തോൽവിയറിയാതെ തുടർച്ചയായ 29 മത്സരങ്ങൾ! അർജന്റീനയുടെ വിജയക്കുതിപ്പിന് തടയിടാനാരുണ്ട്? ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന തകർത്തപ്പോൾ പരാഗ്വെയെ എതിരില്ലാത്ത നാല് ഗോളിനാണ് കാനറികൾ തകർത്തത്. കളിയുടെ 29ാം മിനിറ്റിൽ ലൗത്താരോ മാർട്ടിനെസാണ് അർജന്റീനക്ക് വേണ്ടി വലകുലുക്കിയത്. സൂപ്പർതാരം ലയണൽ മെസ്സിയില്ലാതെ തുടർച്ചയായ രണ്ടാം മത്സരത്തിനിറങ്ങിയ അർജന്റീനയുടെ വിജയക്കുതിപ്പിന് തടയിടാൻ കരുത്തരായ കൊളംബിയക്കും കഴിഞ്ഞില്ല. ഇതോടെ പോയിന്‍റ് പട്ടികയില്‍ കൊളംബിയ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. […]
Football
ആക്രമണത്തിന് മൂർച്ച കൂട്ടി ബാഴ്‌സ; ടീമിലെത്തിയത് മൂന്ന് കിടിലൻ താരങ്ങൾ
ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചപ്പോൾ ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. വിവാദങ്ങൾക്കും ചൂടൻ വാഗ്വാദങ്ങൾക്കുമൊടുവിൽ സൂപ്പർ താരം ഉസ്മാൻ ഡെംബലെ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു എന്നതു മാത്രമല്ല ആക്രമണ നിരയിലേക്ക് ഫെറാൻ ടോറസ്, പിയറി എമറിക് ഒൗബാമിയാങ്, ആദമ ട്രവോറെ എന്നിവരെ സ്വന്തമാക്കാനും കാറ്റലൻസിന് കഴിഞ്ഞു. പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡുള്ള ഒബാമിയാങിന്റെയും ആദമയുടെയും വരവോടെ ആക്രമണത്തിന് മൂർച്ച കൂടുമെന്നും സീസണിൽ ശേഷിക്കുന്ന 17 മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് […]
പി.എസ്.ജിയിൽ തുടരില്ല; എംബാപ്പെ റയലിലേക്ക്
ഫ്രഞ്ച് സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക്. ഈ സീസൺ അവസാനത്തോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന 23-കാരൻ ഫ്രീ ഏജന്റായാണ് സ്പാനിഷ് വമ്പന്മാരുടെ പാളയത്തിലെത്തുക. ഇരുകക്ഷികളും തമ്മിലുള്ള ചർച്ചകൾ ഏറെ പുരോഗമിച്ചതായും ധാരണയിലെത്തിയതായും ഫ്രഞ്ച് ദിനപത്രമായ ബിൽഡ് റിപ്പോർട്ട് ചെയ്തു. പ്രതിവർഷം 50 ദശലക്ഷം ഡോളർ (416 കോടി രൂപ) എന്ന ഭീമൻ പ്രതിഫലമാണ് താരത്തിന് സ്പാനിഷ് ക്ലബ്ബിൽ ലഭിക്കുക. നിലവിൽ ഇതിന്റെ പകുതിയോളമാണ് പി.എസ്.ജി നൽകുന്നത്. കരാർ നീട്ടാൻ എംബാപ്പെയുമായി പി.എസ്.ജി […]
കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു എഫ്.സി
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ബെംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. 56ാം മിനുറ്റിൽ നരോം റോഷൻ സിങാണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. ജയത്തോടെ ബെംഗളൂരു എഫ്.സി നാലാം സ്ഥാനത്ത് എത്തി. ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. തുടര്‍ച്ചയായ പത്തുമത്സരങ്ങളില്‍ തോല്‍ക്കാതെ ആത്മവിശ്വാസത്തിൽ ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങിയ മഞ്ഞപ്പടയ്ക്ക് പിഴക്കുകയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെംഗളൂരു ലീഡെടുത്തത്. തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പന്ത് വലയിലെത്തിച്ചായിരുന്നു റോഷന്റെ ഗോള്‍. റോഷന്റെ സീസണിലെ ആദ്യ […]
സന്തോഷ് ട്രോഫി മാറ്റിവച്ചു
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. മഞ്ചേരിയിലാണ് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്തും സംസ്ഥാനത്തും കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടൂർണമെൻ്റ് മറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെയാണ് സന്തോഷ് ട്രോഫി തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് സാഹചര്യം മൂലം ടൂർണമെൻ്റ് മാറ്റിവെക്കാൻ നിർബന്ധിതരായെന്നും ഫെബ്രുവരി അവസാന വാരം വീണ്ടും ഇതിൽ ചർച്ച നടത്തുമെന്നും അഖിലേന്ത്യാ ഫുട്‌ബോൾ […]
