Cricket Sports

ഐപിഎൽ; രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്: പ്ലേ ഓഫ് പ്രതീക്ഷ

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഉജ്വല വിജയം നേടിയതോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ മുംബൈക്ക് അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെയും ജയിക്കാനായാല്‍ പ്ലേ ഓഫില്‍ പ്രതീക്ഷ വയ്ക്കാനാകും . ഓപ്പണര്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. ഇഷാന്‍ കിഷൻ […]

Cricket Sports

ഐപിഎൽ 2021; അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ ഡൽഹിക്ക് വിജയം

ഐപിഎല്ലിൽ ചെന്നൈക്കെതീരെ ഡൽഹിക്ക് 3 വിക്കറ്റ് വിജയം. അവസാന ഓവർ വരെ ആവേശം നീണ്ട പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുത്തു. 43 പന്തിൽ 55 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡൽഹിക്കായി അക്സർ പട്ടേൽ രണ്ട് വിക്കറ്റെടുത്തു. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി […]

Cricket Sports

ടി-20 ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കും

ടി-20 ലോകകപ്പിൽ കാണികൾക്ക് പ്രവേശനം അനുവദിക്കും. സ്റ്റേഡിയങ്ങളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐസിസി അറിയിച്ചു. എന്നാൽ, ഒമാനിൽ ഒക്ടോബർ മൂന്നിനുണ്ടായ ചുഴലിക്കാറ്റ് സ്ഥിതിഗതികൾ സങ്കീർണമാക്കിയിട്ടുണ്ട്. നിരത്തുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ഒമാനിലെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പിന്നീട് തീരുമാനിക്കും. (World Cup stadiums fans) “പ്രദേശത്ത് നടക്കുന്ന ഏറ്റവും വലിയ കായിക പരിപാടിയാണ് ടി-20 ലോകകപ്പ്. കൊവിഡിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെൻ്റ് കൂടിയാണ് ഇത്. ഉൾക്കൊള്ളാവുന്നതിൻ്റെ 70 ശതമാനം കാണികളെ സ്റ്റേഡിയങ്ങളിൽ പ്രവേശിപ്പിക്കും. സാമൂഹിക […]

Cricket Sports

ഐപിഎൽ; കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് തകർത്ത് പഞ്ചാബ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി പഞ്ചാബ് കിംഗ്സ്.. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഓവറും പന്തുകളും ബാക്കി നിര്‍ത്തി പഞ്ചാബ് മറികടന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ അര്‍ധസെഞ്ചുറിയാണ് പഞ്ചാബിന് ജയമൊരുക്കിയത്. കെ എല്‍ രാഹുൽ 55 പന്തില്‍ 67 റണ്‍സെടുത്തു. ഒമ്പത് പന്തില്‍ 22 റണ്‍സുമായി ഷാരൂഖ് ഖാനും പുറത്താകാതെ നിന്നു. മായങ്ക് അഗർവാൾ 27 പന്തിൽ നിന്ന് 40 റൺസെടുത്തു. മൂന്ന് ഫോറുകളും […]

Cricket Sports

പിങ്ക് പന്തിൽ തകർപ്പൻ സെഞ്ചുറിയുമായി സ്മൃതി മന്ദന; ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 76 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന നിലയിലാണ്. തകർപ്പൻ സെഞ്ചുറി നേടിയ ഓപ്പണർ സ്മൃതി മന്ദനയാണ് ഇന്ത്യയെ കരുത്തുറ്റ നിലയിൽ എത്തിച്ചത്. 127 റൺസെടുത്ത് മന്ദന പുറത്താവുകയായിരുന്നു. (smriti mandhana century india) ഇന്ത്യൻ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പിങ്ക് ടെസ്റ്റ് എന്ന റെക്കോർഡിലേക്ക് പാഡണിഞ്ഞെത്തിയ ഓപ്പണർമാർ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. സ്മൃതി ആക്രമണ സ്വഭാവത്തോടെ കളിച്ചപ്പോൾ ഷഫാലി […]

