കേരള വനിതാ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്. ഇന്ന് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഗോകുലം കേരള വനിതാ ലീഗ് കിരീടം ഉറപ്പിച്ചത്. ലീഗിൽ 90ലധികം ഗോളുകൾ എതിരാളികളുടെ വലയിൽ നിക്ഷേപിച്ച ഗോകുലം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഈ മാസം 23നാണ് ഗോകുലത്തിൻ്റെ അവസാന മത്സരം. ഇതുവരെ 9 മത്സരങ്ങൾ കളിച്ച ഗോകുലം 93 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇന്ത്യൻ വനിതാ ലീഗ് ജേതാക്കളായ ഗോകുലത്തിൻ്റെ കരുത്തുറ്റ ടീമിനോട് എതിരിടാൻ […]
Football
ഫിഫ ദി ബെസ്റ്റ് അവാർഡ് ലെവൻഡോവ്സ്കിക്ക്; അലക്സിയെ പ്യൂട്ടെല്ലാസ് മികച്ച വനിത താരം
പോളണ്ടിൻ്റെ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്കാരം. ബയേൺ സൂപ്പർതാരം തുടർച്ചയായ രണ്ടാം തവണയാണ് പുരസ്കാരത്തിന് അർഹനാകുന്നത്. ലയണൽ മെസിയേയും മുഹമ്മദ് സാലയേയും പിന്തള്ളിയാണ് ലെവൻഡോവ്സ്കിയുടെ നേട്ടം. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പില്‍ എല്ലാ വോട്ടിന്‍റെയും അടിസ്ഥാനത്തില്‍ 48 പൊയന്‍റോടെയാണ് ലെവന്‍റോവസ്കി അവാര്‍ഡ് നേടിയത്. ഫാന്‍സ് വോട്ടില്‍ മെസി മുന്നില്‍ എത്തിയെങ്കിലും ദേശീയ കോച്ചുമാര്‍, ക്യാപ്റ്റന്മാര്‍, മീഡിയോ വോട്ടുകളില്‍ ലെവന്‍റോവസ്കി മുന്നിലെത്തി. സ്പാനീഷ് താരം അലക്സിയെ പ്യൂട്ടെല്ലാസാണ് മികച്ച വനിത […]
ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ്; ഐഎസ്എൽ പ്രതിസന്ധിയിൽ
കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചു. ടീം ഒഫീഷ്യലുകളിൽ ഒരാളിനാണ് കൊവിഡ് പോസിറ്റീവായത്. താരങ്ങളും മറ്റുള്ളവരുമൊക്കെ നെഗറ്റീവാണെങ്കിലും ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനാൽ ബ്ലാസ്റ്റേഴ്സ് ഐസൊലേഷനിൽ കഴിയേണ്ടിവരും. നാളെ മുംബൈക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിനു മുന്നോടിയായി വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും. ഇതിലെ പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാവും ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ ഭാവി. (covid kerala blasters camp) ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഒഡീഷയിൽ നേരെത്തെ കൊവിഡ് കേസുകളുണ്ടായിരുന്നു. […]
പ്രതിരോധത്തിനു കയ്യടി; ബ്ലാസ്റ്റേഴ്സിനു ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾക്ക് ജയിച്ച മഞ്ഞപ്പട ലീഗിലെ അപരാജിതകുതിപ്പ് 10 മത്സരങ്ങളാക്കി ഉയർത്തി. ഒഡീഷക്കെതിരെ നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് ഗോളുകൾ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു. തുടക്കം മുതൽ ഒഡീഷ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ നെയ്തെടുത്തുകൊണ്ടിരുന്നു. ചില അർധാവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും ഒഡീഷ ആടിയുലഞ്ഞുകൊണ്ടിരുന്നു. 28ആം മിനിട്ടിൽ കാത്തിരുന്ന ഗോൾ വന്നു. ക്യാപ്റ്റൻ […]
മുംബൈയെ ഞെട്ടിച്ച് ബെംഗളൂരു; ചാമ്പ്യന്മാരുടെ തോൽവി മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക്
ചാമ്പ്യന്മാരായ മുംബൈ സിറ്റിയുടെ കഷ്ടകാലം തുടരുന്നു. തുടർച്ചയായ അഞ്ചാം മത്സരത്തിലും അവർക്ക് വിജയിക്കാനായില്ല. ഇന്ന് ബെംഗളൂവിനെതിരെ കനത്ത തോൽവിയാണ് മുംബൈ വഴങ്ങിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബെംഗളൂരുവിൻ്റെ ജയം. ബെംഗളൂരുവിനായി പ്രിൻസ് ഇബാറ ഇരട്ടഗോൾ നേടിയപ്പോൾ ഡാനിഷ് ഫാറൂഖ് ഭട്ട് ഒരു ഗോൾ നേടി. ഗോളുകളെല്ലാം ആദ്യ പകുതിയിലായിരുന്നു. കളിയുടെ എട്ടാം മിനിട്ടിൽ തന്നെ ബെംഗളൂരു ലീഡെടുത്തു. ഫാറൂഖ് ഭട്ടിൻ്റെ ഒരു തകർപ്പൻ സ്ട്രൈക്ക് മുംബൈ ഗോളിയെ മറികടന്നു. 23ആം മിനിട്ടിൽ ബെംഗളൂരു അടുത്ത വെടിപൊട്ടിച്ചു. ഒരു […]
