ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും. ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും. അലക്സാണ്ട്രോ സാഞ്ചസ് നയിക്കുന്ന ടീം തികഞ്ഞ പ്രതീക്ഷയിലാണ്. ലീഗിൽ തുടക്കാക്കാരാണെങ്കിലും […]
Football
നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്
ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട്. അൽഹിലാൽ ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിൻറെ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളിൽ പലതും താരത്തിന് നഷ്ടപ്പെടും. അടുത്ത മാസം ഇന്ത്യയിൽ മുംബെ സിറ്റിക്കെതിരായ അൽഹിലാലിന്റെ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല എന്നു ഉറപ്പായി. ( neymar’s injury is serious says medical report ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് ബ്രസീൽ സൂപ്പർ താരം […]
ഇരട്ട ഗോളുമായി മെസി; ലോകകപ്പ് യോഗ്യതാമത്സരത്തിൽ ജയം തുടർന്ന് അർജൻ്റീന
ലോകകപ്പ് യോഗ്യതാമത്സരത്തിൽ ജയം തുടർന്ന് അർജൻ്റീന. ഇന്ന് പെറുവിനെ നേരിട്ട അർജൻ്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ക്യാപ്റ്റൻ ലയണൽ മെസിയാണ് രണ്ട് ഗോളുകളും നേടിയത്. ലോകകപ്പിനു ശേഷം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്ന റെക്കോർഡും അർജൻ്റീന കാത്തുസൂക്ഷിച്ചു. അർജന്റീനയുടെ തുടർച്ചയായ എട്ടാമത്തെ ക്ലീൻ ഷീറ്റ് ആണ് ഇത്. (messi argentina won peru) 32ആം മിനിട്ടിലാണ് അർജൻ്റീന ആദ്യ ഗോൾ നേടിയത്. നിക്കോ ഗോൺസാലസ് ആണ് മെസിയ്ക്ക് ഗോളവസരമൊരുക്കിയത്. 42ആം മിനിട്ടിൽ എൻസോ ഫെർണാണ്ടസിൻ്റെ […]
സന്തോഷ് ട്രോഫിയിൽ ഗോൾ മഴ പെയ്യിച്ച് കേരളം; ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി
ബെനോലിം: സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. ഗ്രൂപ്പ് എയിലെ തുടർച്ചയായ രണ്ടാം മത്സരത്തിൽ കേരളം വലിയ വിജയം നേടി. ജമ്മു കശ്മീരിനെ ഒന്നിനെതിരേ ആറു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ജിതിൻ ഇരട്ട പ്രഹരം ഏൽപ്പിച്ചപ്പോൾ സജീഷ്, മുഹമ്മദ് ആഷിഖ്, അബ്ദു റഹീം, റിസ്വാൻ അലി എന്നിവരും വലകുലുക്കി. എട്ടാം മിനിറ്റിൽ തന്നെ കേരളം മത്സരത്തിൽ ലീഡെടുത്തു. ജിതിനാണ് കേരളത്തിനായി വലകുലുക്കിയത്. 13-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ കേരളം രണ്ടാം ഗോൾ നേടി. സജീഷാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യ പകുതിയുടെ […]
സന്തോഷ് ട്രോഫി: ഗുജറാത്തിനെ വീഴ്ത്തി കേരളത്തിന് വിജയത്തുടക്കം
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. ഗുജറാത്തിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിൻ്റെ വിജയം. കേരളത്തിനായി അക്ബർ സിദ്ദിഖ് ഇരട്ട ഗോൾ നേടി. ക്യാപ്റ്റൻ നിജോ ഗിൽബേർട്ട് ആണ് മൂന്നാം ഗോൾ നേടിയത്. ഗുജറാത്തിനെതിരെ പൂർണ ആധിപത്യമാണ് കേരളം പുലർത്തിയത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ കേരളത്തിന് രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടാനായില്ല. 12ആം മിനിട്ടിൽ അക്ബർ സിദ്ദിഖിലൂടെയാണ് കേരളം ആദ്യ ഗോൾ നേടിയത്. 33ആം മിനിട്ടിൽ അക്ബറിലൂടെ കേരളം ലീഡ് […]
കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈപിടിച്ച് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് മലമ്പുഴയിൽ നിന്നുള്ള കുരുന്നുകൾ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി-ജംഷഡ്‌പൂർ മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകൾ കൊച്ചിയിൽ എത്തി. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർത്ഥികളാണ് താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. പട്ടിക ജാതി, പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ മത്സരവേദിയിൽ മുഖ്യാഥിതിയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയ വിദ്യാർത്ഥികൾ […]
