Football Sports

റഷ്യന്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ജര്‍മ്മന്‍ ഫുട്ബോൾ ക്ലബ് ഷാല്‍കെ

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ കായിക ലോകം പ്രതിഷേധം കടുപ്പിക്കുകയാണ്. റഷ്യന്‍ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ജര്‍മ്മന്‍ ഫുട്ബോൾ ക്ലബ് ഷാല്‍കെ. ഇതൊടെ 15 വര്‍ഷം നീണ്ട ബന്ധമാണ് ഷാല്‍കെ അവസാനിപ്പിക്കുന്നത്. കളിക്കളത്തിലും പുറത്തും നിരവധി താരങ്ങളാണ് റഷ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ഇതിനകം ഒട്ടേറേ കായിക താരങ്ങളും ടീമുകളും രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും എടുത്ത് പറയേണ്ടത് ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ് ഷാല്‍ക്കെയുടെ നടപടിയാണ്. യുക്രൈനെതിരെ ആക്രമണം അഴിച്ചു വിടുന്ന റഷ്യയുടെ […]

Football Sports

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും, എതിരാളികൾ ഹൈദരബാദ്

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഹൈദരാബാദ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് അഞ്ചാമതാണ്. ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റ ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു. മുംബൈയുടെ കുതിപ്പില്‍ അഞ്ചാം സ്‌ഥാനത്തായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താന്‍ ഇന്ന്‌ അവസരമുണ്ട്‌. പോയിൻ്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനക്കാരായ ഹൈദരാബാദ്‌ എഫ്‌.സിയെ പരാജയപ്പെടുത്തിയാൽ ബ്ലാസ്‌റ്റേഴ്‌സ് 30 പോയിന്റുമായി മുംബൈക്കു മുന്നിലെത്തും. 16 മത്സരങ്ങളിൽ നിന്നും ഇവാൻ വുകുമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന് ഉള്ളത് […]

Football Sports

‘തെറ്റ് പറ്റിപ്പോയി, നല്ലൊരു മനുഷ്യനാവാൻ ശ്രമിക്കും’; മാപ്പപേക്ഷയുമായി ജിങ്കൻ

വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി എടികെ മോഹൻ ബഗാൻ്റെ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ജിങ്കൻ മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. തെറ്റ് പറ്റിപ്പോയെന്ന് മനസ്സിലാക്കുന്നു എന്നും നല്ലൊരു മനുഷ്യനാവാൻ ശ്രമിക്കുമെന്നും ജിങ്കൻ വിഡിയോയിലൂടെ പറയുന്നു. (sandesh jhingan apologized) ‘എൻ്റെ ഭാഗത്തുനിന്ന് വന്ന ഒരു പിഴവായിരുന്നു അത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഒരിക്കലും എൻ്റെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്ത പിഴവാണ് അതെന്ന് മനസ്സിലാക്കിയത്. മത്സരച്ചൂടിൻ്റെ ഭാഗമായി പറഞ്ഞുപോയതാണ്. അത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ആത്മാർത്ഥമായി […]

Football Sports

റുസ്തം അക്രമോവിന് വിട; യാത്രയായത് ഇന്ത്യൻ ഫുട്‌ബോളിന്റെ പേര് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയ കോച്ച്

അന്താരാഷ്ട്ര ഫുട്‌ബോൾ ലോകത്ത് ഇന്ത്യ എന്ന പേര് എത്തിയത് ബൈചുംഗ് ബൂട്ടിയ ബൂട്ടണിഞ്ഞ ശേഷമാണ്. എന്നാൽ 1995 ൽ ബൈചുംഗ് ബൂട്ടിയയെ അന്താരാഷ്ട്ര മത്സരത്തിലേക്ക് കൈപിടിച്ച് കോണ്ടുപോയത് വിഖ്യാത കോച്ച് റുസ്തം അക്രമോവ് ആയിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിഫ റാങ്കിംഗ് നേടിക്കൊടുക്കാൻ ബ്ലൂ ടൈഗേഴ്‌സിനെ പരിശീലിപ്പിച്ച റുസ്തം അക്രമോവ് അതുകൊണ്ട് തന്നെ എന്നും ഫുട്‌ബോൾ പ്രമേകിളുടെ മനസിലെ ഏറ്റവും പ്രിയപ്പെട്ട ഓർമയായി ജ്വലിച്ച് നിൽക്കുന്നു. ( former indian coach rustam akramov ) റുസ്തം […]