ഹൈദരാബാദിനെയും വീഴ്ത്തി; ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്
ഐഎസ്എല്ലില്‍ ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ജയത്തോടെ 17 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒന്നാമതെത്തി. 42ാം മിനിറ്റില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വെസാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഗോള്‍ നേടിയത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് നാലു ജയവും അഞ്ച് സമനിലയും അടക്കം 17 പോയിന്റുമായാണ് ഒന്നാമതെത്തിയത്. ഹൈദരാബാദ് സീസണിലെ രണ്ടാം തോല്‍വിയോടെ തിരികെകയറി. മത്സരം തുടങ്ങുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തായിരുന്നു. മുംബൈ സിറ്റി എഫ്‌സിക്കും 10 കളികളില്‍ നിന്ന് 17 പോയിന്റുണ്ടെങ്കിലും […]
12 ദിവസത്തിൽ നാല് മത്സരങ്ങൾ; ബ്ലാസ്റ്റേഴ്സ് വീണ്ടും മത്സരച്ചൂടിലേക്ക്
ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും മത്സരച്ചൂടിലേക്ക്. ഗോവയ്ക്കെതിരെ ഈ മാസം രണ്ടിന് അവസാന മത്സരം കളിച്ച ബ്ലാസ്റ്റേഴ്സ് അടുത്ത 12 ദിവസത്തിനിടെ കളിക്കുക നാല് മത്സരങ്ങളാണ്. നാളെ ഹൈദരാബാദിനെതിരെ കളത്തിലിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് 12, 16, 20 തീയതികളിലും കളത്തിലിറങ്ങും. 20 കഴിഞ്ഞാൽ പിന്നെ 10 ദിവസത്തിനു ശേഷമേ ബ്ലാസ്റ്റേഴ്സിനു മത്സരമുള്ളൂ. നാളെ ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം 12ന് ഒഡീഷ, 16ന് മുംബൈ, 20ന് എടികെ എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. […]
ഹാലൻഡ് ബാഴ്സയിലേക്ക് തന്നെ?; കരാർ ധാരണയായെന്ന് റിപ്പോർട്ട്
ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്ക് തന്നെയെന്ന് റിപ്പോർട്ട്. താരത്തിൻ്റെ ഏജൻ്റ് മിനോ റയോളയും ബാഴ്സ പ്രസിഡൻ്റ് യുവാൻ ലപോർട്ടയും തമ്മിൽ കരാർ ധാരണയായെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (erling haaland barcelona transfer) സീസണൊടുവിൽ ഹാലൻഡ് ബൊറൂഷ്യ വിടുമെന്നാണ് വിവരം. 100 മില്ല്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീ. മൂന്ന് വർഷത്തേക്കാവും താരം ബാഴ്സയുമായി കരാറിൽ ഏർപ്പെടുക. ഹാലൻഡിനെ ടീമിലെത്തിക്കുന്നതിനായി ചില താരങ്ങളെ ബാഴ്സ റിലീസ് ചെയ്തേക്കും. ചിരവൈരികളായ […]
ഇന്നലെ എത്തി, ഇന്ന് കൊവിഡ്; ബാഴ്സയിൽ ഫെറാൻ ടോറസിന്റെ അരങ്ങേറ്റം വൈകും
എഫ്സി ബാഴ്സലോണയുടെ ഏറ്റവും പുതിയ സൈനിങ് ഫെറാൻ ടോറസിനു കൊവിഡ്. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നെത്തിയ താരത്തെ ബാഴ്സ അവതരിപ്പിച്ചത്. ഇതോടെ 21കാരനായ സ്പാനിഷ് താരത്തിൻ്റെ ബാഴ്സലോണ അരങ്ങേറ്റം വൈകും. പരുക്ക് മാറി എത്തിയ പെഡ്രിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ബാഴ്സയ്ക്ക് കനത്ത തിരിച്ചടിയാണ് ഇത്. പല ഫസ്റ്റ് ഇലവൻ താരങ്ങളും കൊവിഡ് ബാധിച്ച് പുറത്തായതിനാൽ മയ്യോർക്കക്കെതിരെ പത്തോളം യുവതാരങ്ങളാണ് കളത്തിലിറങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു. ടോറസും […]
അവിസ്മരണീയ പ്രകടനവുമായി ജെറി; മുംബൈ സിറ്റിയെ തകർത്ത് ഒഡീഷ
മുംബൈ സിറ്റിയെ ഞെട്ടിച്ച് ഒഡീഷ എഫ്സി. ഐഎസ്എലിൽ ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാന് ഒഡീഷ ജയിച്ചുകയറിയത്. രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ജെറി മുംബൈയെ ഞെട്ടിക്കുകയായിരുന്നു. അരിഡയ് കബ്രേറ, ജൊനാതസ് ഡെ ജെസുസ് എന്നിവരും ഒഡീഷയ്ക്കായി ഗോളുകൾ കണ്ടെത്തി. അഹ്മദ് ജാഹൂ, ഇഗോർ അംഗൂളോ എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ. മത്സരത്തിൻ്റെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ മുംബൈയ്ക്ക് ഒഡീഷ പ്രതിരോധം തകർക്കാൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്. പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈക്കെതിരെ […]