ബെംഗളൂരു ടോര്‍പ്പിഡോസിനെ പരാജയപ്പെടുത്തി റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് ആദ്യ വിജയം കുറിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കാണ് ഹീറോസിന്റെ വിജയം. സ്‌കോര്‍: 15-12, 15-12, 15-9, 14-15, 15-13. ആദ്യവിജയത്തോടെ കാലിക്കറ്റ് രണ്ട് പോയിന്റ് നേടി. കാലിക്കറ്റ് ഹീറോസിന്റെ ക്യാപ്റ്റന്‍ ജെറോം വിനീത് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹീറോസിന് ജയിക്കാനായിരുന്നില്ല.ആദ്യസെറ്റില്‍ 8-3ന് ലീഡ് നേടിയ കാലിക്കറ്റ് ഹീറോസിന് ജെറോം വിനീത് […]
Football
ഐഎസ്എലിൽ വീണ്ടും കൊവിഡ്; എഫ്സി ഗോവയുടെ അഞ്ച് താരങ്ങൾക്ക് വൈറസ് ബാധ
ഐഎസ്എലിൽ വീണ്ടും കൊവിഡ് ബാധയെന്ന് റിപ്പോർട്ട്. എഫ്സി ഗോവ ക്യാമ്പിലെ ഏഴ് പേർക്കാണ് പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ അഞ്ച് പേരും താരങ്ങളാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാളെ എടികെ മോഹൻബഗാനെതിരെ കളിക്കാനിറങ്ങേണ്ട എഫ്സി ഗോവയുടെ പ്രീമാച്ച് വാർത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു. ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്ന് പരിശീലനത്തിന് ഇറങ്ങിയവരുടെ എണ്ണം കുറവായിരുന്നു. ബ്രാണ്ടൻ ഫെർണാണ്ടസ്, പ്രിൻസ്ടൺ തുടങ്ങിവരൊക്കെ കൊവിഡ് ബാധിതരിൽ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ തവണ ഐഎസ്എലിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോഴും എഫ്സി […]
പരുക്കും സസ്പൻഷനും വലച്ച് ബ്ലാസ്റ്റേഴ്സ്; ഇന്ന് ജയിച്ചേ പറ്റൂ
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്. എന്നാൽ, പരുക്കും സസ്പൻഷനും കാരണം പല താരങ്ങളും ഇന്ന് കളിക്കില്ല. പ്രതിരോധ നിര ആകെ പൊളിച്ചെഴുതേണ്ട സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം എളുപ്പമാവില്ലെന്ന് ഉറപ്പ്. പോയിൻ്റ് പട്ടികയിൽ 10ആം സ്ഥാനത്ത് ആണെങ്കിലും ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമുള്ള എതിരാളികളല്ല. ഇതുവരെ ബംഗാൾ വമ്പന്മാരെ കീഴടക്കാൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞിട്ടില്ല. ഇതിനൊപ്പമാണ് […]
ജയം തുടർന്ന് മുംബൈ; ഒഡീഷയെ തോൽപിച്ച് ആദ്യ നാലിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ ജയത്തുടർച്ചയുമായി നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് മുംബൈ ഒഡീഷയെ കീഴടക്കിയത്. മുംബൈക്കായി ഇഗോർ അംഗൂളോയും ബിപിൻ സിംഗും രണ്ട് ഗോൾ വീതം നേടിയപ്പോൾ ജൊനാതസ് ദെ ജീസസ് ഒഡീഷയുടെ ആശ്വാസ ഗോൾ നേടി. അർഹിച്ച ജയമാണ് മുംബൈ ഇന്ന് നേടിയത്. 41 മിനിട്ട് വരെ ഗോളുകളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ പിന്നീടാണ് അഞ്ച് ഗോളുകൾ വീണത്. 41ആം മിനിട്ടിൽ അംഗൂളോയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ പിന്നെ […]
ഐഎസ്എൽ 2022; ബെംഗളൂരുവിനെ തകര്‍ത്ത് ഹൈദരാബാദ് പ്ലേ ഓഫിനടുത്ത്
ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി പ്ലേ ഓഫ് ബര്‍ത്തിന് തൊട്ടടുത്ത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം.ഹാവിയര്‍ സിവേറിയോ, ജാവോ വിക്റ്റര്‍ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. ബെംഗളൂരുവിന്റെ ഏക ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. ഹൈദരാബാദിന് തന്നെയായിരുന്നു മത്സരത്തില്‍ മൂന്‍തൂക്കം. കളിഗതിക്കനുസരിച്ച് ആദ്യ പാതിയില്‍ അവര്‍ രണ്ട് ഗോള്‍ നേടുകയും ചെയ്തു. 16-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 30-ാം മിനിറ്റില്‍ അവരുടെ രണ്ടാം ഗോളും പിറന്നു. എന്നാൽ 87-ാം മിനിറ്റില്‍ ഛേത്രിയിലൂടെ ബെംഗളൂരു […]
