മത്സരശേഷം കളിക്കാരെ പരിശീലകര്‍ ശകാരിക്കുന്നത് പൊതുവേ സാധാരണമല്ല. എന്നാല്‍ അത്തരമൊരു അസാധാരണ കാഴ്ച്ചക്കാണ് റയല്‍ മാഡ്രിഡ് ഡ്രെസിംഗ് റൂം സാക്ഷിയായത്… ലാലിഗയിലെ കോവിഡ് ഇടവേളക്ക് ശേഷമുള്ള മത്സരത്തില്‍ എയ്ബറിനെതിരെ ഞായറാഴ്ച്ച 3-1ന്റെ ജയം റയല്‍മാഡ്രിഡ് നേടിയിരുന്നു. എന്നാല്‍, ഈ മത്സരത്തിലെ രണ്ടാം പകുതിയിലെ റയലിന്റെ പ്രകടനത്തില്‍ മറ്റു പലരേയും പോലെ പരിശീലകന്‍ സിനെദിന്‍ സിദാനും ഒട്ടും സന്തോഷവാനല്ല. മത്സരശേഷം റയല്‍ മാഡ്രിഡ് താരങ്ങളെ നിര്‍ത്തിപൊരിക്കുകയായിരുന്നു സിദാനെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മത്സരശേഷം കളിക്കാരെ പരിശീലകര്‍ […]
Football
”രണ്ട് ലക്ഷം കുട്ടികള്‍ പട്ടിണിയിലാണ്, സൗജന്യ ഭക്ഷണ കൂപണ്‍ പദ്ധതി തുടരണം” ബ്രിട്ടീഷ് സര്‍ക്കാരിനോട് റാഷ്‌ഫോഡ്
“2020ലും ഇംഗ്‌ളണ്ടിലെ കറുത്തവര്‍ഗ്ഗക്കാര്‍ അടക്കമുള്ള ന്യൂപക്ഷ വിഭാഗങ്ങളിലെ 45 ശതമാനം കുട്ടികളും പട്ടിണിയിലാണ്. പത്ത് വര്‍ഷം മുമ്പ് ഭക്ഷണത്തിന് ബുദ്ധിമുട്ടിയിരുന്ന കുട്ടിയായിരുന്നു ഞാനും…” സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണ കൂപ്പണ്‍ നല്‍കുന്ന പദ്ധതി തുടരണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം മാര്‍കസ് റാഷ്‌ഫോഡ്. ബ്രിട്ടീഷ് ജനപ്രതിനിധികള്‍ക്കായുള്ള തുറന്ന കത്തിലാണ് റാഷ്‌ഫോഡ് കുട്ടികളുടെ പട്ടിണി മാറ്റാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ പോലെ ദരിദ്ര പശ്ചാത്തലത്തില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് ഇത്തരം സാമൂഹ്യ സുരക്ഷാ പദ്ധതികളില്ലെങ്കില്‍ […]
നാല് ഗോള്‍ ജയത്തോടെ ബാഴ്‌സലോണ, അരങ്ങിലും അണിയറയിലും മെസി
ജയത്തോടെ 28 കളികളില്‍ നിന്നും 61 പോയിന്റുമായി ബാഴ്‌സലോണ ലാലിഗയില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ആധികാരികമാക്കി… കോവിഡ് ഒരുക്കിയ അപ്രതീക്ഷിത മൂന്ന് മാസ ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ തന്നെ ഇടിവെട്ട് പ്രകടനമാണ് മെസിയും സഹതാരങ്ങളും ബാഴ്‌സക്കുവേണ്ടി പുറത്തെടുത്തത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി മെസി അരങ്ങിലും അണിയറയിലും തിളങ്ങിയപ്പോള്‍ റിയല്‍ മല്ലോര്‍ക്ക ബാഴ്സലോണക്ക് മുന്നില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ന്നുപോയി. തുടര്‍ച്ചയായി 12 സീസണുകളില്‍ ഇരുപതിലേറെ ഗോളുകള്‍ നേടുന്ന താരമെന്ന അപൂര്‍വ്വ റെക്കോഡും മെസി സ്വന്തമാക്കി. […]
കോവിഡിന് ‘ഗാലറി’യിലിരിക്കാം; ഖത്തറില്‍ മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയം ഇന്ന് മിഴിതുറക്കും
ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ നടക്കുന്ന എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം സമര്‍പ്പണം ഇന്ന് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും കായിക ലോകത്തിന് ആശ്വാസവും പ്രതീക്ഷയും പകര്‍ന്നാണ് ഖത്തര്‍ മൂന്നാമത്തെ ലോകകപ്പ് സ്റ്റേഡിയവും സജ്ജമായെന്ന് ലോകത്തെ അറിയിക്കുന്നത്. 2022 ലോകകപ്പിനായി ഖത്തര്‍ മുഴുവന്‍ ജോലികളും പൂര‍്ത്തിയാക്കിയ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായതിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ആഘോഷവുമാണ് ഇന്ന് അരങ്ങേറുന്നത്. ഓണ്‍ലൈന്‍ ലൈവ് പ്രോഗ്രാമോട് കൂടിയായിരിക്കും സ്റ്റേഡിയം അനാച്ഛാദനം ചെയ്യുക. ഇന്ന് (തിങ്കള്‍) രാത്രി ഏഴ് മണിയോടെ ബീ […]
ജയത്തോടെ ബാഴ്സലോണയുമായുള്ള അകലം കുറച്ച് റയല്‍ മാഡ്രിഡ്
‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ മുന്നേറ്റത്തിന് പിന്തുണയുമായി റയല്‍മാഡ്രിഡ് താരം മാഴ്‌സെലോ. ലാലിഗയില്‍ എയ്ബറിനെതിരായ മത്സരത്തില്‍ മൂന്നാം ഗോള്‍ നേടിയ ശേഷമാണ് ബ്രസീലിയന്‍ താരം മുട്ടുകുത്തിയിരുന്ന് വംശീയ വിദ്വേഷത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോവിഡ് ഇടവേളക്കു ശേഷം കളിക്കാനിറങ്ങിയ റയല്‍മാഡ്രിഡ് 3-1ന് എയ്ബറിനെ തോല്‍പിച്ചു. നാലാം മിനുറ്റില്‍ തന്നെ ടോണി ക്രൂസിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് സെര്‍ജിയോ റാമോസും മാഴ്‌സെലോയും കൂടി റയലിനായി ഗോളുകള്‍ നേടിയതോടെ സ്‌കോര്‍ 3-0ത്തിലെത്തി. ഹസാര്‍ഡിന്റെ മിന്നും ഫോമും […]
കൊപ ഇറ്റാലിയയില്‍ റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കി, ഉടന്‍ വന്നു മെസി- റൊണാള്‍ഡോ താരതമ്യം
ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ യുവന്റസ് കോപ ഇറ്റാലിയ ഫൈനലിലെത്തിയിട്ടുണ്ട്… ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ കോപ ഇറ്റാലിയ ഫൈനലിലെത്തിയിരിക്കുകയാണ് യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയ പെനല്‍റ്റിയാണ് ഫുട്‌ബോള്‍പ്രേമികളുടെ ചര്‍ച്ചകളെ വീണ്ടും ചൂടാക്കിയിരിക്കുന്നത്. ആദ്യ പാദത്തില്‍ എ.സി മിലാനെ യുവന്റസ് 1-1ന് സമനിലയില്‍ കുരുക്കിയ മത്സരത്തിലും അധിക സമയത്ത് റൊണാള്‍ഡോ ഗോള്‍ നേടിയത് പെനല്‍റ്റിയിലൂടെയായിരുന്നു. എ.സി മിലാനെതിരായ മത്സരത്തില്‍ പതിനാറാം മിനുറ്റിലാണ് യുവന്റസിന് മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരം […]
വംശീയവിദ്വേഷത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി റഹീം സ്റ്റെര്‍ലിംഗ്
‘കൊറോണ വൈറസ് പോലെ ലോകത്തു നിന്നും തുടച്ചു നീക്കേണ്ട ഒന്നാണ് വംശീയത. അത് അവസാനിപ്പിക്കാന്‍ നമ്മള്‍ വഴി കണ്ടെത്തിയേ തീരൂ. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശീയതക്കെതിരെ ബ്രിട്ടനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിംഗ്. ‘ഇപ്പോഴുള്ള ഒരേയൊരു രോഗം വംശീയതയാണ്, അതിനെതിരെയാണ് നമ്മുടെ പോരാട്ടം’ എന്നാണ് സ്റ്റെര്‍ലിംഗ് ബി.ബി.സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്. ‘കൊറോണ വൈറസ് പോലെ ലോകത്തു നിന്നും തുടച്ചു നീക്കേണ്ട ഒന്നാണ് വംശീയത. അത് അവസാനിപ്പിക്കാന്‍ നമ്മള്‍ വഴി […]
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോളിലെ ആദ്യ ബില്യണയര്‍
ആദ്യമായാണ് ടീമിനത്തില്‍ നിന്നുള്ള ഒരു കായികതാരം 100 കോടിയിലേറെ ഡോളര്‍ സമ്പാദിക്കുന്നത്… ഫുട്‌ബോളിലെ ആദ്യ ശതകോടീശ്വരനെന്ന ബഹുമതി സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കഴിഞ്ഞ വര്‍ഷം നികുതി അടക്കുന്നതിന് മുമ്പുള്ള റൊണാള്‍ഡോയുടെ സമ്പാദ്യം 105 ദശലക്ഷം ഡോളറാണ്. പോയവര്‍ഷം കായികലോകത്ത് കൂടുതല്‍ പണം സമ്പാദിച്ച 100 പേരുടെ ഫോബ്‌സ് പട്ടികയില്‍ നാലാമതാണ് റൊണാള്‍ഡോ. ഇതുവരെ നേടിയ ആകെയുള്ള സമ്പാദ്യത്തിന്റെ കണക്കെടുക്കുമ്പോഴാണ് റൊണാള്‍ഡോ ശതകോടീശ്വരനായി മാറുന്നത്. ആദ്യമായാണ് ടീമിനത്തില്‍ നിന്നുള്ള ഒരു കായികതാരം 100 കോടിയിലേറെ ഡോളര്‍ സമ്പാദിക്കുന്നത്. നേരത്തെ […]
മെസിക്ക് പകരം രണ്ട് സൂപ്പര്‍താരങ്ങള്‍, ട്രാന്‍സ്ഫര്‍ വിപണിയില്‍ പണമൊഴുക്കാന്‍ ബാഴ്‌സ
31കാരനായ മെസിയുടെ പകരക്കാരനെ കണ്ടെത്താന്‍ ബാഴ്‌സലോണ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് എക്‌സ്പ്രസ് സ്‌പോര്‍ട് റിപ്പോര്‍ട്ടു ചെയ്യുന്നത്… 2004ല്‍ ബാഴ്‌സലോണയില്‍ കളിച്ചു തുടങ്ങിയതിനു ശേഷം പകരക്കാരില്ലാത്ത പ്രതിഭയാണ് ലയണല്‍ മെസി. ആറ് തവണ ബാലണ്‍ ഡി ഓര്‍, പത്ത് ലാലിഗ, ആറ് കോപ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് വ്യക്തിപരമായും ടീമിനായും മെസി സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക വലുതാണ്. 31കാരനായ മെസിയുടെ പകരക്കാരനെ കണ്ടെത്താന്‍ ബാഴ്‌സലോണ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് എക്‌സ്പ്രസ് സ്‌പോര്‍ട് റിപ്പോര്‍ട്ടു ചെയ്യുന്നത്. For […]
ബ്ലാസ്റ്റേഴ്സ് ഇനി കോഴിക്കോടും പന്ത് തട്ടും
ഇനി കേരളാ ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടും പന്ത് തട്ടും. വരുന്ന സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കുറച്ച് മല്‍സരങ്ങള്‍ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് നടത്താന്‍ ധാരണ. അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൌണ്ടായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം അനുവദിക്കുന്നതിന് ധാരണയായി. മേയറുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ 11 30ന് നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. എം.എല്‍.എ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളും ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് കേരള […]