യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പ് ആയി വരുമ്പോൾ വമ്പൻ ടീമുകൾ ആയ ബാഴ്സലോണയും യുവന്റസ് പ്രീക്വാർട്ടറിൽ തന്നെ പുറത്തായി ഇരിക്കുകയാണ്. ടീമുകളുടെ ചരിത്രവും ഫുട്ബോൾ പാരമ്പര്യവും തോൽവിയുടെ കാരണങ്ങളും ഒക്കെ മാറ്റിവച്ചാൽ ലോക ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ടീമുകളിൽ കളിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം . ഇരുടീമുകളും പുറത്തായതോടെ കൂടി 16 വർഷങ്ങൾക്ക് ശേഷം മെസ്സിയോ റൊണാൾഡോയെ ഇല്ലാത്ത ഒരു ചാമ്പ്യൻസ് […]
Football
ഹൈദരാബാദിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു; പക്ഷേ, ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ഇഷ്ടം: കെ പ്രശാന്ത്
കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് ഇഷ്ടമെന്ന് യുവതാരം കെ പ്രശാന്ത്. ഹൈദരാബാദ് എഫ്സിയിൽ നിന്നടക്കം ഓഫറുകൾ വന്നിരുന്നു എന്നും ബ്ലാസ്റ്റേഴ്സിൽ തന്നെ മികച്ച പ്രകടനം നടത്തി തുടരാനാണ് താത്പര്യം എന്നും പ്രശാന്ത് പറഞ്ഞു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് മനസ്സുതുറന്നത്. എല്ലാ സീസണിലുമെന്ന പോലെ ഈ സീസണിലും പ്ലേ ഓഫ് ലക്ഷ്യം വച്ചാണ് ഇറങ്ങിയതെന്നും അതിനു സാധിക്കാത്തതിൽ നിരാശയുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇത്തവണ ഇന്ത്യൻ താരങ്ങളും വിദേശ താരങ്ങളും മികച്ചവരായിരുന്നു. ചെറിയ ശ്രദ്ധക്കുറവാണ് പല കളികളും […]
സഡന്‍ ഡെത്തില്‍ ഗോവയെ തകര്‍ത്തു മുബൈ ഐഎസ്എല്‍ ഫൈനലില്‍
നിശ്ചിത സമയത്തും അധിക സമയത്തും ആരുമാരും ഗോളടിക്കാത്ത കളി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ എഫ്സി ഗോവയെ വീഴ്ത്തി മുബൈ സിറ്റി എഫ്സി ഐഎസ്എല്‍ ഫൈനലില്‍. സഡന്‍ ഡെത്ത് വരെയെത്തിയ മത്സരത്തില്‍ 6-5നാണ് മുബൈ ഗോവയെ തകര്‍ത്തത്. ആദ്യപാദ സെമിയില്‍ 2-2 സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് നടക്കുന്ന എടികെ മോഹന്‍ ബഗാന്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരത്തിലെ വിജയികളായിരിക്കും കലാശപോരാട്ടത്തില്‍ മുബൈയുടെ എതിരാളികള്‍. ബാംബോലിമിലെ ജിസിസി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം പാദ സെമി മത്സരത്തില്‍ എവേ ഗോള്‍ നിയമം […]
മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോൽപ്പിച്ചു. മത്സരത്തിന്‍റെ രണ്ടാം മിനിറ്റില്‍ തന്നെ ആന്‍റണി മാര്‍ഷലിനെ ഗബ്രിയില്‍ ജീസസ് ഫൌള്‍ ചെയ്തതിലൂടെ വീണുകിട്ടിയ പെനാല്‍റ്റി അവസരം ബ്രുണോ ഫെർണാണ്ടസ് മു തലാക്കുകയായിരുന്നു. പെട്ടെന്നുള്ള ഗോളില്‍ പതറിപ്പോയ സിറ്റിയെ ഞെട്ടിച്ച് രണ്ടാം പകുതി ആരംഭിച്ച് അഞ്ചു നിമിഷത്തിനുള്ളില്‍ അടുത്ത ഗോളും വീണു. മാര്‍ക്കസ് റഷ്ഫോര്‍ഡിന്‍റെ അസിസ്റ്റിലൂടെ ലൂക്ക് ഷായാണ് യുണൈറ്റഡിനായി രണ്ടാമത്തെ ഗോള്‍ നേടിയത്. ഈ വിജയത്തോടെ […]
ആദ്യ പാദത്തിലെ തോല്‍വിക്ക് കണക്കുതീര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫൈനലില്‍
കരുത്തരായ സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു ബാഴ്‌സയുടെ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ ബാഴ്‌സയുടെ തോല്‍വി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു. ഒസ്മാനെ ഡെംബലെ, ജെറാര്‍ഡ് പിക്വെ, മാര്‍ട്ടിന്‍ ബ്രാത്ത്‌വെയിറ്റ് എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്. ജയിക്കാനായി പൊരുതി കളിച്ച ബാഴ്സലോണ സെവിയ്യക്ക് കാര്യമായ പഴുതുകളൊന്നും നല്‍കിയില്ല. അതേസമയം സെവിയക്ക് ലഭിച്ചൊരു പെനാല്‍റ്റി ബാഴ്സ ഗോള്‍കീപ്പര്‍ തടുത്തിടുകയും ചെയ്തു. 12ാം മിനുറ്റില്‍ […]
കോപ അമേരിക്ക കളിക്കാൻ ഇന്ത്യയെ ക്ഷണിക്കുന്നത് എന്തിന്? ഇതാണ് കാരണം
