ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം കെഎൽ രാഹുലിനു നേട്ടം. രാഹുൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. 729 റേറ്റിംഗോടെയാണ് രാഹുൽ നില മെച്ചപ്പെടുത്തിയത്. മുൻ നായകൻ വിരാട് കോലി, നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ റാങ്കിംഗിൽ മാറ്റമില്ല. ഇരുവരും യഥാക്രമം 10, 11 റാങ്കുകളിലാണ്. പാക് നായകൻ ബാബർ അസമാണ് ഒന്നാമത്. 805 ആണ് അസമിൻ്റെ റേറ്റിംഗ്. 798 റേറ്റിംഗോടെ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം ആണ് […]
Cricket
ഇന്ത്യൻ ക്യാമ്പിലെ കൊവിഡ്; മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി
ടീം അംഗങ്ങൾക്കിടയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മായങ്ക് അഗർവാളിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ മാറ്റം ഉണ്ടാകില്ല. മത്സരം നീട്ടിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. (covid india mayank agarwal) 4 താരങ്ങൾക്കും, പരിശീലക സംഘത്തിലെ നാല് പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ശിഖർ ധവാൻ, ശ്രേയാസ് അയ്യർ, ഋതുരാജ് ഗെയ്ക്‌വാദ്, നവദീപ് സെയ്നി എന്നിവരാണ് വൈറസ് ബാധ സ്ഥിരീകരിച്ച താരങ്ങൾ. ഞായറാഴ്ച അഹമ്മദാബാദിൽ എത്തിയ താരങ്ങൾ […]
ഐപിഎൽ സംപ്രേഷണാവകാശം; ബിസിസിഐയുടെ ലക്ഷ്യം 45,000 കോടി രൂപ
ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ബിസിസിഐ പണം വാരാനൊരുങ്ങുന്നത്. സോണി സ്പോർട്സ്, ഡിസ്നി സ്റ്റാർ, റിയലൻസ് വയാകോം, ആമസോൺ തുടങ്ങിയ വമ്പന്മാരാണ് ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കാനായി കാത്തിരിക്കുന്നത്. (BCCI media rights IPL) മാർച്ച് അവസാനത്തോടെയാവും സംപ്രേഷണാവകാശത്തിനുള്ള ലേലം. ടെൻഡറിനുള്ള ക്ഷണപത്രം ഈ മാസം 10ഓടെ ഇറക്കും. 2018-2022 കാലയളവിൽ ലഭിച്ചതിനേക്കാൾ മൂന്നിരട്ടി തുകയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. […]
ഇന്ത്യയുടെ 1000ാമത് ഏകദിനം ഫെബ്രുവരി ആറിന്; പരമ്പരക്കായി വിൻഡീസെത്തി
ഇന്ത്യയുടെ 1000ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് നടക്കും. 1000 ഏകദിനം കളിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. പരമ്പരയിലെ എതിരാളികളായ വെസ്റ്റിൻഡീസ് അഹമ്മദാബാദിലെത്തി. മൂന്നു ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായുള്ള കീറൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിന മത്സരം. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ച അഹമ്മദാബാദിലെത്തിയിട്ടുണ്ട്. അതേസമയം, ഏകദിന മത്സരങ്ങൾ നേരിട്ട് കാണാൻ ക്രിക്കറ്റ്‌പ്രേമികൾക്ക് അവസരമുണ്ടാകില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. യഥാർത്ഥ ഷെഡ്യൂൾ […]
IPL : ഗെയ്ല്‍ ലേലത്തിനില്ല, എന്നിട്ടും ആവശ്യക്കാരേറെ; ആര്‍ച്ചര്‍ ഉള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ പട്ടികയില്‍
മുംബൈ: ഐപിഎല്‍ 15-ാം സീസണിലെ മെഗാ താരലേലത്തിനായി (IPL Mega Auction) 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ (BCCI) തയ്യാറാക്കിയിട്ടുള്ളത്. 1214 താരങ്ങളില്‍ നിന്നാണ് ചുരുക്കപ്പട്ടിക പുറത്തുവിട്ടത്. ഫെബ്രുവരി 12,13 തിയ്യതികളില്‍ ബംഗളൂരുവിലാണ് ലേലം നടക്കുന്നത്. പ്രാഥമിക പട്ടികയില്‍ ഇല്ലാതിരുന്ന 44 താരങ്ങളെകൂടി ബിസിസിഐ പുതുക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ താല്‍പര്യപ്പെട്ടപ്പോഴാണ് ബിസിസിഐ ഈ താരങ്ങളെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായത്. ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചര്‍, ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ തുടങ്ങിയവരാണ് ഇത്തരത്തില്‍ പട്ടികയിലിടം […]
ആരാധകർക്ക് സന്തോഷിക്കാം: ഐപിഎല്ലിന് സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിക്കും
ഏറെ മാറ്റങ്ങളോടെ എത്തുന്ന ഈ സീസൺ ഐപിഎല്ലിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് കാരണം ഐ.പി.എൽ തന്നെ മാറ്റുമോ എന്ന ആശങ്കകൾക്കിടയിലാണ് കാണികളെ പ്രവേശിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്. സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സാധ്യത. കോവിഡ് കേസുകൾ വെല്ലുവിളി ഉയർത്തിയില്ലെങ്കിൽ കാണികളുടെ എണ്ണം വർധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും വരാനുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം ഐ.പി.എൽ മെഗാ ലേലം രണ്ടാഴ്ചക്കുള്ളിൽ ബംഗളൂരുവിൽ നടക്കും. 1214 കളിക്കാരാണ് ഇക്കുറി […]
Virat Kohli: ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി അതിയായി ആഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തലുമായി പോണ്ടിംഗ്
മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോലി(Virat Kohli) അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐപിഎല്ലിനിടെ(IPL 2021) കോലിയുമായി സംസാരിച്ചിരുന്നുവെന്നും ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിംഗ് ഐസിസി(ICC) വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ആഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോലി പടിയിറങ്ങിയതെന്നും ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം തന്നെ […]
അണ്ടർ 19 ലോകകപ്പ്: ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ
അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. നിലവിലെ ചാമ്പ്യന്മാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് കപ്പടിച്ചത്. ഇന്നത്തെ കളിയിൽ വിജയിക്കുന്ന ടീം സെമിഫൈനലിൽ ഓസ്ട്രേലിയയെ നേരിടും. (world cup india bangladesh) കൊവിഡ് ബാധയെ തുടർന്ന് പുറത്തായിരുന്ന ക്യാപ്റ്റൻ യാഷ് ധുൽ അടക്കം ടീമിലെ അഞ്ച് പേർ കൊവിഡ് നെഗറ്റീവായി എത്തുന്നത് ഇന്ത്യക്ക് ശുഭസൂചനയാണ്. അഞ്ച് താരങ്ങൾ നെഗറ്റീവായപ്പോൾ യാഷ് […]
അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ; രണ്ട് മത്സരങ്ങൾ റദ്ദാക്കി
അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ. കാനഡ ടീമിലെ 9 താരങ്ങൾക്ക് കൊവിഡ് ബാധിച്ചു. ഇതോടെ വരാനിരിക്കുന്ന കാനഡയുടെ രണ്ട് മത്സരങ്ങൾ റദ്ദാക്കി. ശനിയാഴ്ച സ്കോട്ട്‌ലൻഡിനെതിരെ നടക്കാനിരിക്കുന്ന 13/14 സ്ഥാനത്തിനായുള്ള പ്ലേ ഓഫും ഞായറാഴ്ച ഉഗാണ്ടക്കെതിരായ 15/16 സ്ഥാനത്തിനായുള്ള പ്ലേ ഓഫുമാണ് മാറ്റിവച്ചത്. 9 താരങ്ങൾ കൊവിഡ് പോസിറ്റീവ് ആയതിനാൽ കാനഡയ്ക്ക് ഫീൽഡിൽ ഇറങ്ങാൻ 11 താരങ്ങളില്ല. അതിനാലാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. (Canada COVID world cup) അതേസമയം, ക്യാപ്റ്റൻ യാഷ് ധുൽ […]
കോലി കുറച്ചുകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണം: രവി ശാസ്ത്രി
ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി ക്രിക്കറ്റിൽ നിന്ന് കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കണമെന്ന് മുൻ പരിശീലകൻ. രണ്ടോ മൂന്നോ മാസത്തേക്ക് വിശ്രമമെടുത്ത് തിരികെ വന്നാൽ അടുത്ത മൂന്നോ നാലോ വർഷം കൂടി മികച്ച രീതിയിൽ കളി തുടരാൻ കോലിക്ക് കഴിയും എന്നും ശാസ്ത്രി പറഞ്ഞു. (kohli cricket ravi shastri) “തനിക്ക് 33 വയസ്സുണ്ടെന്ന് കോലി മനസ്സിലാക്കണം. അഞ്ച് വർഷത്തെ ക്രിക്കറ്റ് തനിക്ക് മുന്നിലുണ്ടെന്ന് മനസ്സിലാക്കണം. ബാറ്റിംഗിൽ മാത്രം അവൻ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു സമയം […]












