ബാറ്റർ എന്ന നിലയിൽ രവീന്ദ്ര ജഡേജയെ കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ജഡേജ എന്നും രോഹിത് പറഞ്ഞു. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ശർമ്മ ഇക്കാര്യം വ്യക്തമാക്കിയത്. “ഒരു ക്യാപ്റ്റനെന്ന നിലയിൽ ജഡേജയെ ബാറ്ററെന്ന നിലയിൽ കൂടുതൽ ഉപയോഗിക്കാൻ ഞാൻ ശ്രമിക്കും. ജഡേജയുടെ ബൗളിംഗിനെയും ഫീൽഡിംഗിനെയും കുറിച്ച് നമുക്കറിയാം. തീർച്ചയായും ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ജഡേജ. അദ്ദേഹത്തിൻ്റെ […]
Cricket
574ന് ഡിക്ലയർ ചെയ്ത് ഇന്ത്യ; ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടം
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടം. ഇന്ത്യയുടെ 574/8 എന്ന സ്കോറിനു മറുപടിയുമായി ഇറങ്ങിയ ലങ്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്. ഇന്ത്യക്കായി ആർ അശ്വിൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി. പാത്തും നിസ്സങ്ക (26), ചരിത് അസലങ്ക (1) എന്നിവരാണ് ക്രീസിൽ. കൂറ്റൻ സ്കോറിലേക്ക് പാഡ് കെട്ടിയിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. […]
ജഡേജയ്ക്ക് മുന്നില്‍ തളര്‍ന്ന് ലങ്കന്‍ ബൗളര്‍മാര്‍; മൊഹാലിയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു
മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) ഒന്നാം ടെസ്റ്റില്‍ ഇന്ത്യ എട്ടിന് 574 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 175 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് (Ravindra Jadeja) ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അദ്ദേഹത്തോടൊപ്പം മുഹമ്മദ് ഷമിയും (19) പുറത്താവാതെ നിന്നു. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ജഡേജ സ്വന്തമാക്കിയത്. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്‍സാണ് ഇന്ത്യയെ ആദ്യദിനം മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആര്‍ അശ്വിന്‍ (61) ഹനുമാ വിഹാരി […]
ആദ്യ ടെസ്റ്റ്; ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് മികച്ച സ്കോർ
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിട്ടുണ്ട്. ഋഷഭ് പന്ത് (96) ടോപ്പ് സ്കോററായപ്പോൾ ഹനുമ വിഹാരി (58), രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. നൂറാം ടെസ്റ്റ് മത്സരത്തിനിരങ്ങിയ വിരാട് കോലി 45 റൺസെടുത്ത് പുറത്തായി. ജഡേജക്കൊപ്പം ആർ അശ്വിനും (10) ക്രീസിൽ തുടരുകയാണ്. (india innings test srilanka) തുടക്കം മുതൽ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. […]
45ൽ കോലി പുറത്ത്; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. 100ആം ടെസ്റ്റ് മത്സരത്തിനിറങ്ങിയ വിരാട് കോലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനം നഷ്ടമായത്. 45 റൺസെടുത്ത മുൻ ക്യാപ്റ്റനെ ലസിത് എംബുൽഡേനിയ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഹനുമ വിഹാരിയുമൊത്ത് 90 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് കോലി മടങ്ങിയത്. അവസാനം വിവരം കിട്ടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയിട്ടുണ്ട്. ഹനുമ വിഹാരി (57), ഋഷഭ് പന്ത് (2) എന്നിവരാണ് ക്രീസിൽ. തുടക്കം മുതൽ ആക്രമിച്ചാണ് […]
വിരാട് കോലി ഇന്ന് നൂറാം ടെസ്റ്റിനിറങ്ങും; സെഞ്ച്വറി പ്രതീക്ഷിച്ച് ആരാധകര്‍
ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളത്തിലിറങ്ങുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിന്നിടും. 100 ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. കരിയറിലെ സെഞ്ച്വറി ടെസ്റ്റില്‍ കോലി സെഞ്ച്വറി നേടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ച്വറി വരള്‍ച്ച മറികടന്ന് ഫോമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന കോലിക്ക് വളരെ നിര്‍ണായകമാണ് ഇന്ന് തുടങ്ങുന്ന കരിയറിലെ 100ാം ടെസ്റ്റ് മത്സരം. താരം അവസാനമായി സെഞ്ച്വറി നേടിയത് 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ്. […]
പാകിസ്താനിൽ വളരെ സുരക്ഷിതർ; സ്റ്റീവ് സ്മിത്ത്
പാകിസ്താനിൽ തങ്ങൾ വളരെ സുരക്ഷിതരാണെന്ന് ഓസ്ട്രേലിയൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഓൾറൗണ്ടർ ആഷ്ടൻ ആഗറുടെ ഭാര്യയ്ക്ക് വധഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് സ്മിത്ത് പ്രതികരിച്ചത്. മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത്. (safe Pakistan Steve Smith) “ഞങ്ങൾക്കായി ഒരുപാട് പേർ പണിയെടുക്കുന്നുണ്ട്. ഞങ്ങളുടെ സുരക്ഷാസംഘത്തെയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരെയും ഞങ്ങൾ വിശ്വസിക്കുന്നു. പാകിസ്താനിൽ ഞങ്ങൾ വറെ സുരക്ഷിതരാണ്.”- സ്മിത്ത് പറഞ്ഞു. പാകിസ്താനിൽ പൂർണ സുരക്ഷിതത്വം […]
സ്മൃതി മന്ദനയും പൂജ വസ്ട്രാക്കറും തിളങ്ങി; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം
ലോകകപ്പ് സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ജയം. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ 81 റൺസിൻ്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിംഗിൽ ഓപ്പണർ സ്മൃതി മന്ദനയും ബൗളിംഗിൽ പൂജ വസ്ട്രാക്കറും ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ സന്നാഹമത്സരത്തിലും ഇന്ത്യ ജയം കുറിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 258 റൺസെടുത്ത് ഓൾഔട്ടായപ്പോൾ 66 റൺസെടുത്ത സ്മൃതി മന്ദന ആയിരുന്നു ടോപ്പ് സ്കോറർ. ദീപ്തി ശർമ്മ (51), യസ്തിക ഭാട്ടിയ (42), മിതാലി രാജ് (30) […]
ജേസൻ റോയ് ഐപിഎലിൽ നിന്ന് പിന്മാറി; ഗുജറാത്ത് ടൈറ്റൻസിനു തിരിച്ചടി
ഇംഗ്ലണ്ട് താരം ജേസൻ റോയ് ഐപിഎലിൻ്റെ വരുന്ന സീസണിൽ നിന്ന് പിന്മാറി. ഗുജറാത്ത് ടൈറ്റൻസ് താരമായ റോയ് ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിൻ്റെ ബുദ്ധിമുട്ടുകളെ തുടർന്നാണ് ടൂർണമെൻ്റിൽ നിന്ന് പിന്മാറിയത്. റോയിയുടെ പിന്മാറ്റം ഗുജറാത്ത് ടൈറ്റൻസിനു കനത്ത തിരിച്ചടിയാണ്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടീമിലെത്തിച്ച റോയ് അവരുടെ ഓപ്പണറായിരുന്നു. ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചിരുന്ന റോയുടെ അഭാവത്തിൽ ഗുജറാത്തിൻ്റെ ടീം ബാലൻസ് തന്നെ നഷ്ടപ്പെടും. ഏറെ വൈകാതെ ക്ലബ് പകരം താരത്തെ ടീമിലെത്തിക്കുമെന്നാണ് […]
വനിതാ ലോകകപ്പിലേക്ക് ഇനി 3 ദിവസത്തെ ദൂരം; ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ
വനിതാ ലോകകപ്പ് പടിവാതിലിലെത്തി നിൽക്കുകയാണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷം, മാർച്ച് 4ന് ആതിഥേയരായ ന്യൂസീലൻഡും വെസ്റ്റ് ഇൻഡീസും തമ്മിൽ നടക്കുന്ന മത്സരത്തോടെ ലോകകപ്പ് ആരംഭിക്കും. മാർച്ച് 8നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയൽക്കാരായ പാകിസ്താനെയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ നേരിടുക. നിലവിലെ റണ്ണേഴ്സ് അപ്പ് ആയ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ ഇക്കുറി അല്പം മങ്ങിയിട്ടുണ്ടെങ്കിലും കിരീടം തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. (india womens world cup) ഷഫാലി വർമ്മയുടെ മോശം ഫോമാണ് ഇന്ത്യയെ ഏറെ വലയ്ക്കുന്നത്. ഓസ്ട്രേലിയക്കെതിരെ […]












