Cricket Sports

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി; ഇന്ത്യയുടെ നാണക്കേട് 22 വർഷങ്ങൾക്കു ശേഷം

ടി-20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യ കടുത്ത പ്രതിസന്ധിയിലാണ്. എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാലല്ലാതെ ഇനി ഇന്ത്യക്ക് സെമിഫൈനൽ കളിക്കാനാവില്ല. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുക എന്ന നാണക്കേട് 22 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യക്ക് സംഭവിക്കുന്നത്. (india defeat world cup) 1999 ലോകകപ്പിലാണ് ഇതിനു മുൻപ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടത്. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയുമാണ് അന്ന് നമ്മളെ തോല്പിച്ചത്. 2007 ഏകദിന ലോകകപ്പ്, 2009 ടി-20 […]

Cricket Sports

ടി-ട്വന്റി ലോകകപ്പ് ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി

ടി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 8 വിക്കറ്റിനാണ് ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ട് വെച്ച 111 റൺസ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 33 പന്ത് ശേഷിക്ക് മറി കടന്നു. മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്‌ന്‍ വില്യംസണ്‍ സഖ്യം ന്യൂസിലന്‍ഡിനെ 44ലെത്തിച്ചു. പിന്നാലെ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. തുടർന്ന് വില്യംസണും(33), കോണ്‍വേയും(2) ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം […]

Cricket Sports

ടി20 ലോകകപ്പ്: ആവേശപ്പോരാട്ടത്തിൽ വിൻഡീസ് ജയം

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം. മൂന്ന് റൺസിനാണ് വിൻഡീസ് സൂപ്പർ 12ലെ ആദ്യവിജയം. രണ്ടാമത് ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളുടെ പതിവ് രീതി മാറി ആദ്യം ബാറ്റ് ചെയ്ത ടീമിനയിരുന്നു ഇത്തവണ വിജയം. ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനാണ് സാധിച്ചത്. […]

Cricket Sports

ടി20 ലോകകപ്പ്: അനായാസം ഓസീസ്; സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് ഏഴ് വിക്കറ്റ് തോൽവി

ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കി നിർത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണർ ഡേവിഡ് വാർണറിന്റെ അർധസെഞ്ചുറിയുടെ മികവിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്. 42 പന്തിൽ 65 റൺസെടുത്ത വാർണറാണ് ഓസീസിൻറെ ടോപ് സ്കോറർ. ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാർണറും […]

Cricket Sports

‘ഷഹീൻ അഫ്രീദി വേറെ ലെവൽ’; ഇന്ത്യ അത്തരം ബൗളിംഗ് കണ്ടിട്ടില്ലെന്ന് മാത്യു ഹെയ്ഡൻ

ടി-20 ലോകകപ്പിൽ ഷഹീൻ അഫ്രീദിയെ നേരിട്ടത് ഇന്ത്യൻ ബാറ്റർമാർക്ക് പുതിയ അനുഭവമായിരുന്നു എന്ന് പാകിസ്താൻ ടീമിൻ്റെ ബാറ്റിംഗ് ഉപദേഷ്ടാവും മുൻ ഓസീസ് താരവുമായ മാത്യു ഹെയ്ഡൻ. ഐപിഎലിൽ 130 കിലോമീറ്റർ വേഗതയുള്ള പന്തുകൾ ഇന്ത്യക്കാർ നേരിട്ടിട്ടുണ്ട്. എന്നാൽ, അഫ്രീദിയെ നേരിട്ടത് ഏറെ വ്യത്യസ്തമായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. (Matthew Hayden Shaheen Afridi) “കഴിഞ്ഞ മാസം ഐപിഎലിൽ ഇന്ത്യ 130 കിലോമീറ്റർ വേഗതയിലുള്ള പന്തുകളാണ് നേരിട്ടത്. എന്നാൽ, ഷഹീൻ അഫ്രീദി എറിയുന്ന വേഗത്തിലുള്ള പന്തുകൾ നേരിടുക എന്നത് […]

Cricket Sports

ടി-20 ലോകകപ്പ്: പൊരുതിക്കീഴടങ്ങി സ്കോട്ട്‌ലൻഡ്; നമീബിയക്ക് ആവേശ ജയം

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ നമീബിയക്ക് ജയം. 4 വിക്കറ്റിനാണ് നമീബിയ സ്കോട്ട്‌ലൻഡിനെ കീഴടക്കിയത്. സ്കോട്ട്‌ലൻഡ് മുന്നോട്ടുവച്ച 110 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 4 വിക്കറ്റ് ശേഷിക്കെ നമീബിയ മറികടക്കുകയായിരുന്നു. ഇതോടെ സൂപ്പർ 12ൽ കളിച്ച രണ്ട് മത്സരങ്ങളിലും സ്കോട്ട്‌ലൻഡ് പരാജയപ്പെട്ടു. നമീബിയയുടെ ആദ്യ സൂപ്പർ 12 മത്സരമായിരുന്നു ഇത്. (namibia won scotland t20) കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ നമീബിയ ധൃതിയേതുമില്ലാതെയാണ് ബാറ്റ് ചെയ്തത്. ഇറ്റക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു […]

Cricket Sports

ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച് ദ്രാവിഡ്

മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനുമായ രാഹുൽ ദ്രാവിഡ് തന്നെ ഇന്ത്യൻ ടീം പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ദ്രാവിഡ് ഔദ്യോഗികമായി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളെ ശരിവച്ച് ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻസിഎ ഫീൽഡിംഗ് പരിശീലകൻ അഭയ് ശർമ്മയും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്. (Dravid India […]

Cricket Sports

രക്ഷകനായി ആസിഫ് അലിയും ഷൊഐബ് മാലിക്കും; പാകിസ്താന് ആവേശജയം

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ പാകിസ്താന് തുടർച്ചയായ രണ്ടാം ജയം. ന്യൂസീലൻഡിനെ കീഴടക്കിയാണ് പാകിസ്താൻ രണ്ടാം ജയം കുറിച്ചത്. കിവീസിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ മറികടന്നത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടന്നു. 33 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ പാകിസ്താൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി. (pakistan won newzealand t20) പാകിസ്താൻ്റെ അതേ നാണയത്തിൽ ന്യൂസീലൻഡ് തിരിച്ചടിച്ചപ്പോൾ ബാബറിനോ […]

Cricket Sports

അദാനിയും ഗ്ലേസറുമല്ല; പുതിയ ഐപിഎൽ ടീം ഉടമകൾ ആർപിഎസ്ജിയും സിവിസി ക്യാപിറ്റൽസും

പുറത്തുവരുന്ന റിപ്പോർട്ടുകളൊക്കെ തകർത്തുകൊണ്ട് പുതിയ ഐപിഎൽ ടീമുകൾക്കുള്ള ഉടമകളെ പ്രഖ്യാപിച്ചു. സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ട്ണേഴ്സുമാണ് പുതിയ രണ്ട് ടീമുകളുടെ ഉടമകളാവുക. 7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി. (Sanjiv Goenka CVC IPL) കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ […]

Cricket India Sports

മത്സര ശേഷം തിളങ്ങി ധോണി: സെൽഫിയെടുക്കാൻ പാക് താരങ്ങളും

ഈ ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഉപദേശകന്റെ റോളിലാണ് മുൻ നായകൻ മഹേന്ദ്രസിങ് ധോണി. ഉപദേശകനായി ചുമതലയേറ്റ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനായില്ലെങ്കിലും ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് നൽകുന്ന പോസിറ്റീവ് എനർജി വിലമതിക്കാനാവാത്തതാണ്. പല താരങ്ങളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ധോണിയുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുവാൻ പല കളിക്കാരും എത്താറുണ്ട്. ഇന്നലെ പാകിസ്താനെതിരായ മത്സരശേഷവും പാക് താരങ്ങൾ ധോണിയുടെ അടുത്ത് എത്തിയിരുന്നു. മുൻ പാക് നായകൻ ഷുഹൈബ് മാലികുൾപ്പെടെ ഏതാനും പാകിസ്താൻ താരങ്ങൾ ധോണിയോടൊപ്പം സംസാരിക്കുന്നത് കാണാമായിരുന്നു. […]