Cricket Sports

ടെസ്റ്റിൽ ട്വിസ്റ്റ്; ഒരു ദിനം വീണത് 23 വിക്കറ്റ്; വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ആരാധകരെ ആവേശത്തിലും നിരാശരും ആക്കുന്ന ഇന്നിങ്സായിരുന്നു ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ ഇരു ടീമുകളും നൽകിയത്. ഇന്ത്യ നൽകിയ പ്രഹരത്തിന് അതേനാണയത്തിൽ തിരിച്ചടിയാണ് ദക്ഷിണാഫ്രിക്ക നൽകിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 55 റൺസിന് പുറത്തായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ലീഡ് ലഭിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ് നിരയും ദയനീയമായിരുന്നു. 153 എന്ന സ്കോറിൽ നിൽക്കെയാണ് അവസാന ആറു വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായത്. ഒന്നിനു പുറകെ ഒന്നായി ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറി. തുടക്കം മുതലേ ഇന്ത്യ പതറിയിരുന്നു. പേസർമാരെ തുണയ്ക്കുന്ന പിച്ചിലായിരുന്നു […]

Cricket Sports

സിറാജിന് വിക്കറ്റ് 6 വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ 55 റൺസിലൊതുക്കി ഇന്ത്യ

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിലൊതുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 23.2 ഓവറിൽ 55 റൺസെടുത്തു പുറത്തായി. ആറു വിക്കറ്റു വീഴ്ത്തി തീക്കാറ്റായ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്. 15 റൺസെടുത്ത കെയ്ൽ വെറെയ്നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. വെറെയ്നു പുറമേ ഡേവിഡ് ബെഡിങ്ഹാം മാത്രമാണു രണ്ടക്കം കടന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം. ജസ്പ്രീത് ബുമ്ര, മുകേഷ് കുമാർ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. സ്കോർ എട്ടു റൺസിൽ […]

Cricket Sports

ലിച്ച്ഫീൽഡിന് സെഞ്ച്വറി; ഇന്ത്യക്കെതിരെ ഓസീസ് വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍

ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസീസ് വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഓസീസിനായി ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് 119 റൺസ് നേടി. ഓസ്‌ട്രേലിയയോട്‌ ഇന്ത്യന്‍ വനിതകള്‍ വഴങ്ങുന്ന ഏറ്റവും വലിയ സ്‌കോറാണിത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം തെറ്റിയില്ല, ഓപ്പണര്‍മാരായ ലിച്ച്ഫീല്‍ഡും ക്യാപ്റ്റന്‍ അലിസ്സ ഹീലിയും മികച്ച അടിത്തറയാണ് […]

Cricket Sports

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്: അശ്വിന് പകരം ജഡേജയെ ഉൾപ്പെടുത്തമെന്ന് ഇർഫാൻ പത്താൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായക രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ബുധനാഴ്ച കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുക. രവീന്ദ്ര ജഡേജ ഫിറ്റാണെങ്കിൽ ടീമിൽ ഉൾപ്പെടുത്തണം. അശ്വിൻ നന്നായി പന്തെറിഞ്ഞു. ആ പിച്ചിൽ പ്രതീക്ഷിച്ച പ്രകടനം തന്നെയാണ് അദ്ദേഹം നടത്തിയത്. എന്നാൽ സെഞ്ചൂറിയനിൽ ഏഴാം നമ്പറിൽ ജഡേജയുടെ അഭാവം തിരിച്ചടിയായി. ഇതേ ബൗളിംഗ് […]

Cricket Sports

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്‍ഥാൻ പരമ്പരയോടെ ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്നും വാർണർ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയ്ക്ക് തന്റെ ആവശ്യം ഉണ്ടെങ്കിൽ 2025ലെ ചാംപ്യൻസ് ട്രോഫിയിൽ കളിക്കാൻ തയ്യാറാണെന്നും വാർണർ വിശദമാക്കി. ഇന്ത്യ‌യ്‌ക്കെതിരായ ലോകകപ്പ് ഫൈനലാണ് വാർണറുടെ കരിയറിലെ അവസാന ഏകദിന മൽസരം. ഓസ്‌ട്രേലിയയുടെ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും വിരമിക്കൽ പ്രഖ്യാപിച്ച് താരം പറഞ്ഞു. ഇനി ട്വന്റി 20യിൽ മാത്രമായിരിക്കും […]

Cricket Sports

ക്രിക്കറ്റ് മാത്രമല്ല ഫുട്ബോളും വശമുണ്ട്; സെവൻസ് ഫുട്ബോൾ കളിക്കുന്ന സഞ്ജു സാംസൺ; വൈറൽ വീഡിയോ

സെവൻസ് ഫുട്ബോൾ കളിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിലാണ് ചുവപ്പും കറുപ്പും കലർന്ന ജഴ്സിയണിഞ്ഞ് സഞ്ജു കളത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ എന്നു പകർത്തിയ വിഡിയോയാണ് ഇതെന്നു വ്യക്തമല്ല. പ്രതിരോധ താരങ്ങളെ മറികടന്നു പന്തുമായി മുന്നേറുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ടീമിന്റെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താരത്തിന്റെ പിതാവ് ഡൽഹി പൊലീസ് ഫുട്ബോൾ ടീമിന് വേണ്ടി കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു […]

Cricket Sports

‘കോലിയുള്ളപ്പോൾ ദുർബലനായ കളിക്കാരനെ നായകനാക്കി, രോഹിതിനെ ടീമിലെടുത്ത് എന്തടിസ്ഥാനത്തിൽ’; സെഞ്ചൂറിയൻ തോൽ‌വിയിൽ ബദരിനാഥ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരിനാഥ്. ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ദുർബലനായ കളിക്കാരൻ. എന്തടിസ്ഥാനത്തിലാണ് രോഹിതിനെ ടീമിലെടുത്ത്? വിരാട് കോലിയെ എന്തുകൊണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയില്ലെന്നും ബദരിനാഥ് ചോദിച്ചു. സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെ പ്രകടനം നിരാശാജനകമായിരുന്നു. ക്യാപ്റ്റൻസിയിലും ബാറ്റിംഗിലും രോഹിത്തിന് മികവ് പുലർത്താനായില്ല. ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പിന്നാലെ ടീമിനെതിരെയും ക്യാപ്റ്റനെതിരെയും രൂക്ഷ […]

Cricket Sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെക്കാൾ പ്രാധാന്യം ടി-20 ലീഗിന്; ന്യൂസീലൻഡിനെതിരായ ദക്ഷിണാഫ്രിക്കൻ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ ഏഴ് പേർ പുതുമുഖങ്ങൾ

ന്യൂസീലൻഡിനെതിരായ ദക്ഷിണാഫ്രിക്കൻ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ ഏഴ് പേർ പുതുമുഖങ്ങൾ. ജനുവരിയിൽ ന്യൂസീലൻഡിനെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൻ്റെ അവസാന സമയങ്ങളിലാണ് പര്യടനം ആരംഭിക്കുക. അതുകൊണ്ട് ടെസ്റ്റ് ടീമിൽ നിന്ന് മുൻനിര താരങ്ങൾക്കെളെല്ലാം വിശ്രമം അനുവദിക്കുകയായിരുന്നു. കന്നി ടെസ്റ്റിൽ ക്യാപ്റ്റനാവാനുള്ള ഭാഗ്യം 27കാരനായ നീൽ ബ്രാൻഡിനാണ് ലഭിച്ചത്. ഓൾറൗണ്ടറായ ബ്രാൻഡ് അടുത്തിടെ വെസ്റ്റ് ഇൻഡീസ് എയ്ക്കെതിരെ ദക്ഷിണാഫ്രിക്ക എ ടീമിനെ നയിച്ചിരുന്നു. നിലവിൽ ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള ടീമിൽ […]

Cricket Sports

ഏകദിന, ടി20 ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഏകദിന, ടി20 ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് ശ്രീലങ്ക. സിംബാബ്‌വെയ്‌ക്കെതിരായ ഹോം പരമ്പരയ്ക്ക് മുന്നോടിയായാണ് പ്രഖ്യാപനം. കുശാൽ മെൻഡിസ് ഏകദിന ടീമിനെയും ടി20 ടീമിനെ വനിന്ദു ഹസരംഗയുമാവും നയിക്കുക. വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള അന്തിമ ടീമിനെ എസ്എൽസി വൈകാതെ പ്രഖ്യാപിക്കും. ഉപുൽ തരംഗയുടെ നേതൃത്വത്തിലുള്ള പുരുഷ സെലക്ഷൻ കമ്മിറ്റിയാണ് പുതിയ നായകന്മാരെ തെരഞ്ഞെടുത്തത്. അന്താരാഷ്‌ട്ര തലത്തിൽ മെൻഡിസിന് നേതൃപരിചയമുണ്ടെങ്കിലും ഹസരംഗ ഒരു ഫോർമാറ്റിലും ലങ്കൻ ലയൺസിനെ നയിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ തുടയെല്ലിന് പരിക്കേറ്റ് ദസുൻ ശങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായതിനെത്തുടർന്ന് […]

Cricket Sports

മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക് ഇൻഫോ; ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം

2023ലെ മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇൻഫോ. നാല് ഓസ്‌ട്രേലിയൻ, മൂന്ന് ഇംഗ്ലണ്ട്, രണ്ട് വീതം ഇന്ത്യൻ ന്യൂസിലൻഡ് താരങ്ങൾ അടങ്ങുന്നതാണ് ടീം. ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തന്നെയാണ് ക്രിക് ഇൻഫോ ടീമിനെയും നയിക്കുന്നത്. ഉസ്മാൻ ഖവാജ, ട്രാവിസ് ഹെഡ് എന്നിവരാണ് ഓപ്പണർമാർ. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഖവാജ 55.6 ശരാശരിയില്‍ 1168 റണ്‍സാണ് താരം അടിച്ചെടുത്തത്. കെയ്ൻ വില്യംസൺ, ജോ റൂട്ട്, […]