ക്വാർട്ടർ ഫൈനലില്‍ അറ്റ്‍ലാന്‍റെയെ ന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പി.എസ്.ജി സെമിയില്‍ കടന്നു ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍ അറ്റ്‍ലാന്റയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പി.എസ്.ജി സെമിയില്‍ കടന്നു. മത്സരത്തിന്‍റെ 90ാം മിനിറ്റ് വരെ പിന്നിൽ നിന്നതിന് ശേഷം, നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി പി.എസ്.ജി ഗംഭീര തിരിച്ചുവരവ് നടത്തി. മത്സരത്തിന്‍റെ ഇരുപത്തിയാറാം മിനിറ്റില്‍ അറ്റ്‍ലാന്റയുടെ മരിയോ പസാലിക് ആദ്യ ഗോള്‍ നേടി. എന്നാല്‍ കളിയുടെ 90-ാം മിനിറ്റില്‍ നെയ്മറുടെ പാസിൽ മാർക്കിനസ് പി.എസ്.ജിയുടെ സമനില […]
Football
‘ഇതെന്റെ നാട്… കേരളത്തിനായി പൊരുതും’: സഹൽ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം
ആരാധകർ ആവേശത്തോടെ “ഇന്ത്യൻ ഓസിൽ’ എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ് രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ മുൻ നിരക്കാരനായ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. 2025വരെയാണ് ആക്രമണകാരിയായ ഈ മിഡ്ഫീൽഡർ കരാർ ദീർഘിപ്പിച്ചത്. കണ്ണൂർ സ്വദേശിയായ 23 കാരൻ സഹൽ യുഎഇയിലെ അൽ-ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂണിവേഴ്സിറ്റി തലത്തിൽ […]
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനല്‍; ആദ്യ മത്സരത്തില്‍ പിഎസ്ജി അറ്റ്‌ലാന്റയെ നേരിടും
കോവിഡ് പശ്ചാത്തലത്തിൽ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നോക്കൗട്ട് രീതിയിലാണ് നടത്തുന്നത് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് കരുത്തന്‍മാരായ പിഎസ്ജി ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്റെ നേരിടും. 2015/16 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലാണ് പാരീസ് എസ്‌ജി. ഗ്രൂപ്പ് ഘട്ടങ്ങളിൽ അജയരായിട്ടാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലിൽ എത്തിയത്. ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പ്രീ ക്വാര്‍ട്ടറില്‍ തകര്‍ത്താണ് […]
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടം ; മെസിയും ലെവൻഡോസ്‌കിയും നേർക്കുനേർ; ടീമും സാധ്യതകളും..
പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. പി.എസ്ജി- അറ്റ്‌ലാന്റ മത്സരമാണ് ആദ്യം ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങൾ ക്വാര്‍ട്ടറിലേക്ക് എത്തിനിൽക്കുമ്പോൾ തീപാറും എന്നതിൽ സംശയമില്ല. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. പി.എസ്.ജി- അറ്റലാന്റ മത്സരമാണ് ആദ്യം. 2015/16 ന് ശേഷം ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലാണ് പാരീസ് എസ്‌ജി. ഗ്രൂപ്പ് ഘട്ടങ്ങളിൽ അജയരായിട്ടാണ് പി.എസ്.ജി ക്വാര്‍ട്ടര്‍ ഫൈനലിൽ എത്തിയത്. നെയ്മർ എംബപ്പേ പോലുള്ള ലോകോത്തര താരങ്ങളിലാണ് […]
യു.സി.എൽ ക്വാർട്ടറിനൊരുങ്ങുന്ന അത്‌ലറ്റികോയുടെ രണ്ട് പ്രമുഖ താരങ്ങൾക്ക് കോവിഡ്
2019-20 സീസണില്‍ അത്‌ലറ്റികോയുടെ ടീമിലെ പ്രധാന താരമായിരുന്നു 25-കാരനായ എയ്ഞ്ചൽ കൊറയ. വിര്‍സാലിക്കോ പരിക്കു കാരണം നിരവധി മത്സരങ്ങളില്‍ പുറത്തായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റെഡ്ബുൾ ലീപ്‌സിഷിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി രണ്ട് കളിക്കാരുടെ കോവിഡ് പരിശോധനാ ഫലങ്ങൾ. വിംഗർ എയ്ഞ്ചൽ കൊറയ, റൈറ്റ് ബാക്ക് സിമി വിർസാലികോ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഇരുവർക്കും ക്വാർട്ടർ ഫൈനൽ മത്സരം കളിക്കാനാവില്ലെന്നുറപ്പായി. ഇരുവരും തങ്ങളുടെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്ന് ക്ലബ്ബ് […]
ചാമ്പ്യൻസ് ലീഗ്: റയൽ തോറ്റുമടങ്ങി, ജയിച്ചിട്ടും യുവന്റസ് പുറത്ത്
ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിനും യുവന്റസിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനാവ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സൂപ്പർ ടീമുകളായ റയൽ മാഡ്രിഡിനും യുവന്റസിനും മടക്കം. എവേ മത്സരത്തിൽ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1 ന് പരാജയപ്പെട്ടപ്പോൾ സ്വന്തം തട്ടകത്തിൽ 2-1 ന് ജയിച്ചെങ്കിലും യുവന്റസ് പുറത്തായി. ഇന്ന് ബാഴ്‌സലോണ – നാപോളി, ബയേൺ മ്യൂണിക്ക് – ചെൽസി മത്സരങ്ങൾ കൂടി പൂർത്തിയാകുന്നതോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പാവും. ആദ്യപാദം സ്വന്തം ഗ്രൗണ്ടിൽ 1-2 ന് […]
മലപ്പുറത്തു നിന്നും ഒരു താരം കൂടി; റിഷാദ് ഇനി ഗോകുലം എഫ്.സിക്കായി ബൂട്ടുകെട്ടും
കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂരിനു വേണ്ടിയും ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഡൽഹി യുണൈറ്റഡ് എഫ് സിക്കും വേണ്ടി റിഷാദ് കളിച്ചിട്ടുണ്ട് കേരള സന്തോഷ് ട്രോഫി ടീം അംഗമായ മിഡ്‌ഫീൽഡർ റിഷാദ് പി പി (25) ഇനി ഗോകുലം കേരള എഫ് സിയിൽ കളിക്കും. ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന താരം, മലപ്പുറം തിരൂർ സ്വദേശിയാണ്. ഈ സീസണിൽ ഗോകുലം മലപ്പുറത്തു നിന്നും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് റിഷാദ്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂരിനു […]
ഫുട്ബോള്‍ താരങ്ങളുടെ ശ്രദ്ധക്ക്; ഇനി കളിക്കളത്തില്‍ തുപ്പിയാല്‍ ചുവപ്പ് കാര്‍ഡ്
അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമക്കുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരില്ല കോവിഡ് വ്യാപനത്തെ തുടർന്ന് കളിക്കളങ്ങളിലെ നിയമങ്ങളിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. പന്തിൽ തുപ്പൽ തേക്കുന്നതിന് ക്രിക്കറ്റിൽ വിലക്ക് വന്നതുപോലെ ഫുട്ബോളിലും ഒരു തുപ്പല്‍ നിയമം വന്നിരിക്കുകയാണ് ഗ്രൗണ്ടിൽ ഒരു താരം എതിർ താരത്തിന് സമീപത്തു നിന്നോ അല്ലെങ്കിൽ ഒഫീഷ്യൽസിന് സമീപത്തുവെച്ചോ ചുമക്കുകയോ തുപ്പുകയോ ചെയ്താൽ റഫറിക്ക് ഇനി മുതൽ മഞ്ഞക്കാർഡോ ചുവപ്പ് കാർഡോ കാണിക്കാം. അനാവശ്യമായ വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും […]
ചെൽസിയെ കീഴടക്കി ലിവർപൂളിന്റെ കിരീടധാരണം; ആർസനലിന് തോൽവി, മാഞ്ചസ്റ്ററിന് സമനില
ഗോൾമഴ പെയ്ത മത്സരത്തിൽ ചെൽസിയെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമുയർത്തി. നേരത്തെ തന്നെ കിരീടമുറപ്പിച്ചിരുന്നെങ്കിലും വാശിയേറിയ പോരാട്ടത്തിൽ ചെൽസിയെ വീഴ്ത്തി ട്രോഫി കൈയിലെടുക്കാൻ കഴിഞ്ഞത് ക്ലോപ്പിന്റെ മിന്നുംഫോമിലുള്ള സംഘത്തിന് ഇരട്ടിമധുരമായി. തൊട്ടുമുന്നത്തെ മത്സരത്തിൽ ലിവർപൂളിനെ വീഴ്ത്തിയ ആർസനൽ ആസ്റ്റൻവില്ലയോട് തോറ്റപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തം തട്ടകത്തിൽ വെസ്റ്റ്ഹാമിനോട് സമനില വഴങ്ങി. മൂന്നു ഗോളിന് പിറകിലായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ചെൽസിയാണ് ആൻഫീൽഡിലെ മത്സരത്തെ ആവേശഭരിതമാക്കിയത്. 23-ാം മിനുട്ടിൽ നാബി […]
മെസി അസ്വസ്ഥനാണ്… ഗോള്‍ നേടിയ ശേഷമുള്ള ഈ ചിത്രം അത് വ്യക്തമാക്കുന്നു…
ഗ്രീസ്മാനിലും, പുതിയ പരിശീലകന്‍ സെറ്റിയാനിലും, ബാഴ്‌സ മാനേജ്‌മെന്റിലും മെസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു ലാ ലീഗയില്‍ റയല്‍ കിരീടമണിഞ്ഞപ്പോള്‍ തങ്ങളുടെ പരാജയത്തെക്കുറിച്ച് ബാഴ്സയുടെ സൂപ്പര്‍ താരം ലയണല്‍ മെസി പ്രകടിപ്പിക്കുകയുണ്ടായി. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ചാമ്പ്യന്‍സ് ലീഗിലും പ്രതീക്ഷ വേണ്ടെന്ന് മെസി പറഞ്ഞു. ടീമിന്‍റെ മോശം പ്രകടനങ്ങളില്‍ താരത്തിനുള്ള അതൃപ്തി വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി ഇന്നലെ ഒസാസുനക്കെതിരെ ഗോള്‍ നേടിയ ശേഷം മെസിയില്‍ നിന്നും പ്രകടമായി. ഒന്നിനെതിരെ രണ്ട് ഗോളിന് ബാഴ്‌സ തോറ്റ കളിയില്‍ ഫ്രീകിക്ക് ഗോളിലൂടെയാണ് […]