ആറാം സീസണ്‍ ഐ.എസ്.എല്‍ മാമാങ്കത്തിന് ആഘോഷത്തുടക്കം. ആള്‍ക്കൂട്ടാരവങ്ങളാലും പീതവര്‍ണ്ണാഭയാലും മുഖരിതമായ അന്തരീക്ഷത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മലയാളികളുടെ ഐ.എസ്.എല്‍ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയെ നേരിടാനിറങ്ങിയത്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായ പദ്ധതികളോടെ കളിച്ച ബ്ലാസ്റ്റേഴ്സ് 2-1 മാര്‍ജിനില്‍ ആദ്യം ഹോം മാച്ച് വിജയത്തോടെ ഐ.എസ്.എല്‍ 2019-20 രാജോചിതമായി തന്നെ തുടങ്ങി. ഗോള്‍ പോസ്റ്റില്‍ ബിലാല്‍ ഖാന്‍, പ്രതിരോധത്തില്‍ ജെസ്സെല്‍, സ്യൂവെര്‍ലൂണ്‍, ജൈറോ, മുഹമ്മദ് റാക്കിപ് എന്നിവരും മധ്യനിരയില്‍ ഹാളിചരണ്‍ നര്‍സരി, ജീക്സണ്‍ […]
Football
ഐ.എസ്.എല്‍ ഉദ്ഘാടന ചടങ്ങിന് ‘ദുൽഖർ ടച്ച്’
ഇന്ത്യയുടെ ജനപ്രിയ ഫുട്ബോൾ ടൂർണ്ണമെന്‍റായി മാറിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസൺ ഉദ്ഘാടന മത്സരത്തിന് കൊഴുപ്പ് കൂട്ടാന്‍ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തുന്നത് വിവിധ മേഖലകളിൽ നിന്നുള്ള വമ്പൻ താര നിര. ഇരുപതിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് അത്‍ലറ്റിക്കോ ഡി കൊൽക്കത്തയുമായാണ് പോരിനിറങ്ങുന്നത്. ഹോളിവുഡിലടക്കം വരവറിയിച്ച തെന്നിന്ത്യൻ യുവതാരം ദുൽഖർ സൽമാനാണ് ഉദ്ഘാടന സെറിമണിയുടെ അവതാരകൻ. ബി.സി.സി.ഐ നിയുക്ത അധ്യക്ഷനും കൊൽക്കത്തയുടെ രാജകുമാരനുമായ സൗരവ് ഗാംഗുലിയാണ് ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള മുഖ്യാതിഥി. ബോളിവുഡ് […]
ചാമ്ബ്യന്‍സ് ലീഗിനേക്കാള്‍ പ്രധാനം ലാലിഗ ആണെന്ന് മെസ്സി
ലാലിഗ കിരീടമാണ് ഏറ്റവും പ്രധാനം എന്ന് ലയണല്‍ മെസ്സി. ഇന്നലെ ഗോള്‍ഡന്‍ ഷൂ പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ലയണല്‍ മെസ്സി. ചാമ്ബ്യന്‍സ് ലീഗ് കിരീടം സ്പെഷ്യല്‍ ആണ്. പക്ഷെ തന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യം ലാലിഗയ്ക്ക് തന്നെ ആണെന്ന് മെസ്സി പറഞ്ഞു. ചാമ്ബ്യന്‍സ് ലീഗ് ജയിക്കണമെന്ന് ആഗ്രഹമുണ്ട്. അവസാന കുറച്ച് വര്‍ഷങ്ങളായി ജയിക്കാന്‍ ബാഴ്സലോണക്ക് ആയിട്ടില്ല എന്നതില്‍ വിഷമം ഉണ്ട് എന്നും മെസ്സി പറഞ്ഞു. ലാലിഗയില്‍ കിരീടങ്ങള്‍ തുടര്‍ച്ചയായി നേടി എങ്കില്‍ യൂറോപ്പില്‍ അവസാന കുറച്ചു […]
പിതാവ് ഓപ്പറേഷന്‍ ടേബിളിലായിരുന്നു; ആരേയും ഒന്നും അറിയിച്ചില്ല, ആദില്‍ ഖാന്‍ ഇന്ത്യയുടെ രക്ഷകനായി