ബ്ലാസ്റ്റേഴ്സ് താരത്തിനെതിരായ വംശീയ അധിക്ഷപം; ബെംഗളൂരു താരത്തിനെതിരെ കർശന നടപടി വേണം; അഡ്രിയാൻ ലൂണ
കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെതിരായ വംശീയ അധിക്ഷേപം ശരിയല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ. ബെംഗളൂരു താരത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഐഎസ്എൽ അധികൃതർ ശ്രദ്ധിക്കണമെന്നും ലൂണ വ്യക്തമാക്കി.(racial abuse against blasters player ayban) സംഭവത്തിൽ അന്വേഷണം വേണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും അറിയിച്ചു. ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം എയ്ബാൻ ദോളിങിനെ ബെംഗളൂരു താരം റയാൻ വില്യംസ് വംശീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം. സംഭവത്തിൽ ബന്ധപ്പെട്ട […]
‘മെസി ലോകകപ്പ് കിരീടം ഉയർത്തിയില്ലേ, അതുപോലെയാകട്ടെ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സും’; ഐ എം വിജയൻ
ഐഎസ്എൽ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുമെന്ന് ഐ എം വിജയൻ. മെസി ലോകകപ്പ് കിരീടം ഉയർത്തിയില്ലേ, അതുപോലെയാകട്ടെ കേരള ബ്ലാസ്റ്റേഴ്സും. കെ പി രാഹുലിന്റെ അസാന്നിധ്യം ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കാം. (IM Vijayan About kerala blasters ISL 2023) സുനിൽ ഛേത്രി ഇല്ലാത്തത് കേരള ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാകും. സഹൽ അബ്ദുൽ സമദിന് പകരം മികച്ച യുവ താരങ്ങൾ ഉയർന്നുവരും. കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം ഉയർത്തുന്നതിനായി കാത്തിരിക്കുന്നുവെന്നും ഐഎം വിജയൻ പറഞ്ഞു. കൊച്ചിയിൽ […]
പരുക്കേറ്റതിനാൽ ബൊളീവിയക്കെതിരെ കളിച്ചില്ല; ടീമിനൊപ്പം തുടരാൻ സഹപരിശീലകനായി രജിസ്റ്റർ ചെയ്ത് മെസി
പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാൻ സഹ പരിശീലകനായി രജിസ്റ്റർ ചെയ്ത് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായി ബെഞ്ചിലിരുന്നത്. പരുക്കേറ്റതിനാൽ താരം ബൊളീവിയക്കെതിരെ കളിച്ചിരുന്നില്ല. ടീമിൽ ഇല്ലെങ്കിൽ ഡഗൗട്ടിലിരിക്കണമെങ്കിൽ പരിശീലക സംഘത്തിലുണ്ടാവണമെന്നാണ് ഫിഫയുടെ നിബന്ധന. ഈ നിബന്ധനയിലെ പഴുത് മുതലെടുത്ത മെസി താൻ സഹപരിശീലകനാവുകയാണെന്ന രേഖകൾ ഫിഫയ്ക്ക് സമർപ്പിച്ച് അനുമതി നേടുകയായിരുന്നു. മത്സരത്തിൽ ബൊളീവിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജൻ്റീന വീഴ്ത്തി. ഇക്വഡോറിനെതിരായ കഴിഞ്ഞ കളി മുഴുവൻ സമയവും […]
അവസാനം നിമിഷം വരെ നീണ്ട ആവേശം; പെറുവിനെ തോൽപ്പിച്ച് ബ്രസീൽ
സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോളിനാണ് ബ്രസീൽ പെറുവിനെ തോൽപ്പിച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ആണ് യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാമതുള്ളത്. ലോകചാമ്പ്യന്മാരായ അർജന്റീനയാണ് രണ്ടാമത്.(Brazil beat peru in 90th minute goal) മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. നെയ്മറും റിച്ചാർലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും കളം നിറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കം ഇരുടീമുകളും ആക്രമണവുമായി മുന്നേറി. മത്സരത്തിലുടനീളം ശക്തമായ […]