മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്നാണ് ഫുട്ബോള്‍ യാത്ര ആരംഭിച്ചത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്ന് തന്റെ ഫുട്ബോൾ യാത്ര ആരംഭിക്കുകയും 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. 2015 ല്‍ പൂനെ […]
Football
യൂറോപ്പയില്‍ ഇന്ന് കലാശപ്പോര്; കിരീടം തേടി ഇന്‍ററും സെവിയ്യയും ഫെെനലില്‍
യൂറോപ്പയില്‍ ഫൈനലില്‍ എത്തിയപ്പോഴെല്ലാം കിരീടം നേടാന്‍ സെവിയ്യക്ക് ആയിട്ടുണ്ട്. ലുക്കാകുവിന്‍റെ ഗംഭീര ഫോമിലാക്കും ഇന്‍റര്‍ മിലാന്‍റെ പ്രതീക്ഷ. യുവേഫ യൂറോപ്പാ ലീഗില്‍ ഇന്ന് കലാശ പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 12.30-ന് നടക്കുന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും. യൂറോപ്യന്‍ പോരാട്ടത്തില്‍ ഇതാദ്യമായാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. അഞ്ചു തവണ യൂറോപ്പ ലീഗ് നേടി റെക്കോര്‍ഡ് ഇട്ട ടീമാണ് സെവിയ്യ. 2015-16 സീസണിലാണ് സെവിയ്യ അവസാനമായി കിരീടം നേടിയത്. ലൊപെറ്റെഗി […]
തോല്‍വിയറിയാതെ കലാശക്കൊട്ടിലേക്ക്; ലിയോണിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് ഏതായാലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ലിയോണിനെ തകര്‍ത്താണ് ബയേണ്‍ 2020 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് കടക്കുന്നത്. സെര്‍ജ് നാബ്രി രണ്ടും ലെവന്‍റോസ്കി ഒരു ഗോളും നേടി ബയേണിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഫൈനലില്‍ ശക്തരായ പി.എസ്.ജിയാണ് ബയേണിന്‍റെ എതിരാളികള്‍. തുടക്കം മുതല്‍ക്കേ കളിയില്‍ ആധിപത്യം സൃഷിക്കാന്‍ ബയേണിനായിരുന്നു. 19 തവണയാണ് ബയേണ്‍ ലിയോണ്‍ […]
ഡ്രീം ഇലവന് ചെെനീസ് ബന്ധമോ? വിവാദങ്ങൾ വിട്ടൊഴിയാതെ 2020 ഐ.പി.എൽ
ഈ വര്‍ഷത്തെ ഐ.പി.എൽ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവോയെ മുഖ്യസ്പോൺസർ സ്ഥാനത്ത് നിന്നുമാറ്റിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പെ ഡ്രീം ഇലവന്‍റെ ചൈനീസ് ബന്ധം ബി.സി.സി.ഐക്ക് തലവേദനയായിരിക്കുകയാണ്. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് ഡ്രീം ഇലവനില്‍ നിക്ഷേപകരാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചത്. “ഡ്രീം ഇലവനിലെ ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ നിക്ഷേപത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാൽ അവരുടെ നിക്ഷേപം 10 ശതമാനത്തിൽ […]
ചാമ്പ്യന്‍സ് ലീഗ്; പി.എസ്.ജി ഫൈനലില്‍
ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ചാമ്പ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ ജര്‍മന്‍ ക്ലബായ ലീപ്‌സിഷിനെ പരാജയപ്പെടുത്തി പി.എസ്.ജി ഫൈനലില്‍. ബെന്‍ഫിക്കയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാദിയോ ദേ ലൂസില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പടയുടെ വിജയം. കളിയുടെ 13ാം മിനുട്ടില്‍ തന്നെ മാര്‍ക്വിനോസ് പി.എസ്.ജിക്കായി ആദ്യ ഗോള്‍ കണ്ടെത്തി പിന്നീട് പ്രതിരോധത്തിലൂന്നി കളിച്ച ലീപ്‌സിഷിന്‍റെ നെഞ്ചിലേക്ക് വീണ്ടും നിറയൊഴിക്കാനുള്ള നിയോഗം എയ്ഞ്ചല്‍ ഡി മരിയക്കായിരുന്നു. സ്കോര്‍(2-0) 55-ാം മിനുട്ടില്‍ പി.എസ്.ജിക്കായി യുവാന്‍ […]
ബാഴ്സയിൽ ‘തലമാറ്റവും’ ശുദ്ധീകരണവും; ഫസ്റ്റ് ഇലവനിലെ 7 താരങ്ങൾ ടീമിൽ നിന്ന് പുറത്തേക്കെന്ന് സൂചന
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിനെതിരെ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോന കനത്ത തോൽവി ഏറ്റുവാങ്ങിയത് ഫുട്ബോൾ ലോകത്തിനാകെ ഞെട്ടലായിരുന്നു. രണ്ടിനെതിരെ 8 ഗോളുകൾക്ക് പരാജയപ്പെട്ട ബാഴ്സലോണയുടെ നല്ല കാലം അവസാനിക്കുകയാണെന്നാണ് ഫുട്ബോൾ പണ്ഡിറ്റുകളുടെ പ്രവചനം. തോൽവിക്ക് പിന്നാലെ, പരിശീലകൻ ക്വിക്കെ സെറ്റിയൻ ബലിയാടാവും എന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസം ക്ലബ് പ്രസിഡൻ്റ് ജോസപ് മരിയ ബർതോമ്യു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സെറ്റിയനു പകരക്കാരായി മൂന്ന് പേരെയാണ് ക്ലബ് പരിഗണിക്കുന്നത്. ഹോളണ്ട് പരിശീലകൻ റൊണാള്‍ഡ് […]
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെെനല്‍; സിറ്റിയെ അട്ടിമറിച്ച് ലിയോണ്‍ സെമിയില്‍
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒളിംപിക് ലിയോണ്‍ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ലിയോണ്‍ സിറ്റിയെ വിഴ്ത്തിയത്. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട് പുറത്താകുന്നത്. പകരക്കാരനായി ഇറങ്ങിയ മുന്നേറ്റതാരം മൂസ ഡെംബലേയാണ് കളിയിലെ താരം. 79, 87 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സിറ്റിയെ […]
മ്യൂണിക്കിന്‍റെ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞ് ബാഴ്സ; തോല്‍വി എട്ട് ഗോളുകള്‍ക്ക്
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്ക് കനത്ത തോല്‍വി. രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണ്‍ മൂണിക്കാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ചു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി. ലിസ്ബണില്‍ കണ്ടത് ബയേണിന്‍റെ മാജിക് മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ […]
മെസിയോ ലെവൻഡോസ്‌ക്കിയോ? ഫുട്ബോൾ ലോകം കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം …
ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2015 ചാമ്പ്യൻസ് ലീഗ് സെമിയിലാണ്. ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പോരാട്ടത്തിനാണ് ലിസ്ബണ്‍ സാക്ഷ്യം വഹിക്കുക. ചാമ്പ്യൻസ് ലീഗ് രണ്ടാം ക്വാർട്ടറിൽ ഇന്ന് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ജർമന്‍ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലുകളിലെ തന്നെ ക്ലാസിക്ക് പോരാട്ടമാണ് ബാഴ്സ – ബയേൺ മത്സരം. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഒരു നേരിയ മുൻതൂക്കം ബയേണിനാണ്. പ്രീക്വാർട്ടറിൽ ബയേൺ ചെൽസിയെ ഇരുപാദങ്ങളിലുമായി 7 -1ന് തകർത്തിരുന്നു. […]
അട്ടിമറി വിജയവുമായി ലെപ്സിഗ് ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക്..
അസാമാന്യ വേഗതയിലുള്ള പാസിംങ് ഗെംയിമിലൂടെ ലെപ്സിഗ് കളം പിടിച്ചടക്കി സ്പാനിഷ് വമ്പന്മാരായ അത്‍ലറ്റികോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് ലെപ്സിഗ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ കടന്നിരിക്കുന്നു. ലെപ്സിഗിനായി ഡാനി ഒല്‍മോയും ടൈലര്‍ ആഡംസും വിജയഗോളുകള്‍ നേടിയപ്പോള്‍ അത്‍ലറ്റിക്കോയുടെ ആശ്വാസഗോള്‍ നേടിയത് ജോ ഫെലിക്സായിരുന്നു. ഇരു ബോക്സിലേക്കും പന്ത് കയറി ഇറങ്ങിയ മത്സരത്തിലെ ആദ്യപകുതി സമനിലയില്‍ കലാശിച്ചു. അങ്ങനെ മത്സരത്തിന്‍റെ 50ാം മിനിറ്റില്‍ ഡാനി ഒല്‍മോയുടെ മനോഹര ഹെഡ്ഡറിലൂടെ ലെപ്സിഗ് ലീഡെടുത്തു. ഒരു ഗോളിന് പിന്നിലായതോടെ അത്‍ലറ്റികോ […]