ഐഎസ്എൽ; ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഒഡിഷ എഫ്സി
ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഒഡിഷ എഫ്സി. ഈസ്റ്റ് ബംഗാൾ രണ്ടാം ജയത്തിനായി പന്തുതട്ടിയപ്പോൾ സീസണിലെ ആറാം ജയത്തിലെത്തിയ ഒഡിഷ എഫ്സി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. കളിയുടെ തുടക്കം മുതൽ മേൽക്കൈ ഒഡിഷയ്ക്കായിരുന്നു. ആദ്യ പകുതിയിൽ 23ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്ന് ഒരു ടാപിന്നിലൂടെ ജോണതാൻ ഒഡീഷക്ക് ലീഡ് നൽകി. 64-ാം മിനിറ്റിൽ ആൻറോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി ഗോൾ മടക്കി. ഇതോടെ ഈസ്റ്റ് ബംഗാൾ കളിയിലേക്ക് തിരികെ […]
ആഫ്രിക്കൻ നേഷൻസ് കപ്പ് സെനഗലിന്; ഫൈനലിൽ ഈജിപ്തിനെ വീഴ്ത്തിയത് ഷൂട്ടൗട്ടിൽ
ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്. ആവേശം ഷൂട്ടൗട്ട് വരെ നീണ്ട ഫൈനലിൽ ഈജിപ്തിനെ കീഴടക്കിയാണ് സെനഗലിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അഞ്ചില്‍ നാല് കിക്ക് സെനഗല്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഈജിത്പ്തിന് ലക്ഷ്യത്തിലെത്തിക്കാനായത്. സെനഗലിന്‍റെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീട നേട്ടമാണിത്.
വണ്ടര്‍ഗോളുമായി വാസ്ക്വെസ്; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം
20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ തകർത്തത്. മുന്നേറ്റ താരങ്ങളായ പെരേറ ഡയസും അൽവാരോ വാസ്‌ക്വെസുമാണ് ബ്ലാസ്റ്റേഴ്സിനായി സ്‌കോർ ചെയ്തത്. 83ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് നേടിയ വണ്ടർ ഗോളാണ് കളിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. മധ്യവരക്കപ്പുറത്ത് 65 വാര അകലെ നിന്ന് വാസ്‌ക്വസ് പായിച്ച ഷോട്ട് നോർത്ത് ഈസ്റ്റ് ഗോളിയേയും മറികടന്ന് വലതുളക്കുകയായിരുന്നു. ഐ.എസ്.എല്ലിന്‍റെ ചരിത്രത്തിലെ […]
ആഫ്രിക്കൻ നാഷൻസ് കപ്പ്; കലാശപ്പോരിൽ മാനെ-സലാഹ് പോരാട്ടം
ആഫിക്കൻ നാഷൻസ് കപ്പിന്റെ കലാശപ്പോരിൽ ഇക്കുറി തീപാറും പോരാട്ടം. ആഫ്രിക്കൻ ഫുട്‌ബോളിലെ രണ്ടു വൻശക്തികളായ ഈജിപ്തും സെനഗലുമാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. ലിവർപൂളിലെ സഹതാരങ്ങളായ സാദിയോ മാനെയും മുഹമ്മദ് സലാഹും നേർക്കുനേർ വരുന്നു എന്നതാണ് കലാശപ്പോരിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സെമി ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ കാമറൂണിനെ 3-1 ന് തകർത്താണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശം. ഗോൾകീപ്പർ ഗബാസ്‌കിയുടെ മിന്നും പ്രകടനമാണ് ഈജിപ്തിന്റെ ഫൈനൽ പ്രവേശത്തിൽ പ്രധാന പങ്കുവഹിച്ചത്. തുടരെ മൂന്ന് പെനാൽട്ടികളാണ് ഗബാസ്‌കി സേവ് ചെയ്തത്. നിശ്ചിത […]
ബ്ലാസ്‌റ്റേഴ്‌സിൽ തന്നെയുണ്ടാകും, എവിടേക്കും പോകുന്നില്ലെന്ന് അഡ്രിയാൻ ലൂണ
പനാജി: ഐ.എസ്.എല്ലിൽ മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുറഗ്വായ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ. ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറുണ്ടെന്നും അടുത്ത സീസണിലും ഇവിടെത്തന്നെയുണ്ടാകുമെന്നും താരം വ്യക്തമാക്കി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായുള്ള മത്സരത്തിന് മുമ്പോടിയായുള്ള വിർച്വൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എനിക്ക് ക്ലബുമായി രണ്ടു വർഷത്തെ കരാറുണ്ട്. അടുത്ത സീസണിലും ബ്ലാസ്‌റ്റേഴ്‌സിൽ തന്നെയുണ്ടാകും. എല്ലാ വിദേശതാരങ്ങളും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഞങ്ങൾ ടീമിന്റെ പ്രധാനഭാഗമായി തന്നെയുണ്ടാകും’ – ലൂണ പറഞ്ഞു. ആസ്‌ത്രേലിയൻ എ ലീഗിലെ മെൽബൺ […]