ഈസ്റ്റ് ബംഗാളിനെ മുക്കി ഹൈദരാബാദ്; പോയിന്റ് പട്ടികയിൽ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഹൈദരാബാദ് എഫ്സി. മടക്കമില്ലാത്ത 4 ഗോളുകൾക്കാണ് ഹൈദരാബാദ് വിജയിച്ചത്. ബാർതലോമ്യു ഓഗ്ബച്ചെ ഹാട്രിക്ക് നേടിയപ്പോൾ അനികേത് ജാദവും ഹൈദരാബാദിനായി ഗോൾ പട്ടികയിൽ ഇടം നേടി. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഹൈദരാബാദ് പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. 21ആം മിനിട്ടിൽ തന്നെ ഹൈദരാബാദ് മുന്നിലെത്തി. ഓഗ്ബച്ചെയാണ് സ്കോറിംഗ് ആരംഭിച്ചത്, 44ആം മിനിട്ടിൽ ഓഗ്ബച്ചെ രണ്ടാം ഗോൾ നേടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അനികേത് ജാദവ് കൂടി വല തുളച്ചതോടെ […]
ഒടുവിൽ സുനിൽ ഛേത്രിക്ക് ഗോൾ; ബെംഗളൂരു-ഗോവ മത്സരം സമനിലയിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി- എഫ്സി ഗോവ മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഡിലൻ ഫോക്സ് ഗോവക്കായി ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയാണ് ബെംഗളൂരുവിൻ്റെ ഗോൾ സ്കോറർ. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഛേത്രി ഐഎസ്എലിൽ ഗോൾ നേടുന്നത്. 41ആം മിനിട്ടിൽ ഡിലൻ ഫോക്സിലൂടെ എഫ്സി ഗോവയാണ് ആദ്യം ഗോളടിച്ചത്. ജോർജ് ഓർട്ടിസിൻ്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ ഒരു ഗോളിനു മുന്നിലായിരുന്നു. 61ആം മിനിട്ടിൽ […]
എഎഫ്സി വനിതാ ഏഷ്യാ കപ്പ്; ഇന്ത്യയെ സമനിലയിൽ തളച്ച് ഇറാൻ
എഎഫ്സി വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് സമനിലയോടെ തുടക്കം. ഇറാനാണ് ഇന്ത്യയെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും വിജയിക്കാൻ കഴിയാത്തത് ഇന്ത്യക്ക് നിരാശയാണ്. ഗ്രൂപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരം വജയിച്ച ചൈനയാണ് ഒന്നാമത്. ഇറാൻ മൂന്നാമതും ചൈനീസ് തായ്പേയ് നാലാമതുമാണ്. മുംബൈ ഡിവൈ പാട്ടീൽ സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 24 ഷോട്ടുകളാണ് ഇന്ത്യ ഇറാൻ പോസ്റ്റിലേക്ക് പായിച്ചത്. അഞ്ച് ഷോട്ടുകൾ ഓൺ ടാർഗറ്റ് ആയി. ഇതിൽ […]
ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാളത്തെ മത്സരം മാറ്റി; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മാറ്റിവച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് മത്സരം മാറ്റിവച്ചത്. ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഐഎസ്എല്ലില്‍ ടീമുകളെല്ലാം കൊവിഡ് ആശങ്കയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നേരത്തെ പ്രതികരിച്ചിരുന്നു. ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു. കൂടാതെ ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ജയം. ഈ സീസണിലെ ആദ്യ ജയത്തിനായി 11 മത്സരങ്ങള്‍ കാത്തിരുന്ന ഈസ്റ്റ് ബംഗാൾ ഇന്ന് […]
ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപന ഇന്ന് മുതൽ
ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള ടിക്കറ്റ് വില്പന ഇന്ന് ആരംഭിക്കും. ഫെബ്രുവരി 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്. 70 ഡോളർ (ഏകദേശം അയ്യായിരം രൂപ) ആണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. റഷ്യയിലെ ലോകകപ്പിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമാണ് ടിക്കറ്റ് നിരക്ക്. ആഗോള വിപണിയിൽ ഏറ്റവും വിലകുറവുള്ള കാറ്റഗറി മൂന്നിലെ ടിക്കറ്റുകളാണ് 5000 രൂപയ്ക്ക് ലഭിക്കുക. ഈ വിഭാഗത്തിലുള്ള ടിക്കറ്റുകൾക്ക് റഷ്യൻ ലോകകപ്പിൽ 105 ഡോളർ ആയിരുന്നു വില. കാറ്റഗറി നാലിലെ ടിക്കറ്റുകൾ ഖത്തർ സ്വദേശികൾക്കായി […]