Cricket Sports

ധോണി ഫിനിഷിൽ സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി ചെന്നൈ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി ചെന്നൈ.വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറിൽ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദ് നേടിയ 134 റൺസ് 2 പന്ത് ശേഷിക്കവേയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 75 റൺസ് മറികടന്ന്. ഓപ്പണർമാരായ റുതുരാജ് ഗായക്വാഡ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് 6 വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്. റുതുരാജ് 45 […]

Cricket Sports

ഇന്ന് രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്സ് പോരാട്ടം; സഞ്ജുവിനും സംഘത്തിനും ജയം അനിവാര്യം

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. പട്ടികയിൽ മൂന്നാമതുള്ള ബാംഗ്ലൂർ ഏറെക്കുറെ സുരക്ഷിതരാണെങ്കിലും ഈ കളി ജയിച്ച് പ്ലേ ഓഫ് യാത്ര എളുപ്പമാക്കുകയാവും അവരുടെ ലക്ഷ്യം. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. (rajasthan royals royal challengers) രണ്ടാം പദത്തിൽ ഏറ്റവും ദുർബലമായ ടീമാണ് രാജസ്ഥാൻ റോയൽസ്. പ്രത്യേകിച്ച് […]

Cricket Sports

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; കൊൽക്കത്ത ഡൽഹിയെയും മുംബൈ പഞ്ചാബിനെയും നേരിടും

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡാൽഹി ക്യാപിറ്റൽസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും. യഥാക്രമം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ഷാർജയിലും രാത്രി 7.30ന് അബുദാബിയിലുമാണ് മത്സരങ്ങൾ. (kkr dc mi pbks) പോയിൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള കൊൽക്കത്തയും രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും ഏറ്റുമുട്ടുമ്പോൾ ഡൽഹിക്ക് തന്നെയാണ് സാധ്യത കൂടുതൽ. ഡൽഹിയുടെ ബാറ്റിംഗ് വിഭാഗവും ബൗളിംഗ് വിഭാഗവും ഫോമിലാണ്. എല്ലാ മത്സരത്തിലും ഓരോ […]

Cricket Sports

റോയ്ക്കും വില്ല്യംസണും ഫിഫ്റ്റി; സൺറൈസേഴ്സിന് തകർപ്പൻ ജയം

രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് സൺറൈസേഴ്സ് രാജസ്ഥാനെ കീഴടക്കിയത്. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവച്ച 165 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിനായി ജേസൻ റോയ്‌യും കെയിൻ വില്ല്യംസണും ഫിഫ്റ്റി നേടി. 60 റൺസെടുത്ത റോയ് ആണ് അവരുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ 51 റൺസ് നേടി പുറത്താവാതെ നിന്നു. (sunrisers won rajasthan royals) ഗംഭീര തുടക്കമാണ് ഓപ്പണർമാർ ചേർന്ന് […]

Cricket Sports

ഐപിഎല്‍ 2021 ; ഡൽഹിക്കെതിരെ ടോസ് നേടി സഞ്ജു; ഡൽഹി 88 /3

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയച്ചു. ഡല്‍ഹിക്കായി പൃഥ്വി ഷായും ശിഖര്‍ ധവാനുമാണ് ഓപ്പണിങില്‍ ഇറങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൽഹിക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പൃഥ്വി ഷായും, ശിഖര്‍ ധവാനും, ഋഷഭ് പന്തുമാണ് പുറത്തായത്. 12 ഓവറിൽ 83/3 എന്ന നിലയിലാണ് ഡൽഹി. 39 റൺസുമായി ശ്രേയസ് ഐയ്യറും ,1 റൺസുമായി ഹിറ്റ്മയേറുമാണ് ക്രീസിൽ. ചേതൻ സക്കറിയ, കാർത്തിക്ക് ത്യാഗി,റഹ്മാൻ എന്നിവർ ഓരോ […]