ഫ്രഞ്ച് സ്ട്രൈക്കർ അൻ്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു. തൻ്റെ മുൻ ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്പാടിസ്ഥാനത്തിൽ ക്ലബ് വിടുന്ന താരത്തെ സീസൺ അവസാനം 40 മില്ല്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകി അത്‌ലറ്റികോ മാഡ്രിഡിന് സ്വന്തമാക്കാം. രണ്ട് സീസണുകൾക്ക് മുൻപാണ് ഗ്രീസ്മാൻ അത്‌ലറ്റികോ മാഡ്രിഡിൽ നിന്ന് ബാഴ്സയിലെത്തിയത്. (antoine griezmann barcelona atletico) ട്രാൻസ്ഫർ ജാലകത്തിൻ്റെ അവസാന മണിക്കൂറുകളിലായിരുന്നു ഫുട്ബോൾ ലോകം തീരെ പ്രതീക്ഷിക്കാതിരുന്ന ഡീൽ. രണ്ട് കൊല്ലം ടീമിൽ […]
Football
ഇൻസ്റ്റഗാം റെക്കോർഡുകൾ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ അനൗൺസ്മെന്റ്
ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോസ്റ്റ്. ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗൺസ്മെൻ്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്. (cristiano ronaldo manchester instagram) അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടിയ കായിക സംബന്ധിയായ പോസ്റ്റ് ലയണൽ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി ഇരിക്കുന്ന മെസിയുടെ ചിത്രത്തിനു ലഭിച്ചത് 23 മില്ല്യണോളം ലൈക്കുകളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ […]
ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ്; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെബ്സൈറ്റ് ക്രാഷ് ആയി
ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ തിരികെയെത്തി എന്ന പ്രഖ്യാപനത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ക്രാഷ് ആയെന്ന് റിപ്പോർട്ടുകൾ. കൈമാറ്റ വിവരങ്ങളറിയാൻ ആളുകൾ ഇടിച്ചുകയറിയപ്പോൾ ട്രാഫിക് അധികരിച്ചു എന്നും ഇത് സൈറ്റ് ക്രാഷ് ആവുന്നതിനു കാരണമായി എന്നുമാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഏറെ വൈകാതെ അധികൃതർ സൈറ്റിലെ പ്രശ്നം പരിഹരിച്ചു. (Manchester United website Cristiano) ചുവന്ന ചെകുത്താന്മാരുടെ സംഘത്തിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് വമ്പൻ അലയൊലികളാണ് ഉയർത്തിയത്. ലോകമെമ്പാടും വിവിധ […]
യുവേഫയുടെ മികച്ച ഫുട്‌ബോളറായി ഇറ്റലിയുടെ ജോര്‍ജീഞ്ഞോ; തോമസ് ടുഷെല്‍ മികച്ച പരിശീലകന്‍
യുവേഫാ ചാമ്പ്യന്‍സ് ലീഗ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇറ്റലിയുടെ ജോര്‍ജീഞ്ഞോയാണ് മികച്ച ഫുട്‌ബോള്‍ താരം. ചെല്‍സിയുടെ തോമസ് ടുഷെലാണ് മികച്ച പരിശീലകന്‍. ഇസ്താംബൂളില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിലാണ് പ്രഖ്യാപനം. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ അലക്‌സിയ പുട്ടേലസ് സ്വന്തമാക്കി. ജോര്‍ജീഞ്ഞോയ്‌ക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിന്‍, എന്‍ഗോളോകാന്റെ എന്നിവര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നു. 2020-21 സീസണില്‍ ദേശീയ ടീമിലെയും ക്ലബിലേയും പ്രകടനം പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ജേതാവായ റോബര്‍ട്ട് […]
റൊണാൾഡോ യുവന്റസ് വിടുന്നു
ലയണൽ മെസിക്ക് പിന്നാലെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോർട്ടുകൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവൻറസ് വിടുന്നതായി ക്ലബ് മാനേജ്മെന്റിനെ അറിയിച്ചു. ചുവട് മാറ്റം മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന സൂചന. സിറ്റിയുടെ പോർച്ചുഗീസ് താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ സംസാരിച്ചെന്നാണ് സൂചന. അതേസമയം, കിലിയൻ എംബാപ്പെക്കായി റയൽ മാഡ്രിഡും രംഗത്തെത്തി. ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ റൊണാൾഡോ അതൃപ്തനെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 36കാരനായ റോണാൾഡോയും യുവൻറസും തമ്മിലുള്ള […]