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ സമനില പിടിച്ചുവാങ്ങുകയായിരുന്നു. 88-ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നേടിയ തകര്‍പ്പന്‍ ഗോളിലാണ് തോല്‍വിയുടെ വക്കില്‍ നിന്ന് ഇന്ത്യ സമനില പിടിച്ചത്. മത്സരത്തിന് തൊട്ടു മുമ്പാണ് പിതാവ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്നും ഉടന്‍ ശസ്ത്രക്രിയ വേണമെന്നും ആദില്‍ അറിയുന്നത്. വീട്ടില്‍ നിന്നുള്ള അപ്രതീക്ഷിതമായ ആ ഫോണ്‍ കോളില്‍ ആദിലിന്റെ മനസൊന്ന് പിടച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു പോയ ഏതാനും നിമിഷങ്ങള്‍. ഒടുവില്‍ രാജ്യത്തിന് വേണ്ടി ബൂട്ടണിയാന്‍ […]
ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ബംഗ്ലാദേശിന്‍റെ കടിഞ്ഞാണ്‍, മത്സരം സമനിലയില്‍
ലോകകപ്പ് പ്രതീക്ഷ സജീവമാക്കാന്‍ കളത്തിലിറങ്ങിയ നീലക്കടുവകള്‍ക്ക് തിരിച്ചടി. മുഴുവന്‍ സമയത്തും ഓരോ ഗോളോടു കൂടി ഇരു ടീമും സമനില വഴങ്ങുകയായിരുന്നു. റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള ബംഗ്ലാദേശ് ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ തളച്ചുവെന്ന വേണം പറയാന്‍. സാള്‍ട്ട്ലേക്കിനെ നിശബ്ദമാക്കിക്കൊണ്ട് ആദ്യ പകുതിയില്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് സ്കോർ ചെയ്ത ബംഗ്ലാദേശ് ആ ലീഡ് 89-ആം മിനുട്ട് വരെ നിലനിര്‍ത്തി. ഈ അവസരത്തിലെല്ലാം ഇന്ത്യ സ്വന്തം കാണികളുടെ മുന്നില്‍ തോല്‍വി വഴങ്ങുമോ എന്ന ആശങ്ക പോലും ഉണര്‍ന്നിരുന്നു. കളിയുടെ മുഴുവന്‍ സമയം […]
ഹൃദയങ്ങള്‍ കീഴടക്കി ആ കംബോഡിയന്‍ ആരാധകന്‍
സത്രീകള്‍ക്ക് ഇറാനിലെ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചതോടെ ശ്രദ്ധേയമായതാണ് ഇറാന്‍- കംബോഡിയ പോരാട്ടം. മത്സരത്തില്‍ ഇറാന്‍ എതിരില്ലാത്ത 14 ഗോളിന് ജയിക്കുകയും ചെയ്തതോടെ മത്സരം ലോകം മുഴുവന്‍ അറിയപ്പെടുകയും ചെയ്തു. എന്നാല്‍ ഇതേ മത്സരത്തില്‍ എത്തിയ ഒരു കംബോഡിയന്‍ ആരാധകന്‍ അല്‍പം വൈകിയാണങ്കിലും ഫുട്ബോള്‍ ലോകം കീഴിടക്കിയിരിക്കുകയാണ്. സ്വന്തം രാജ്യം ഇത്ര കനത്ത തോല്‍വി ഏറ്റവുവാങ്ങിയപ്പോഴും മത്സരത്തിലുടനീളം ടീമിനായി ആര്‍ത്തുവിളിക്കുകയായിരുന്നു ഈ പേരറിയാത്ത ആരാധകന്‍. മൂന്ന് ഡ്രമ്മുകളും ഒരു മെഗാഫോണും കംബോഡിയന്‍ പതാകയുമായാണ് ഇയാള്‍ എത്തിയത്. ഡ്രം മുഴക്കിയും […]
ലോകകപ്പ് യോഗ്യത റൗണ്ട്; ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും
2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യത മത്തരത്തില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേത്തി. യോഗ്യതാ റൌണ്ടിലെ ഇന്ത്യയുടെ മുന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഒമാനോട് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ചിരുന്നു.
