ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്നത്. സത്യം എന്നായാലും പുറത്തുവരുമെന്നായിരുന്നു പുറത്തു കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് നെയ്മര്‍ പ്രതികരിച്ചത്. […]
കോപക്ക് നാളെ കിക്കോഫ്
കോപ്പ അമേരിക്ക ഫുട്‌ബോളിന് നാളെ കിക്കോഫ്. ആതിഥേയരായ ബ്രസീലും ബൊളീവിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. മൂന്ന് ഗ്രൂപ്പുകളിലാണ് 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് മഴയില്‍ മുങ്ങുമ്പോള്‍ കോപ്പയിലെ കൊടുങ്കാറ്റിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. പ്രതാപം തിരിച്ചുപിടിച്ച് ലാറ്റിനമേരിക്കയുടെ സിംഹാസനം സ്വന്തമാക്കാന്‍ ലോകഫുട്‌ബോളിലെ നക്ഷത്രങ്ങള്‍ ബൂട്ട് കെട്ടുമ്പോള്‍ രാപ്പകലുകളില്‍ ആവേശം നിറയും. ചിലിയാണ് 2015 മുതല്‍ ലാറ്റിനമേരിക്ക അടക്കി ഭരിക്കുന്നത്. ചിലിയെ താഴെയിറക്കി കിരീടം നേടാനൊരുങ്ങുകയാണ് മെസിയും അര്‍ജന്റീനയും… സമീപകാലത്തെ മുറിവുണയ്ക്കാന്‍ നെയ്മറിന്റെ അഭാവത്തിലും ഒരു കിരീടം […]
കോപ്പയിലെ ഏഷ്യന്‍ പോര്
കോപ്പ അമേരിക്കയില്‍ ഇത്തവണ രണ്ട് അതിഥി രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളവരാണ്. ജപ്പാനും ഖത്തറുമാണ് ബ്രസീലില്‍ കോപ്പ കളിക്കുന്നത്. അതേസമയം. കോണ്‍കകാഫില്‍ നിന്നും ഇത്തവണ ടീമില്ല. മെക്സിക്കോയും അമേരിക്കയുമൊക്കെയായിരുന്നു കോപ്പയിലെ സ്ഥിരം അതിഥി രാജ്യങ്ങള്‍. ഇത്തവണ അവസരം ലഭിച്ചത് ഏഷ്യന്‍ കരുത്തരായ ജപ്പാനും ഖത്തറിനുമാണ്. 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിന് വലിയ വേദികളില്‍ പന്ത് തട്ടി പരിചയപ്പെടാനുള്ള സുവര്‍ണാവസരം കൂടിയാണിത്. അര്‍ജന്റീനയും കൊളംബിയയും പരാഗ്വെയും ഉള്‍പ്പെട്ട മരണഗ്രൂപ്പിലാണ് അവരുടെ സ്ഥാനം. ഫിഫ റാങ്കിങ്ങില്‍ നിലവില്‍ 55ാം സ്ഥാനത്താണ് […]
പണം വാരിക്കൂട്ടി മെസി
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് പടിവാതില്‍ക്കലെത്തി നില്‍ക്കെ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്തി ലയണല്‍ മെസി. ഫോര്‍ബ്സ് പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷം കൂടുതല്‍ വരുമാനമുണ്ടാക്കിയ നൂറ് കായിക താരങ്ങളുടെ പട്ടികയിലാണ് മെസി ഒന്നാമതെത്തിയത്.
അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമില്‍
മലയാളി താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്. ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിനുള്ള 35 അംഗ ടീമിലേക്കാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് അനസിനെ തിരിച്ചുവിളിച്ചത്. ആറ് മാസം മുമ്പാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് അനസ് വിരമിച്ചത്. ഇന്ത്യന്‍ ക്യാംപില്‍ പങ്കെടുക്കുമെന്ന് അനസ് പറഞ്ഞു. 35 അംഗ ടീമില്‍ അനസിനെ കൂടാതെ മറ്റ് മൂന്ന് മലയാളി താരങ്ങള്‍ കൂടി ഇടംപിടിച്ചു. ജോബി ജസ്റ്റിന്‍, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരാണ് ടീമില്‍ ഇടംനേടിയ മറ്റ് മലയാളികള്‍. എന്നാല്‍ പരിക്ക് […]
വിവാഹദിനം 1000 കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് ഓസിലും ഭാര്യയും
ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂത് ഓസിലിന് ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനമായിരുന്നു ഇന്നലെ. അമൈന്‍ ഗുല്‍സെയെ ജീവിതപങ്കാളിയായി ഓസില്‍ കൂടെക്കൂട്ടിയ ദിനം. ഇന്നലെയായിരുന്നു ഓസില്‍ – അമൈന്‍ വിവാഹം. ഇതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരം കുട്ടികള്‍ക്ക് ദൈവദൂതന്‍ കൂടിയാകുകയായിരുന്നു ഓസില്‍. ആയിരം കുഞ്ഞുങ്ങളുടെ ചികിത്സാചെലവ് ഏറ്റെടുത്ത് ഓസിലും അമൈനും കാരുണ്യത്തിന്റെ മാതൃകകളായി. ഈ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയക്കുള്ള ചെലവാണ് നവദമ്പതിമാര്‍ വഹിക്കുക. കുട്ടികളുടെ ചികിത്സാചെലവ് ഏറ്റെടുത്തതു പോലെ സംഭാവനകള്‍ നല്‍കാനും ഓസില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും […]