അണ്ടർ 19 ക്രിക്കറ്റ് ടീമുമായി സംവദിച്ച് ഇന്ത്യൻ പരിമിത ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ചാണ് താരം പുതിയ തലമുറയിലെ അംഗങ്ങളുമായി സംവദിച്ചത്. അണ്ടർ 19 ടീം അംഗങ്ങൾ എൻസിഎയിൽ ക്യാമ്പിലാണ്. രോഹിത് ആവട്ടെ പരുക്കിൽ നിന്ന് മുക്തി നേടാനാണ് എൻസിഎയിലെത്തിയത്. (Rohit Sharma U19 NCA) Priceless lessons 👍 👍 📸 📸 #TeamIndia white-ball captain @ImRo45 made most of his rehab time as […]
Cricket
ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം ആരംഭിച്ച് ടി നടരാജൻ
തൻ്റെ ഗ്രാമത്തിൽ ക്രിക്കറ്റ് മൈതാനം ആരംഭിച്ച് ഇന്ത്യൻ താരം ടി നടരാജൻ. നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന പേരിലാണ് താരം മൈതാനം ആരംഭിച്ചിരിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ നടരാജൻ തന്നെ ഇക്കാര്യം പങ്കുവച്ചു. എല്ലാ സൗകര്യങ്ങളുമുള്ള മൈതാനമാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് നടരാജൻ കുറിച്ചു. (Natarajan Cricket Ground tamilnadu) അതേസമയം, ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയിൽ സ്റ്റെയ്ൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൻ്റെ ബൗളിംഗ് പരിശീലകനായേക്കും എന്ന് സൂചന. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തിൽ സൺറൈസെഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. […]
ആഷസ്; കരുത്തോടെ ഓസ്ട്രേലിയ
ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയിരിക്കുന്നത്. മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കാനാവും ഓസീസിൻ്റെ പദ്ധതി. ഡെവിഡ് വാർണർ 95 റൺസെടുത്ത് പുറത്തായപ്പോൾ മാർനസ് ലബുഷെയ്ൻ (95), സ്റ്റീവ് സ്മിത്ത് (18) എന്നിവർ ക്രീസിൽ തുടരുകയാണ്. (ashes test australia batting) മാർക്കസ് ഹാരിസിനെ (3) വേഗം നഷ്ടമായ ഓസ്ട്രേലിയ പിന്നീട് ഇംഗ്ലണ്ടിന് അവസരങ്ങളൊന്നും നൽകിയില്ല. […]
ഏകദിനത്തില്‍ കളിക്കും; രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ എതിർപ്പില്ല; വിരാട് കോലി
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് വിരാട് കോലി. അഭ്യൂഹങ്ങൾ തള്ളിയായിരുന്നു മുൻ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ മറുപടി. ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അറിയിച്ചത് മുഖ്യ സെലക്ടറാണ്. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ഒന്നര മണിക്കൂർ മുമ്പാണ് കോലി ഇക്കാര്യം അറിയിച്ചത്. ഏകദിന നായകപദവി നഷ്ടമായ ശേഷം വിരാട് കോലിയുടെ ആദ്യ പ്രതികരണം കൂടിയാണിത്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ എതിർപ്പില്ലെന്നും വിരാട് കോലി വ്യക്തമാക്കി. ‘ദക്ഷിണാഫ്രിക്കന്‍ […]
ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് കോലി മാധ്യമങ്ങളെ കാണുക. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കും. ഏകദിന നായകപദവി നഷ്ടമായ ശേഷം കോലി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു ട്വീറ്റിലൂടെയായിരുന്നു ബി.സി.സി.ഐ പുതിയ നായകനെ തീരുമാനിച്ചത്. അതിനാൽ തന്നെ കോലിയുടെ ആദ്യ പ്രതികരണത്തിന് ഏറെ പ്രാധാന്യമുണ്ട്. രോഹിത്ത് ശര്‍മ്മയുമായി ഭിന്നതയിലെന്നും ഏകദിന പരമ്പരയിൽ […]
അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ; ഋഷഭ് പന്തിനെയടക്കം മറികടന്ന് അലക്സ് കാരി
അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ താരം അലക്സ് കാരി. ഇന്ത്യൻ താരം ഋഷഭ് പന്തിനെയടക്കം മറികടന്നാണ് കാരി റെക്കോർഡ് നേട്ടത്തിലെത്തിയത്. ബ്രിസ്ബനിൽ നടന്ന ആദ്യ ആഷസ് മത്സരത്തിൽ 8 ക്യാച്ചുകൾ നേടിയ താരം ഇപ്പോൾ ഈ റെക്കോർഡിൽ ഒറ്റക്കാണ്. നേരത്തെ, ഏഴ് ക്യാച്ചുകൾ നേടിയ 6 താരങ്ങളാണ് ഈ റെക്കോർഡിലുണ്ടായിരുന്നത്. (Alex Carey Pant Record) ഋഷഭ് പന്തും ഓസീസ് താരം പീറ്റർ നെവിലും അടക്കമുള്ള താരങ്ങളാണ് […]
ആഷസ്: ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. 9 വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലീഷ് നിരയെ തകർത്തെറിഞ്ഞത്. 20 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. അലക്സ് കാരിയുടെ (9) വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. മാർക്കസ് ഹാരിസ് (9), മാർനസ് ലബുഷെയ്ൻ എന്നിവർ പുറത്താവാതെ നിന്നു. ഒലി റോബിൻസനാണ് കാരിയെ പുറത്താക്കിയത്. (ashes australia won england) രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 297 റൺസെടുത്ത് ഓൾഔട്ടായി. ഒരു ഘട്ടത്തിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ […]
അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; യാഷ് ധുൽ ക്യാപ്റ്റൻ
അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 23 മുതൽ ജനുവരി 1 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഡൽഹി താരം യാഷ് ധുൽ ടീമിനെ നയിക്കും. മലയാളി താരം ഷോൺ റോജർക്ക് ടീമിൽ ഇടം ലഭിച്ചില്ല. (under 19 asia india) വിനു മങ്കാദ് ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് യാഷ് നടത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 75 ശരാശരിയിൽ 302 റൺസ് നേടിയ താരത്തിൻ്റെ […]
ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ആർ അശ്വിൻ, മുഹമ്മദ് സിറാജ്, മായങ്ക് അഗർവാൾ എന്നിവരൊക്കെ റാങ്കിംഗിൽ നേട്ടമുണ്ടാക്കി. ന്യൂസീലൻഡ് പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് മൂവർക്കും ഗുണമായത്. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തി. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് അശ്വിൻ രണ്ടാമത് എത്തിയത്. ഇംഗ്ലണ്ടിൻ്റെ ബെൻ സ്റ്റോക്സ്, ഇന്ത്യൻ താരം രവീന്ദ്ര ജഡേജ എന്നിവരെയാണ് അശ്വിൻ പിന്തള്ളിയത്. പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന അശ്വിൻ 14 വിക്കറ്റും 70 റൺസും നേടിയിരുന്നു. ഓൾറൗണ്ടർമാരിൽ വിൻഡീസിൻ്റെ ജേസൻ […]
മുംബൈയിൽ ഇന്ത്യക്കെതിരെ മുംബൈക്കാരന്റെ വിക്കറ്റ് വേട്ട; രക്ഷപ്പെടുത്തി മായങ്ക് അഗർവാൾ
ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിലാണ്. 146 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്തുന്നത്. അഗർവാളിനൊപ്പം അക്സർ പട്ടേലും (32) ക്രീസിൽ തുടരുകയാണ്. ഇന്ത്യക്ക് നഷ്ടമായ 6 വിക്കറ്റുകളും അജാസ് പട്ടേലാണ് സ്വന്തമാക്കിയത്. (india innings day newzealand) മികച്ച തുടക്കമാണ് മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് […]












