Cricket

ദി ഹണ്ട്രഡ്; ബാബർ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ടീമുകൾക്ക് വേണ്ട

വരുന്ന ദി ഹണ്ട്രഡ് സീസണിലേക്കുള്ള പ്ലയർ ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ പാകിസ്താൻ നായകൻ ബാബർ അസമും വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനും അൺസോൾഡ് ആയി. ഇവർക്കൊപ്പം വിൻഡീസ് ഓൾറൗണ്ടർമാരായ ആന്ദ്രേ റസൽ, കീറോൺ പൊള്ളാർഡ്, കിവീസ് പേസർ ട്രെൻ്റ് ബോൾട്ട് എന്നിവരും അൺസോൾഡ് ആയി. തുടർച്ചയായ രണ്ടാം തവണയാണ് ബാബർ ഹണ്ട്രഡിൽ അൺസോൾഡ് ആവുന്നത്. ഇക്കൊല്ലം ഒരു ലക്ഷം യൂറോ അടിസ്ഥാന വിലയുണ്ടായിരുന്ന ബാബറിന് കഴിഞ്ഞ തവണ ഒരു ലക്ഷത്തി 25,000 രൂപ അടിസ്ഥാന വിലയാണ് ഇട്ടിരുന്നത്. ഡ്രാഫ്റ്റിനു […]

Cricket

ഏഷ്യാ കപ്പ് പാകിസ്താനിൽ തന്നെ; ഇന്ത്യയുടെ മത്സരങ്ങൾ വേറെ രാജ്യത്ത്

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പരിഗണനയിലുണ്ട്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും […]

Cricket Sports

നിതീഷ് റാണയോ നരേനോ; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇവരെ

ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇന്ത്യൻ മധ്യനിര ബാറ്റർ നിതീഷ് റാണയെയും വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ നരേനെയുമെന്ന് റിപ്പോർട്ട്. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. (kolkata knight riders captain) യുഎഇ ടി20 ലീ​ഗിൽ അബുദാബി നൈറ്റ് റൈഡേഴ്സിനെ നയിച്ചത് നരേനായിരുന്നു. എന്നാൽ, ലീഗിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. നിതീഷ് റാണ ആവട്ടെ, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഡൽഹിയെ 12 തവണ നയിച്ചിട്ടുണ്ട്. […]

Cricket

ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല; പഞ്ചാബ് കിംഗ്സിനു തിരിച്ചടി

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ ഐപിഎലിൽ കളിക്കില്ല. പഞ്ചാബ് കിംഗ്സ് താരമായ ബെയർസ്റ്റോ കാലിനു പരുക്കേറ്റ് ചികിത്സയിലാണ്. അതുകൊണ്ട് തന്നെ താരത്തിന് ഐപിഎൽ കളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് ബെയർസ്റ്റോയെ പഞ്ചാബ് ടീമിലെത്തിച്ചത്.  അതേസമയം, പരുക്കേറ്റ് പുറത്തായ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം രാജസ്ഥാൻ റോയൽസ് സന്ദീപ് ശർമയെ ടീമിലെത്തിച്ചു. സന്ദീപ് രാജസ്ഥാൻ റോയൽസ് ക്യാമ്പിലെത്തിയതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ […]

Cricket

ആവശ്യമെങ്കിൽ താരങ്ങൾക്ക് ഐപിഎലിൽ നിന്ന് വിശ്രമമെടുക്കാം: രോഹിത് ശർമ

ആവശ്യമെങ്കിൽ ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിശ്രമമെടുക്കാമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. താരങ്ങളൊക്കെ ഇനി ഫ്രാഞ്ചൈസിയിലാണ് എന്നും ആത്യന്തികമായി ഫ്രാഞ്ചൈസികളാണ് ഇത് തീരുമാനിക്കേണ്ടതെന്നും രോഹിത് പറഞ്ഞു. “അതൊക്കെ ഇനി ഫ്രാഞ്ചൈസികളാണ് തീരുമാനിക്കേണ്ടത്. താരങ്ങൾ ഇനി അവർക്ക് സ്വന്തമാണ്. ടീമുകൾക്ക് ഞങ്ങൾ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എങ്കിലും അതാത് ഫ്രാഞ്ചൈസികളാണ് കാര്യം തീരുമാനിക്കേണ്ടത്. അതിലും പ്രധാനമായി താരങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അവരെല്ലാവരും പ്രായപൂർത്തി ആയവരാണ്. ജോലിഭാരം കൂടുന്നു എന്ന് തോന്നിയാൽ […]

Cricket

ഏകദിനത്തിൽ തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ; സൂര്യകുമാർ യാദവിന് നാണക്കേടിൻ്റെ റെക്കോർഡ്

ഏകദിനത്തിൽ തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ നേടുന്ന താരമായി സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് സൂര്യ നാണക്കേടിൻ്റെ റെക്കോർഡ് സ്ഥാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിനു മുന്നിൽ വീണ സൂര്യ ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ആഷ്ടൻ ആഗറിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ചുരുങ്ങിയത് മൂന്ന് മത്സരങ്ങളുള്ള ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഗോൾഡൻ ഡക്ക് ആവുന്ന ആദ്യ താരമെന്ന റെക്കോർഡും ഈ മത്സരത്തോടെ സൂര്യകുമാറിനു ലഭിച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നാലാം […]

Cricket

മികച്ച തുടക്കം മുതലെടുക്കാനായില്ല; അവസാന ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 21 റൺസിനാണ് ഓസ്ട്രേലിയയുടെ ജയം. ഓസ്ട്രേലിയ മുന്നോട്ടുവച്ച 270 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 248 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. ജയത്തോടെ ഓസ്ട്രേലിയ പരമ്പര നേടി. 54 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ആദം സാമ്പ 4 വിക്കറ്റ് വീഴ്ത്തി.  രോഹിത് ശർമയും ശുഭ്മൻ ഗിലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. രോഹിത് ടി-20 ശൈലിയിൽ അടിച്ചുതകർത്തപ്പോൾ ഇന്ത്യൻ സ്കോർ […]

Cricket

ഹെൻറിച്ച് ക്ലാസന് മിന്നൽ സെഞ്ച്വറി, മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം; വിൻഡീസ് പരമ്പര സമനിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ, ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് നാല്‌ വിക്കറ്റ് ജയം. ഹെൻ‌റിച്ച് ക്ലാസൻ്റെ സെഞ്ച്വറി പ്രകടനമാണ് ടീമിന് ജയം സമ്മാനിച്ചത്. ഹെൻ‌റിച്ച് 61 പന്തിൽ പുറത്താകാതെ 119 റൺസ് നേടി. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം റദ്ദാക്കിയിരുന്നു. 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കൻ ടീമിന്റെ തുടക്കം മികച്ചതായിരുന്നില്ല. 36 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി. പിന്നാലെ ടോണി ഡി ജോർജിയോടൊപ്പം […]

Cricket

ഐപിഎലിനു തയ്യാർ; നെറ്റ്സിൽ മിന്നിച്ച് സഞ്ജു

ഐപിഎൽ സീസണു മുന്നോടിയായി നെറ്റ്സിൽ തകർത്തടിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. നെറ്റ്സിൽ വമ്പൻ ഷോട്ടുകളുതിർക്കുന്ന സഞ്ജുവിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരുക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്ന സഞ്ജു ഇതുവരെ രാജസ്ഥാൻ റോയൽസ് ക്യാമ്പിനൊപ്പം ചേർന്നിട്ടില്ലെന്നാണ് വിവരം. ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായതോടെ സഞ്ജു ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചേക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ശ്രേയാസിനു പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചില്ല. ശ്രേയാസിൻ്റെ അഭാവത്തിൽ കളിച്ച സൂര്യകുമാർ രണ്ട് കളിയിലും ഗോൾഡൻ ഡക്കായതോടെ വിമർശനങ്ങൾക്ക് കരുത്ത് വർധിച്ചിരിക്കുകയാണ്. […]

Cricket

60 പന്തിൽ ഏകദിന സെഞ്ചുറി; റെക്കോർഡ് നേട്ടവുമായി മുഷ്ഫിക്കർ റഹീം

ബംഗ്ലാദേശിനായി ഏറ്റവും വേഗത്തിൽ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡുമായി വിക്കറ്റ് കീപ്പർ മുസ്ഫിക്കർ റഹീം. അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 60 പന്തുകൾ നേരിട്ടാണ് താരം സെഞ്ചുറിയിലെത്തിയത്. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ സിംഗിൾ നേടി സെഞ്ചുറി തികച്ച താരത്തിൻ്റെ മികവിൽ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 349 റൺസ് നേടി. 60 പന്തിൽ 14 ബൗണ്ടറിയും 2 സിക്സറും സഹിതമാണ് മുഷ്ഫിക്കർ സെഞ്ചുറി തികച്ചത്. മുഷ്ഫിക്കറിനൊപ്പം നസ്‌മുൽ ഹുസൈൻ ഷാൻ്റോ (73), ലിറ്റൺ ദാസ് […]