അർജന്റീനയ്ക്കും ബ്രസീലിനും ഒപ്പം കോപ്പ അമേരിക്ക ടൂർണമെന്റിൽ പന്തു തട്ടാൻ ഇന്ത്യയ്ക്ക് ലഭിച്ച ക്ഷണം തീർത്തും അപ്രതീക്ഷിതമായിരുന്നു. ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ച് കൗതുകരമായ വാർത്തയാണിത്. ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ വിഖ്യാത താരങ്ങൾക്കൊപ്പം പന്തു തട്ടാനുള്ള അപൂർവ സൗഭാഗ്യമാണ് ഇന്ത്യൻ കളിക്കാർക്ക് ലഭിക്കുക. എന്തു കൊണ്ട് ഇന്ത്യ കോപ്പ അമേരിക്ക ടൂർണമെൻറിൽ അതിഥി രാജ്യങ്ങളായി മൽസരിക്കേണ്ട ആസ്‌ട്രേലിയയും ഖത്തറും പിൻമാറിയതോടെയാണ് ഇന്ത്യക്ക് […]
കോപ്പ അമേരിക്ക കളിക്കാന്‍ ഇന്ത്യക്ക് ക്ഷണം; ഉറപ്പ് നല്‍കാതെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍
സാക്ഷാല്‍ അര്‍ജന്‍റീനക്കും ബ്രസീലിനുമൊപ്പം കോപ്പ അമേരിക്ക ഫുട്ബോള്‍ മല്‍സരത്തില്‍ പന്ത് തട്ടാന്‍ ഇന്ത്യക്ക് ക്ഷണം. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്‍റിലേക്കാണ് ഇന്ത്യക്ക് ക്ഷണം. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ജൂണ്‍ 11നാണ് കോപ്പ അമേരിക്ക മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. അർജന്‍റീനയും കൊളംബിയയുമാണ് ആതിഥേയർ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇന്ത്യയുടെ പ്രവേശനം വ്യക്തമാക്കി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ അതിഥി […]
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ത്ത് സുവാരസ്
ബാഴ്‌സലോണയില്‍ നിന്നും അത്‌ലറ്റികോ മഡ്രഡിലെത്തിയ ലൂയിസ് സുവാരസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. സെല്‍റ്റ വിഗോയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം ഇരട്ടഗോളുകളാണ് നേടിയത്. മത്സരം സമനിലയിലായെങ്കിലും ഒരു റെക്കോര്‍ഡ് കൂടി താരം സ്വന്തമാക്കി. അതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൈവശം വെച്ചൊരു നേട്ടം. ഒരു ലാലീഗ ടീമിന് വേണ്ടി 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 16 ഗോളുകളാണ് സുവാരസ് നേടിയത്. അത്രയും മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോയുടെ പേരിലുള്ളത് 15 ഗോളുകളാണ്. 2009/10 സീസണില്‍ റയല്‍മാഡ്രിഡിന് വേണ്ടിയാണ് റൊണാള്‍ഡോ 15 ഗോളുകള്‍ നേടിയത്. […]
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നാണംകെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്വന്തം ഗ്രൌണ്ടില്‍ ലിവര്‍പൂളിന് കനത്ത പരാജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആൻഫീൽഡിൽ ലിവർപൂളിന് തച്ചുതരിപ്പണമാക്കിയത്. ആൻഫീൽഡിലെ ലിവർപൂളിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്. മത്സരത്തിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച കളിയാണ് ലിവർപൂൾ പുറത്തെടുത്തത്. തുടർന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗുണ്ടോഗൻ നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗുണ്ടോഗന്‍ പ്രായശ്ചിത്തം ചെയ്തു, മാഞ്ചസ്റ്റർ സിറ്റി മുന്നില്‍. എന്നാൽ സലയെ മാഞ്ചസ്റ്റർ […]
ബ്ലാസ്‌റ്റേഴ്‌സിനു മുന്നിൽ ഇനിയെന്ത്?
കേരള ബ്ലാസ്റ്റേഴ്സ് വിജയങ്ങളുടെ എണ്ണത്തില്‍ പിറകിലാണെങ്കിലും ഒരു പക്ഷെ ഏറ്റവും നന്നായി പന്ത് തട്ടിയ സീസണ്‍ ആണിത്. മൂന്ന് ഗോളിന് പരാജയപ്പെട്ടെങ്കിലും താരതമ്യേന മികച്ച പ്രകടനം കാഴ്ച വെക്കാനായതിന്‍റെ ആത്മവിശ്വാസം വെമ്പി നിന്ന ശരീരഭാഷയുമായി ഗോവ ബാംബൊലിന്‍ സ്റ്റേഡിയത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി FC യുമായി രണ്ടിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടു. ഇരു ടീമുകളും അവരവരുടെ വ്യവസ്ഥാപിതമായ ശൈലിയില്‍ കളിച്ച ആദ്യപകുതിയില്‍ കളിയുടെ ഗതിക്കനുകൂലമായി ലഭിച്ച സഹലിന്‍റെ കോര്‍ണറില്‍ തല വെച്ച് വിചെന്‍റെ ഗോമസ് 27ാം […]