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ട്; ബംഗ്ലാദേശിനെതിരെ ഖത്തറിന് ജയം
സ്വന്തം ഗ്രൌണ്ടില്‍ ഇന്ത്യക്കെതിരെ സമനില വഴങ്ങിയതിന്‍റെ ക്ഷീണം തീര്‍ക്കാനായി ബംഗ്ലാദേശിലെത്തിയ ഏഷ്യന്‍ ചാംപ്യന്‍മാര്‍ക്ക് പിഴച്ചില്ല. കരീം ബൂദിയാഫിന്‍റെ ഇരട്ടഗോളുകളില്‍ ബംഗ്ലാദേശിനെ അവരുടെ മൈതാനത്ത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഖത്തര്‍ തകര്‍ത്തത്. ഇരുപത്തിയൊമ്പതാം മിനുട്ടിലായിരുന്നു ബൂദിയാഫിന്‍റെ ആദ്യ ഗോള്‍ പിറന്നത്. ഗോളിന്‍റെ എണ്ണം കൂട്ടാനായി ഖത്തര്‍ ആക്രമണം തുടര്‍ന്നെങ്കിലും ബംഗ്ലാദേശ് പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ കരീം ബൂദിയാഫ് തന്നെ ഖത്തറിനായി രണ്ടാം ഗോള്‍ നേടി. ഇതോടെ ഇന്ത്യയും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പ് ഇയില്‍ ഏഴ് പോയിന്‍റുമായി […]
വീഡിയോ ഗെയിം കളിച്ച് നേരംവെളുപ്പിക്കും, പരിശീലനത്തിന് സ്ഥിരമായി വൈകിയെത്തും: സൂപ്പർതാരത്തിന്റെ അച്ചടക്കമില്ലായ്മയിൽ മനംമടുത്ത് ബാഴ്‌സ
പ്രൊഫഷണൽ കായികതാരങ്ങൾക്ക് പ്രാഥമികമായി വേണ്ട ഗുണങ്ങളിലൊന്ന് അച്ചടക്കമാണ്. പ്രതിഭ എത്രയുണ്ടെങ്കിലും അച്ചടക്കത്തോടെയുള്ള ജീവിതമില്ലെങ്കിൽ കരിയറിൽ എവിടെയുമെത്തില്ല എന്നതിന് നിരവധി താരങ്ങളുടെ തകർന്ന കളിജീവിതങ്ങൾ സാക്ഷി. സചിൻ ടെണ്ടുൽക്കർ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ മിന്നുംതാരങ്ങളുടെ വിജയത്തിൽ അച്ചടക്കത്തോടെയുള്ള കഠിനാധ്വാനത്തിന് വലിയ പങ്കുണ്ട്. ചെറിയ പ്രായത്തിൽ തന്നെ പ്രൊഫഷണൽ ഫുട്‌ബോളിന്റെ ഉന്നതങ്ങളിലെത്തിയിട്ടും സ്വന്തം ദുശ്ശീലങ്ങൾ കൊണ്ട് കരിയർ നശിപ്പിക്കുന്ന ഒരു കളിക്കാരനെ കൊണ്ട് കുടുങ്ങിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ. രാത്രി വൈകുേേവാളം വീഡിയോ ഗെയിം […]
നെയ്മർ റയലിൽ ചേരുമോ എന്ന് ഭയപ്പെട്ടിരുന്നു: മെസ്സി
സൂപ്പർ താരം നെയ്മറിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് പി.എസ്.ജിയും ബാഴ്‌സലോണയും ധാരണയിലെത്താത്ത സാഹചര്യത്തിൽ ബ്രസീൽ താരം റയൽ മാഡ്രിഡിൽ ചേരുമോ എന്ന് താൻ ഭയന്നിരുന്നതായി ലയണൽ മെസ്സി. ‘സത്യമായിട്ടും നെയ്മർ ബാഴ്‌സയിലേക്ക് വന്നില്ലെങ്കിൽ അവൻ റയലിൽ ചേരുമെന്ന് ഞാൻ കരുതിയിരുന്നു. കാരണം പി.എസ്.ജി വിടാൻ അവൻ അത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയത്.’ – ഒരു അഭിമുഖത്തിൽ സൂപ്പർ താരം പറഞ്ഞു. ‘പി.എസ്.ജി വിട്ട് മറ്റൊരിടത്ത് ചേക്കേറാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് നെയ്മർ പറഞ്ഞിരുന്നു. ബാഴ്‌സയുമായുള്ള കച്ചവടം നടക്കുന്നില്ലെങ്കിൽ റയൽ മാഡ്രിഡ് […]