Football Sports

വമ്പൻ ജയവുമായി ജംഷഡ്പൂർ; സെമിക്കരികെ

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ജംഷഡ്പൂർ എഫ്സി. ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജംഷഡ്പൂർ കീഴടക്കിയത്. റിത്വിക് ദാസ്, ബോറിസ് സിംഗ്, ഡാനിയേൽ ചീമ എന്നിവർ ജംഷഡ്പൂരിനായി ഗോളുകൾ നേടിയപ്പോൾ നെരുജിസ് വാൽസ്കിസാണ് ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടിയത്. ജംഷഡ്പൂരിൻ്റെ നാലാം ഗോൾ ദീപക് ദേവ്രാനിയുടെ സെൽഫ് ഗോൾ ആയിരുന്നു. ജയത്തോടെ പോയിൻ്റ് പട്ടികയിൽ ജംഷഡ്പൂർ രണ്ടാം സ്ഥാനത്തെത്തി. 23 ആം മിനിട്ടിൽ റിത്വിക് ദാസിലൂടെയാണ് ജംഷഡ്പൂർ ഗോൾ വേട്ട ആരംഭിച്ചത്. 33, 40 […]

Football Sports

ഐഎസ്എല്ലില്‍ കരുത്തരുടെ പോര്; കേരള ബ്ലാസ്‌റ്റേഴ്സ് ഇന്ന് എടികെ മോഹന്‍ ബഗാനെതിരെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വമ്പന്മാരുടെ പോരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മോഹന്‍ ബഗാന് ഇന്ന് ജയിച്ചാല്‍ ഒന്നമതെത്താം. അതേസമയം നാലാം സ്ഥാനത്ത് ഉള്ള ബ്ലാസ്‌റ്റേഴ്‌സിന് ജയിച്ചാല്‍ ജംഷഡ്പൂര്‍ എഫ്‌സിയെ പിന്തള്ളി മൂന്നാമതെത്താം. ബ്ലാസ്റ്റേഴ്‌സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു. ഇതിനുള്ള പകരം ചോദിക്കാനുണ്ടാവും ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുക. നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്. ബ്ലാസ്‌റ്റേ്‌സിന് ഇത്രയും […]

Football Sports

ഐഎസ്എൽ: ബെംഗളൂരുവിനെ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീഗിൽ അട്ടിമറി വിജയവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് പരാജയപ്പെടുത്തിയത്. ധൻവാവിയ റാൾട്ടെയും ദെഷ്രോൻ ബ്രൗണും നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയപ്പോൾ ക്ലെയ്റ്റൻ സിൽവ ബെംഗളൂരു എഫ്സിയുടെ ആശ്വാസ ഗോൾ നേടി. ഇന്നത്തെ പരാജയം ബെംഗളൂരുവിൻ്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാണ്. 65ആം മിനിട്ട് വരെ ആരും ഗോളടിക്കാതിരുന്ന മത്സരം അവസാന 25 മിനിട്ടിലാണ് ആവേശമായത്. 66ആം മിനിട്ടിൽ ക്ലെയ്റ്റൺ സിൽവയിലൂടെ ബെംഗളൂരു ലീഡെടുത്തു. എന്നാൽ, […]

Football Sports

ISL 2021-22 : ഐഎസ്എല്‍ നോക്കൗട്ട് മത്സരങ്ങളുടെ തിയതിയായി; നിയമങ്ങളില്‍ മാറ്റം

മഡ്‌ഗാവ്: ഐഎസ്എൽ എട്ടാം സീസണിലെ (ISL 2021-22) ഫൈനൽ മാർച്ച് 20ന് ഗോവയിൽ (Fatorda) നടക്കും. ആദ്യപാദ സെമി ഫൈനൽ മാർച്ച് 11നും 12നും രണ്ടാംപാദ സെമി മാ‍ർച്ച് 15നും 16നുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സീസണിൽ എവേ ഗോൾ നിയമം ഉണ്ടായിരിക്കില്ല. ലീഗ് ഘട്ടത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുക. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് ലീഗ് ഷീൽഡിനൊപ്പം എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യതയും കിട്ടും. മുംബൈ സിറ്റിയാണ് […]

Football Sports

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മത്സരത്തില്‍ ഇന്റര്‍മിലാനെ തോല്‍പ്പിച്ച് മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരാണ് ഗോളുകള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ സാല്‍സ്ബര്‍ഗിനെതിരെ കരുത്തരായ ബയേന് മ്യൂണിക് സമനിലയില്‍ കുരുങ്ങി. മത്സരത്തിന്റെ തുടക്കത്തില്‍ ലീഡ് നേടിയ ഓസ്ട്രിയന്‍ ക്ലബ്ബിനെതിരെ ഇഞ്ചുറി ടൈമില്‍ ആണ് ബയേണ്‍ സമനില പിടിച്ചത്. കിങ്‌സ്ലി കോമാന്‍ ആണ് സമനില ഗോള്‍ നേടിയത്./