ഡ്യൂറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 11നിറങ്ങും; ഗോകുലം കേരളയുടെ ആദ്യ മത്സരം ഒക്ടോബർ 12ന്
ഡ്യൂറൻഡ് കപ്പ് 130ആം പതിപ്പിനുള്ള മത്സരക്രമം പുറത്തുവന്നു. ഗ്രൂപ്പ് എയിൽ ഇന്ത്യൻ എയർഫോഴ്സും മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും തമ്മിലാണ് ആദ്യ മത്സരം. അടുത്ത മാസം അഞ്ചാം തിയതി വൈകിട്ട് 4.15നാണ് മത്സരം നടക്കുക. ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്തംബർ 11നാണ് ആദ്യ മത്സരം കളിക്കുക. ഇന്ത്യൻ നേവിയാണ് എതിരാളികൾ. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം. (durand cup fixture out) ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ നേവിക്കും ഒപ്പം ബെംഗളൂരു എഫ്സി, ഡൽഹി എഫ്സി […]
അടിച്ചത് ഒരു ഡസൻ ഗോൾ; ജർമ്മൻ കപ്പിൽ ബയേണിന് പടുകൂറ്റൻ ജയം
ജർമ്മൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ആണ് ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമ്മൻ ടീം ഇത്തരമൊരു ജയം സ്വന്തമാക്കിയത്. ഇത് ബയേണിൻ്റെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. 76ആം മിനിട്ടിൽ പ്രതിരോധ താരം ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ അവസാന 14 മിനിട്ട് 10 പേരുമായാണ് ബ്രെമർ പൂർത്തിയാക്കിയത്. 7 മാറ്റങ്ങളുമായാണ് ബയേൺ ഇന്നലെ ഇറങ്ങിയത്. അവസാന മത്സരത്തിലെ ടീമിൽ നിന്ന് ജോഷ്വ കിമ്മിച്ച്, തോമസ് […]
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വിയോടെ തുടക്കം. ടോട്ടന്‍ഹാമാണ് സീസണിലെ ആദ്യ മത്സരത്തില്‍ സിറ്റിയെ അട്ടിമറിച്ചത്. സണ്‍ ഹ്യൂ-മിന്‍ 55-ാം മിനിറ്റില്‍ നേടിയ ഗോളാണ് സിറ്റിയുടെ വിധിയെഴുതിയത്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാം രണ്ടിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ജയത്തോടെ അരങ്ങേറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു വമ്പന്മാരായ ലിവര്‍പൂളിനും ഇന്നലെ വിജയത്തുടക്കം ലഭിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ സിറ്റി, എവര്ട്ടന് എന്നിവര്‍ക്കു പിന്നാലെയാണ് വിജയം. […]
പി എസ് ജിയ്ക്കായി മെസ്സി ഇന്ന് കളത്തിൽ
അര്‍ജന്റീനിയൻ താരം ലയണല്‍ മെസിയുടെ ഫ്രഞ്ച് ലീഗ് ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന ആകാംക്ഷയിലാണു കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ മെസിയുടെ പുതിയ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്‌ന്‍(പി എസ് ജി) സ്‌ട്രാസ്‌ബര്‍ഗിനെ നേരിടും. ഫ്രാന്‍സില്‍ കൊവിഡ്-19 വൈറസ് മഹാമാരിയുടെ വ്യാപന ഭീഷണി കുറഞ്ഞതിനാൽ കാണികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്‌റാഫ് ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ […]
ഫിഫ റാങ്കിംഗ്: ബ്രസീൽ രണ്ടാമത്; അർജന്റീനയ്ക്കും നേട്ടം
ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ബ്രസീൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ ആണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തിയത്. ടോക്യോ ഒളിമ്പിക്സിലെ സ്വർണനേട്ടമാണ് ബ്രസീലിനു തുണയായത്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കി കിരീടം സ്വന്തമാക്കിയ അർജൻ്റീന ആറാം സ്ഥാനത്തേക്കുയർന്നു. ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യ 105ആം സ്ഥാനത്ത് തുടരുകയാണ്. (fifa ranking brazil argentina) കോപ്പ കിരീട നേട്ടം അർജൻ്റീനയ്ക്കും യൂറോ കപ്പ് നേട്ടം ഇറ്റലിക്കും തുണയായി. ഇറ്റലി അഞ്ചാം […]