മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിൻ്റെ ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ധവാനെയും ക്യാപ്റ്റനായി പരിഗണിച്ചിരുന്നെങ്കിലും ഫ്രാഞ്ചൈസിക്കൊപ്പം ഏറെക്കാലമുണ്ടായിരുന്ന താരം എന്നതിനാൽ അഗർവാളിന് നറുക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ ആഴ്ച തന്നെ വിവരം ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിക്കും. (Mayank Agarwal Punjab Kings) ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ധവാനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടർന്ന് ലേലത്തിൽ 8.25 കോടി രൂപ നൽകി ധവാനെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളിൽ ലോകേഷ് രാഹുൽ ആയിരുന്നു പഞ്ചാബ് കിംഗ്സ് […]
Cricket
ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജുവിന് സാധ്യത
ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം. ഇന്ത്യൻ ടീമിൽ പരുക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർക്കൊപ്പം വിശ്രമം അനുവദിച്ച ഋഷഭ് പന്ത്, വിരാട് കോലി എന്നിവരും കളിക്കില്ല. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീമിലുണ്ട്. സൂര്യകുമാർ യാദവിൻ്റെ അഭാവത്തിൽ സഞ്ജു കളിക്കാനുള്ള സാധ്യത ഏറെയാണ്. (srilanka series sanju samson) ഐപിഎലിലെ മികച്ച പ്രകടനങ്ങളാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. 2015ൽ തന്നെ സഞ്ജു സിംബാബ്വെക്കെക്കെതിരായ ടി-20യിൽ അരങ്ങേറി. എന്നാൽ, […]
ഹീറോയില് നിന്ന് ബഞ്ചിലേക്ക്! ഒടുവില് ഹർമൻപ്രീത് കൗര് ടീമിന് പുറത്തേക്ക്?
ക്വീന്സ്ടൗണ്: മോശം ഫോമിലുള്ള മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ (Harmanpreet Kaur) പുറത്തിരുത്തിയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ന്യൂസിലൻഡിനെതിരെ നാലാം ഏകദിനം (NZW vs INDW 4th ODI) കളിച്ചത്. 2017 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിര 171 റൺസ് എടുത്തതിന് ശേഷമുള്ള 32 ഏകദിന മത്സരങ്ങളിൽ 27.90 ശരാശരിയോടെ വെറും 614 റൺസ് മാത്രമാണ് ഹർമൻപ്രീതിന്റെ സമ്പാദ്യം. വെറും മൂന്ന് അർധസെഞ്ചുറി മാത്രമാണ് ഇക്കാലയളവിൽ ഹർമൻപ്രീത് നേടിയത്. ഇതോടെ ഹർമൻപ്രീതിന്റെ ടീമിലെ സ്ഥാനത്തിനും ഇളക്കം തട്ടിത്തുടങ്ങി. കിവീസ് […]
യുഎഇയ്ക്കും അയർലൻഡിനും ടി-20 ലോകകപ്പ് യോഗ്യത
യുഎഇ, അയർലൻഡ് ടീമുകൾക്ക് ടി-20 ലോകകപ്പ് യോഗ്യത. ക്വാളിഫയർ പോരാട്ടത്തിൻ്റെ ഫൈനലിലെത്തിയ ഇരു ടീമുകളും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു. യുഎഇ നേപ്പാളിനെ വീഴ്ത്തിയപ്പോൾ അയർലൻഡ് ഒമാനെ പരാജയപ്പെടുത്തി. രണ്ടാം തവണയാണ് യുഎഇ ടി-20 ലോകകപ്പ് യോഗ്യത നേടുന്നത്. അയർലൻഡ് ആവട്ടെ ഏഴാമത്തെ തവണയാണ് ലോകകപ്പിൽ കളിക്കുക. 24നാണ് ക്വാളിഫയർ ഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും വിജയിച്ച നേപ്പാളിനെ 68 റൺസിനാണ് യുഎഇ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് […]
ഐപിഎൽ ടീം വിശകലനം; തുടക്കം കലക്കി ലക്നൗ
ഐപിഎലിലെ പുതിയ രണ്ട് ടീമുകളിൽ ഒന്നാണ് ലക്നൗ സൂപ്പർ ജയൻ്റ്സ്. എന്നാൽ, തുടക്കക്കാരൻ്റെ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ലക്നൗ ടീം ലേലത്തിൽ ഇടപെട്ടത്. ഗൗതം ഗംഭീറിലെ സമർത്ഥനായ ക്രിക്കറ്റ് ബ്രെയിൻ ലക്നൗവിൻ്റെ ലേലത്തിൽ തെളിഞ്ഞുകണ്ടു. ലോകേഷ് രാഹുലിനെ ലേലത്തിനു മുൻപ് ടീമിൽ ഉൾപ്പെടുത്തി ക്യാപ്റ്റൻ സ്ഥാനം സുരക്ഷിതമാക്കിയ ലക്നൗ യുവ സ്പിന്നർ രവി ബിഷ്ണോയ്, ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് എന്നീ മികച്ച രണ്ട് താരങ്ങളെക്കൂടി ക്യാമ്പിലെത്തിച്ചു. ലേലത്തിലും സമർത്ഥമായി ഇടപെടാൻ ലക്നൗവിനു സാധിച്ചു. (ipl lucknow super giants) […]
ആമസോൺ, റിലയൻസ്, സോണി, ഡിസ്നി; ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള പോര് വേറെ ലെവൽ
2023 മുതൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത് വമ്പൻ കമ്പനികൾ. ആമസോൺ പ്രൈംവിഡിയോ, റിലയൻസ് ഇൻഡസ്ട്രീസ്, സോണി ഗ്രൂപ്പ്, വാൾട്ട് ഡിസ്നി എന്നീ മൾട്ടി നാഷണൽ കമ്പനികളാണ് ഐപിഎൽ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത്. (Amazon Reliance Disney IPL) 2008ലെ ആദ്യ സീസൺ മുതൽ 2016 വരെ സോണി ഗ്രൂപ്പ് ആണ് ഐപിഎൽ സംപ്രേഷണം ചെയ്തിരുന്നത്. 2017ൽ സംപ്രേഷണാവകാശം സ്റ്റാർ (ഡിസ്നി) സ്വന്തമാക്കി. 2022ൽ ഇത് അവസാനിക്കും. 2023 മുതലുള്ള സംപ്രേഷണാവകാശത്തിനായി സോണിയും ഡിസ്നിയും കയ്യും […]
രോഹിത് ശര്മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ; മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ നയിക്കും
രോഹിത് ശര്മയെ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കും.ശ്രീലങ്കയ്ക്കെതിരായ ടി 20 മത്സരങ്ങൾ ഈ മാസം 24,26,27 തീയതികളിൽ നടക്കും. മാര്ച്ചില് നടക്കുന്ന ടെസ്റ്റ് പരമ്പരയില് രോഹിത് നായകനായി അരങ്ങേറ്റം കുറിക്കും. പരമ്പരയില് നിന്ന് മുതിര്ന്ന താരങ്ങളായ ചേതേശ്വര് പൂജാര, അജിന്ക്യ രഹാനെ എന്നിവരെ ഒഴിവാക്കി. രോഹിത് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് നേരത്തെ വാര്ത്തകളുണ്ടായിരുന്നു. ബിസിസിഐയുടെ സ്ഥിരീകരണം മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. പൂര്ണ കായികക്ഷമത കൈവരിച്ച രോഹിത് […]
പവൽ വെടിക്കെട്ടിലും പതറാതെ ഇന്ത്യ; അവസാന ഓവറിൽ ആവേശ ജയം
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യക്ക് ആവേശ ജയം. 8 റൺസിനാണ് ഇന്ത്യ വിൻഡീസിനെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിൻഡീസിനായി റോവ്മൻ പവൽ 36 പന്തുകളിൽ 68 റൺസെടുത്ത് പുറത്താവാതെ നിന്നു. നിക്കോളാസ് പൂരാൻ 62 റൺസ് നേടി പുറത്തായി. തുടക്കത്തിൽ വിൻഡീസ് ബാറ്റർമാരെ പിടിച്ചുനിർത്തിയ ഇന്ത്യ സ്കോറിംഗ് പിടിച്ചുനിർത്തുന്നതിൽ വിജയിച്ചു. ആദ്യ പവർപ്ലേയിൽ ഒരു […]
രഞ്ജി ട്രോഫി: രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും; കേരളത്തിന് പടുകൂറ്റൻ സ്കോർ
രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് പടുകൂറ്റൻ സ്കോർ. രണ്ടം ദിനം കളി അവസാനിപ്പിക്കുമ്പോൾ കേരളം 8 വിക്കറ്റ് നഷ്ടത്തിൽ 454 റൺസെടുത്തു. 147 റൺസെടുത്ത് പൊന്നം രാഹുൽ കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ രോഹൻ എസ് കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (76 നോട്ടൗട്ട്), സച്ചിൻ ബേബി (56) എന്നിവരും കേരളത്തിനായി തിളങ്ങി. മേഘാലയക്കായി ചിരാഗ് ഖുറാന മൂന്ന് വിക്കറ്റ് വീഴ്ത്തി. (ranji trophy kerala innings) 148 റൺസിന് മേഘാലയയെ ഓൾഔട്ടാക്കിയ കേരളം തകർപ്പൻ ബാറ്റിംഗ് […]
ടി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും
വെസ്റ്റിൻഡീസിനെതിരായ ടി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ടി 20 രാത്രി 7 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. ആദ്യമത്സരം വിജയിച്ച ഇന്ത്യൻ ടീമിൽ മാറ്റം ഉണ്ടാകില്ല. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20യിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ രംഗത്തെത്തി. മധ്യനിരയിൽ കളിക്കുന്ന കളിക്കാരനിൽനിന്ന് ഓൾ റൗണ്ട് മികവാണ് ടീം പ്രതീക്ഷിക്കുന്നതെന്നും അതിനാലാണ് വെങ്കടേഷ് അയ്യരെ അന്തിമ ഇലവനിൽ കളിപ്പിച്ചതെന്നും രോഹിത് ആദ്യ ടി20ക്കുശേഷം പറഞ്ഞു. ശ്രേയസ് […]












