ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെയാണ് മത്സരം നടക്കുക. പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചു. സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രധാന മാറ്റം. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച സൂര്യകുമാറിന് തിളങ്ങാനായിരുന്നില്ല. രോഹിത് […]
Cricket
അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ?; ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. രോഹിത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടര്‍ജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്. ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അര്‍ജുനൊപ്പം മറ്റ് ബൗളര്‍മാരും അടിവാങ്ങുന്നതില്‍ മോശമായിരുന്നില്ല. വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം. മറുവശത്ത് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴിൽ […]
വിജയ വഴിയില്‍ ഡല്‍ഹി; ഹൈദരാബാദിനെ തകര്‍ത്തത് 7 റണ്‍സിന്
ഐപിഎൽ 2023ലെ വിജയമില്ലാക്കാലത്തിന് അറുതിവരുത്തി തുടർച്ചയായ രണ്ടാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. വമ്പൻ സ്കോറുകൾ പിറക്കാത്ത മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ എറിഞ്ഞുവീഴ്ത്തി 7 റൺസിനാണ് ഡൽഹി വിജയം നേടിയത്. ടോസ് നേടിയ ഡൽഹി ആദ്യം ബാറ്റ് ചെയ്ത് 120 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടുകയായിരുന്നു. 27 പന്തിൽ 34 റൺസ് നേടിയ മനീഷ് പാണ്ഡയും 34 പന്തിൽ 34 റൺസ് നേടിയ അക്സർ പട്ടേലുമാണ് ബാറ്റിങിൽ കാര്യമായി എന്തെങ്കിലും ഡൽഹിക്ക് വേണ്ടി […]
കോലിക്ക് ഏപ്രിൽ 23 മറക്കാനാവില്ല; ഈ ഡേറ്റിൽ താരം ഗോൾഡൻ ഡക്കായത് മൂന്ന് തവണ
ഏപ്രിൽ 23 ഭാഗ്യ, നിർഭാഗ്യങ്ങളുടെ ദിവസമായിരിക്കാം പലർക്കും. ലോക ക്രിക്കറ്റിന്റെ രാജാവ് വിരാട് കോലിക്ക് അതത്ര നല്ല ദിവസമല്ല. രാജസ്ഥാനെതിരെ ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ വിജയം നേടാൻ ആർസിബിക്ക് സാധിച്ചുവെങ്കിലും ഗോൾഡൻ ഡക്കിൽ പുറത്താവുകയായിരുന്നു വിരാട് കോലി. ഇതാദ്യമായല്ല ഏപ്രിൽ 23ന് കോലി ഗോൾഡൻ ഡക്കാവുന്നത്. 2017, 2022, 2023 വർഷങ്ങളിലും ഏപ്രിൽ 23ന് കോലി ഗോൽഡൻ ഡക്കായിട്ടുണ്ട്. 2017ൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണ് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത്. അന്ന് കോലിയെ പുറത്താക്കിയത് […]
ഐപിഎൽ: വിജയവഴിയിലേക്ക് തിരികെയെത്താൻ ഹൈദരാബാദ്; ജയം തുടരാൻ ഡൽഹി
ഐപിഎലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. രണ്ട് തുടർ തോൽവികളുമായി എത്തുന്ന ഹൈദരാബാദ് വിജയവഴിയിലേക്ക് തിരികെയെത്താൻ ഇറങ്ങുമ്പോൾ സീസണിലെ ആദ്യ ജയത്തിൻ്റെ ആത്‌മവിശ്വാസത്തിൽ ഇറങ്ങുന്ന ഡൽഹി ജയം തുടരാനാണ് ഇറങ്ങുക. ഒരു സെഞ്ചുറി മാറ്റിനിർത്തിയാൽ കോടികൾ പൊട്ടിച്ച് ടീമിലെത്തിച്ച ഹാരി ബ്രൂക്ക് നിരാശപ്പെടുത്തുന്നത് ഹൈദരാബാദിൻ്റെ ടീം ബാലൻസിനെ സാരമായി ബാധിക്കുന്നുണ്ട്. ഓപ്പണിംഗിലേക്ക് തിരികെയെത്തിയപ്പോൾ അഭിഷേക് ശർമ ഫോമിലേക്കുയരുന്നത് ശുഭസൂചനയാണ്. എന്നാൽ, മായങ്ക് അഗർവാൾ നിരാശപ്പെടുത്തുന്നു. […]
ലക്‌നൗ – ഗുജറാത്ത് പോരാട്ടം: ടോസ് നേടിയ ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്. ടോസ് ലഭിച്ച ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് ബോളർ അൽസാരി ജോസഫിന് പകരം നൂർ അഹമ്മദ് ഇന്നത്തെ മത്സരം കളിക്കും. ഗുജറാത്തിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ അരങ്ങേറ്റ മത്സരമാണ് നൂർ അഹമ്മദിന്റേത്. കഴിഞ്ഞ മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയിറങ്ങിയ അമിത് മിശ്ര ഇന്ന് ആദ്യ പതിനൊന്നിൽ ഉണ്ട്. യുദ്ധ്വീർ സിങ്ങിന് പകരമാണ് താരം എത്തുന്നത്.
യൂണിവേഴ്സൽ ബോസിനെ മറികടന്ന് കിംഗ് കോലി
ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോലി. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് കോലിയുടെ നേട്ടം. പഞ്ചാബ് കിംഗ്സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിലെ അർധസെഞ്ച്വറിയോടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്. 347 ടി20 മത്സരങ്ങളിൽ നിന്ന് 96 അർധസെഞ്ച്വറികളുമായി ഓസീസ് താരം ഡേവിഡ് വാർണറാണ് പട്ടികയിൽ ഒന്നാമത്. 366 മത്സരങ്ങളിൽ നിന്നായി 89 അർധസെഞ്ചുറികളാണ് കോലിയുടെ സമ്പാദ്യം. ക്രിസ് ഗെയ്ൽ ആകട്ടെ 463 ടി20 മത്സരങ്ങളിൽ നിന്നുമാണ് 88 അർധ […]
ഇന്ത്യൻ പ്രീമിയർ ലീഗ് കാണാനെത്തി ആപ്പിൾ സിