ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിൽ മലയാളി താരം രാഹുൽ കെപി ഇടംപിടിച്ചു. സമീപകാലത്തായി ദേശീയ ജഴ്സിയിൽ തകർപ്പൻ പ്രകടനം അടത്തിയ സഹൽ അബ്ദുൽ സമദിന് ഇടം ലഭിച്ചില്ല. 23 വയസിനു മുകളിലുള്ള മൂന്ന് താരങ്ങളെ മാത്രമേ ടീമിൽ പരിഗണിക്കാവൂ എന്ന നിയമമാണ് സഹലിനു വിനയായത്. സുനിൽ ഛേത്രിയാണ് ടീമിനെ നയിക്കുക. സെപ്തംബർ 19 മുതൽ ഒക്ടോബർ 7 വരെ ചൈനയിലെ ഹാങ്ങ്ഷോവിലാണ് ഏഷ്യൻ ഗെയിംസ്. ആതിഥേയരായ ചൈന, മ്യാന്മർ, ബംഗ്ലാദേശ് […]
Football
ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ വിരമിച്ചു
ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജൻ്റൈൻ ക്ലബ് വെലെസ് സാർസ്ഫീൽഡ് താരമായ ഗോഡിൻ ലീഗിലെ അവസാന മത്സരം കളിച്ചതിനു ശേഷമാണ് കളി നിർത്തുകയാണെന്നറിയിച്ചത്. 37 വയസുകാരനായ താരം അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ ഇതിഹാസതാരമായിരുന്നു. 2003ൽ ഉറുഗ്വെ ക്ലബ് സിഎ സെറോയിലൂടെയാണ് താരത്തിന്റെ പ്രൊഫഷൺ ഫുട്‌ബോൾ കരിയറിന്റെ തുടക്കം. 2006 മുതൽ 2007 വരെ ഉറുഗ്വെ ക്ലബ് നാസിയോണലിൽ കളിച്ചു. 2007ൽ ലാ ലിഗ ക്ലബ് വിയ്യാറയലിലെത്തി. 2010ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ. ഒൻപത് സീസണുകളിൽ […]
മിന്നിത്തിളങ്ങി മെസി; ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി
ലീഗ് കപ്പിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോളടിച്ച് ലിയോണൽ മെസി. ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂലിനെ ഒന്നിനെതിരെ രണ്ട് ഗോളിനു ഇന്റർ മയാമി തോൽപ്പിച്ചു. ഫ്‌ളോറിഡയിലെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമി 2-1 ഗോളുകൾക്കാണ് ജയിച്ചത്. മത്സരം കഴിയാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഫ്രീ കിക്കിലൂടെയാണ് മെസി ഗോള്‍ നേടിയത്. മത്സരത്തിന്റെ 44-ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെയാണ് മയാമി ആദ്യ ഗോള്‍ നേടിയത്. 65-ാം […]
പിഎസ്ജിയുമായി കരാർ പുതുക്കാതെ എംബാപ്പെ; താരത്തെ വിൽക്കാൻ ക്ലബ്
പിഎസ്ജിയുമായി കരാർ പുതുക്കാത്ത കിലിയൻ എംബാപ്പെയ്ക്കെതിരെ കടുത്ത നടപടിയുമായി ക്ലബ്. സീസണിന് മുന്നോടിയായ ജപ്പാൻ ടൂറിൽ നിന്ന് താരത്തെ ഒഴിവാക്കി. എംബാപയെ വിൽക്കാനുളള നടപടികൾ തുടങ്ങിയതായാണ് വിവരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ അവിശ്വസനീയ ഓഫറായിരുന്നു പിഎസ്ജി മുന്നോട്ടുവച്ചത്. 100 കോടി യൂറോ പ്രതിഫലത്തില്‍ പത്ത് വര്‍ഷത്തെ കരാറാണ് പിഎസ്ജി എംബാപ്പെയ്ക്ക് മുന്നില്‍ വച്ചിരുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ എംബാപ്പെയ്ക്ക് 34 വയസാവും. ചുരുക്കത്തില്‍ ആജീവനാന്ത കരാര്‍ എന്നുതന്നെ […]
‘എന്റെ ഹൃദയം വേദനിക്കുന്നു.. മണിപ്പൂര്‍ കൂട്ടബലാത്സംഗം രാജ്യത്തിന്റെ സത്വത്തെ ചോദ്യം ചെയ്യുന്നു; ഇന്ത്യന്‍ താരം ജീക്‌സണ്‍ സിംഗ്
അവസാനിക്കാതെ പ്രശ്ന ബാധിതമായി തന്നെ തുടരുകയാണ് മണിപ്പൂർ.കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവവവും വലിയ വിവാദമായിരുന്നു. ഇന്ത്യയെ ലജ്ജിപ്പിക്കുന്നവിധമുള്ള ഈ പ്രവർത്തി ഒരിക്കലും ഇനിയും അവർത്തിക്കാതിരിക്കേണ്ടതുണ്ട്. ഇത്തരമൊരു നീചമായ സംഭവം നാട്ടിൽ നടന്നപ്പോൾ പോലും പ്രതികരിക്കാൻ കായിക താരങ്ങൾ അതികമൊന്നും മുന്നോട്ട് വന്നിരുന്നില്ല. പക്ഷെ ട്വിറ്ററിലൂടെ മണിപ്പൂർ പ്രശനത്തെ കുറിച്ച് കൃത്യമായി നിലപാട് തുറന്ന് പറയുകയാണ് ഇന്ത്യയുടെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും മധ്യനിര താരമായ ജീക്‌സണ്‍ സിംഗ്. ‘മണിപ്പൂരിലെ പ്രശ്നങ്ങളിൽ എന്റെ […]
ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം; ജമീമയുടെ ചിറകിലേറി ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 120 റൺസിന് ഓളൗട്ടാവുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും കരിയർ ബെസ്റ്റ് പ്രകടനം നടത്തിയ ജമീമ റോഡ്രിഗസിൻ്റെ പ്രകടന മികവിലാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗിൽ 78 പന്തുകളിൽ നിന്ന് 86 റൺസ് നേടി ടീം ടോപ്പ് സ്കോററായ താരം ബൗളിംഗിൽ 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് […]
പരിശീലനത്തിനിടെ പരുക്ക്; ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സൈനിങ്ങ് ജാഷ്വ സൊറ്റിരിയോ 2024 വരെ കളിക്കില്ല
കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സൈനിങ്ങ് ജാഷ്വ സൊറ്റിരിയോ 2024 വരെ കളിക്കില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് പരിശീലനത്തിനിടെ പരുക്കേറ്റ താരം ഈ സീസണിൽ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് തന്നെ അറിയിച്ചു. ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നാണ് മുന്നേറ്റതാരം സൊറ്റിരിയോ ബ്ലാസ്റ്റേഴ്സിലെത്തിയത്. രണ്ട് വർഷത്തേക്കാണ് കരാർ. സീസണിൽ സൊറ്റൊരിയോ പുറത്തിരിക്കുമെന്നതിനാൽ ബ്ലാസ്റ്റേഴ്സ് മറ്റൊരു മുന്നേറ്റതാരത്തെ ടീമിലെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. 27 വയസുകാരനായ താരം, ഓസ്ട്രേലിയൻ മുന്നേറ്റതാരം അപ്പോസ്റ്റൊലോസ് ജിയാന്നുവിനു പകരമാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 2013ൽ ഓസ്ട്രേലിയൻ ക്ലബായ മാർക്കോണി സ്റ്റാലിയൻസിലൂടെ കളി […]
വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം; 32 ടീമുകൾ പരസ്പരം പോരടിക്കും
വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്. ആകെ 10 വേദികളിലായി മത്സരങ്ങൾ നടക്കും. ഇത്തവണ 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് പരസ്പരം പോരടിക്കുക. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ഗ്രൂപ്പ് എയിൽ ന്യൂസീലൻഡും നോർവേയും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകീട്ട് 3.30ന് ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ അയർലൻഡിനെ നേരിടും. ഓഗസ്റ്റ് 20ന് സിഡ്‌നിയിലെ ഒളിമ്പിക് […]
മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ്; മെസിയെ ‘ചൊറിഞ്ഞ്’ ക്രിസ്റ്റ്യാനോ
മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ലീഗിൽ അൽ നസ്റിൻ്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയ്ക്കെതിരെ അൽ നസ്ർ എതിരില്ലാത്ത 5 ഗോളുകൾക്ക് മുട്ടുമടക്കിയതിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു. ക്രിസ്റ്റ്യാനോയുടെ അവകാശവാദം. ലയണൽ മെസിയെ മേജർ ലീഗ് സോക്കർ ക്ലബ് ഇൻ്റർ മയാമി അവതരിപ്പിച്ചതിനു പിന്നാലെയാണ് ഈ പ്രസ്താവനയെന്നതും ഫുട്ബോൾ ലോകം ചൂണ്ടിക്കാട്ടുന്നു. മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗാണ്. ഞാൻ സൗദി ലീഗിലേക്കുള്ള […]
‘ഏഷ്യൻ ഗെയിംസിൽ കളിപ്പിക്കണം’; പ്രധാനമന്ത്രിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ
ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ അവസരം നൽകണമെന്ന് അപേക്ഷിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. ടീമിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന നിലപാട് മാറ്റണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ചു. ഇന്ത്യൻ ഫുട്ബോളിന് ഏഷ്യൻ ഗെയിംസ് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനും കത്തയച്ചിട്ടുണ്ട്. “ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഒരു എളിയ അഭ്യർത്ഥന, ദയവായി ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അനുവദിക്കൂ. നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനും […]