Cricket Sports

വനിതാ പ്രീമിയർ ലീഗ് മാർച്ച് 4ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

പ്രഥമ വനിതാ പ്രീമിയർ ലീഗ് ഈ വർഷം മാർച്ച് നാലിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫൈനൽ മാർച്ച് 24ന് നടക്കും. ഏപ്രിലിൽ ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് മത്സരങ്ങൾ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം. വനിതാ ഐപിഎൽ നടക്കുന്ന വേദികളിലെല്ലാം ഐപിഎൽ മത്സരങ്ങളും ഉണ്ട്. ഫെബ്രുവരിയിൽ ടി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഫെബ്രുവരി 10 മുതൽ 26 വരെയാണ് ടി-20 ലോകകപ്പ്. ഇത് അവസാനിച്ചുകഴിഞ്ഞാവും വനിതാ പ്രീമിയർ ലീഗ്. വനിതാ ഐപിഎലിൻ്റെ പ്രഥമ സീസണുള്ള ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആകെ അഞ്ച് ടീമുകളിൽ […]

Cricket Sports

ഐസിസി ടി-20 മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയറായി സൂര്യകുമാർ യാദവ്

പോയ വർഷത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. ഐസിസി ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വർഷം ആകെ 1164 റൺസ് ആണ് നേടിയത്. 187.43 ശരാശരിയിൽ രണ്ട് സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ടി-20യിൽ ഒരു വർഷം ഏറ്റവുമധികം സിക്സർ നേടുന്ന താരമായും സൂര്യ മാറി. നിലവിൽ ഐസിസിയുടെ പുരുഷ […]

Cricket Sports

‘ഞാനാണ് ലോകത്തിലെ ഒന്നാം നമ്പർ താരം’; തനിക്ക് പിന്നിലാണ് കോലിയെന്ന് പാക് താരം ഖുറം മൻസൂർ

താനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പാകിസ്താൻ ക്രിക്കറ്റ് താരം ഖുറം മൻസൂർ. വിരാട് കോലി പോലും തനിക്ക് പിന്നിലാണെന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഖുറം മൻസൂർ പറഞ്ഞു. ലിസ്റ്റ് എ ക്രിക്കറ്റ് കണക്കുകൾ മുൻനിർത്തിയാണ് ഖുറം മൻസൂറിൻ്റെ അവകാശവാദം. “ഞാൻ വിരാട് കോലിയുമായി സ്വയം താരതമ്യം ചെയ്യുകയല്ല. സത്യമെന്തെന്നാൽ, 50 ഓവർ ക്രിക്കറ്റിൽ ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. എനിക്ക് ശേഷമാണ് കോലി. ലിസ്റ്റ് എ ക്രിക്കറ്റിൽ എൻ്റെ കണക്കുകൾ കോലിയെക്കാൾ […]

Cricket Sports

രഞ്ജി ട്രോഫി: ആദ്യ ഇന്നിംഗ്സിൽ 371 റൺസിനു പുറത്ത്; കേരളത്തിനു പണികൊടുത്ത് പോണ്ടിച്ചേരി

രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തിനെതിരായ ആദ്യ ഇന്നിംഗ്സിൽ പോണ്ടിച്ചേരി 371 റൺസിനു പുറത്ത്. ക്യാപ്റ്റൻ പാരസ് ഡോഗ്ര (159), കെബി അരുൺ കാർത്തിക് (85) എന്നിവരാണ് പോണ്ടിച്ചേരിയുടെ പ്രഥാന സ്കോറർമാർ. കേരളത്തിനായി ജലജ് സക്സേന 5 വിക്കറ്റ് വീഴ്ത്തി. പോണ്ടിച്ചേരി മികച്ച സ്കോർ പടുത്തുയർത്തിയതോടെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് അടുത്ത ഘട്ടം ഉറപ്പിക്കാനിറങ്ങിയ കേരളം ഇതോടെ ബാക്ക്ഫൂട്ടിലായിരിക്കുകയാണ്. രണ്ടാം ദിനത്തിൻ്റെ പാതിയും പിന്നിട്ടതോടെ ഒന്നര ദിവസത്തിൽ വിജയം ഏറെക്കുറെ അസാധ്യമാണ്. അതേസമയം, ഇന്ന് […]

Cricket Sports

സെഞ്ച്വറി തിളക്കത്തിൽ ഗില്ലും രോഹിതും, ന്യൂസിലൻഡിന് 386 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ ന്യൂസിലൻഡിന് 386 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിലാണ് ടീം വമ്പൻ സ്‌കോറിലേക്ക് എത്തിയത്. അവസാന ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ നേടിയ 54 റൺസും ടീമിനെ തുണച്ചു. ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാഥം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ പടുകൂറ്റൻ പാട്ണർഷിപ്പ് പടുത്തുയർത്തി. രോഹിത് ശർമ്മ 85 […]

Cricket Sports

മൂന്നാം ഏകദിനം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ രണ്ട് മാറ്റങ്ങൾ

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 11 ഓവറിൽ 90/ 0 റൺസ് എന്ന നിലയിലാണ്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ജയിച്ചാൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തും. നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്. ന്യൂസിലൻഡ് ആശ്വാസജയമാണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡ് നിരയിൽ ഹെന്റി ഷിപ്‌ലിക്ക് പകരം ജേക്കബ് ഡഫി ടീമിലെത്തി. […]

Cricket Sports

2022ലെ ഐസിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം നായകൻ, 2 ഇന്ത്യൻ താരങ്ങളും ടീമിൽ

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാക്ക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം രണ്ട് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ഈ ടീമിൽ ഇടം ലഭിച്ചിട്ടുള്ളൂ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമാണ് ഈ വർഷത്തെ പുരുഷ ഏകദിന ടീമിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് […]

Cricket Sports

‘റാങ്കിങ്ങിൽ ഒന്നാമതെത്താൻ ഇന്ത്യ’; ന്യൂസിലൻഡിനെതിരായ അവസാന ഏകദിനം ഇന്ന്

ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനം ഇന്ന്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താമെന്ന് ഐ എസി സി അറിയിച്ചു. നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്. നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂർണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡ് […]

Cricket

ഉമ്രാൻ മാലിക് ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം

ഇന്ത്യൻ പേസർ ഉമ്രാൻ മാലിക് പാകിസ്താൻ പേസർ പാക് പേസർ ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം ആക്വിബ് ജാവേദ്. റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനത്തിലെ ആദ്യ സ്പെല്ലും അവസാന സ്പെല്ലും പരിഗണിക്കുമ്പോൾ ഉമ്രാൻ്റെ വേഗത ഗണ്യമായി കുറയാറുണ്ടെന്നും ആക്വിബ് ജാവേദ് പറഞ്ഞു. “ഹാരിസ് റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനം പരിഗണിക്കുമ്പോൾ ആദ്യ സ്പെല്ലിൽ ഉമ്രാൻ മാലിക്ക് 150 കിലോമീറ്റർ എറിയും. ഏഴാമത്തെയോ എട്ടാമത്തെയോ ഓവറുകൾ എറിയുമ്പോൾ 138 കിലോമീറ്ററായി […]

Cricket

ഇന്ത്യയ്ക്കെതിരായ കനത്ത പരാജയം; ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ട് ന്യൂസീലൻഡ്

ഇന്ത്യക്കെതിരായ ഏകദിന പരമ്പര അടിയറ വച്ച ന്യൂസീലൻഡിന് ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ടു. രണ്ടാം മത്സരത്തിലേറ്റ കനത്ത പരാജയമാണ് ന്യൂസീലൻഡിന് തിരിച്ചടിയായത്. രണ്ടാം മത്സരത്തിനു മുൻപ് 115 റേറ്റിംഗുമായി ന്യൂസീലൻഡാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മത്സരത്തിനു ശേഷം ന്യൂസീലൻഡ് 113 പോയിൻ്റുമായി രണ്ടാം സ്ഥാനത്തേക്കിറങ്ങി. നിലവിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകൾക്കും 113 പോയിൻ്റാണ് ഉള്ളത്. ആദ്യ സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് ഉള്ളത്. രണ്ടാം ഏകദിനത്തിനു മുൻപ് 112 റേറ്റിംഗുമായി ഇന്ത്യ നാലാമതായിരുന്നു. രണ്ടാം […]