രണ്ട് ഇന്ത്യൻ വനിതാ താരങ്ങളെ സ്വന്തമാക്കി ക്രൊയേഷ്യൻ ക്ലബായ ഡിനാമോ സഗ്രെബ്. ഗോകുലം കേരളയ്ക്കൊപ്പമുണ്ടായിരുന്ന സൗമ്യ ഗുഗുലോത്, ജ്യോതി ചൗഹാൻ എന്നീ താരങ്ങളെയാണ് ഡിനാമോ സഗ്രബ് സ്വന്തമാക്കിയത്. ക്ലബ് ആരംഭിച്ചിട്ട് ഏഴ് വർഷമായെങ്കിലും ഇത് ആദ്യമായാണ് ഇവർ വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നത്. കൊൽക്കത്തയിൽ നടന്ന ക്ലബിൻ്റെ ട്രയൽസിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്നാണ് ഇരുവരെയും ക്ലബ് സെലക്ട് ചെയ്തത്. 21കാരിയായ സൗമ്യ വിങ്ങറും 23കാരിയായ ജ്യോതി സ്ട്രൈക്കറും ആണ്. ഗോകുലത്തിൻ്റെ തന്നെ താരങ്ങളായ മനീഷ കല്യാൺ സൈപ്രസിലെ […]
Football
ഐഎസ്എൽ ഉദ്ഘാടനമത്സരം കൊച്ചിയിൽ; ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും
ഐഎസ്എൽ 2022-23 സീസൺ മത്സരക്രമം പുറത്തുവന്നു. ഈ വർഷം ഒക്ടോബർ ഏഴിന് ലീഗ് ആരംഭിക്കും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല. ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് […]
ഡ്യൂറൻഡ് കപ്പ്: ക്വാർട്ടർ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഡ്യൂറൻഡ് കപ്പിൽ ക്വാർട്ടർ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ആർമി ഗ്രീനിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടക്കും. ഗ്രൂപ്പിൽ ആർമി ഗ്രീൻ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും 4 പോയിൻ്റ് വീതമുണ്ട്. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് 7 പോയിന്റാകും. ആർമി ഗ്രീനിന് ഇന്നത്തേതുൾപ്പെടെ രണ്ട് മത്സരങ്ങളുണ്ട്. ബ്ലാസ്റ്റേഴ്സിൻ്റെ അവസാന മത്സരമാണ് […]
അവസാന 10 മിനിട്ടിൽ ബെൻസേമയുടെ ഇരട്ട ഗോൾ; വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്
ലാലിഗയിൽ ജയം തുടർന്ന് ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്ന റയൽ ഇതോടെ ലീഗിൽ കളിച്ച മത്സരങ്ങളെല്ലാം ജയിച്ചു. റയലിനായി ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ രണ്ട് ഗോളുകൾ നേടി. വിനീഷ്യസ് ജൂനിയറാണ് മൂന്നാം ഗോളടിച്ചത്. ഹൊസേലു എസ്പാന്യോളിൻ്റെ ആശ്വാസഗോൾ നേടി. 12ആം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ കളിയിൽ മുന്നിലെത്തി. ചൗമനിയുടെ പാസിൽ നിന്നാണ് വിനീഷ്യസ് ഗോൾ നേടിയത്. 43ആം മിനിട്ടിൽ ഹൊസേലുവിലൂടെ എസ്പാന്യോൾ സമനില ഗോൾ കണ്ടെത്തി. ആദ്യ […]
ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സ-ബയേൺ പോരാട്ടം; ഇക്കുറി ലെവൻഡോവ്ക്സിയ്ക്ക് മുഖം മാറ്റം
ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സലോണ-ബയേൺ മ്യൂണിക്ക് പോരാട്ടം. ഗ്രൂപ്പ് സിയിലാണ് ബാഴ്സയും ബയേണും പരസ്പരം ഏറ്റുമുറ്റുക. ഇവർക്കൊപ്പം ഇൻ്റർ മിലാൻ കൂടി ഉൾപ്പെടുന്ന സി ഗ്രൂപ്പാണ് ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പ്. ചെക്ക് ക്ലബ് വിക്ടോറിയ ആണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. 8 വർഷം ബയേണിലുണ്ടായിരുന്ന ലെവൻഡോവ്സ്കി ഇത്തവണ ബാഴ്സയിലാണ്. ഈ സീസണിലാണ് 34കാരനായ താരം കറ്റാലൻ ക്ലബിലെത്തിയത്. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ മോശം റെക്കോർഡുകളാണ് ബാഴ്സയ്ക്കുള്ളത്. മുൻ സീസണുകളിൽ കൂടുതലും നോക്കൗട്ടിലാണ് ബാഴ്സ ബയേണിനെ നേരിട്ടിരുന്നത്. […]
എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ബൈചുങ് ബൂട്ടിയ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ. ബൂട്ടിയ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ തന്നെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബൂട്ടിയ തീരുമാനിച്ചിരുന്നു. ഇതിനായി അദ്ദേഹം നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു. പിന്നീടാണ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് നീട്ടിവച്ചത്. ഇലക്ട്രൽ കോളജിൽ മാറ്റം വരുത്തിയതോടെ ബൂട്ടിയ മത്സരിക്കില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. ഇതിനിടെ കല്യൺ ചൗബെ പ്രസിഡന്റായി ഏകപക്ഷീയ പാനൽ അവതരിപ്പിക്കാൻ സംസ്ഥാന അസോസിയേഷനുകൾ പദ്ധതിയിട്ടതിനു പിന്നാലെ ബൂട്ടിയ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചത്. ആന്ധ്രാ […]
എഐഎഫ്എഫ് തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിന്
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് കമ്മറ്റി തെരഞ്ഞെടുപ്പ് സെപ്തംബർ രണ്ടിന് നടക്കും. ഈ മാസം 25 മുതൽ 27 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 28ന് നാമനിർദ്ദേശ പത്രികകൾ പരിശോധിച്ച് 30ന് പേരുകൾ എഐഎഫ്എഫ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ന്യൂഡൽഹിയിലെ എഐഎഫ്എഫ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ചാവും തെരഞ്ഞെടുപ്പ് നടക്കുക. രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കും. ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി കഴിഞ്ഞ ദിവസം സുപ്രിംകോടതി പിരിച്ചുവിട്ടിരുന്നു. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറൽ സുനന്ദോ […]
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്ര നേട്ടം കുറിച്ച് മനീഷ കല്യാൺ
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി മനീഷ കല്യാൺ. സൈപ്രസിലെ അപ്പോളോൺ ലേഡീസിനായി കളിക്കുന്ന മനീഷയാണ് ഇന്നലെ ഈ നേട്ടം സ്വന്തമാക്കിയത്. റിഗാസ് എഫ്എസിനെതിരെ നടന്ന മത്സരത്തിൽ 40 മിനിട്ടോളം മനീഷ കളത്തിലുണ്ടായിരുന്നു. ഐലീഗ് ക്ലബ് ഗോകുലം കേരളയിൽ നിന്ന് കഴിഞ്ഞ മാസമാണ് 20 വയസുകാരിയായ മനീഷ അപ്പോളോൺ ലേഡീസിലെത്തിയത്. ക്ലബിനായി മനീഷയുടെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ റിഗാസ് എഫ് എസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അപ്പോളോൺ തോൽപ്പിച്ചു. ഈ ജയത്തോടെ […]
ഡ്യുറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം, എതിരാളികൾ സുദേവ
ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ അങ്കം. ഐലീഗ് ക്ലബായ സുദേവ എസ്‌സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്ക് മത്സരം ആരംഭിക്കും. ഡ്യുറൻഡ് കപ്പിൽ യുവനിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിൻ്റെ സാഹചര്യത്തിൽ യുവനിരയെയാണ് ബ്ലാസ്റ്റേഴ്സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങൾ. […]
പ്രീസീസൺ പര്യടനത്തിനായി തകർപ്പൻ ടീം പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്; 26 അംഗ സ്ക്വാഡിൽ പുതിയ സൈനിങും
വിദേശ പ്രീസീസൺ പര്യടനത്തെപ്പറ്റി അനിശ്ചിതത്വങ്ങൾ നിലനിൽക്കെ ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 26 അംഗ സ്ക്വാഡിനെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഫിഫ എഐഎഫ്എഫിനു വിലക്കേർപ്പെടുത്തിയതിനാൽ ബ്ലാസ്റ്റേഴ്സിൻ്റെ വിദേശ പര്യടനം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചതിനാൽ ഈ അനിശ്ചിതത്വം നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. അഞ്ച് വിദേശികളക്കം തകർപ്പൻ ടീമാണ് യുഎഇയിലേക്ക് പോവുക. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച്, യുറുഗ്വെ പ്ലേമേക്കർ അഡ്രിയാൻ ലൂണ എന്നിവർക്കൊപ്പം ഈ സീസണിൽ ടീമിലെത്തിച്ച സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ […]