ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയ്ക്ക് സർക്കാർ ജോലി ലഭിക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. താരത്തിന് സർക്കാർ ജോലി നൽകുമെന്ന് കായിക മന്ത്രി എ അബ്ദുൽ റഹ്മാൻ തനിക്ക് ഉറപ്പ് നൽകിയെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സർക്കാർ ജോലി ലഭിക്കാതിരിക്കാൻ മുൻ താരങ്ങൾ ചരടുവലിച്ചു എന്ന് അനസ് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ അനസിനു വേണ്ടി നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ടിവി ഇബ്രാഹിമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: […]
Football
സന്തോഷ് ട്രോഫി; ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളം രണ്ടാം സ്ഥാനക്കാരായ കർണാടകയെ നേരിടും. ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ജയിച്ചാണ് കർണാടക സെമിയിലെത്തിയത്. 28ന് രാത്രി 8 മണിക്കാണ് കേരളം കർണാടക പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്‍റ് സ്വന്തമാക്കിയ കര്‍ണാടക […]
വിൻസി ബരെറ്റോയുടെ നിർണായക ഗോൾ; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം ജയം
ഡെവലപ്മെൻ്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി റിസർവ് നിരയെ കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് മൂന്നാം ജയം കുറിച്ചത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ക്യാമ്പയിൻ ആരംഭിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി. ബ്ലാസ്റ്റേഴ്സ് തന്നെയാണ് കളി നിയന്ത്രിച്ചതെങ്കിലും ചെന്നൈയിൻ എഫ്സി പ്രതിരോധം ഉറച്ചുനിന്നതോടെ കളി സമനിലയാകുമെന്ന് തോന്നിയിരുന്നു. എങ്കിലും അവസാന […]
സന്തോഷ് ട്രോഫി; സെമി ഉറപ്പിക്കാൻ കേരളം, എതിരാളി മേഘാലയ
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ ഉറപ്പിക്കാൻ കേരളം ഇന്നിറങ്ങും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മേഘാലയയാണ് കേരളത്തിന്റെ എതിരാളി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെ മുട്ടുകുത്തിച്ചു. രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെതിരെ വിജയം. സെമി ഫൈനൽ ഉറപ്പിക്കാനായി ഒരു ഒന്നൊന്നര വരവ് തന്നെയാണ് കേരളത്തിന്റെത്. ചാമ്പ്യൻഷിപ്പിലെ ക്ലാസിക് […]
ഐ ലീഗ്: ഗോകുലം എഫ്.സി ഇന്ന് പഞ്ചാബിനെതിരെ
ഐ-ലീഗിയിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി റൗണ്ട്‌ഗ്ലാസ് പഞ്ചാബ് എഫ്.സിയെ നേരിടും. രാത്രി 8ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ ലീഡ് നിലനിര്‍ത്താനുള്ള അവസരമാണ് ഗോകുലത്തിന്. ഐലീഗ് സീസണിൽ കളിച്ച 11 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ സുദേവ ഡൽഹി എഫ് സിയെ 4-0ന് തകർത്ത ഗോകുലം 27 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. നാല് പോയിന്റ് വ്യത്യസത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബാണ് മൂന്നാമതും. നിലവിലെ ഐ […]
അവസാന 10 മിനിറ്റിൽ രണ്ട് ഗോൾ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർ ജയം
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്. നൗഫൽ പി എൻ, ജെസിൻ ടി.കെ എന്നിവരാണ് കേരളത്തിനായി വല കുലുക്കിയത്. ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളവും പശ്ചിമ ബംഗാളും പുറത്തെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോൾ കണ്ടെത്താൻ […]
സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി പശ്ചിമ ബംഗാൾ
75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മലപ്പുറത്ത് തുടക്കം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ ഏക പക്ഷീയമായ ഒരു ഗോളിന് പശ്ചിമ ബംഗാൾ പരാജയപ്പെടുത്തി. അറുപത്തിയൊന്നാം മിനിട്ടിൽ ശുഭം ഭൗമികാണ് ബംഗാളിനായി വിജയ ഗോൾ നേടിയത്. അതേസമയം ചാമ്പ്യൻഷിപ്പിലെ ആദ്യ അങ്കത്തിനായി കേരളം ഇന്നിറങ്ങും. രാജസ്ഥാനാണ് കേരളത്തിന്റെ ആദ്യ എതിരാളികൾ. രാത്രി 8 മണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ ആണ് മത്സരം. നിറഞ്ഞ സ്റ്റേഡിയം ആണ് ഏവരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ ഏറ്റവും ചെറിയ ടീമാണെങ്കിലും യോഗ്യത റൗണ്ടിൽ അത്ഭുതങ്ങൾ കാണിച്ച […]
അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ. വേദികൾ പ്രഖ്യാപിച്ചു
ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ 17 ഫിഫ വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഗോവ, ഭുവനേശ്വർ, നവി മുംബൈ എന്നീ വേദികളിലായാണ് ലോകകപ്പ് നടക്കുക. മത്സരക്രമത്തിൻ്റെ നറുക്കെടുപ്പ് ജൂൺ 24ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് നടക്കും. ഒക്ടോബർ 11 മുതൽ 30 വരെയാണ് ലോകകപ്പ് നടക്കുക. 16 ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുക. ആതിഥേയരായ ഇന്ത്യയെ കൂടാതെ ബ്രസീൽ, ചിലി, ചൈന, കൊളംബിയ, ജപ്പാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്. ഇനി 9 ടീമുകൾ കൂടി […]
ജിജോ ജോസഫ് ക്യാപ്റ്റന്‍; സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. തൃശൂര്‍ സ്വദേശി മിഡ് ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി മിഥുനും അജ്മലുമാണ് ഗോള്‍ കീപ്പര്‍മാര്‍. ജിജോ ജോസഫ്, വി. മിഥുന്‍, അജ്മല്‍, സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്‍, മുഹമ്മദ് സഹീഫ്, അജയ് അലക്‌സ്, സല്‍മാന്‍ കള്ളിയത്ത്, അര്‍ജുന്‍ ജയരാജ്, അഖില്‍, ഷിഖില്‍, ഫസലുറഹ്മാന്‍, നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, എം. വിഘ്‌നേഷ്, […]
എഎഫ്സി ചാമ്പ്യൻസ് ലീഗ്; ചരിത്ര വിജയവുമായി മുംബൈ സിറ്റി
ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ് ലീഗിൽ ചരിത്ര ജയവുമായി മുംബൈ സിറ്റി എഫ്സി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മുബൈ വിജയിച്ചത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഒരു ഇന്ത്യൻ ടീം നേടുന്ന ആദ്യ ജയമാണിത്. മത്സരത്തിലെ ആധിപത്യം ഇറാഖ് ക്ലബിനു തന്നെ ആയിരുന്നു. എന്നാൽ, ആദ്യ പകുതിയിൽ ഗോളുകൾ നേടാൻ അവർക്ക് സാധിച്ചില്ല. മുംബൈ സിറ്റിയുടെ പഴുതടച്ച […]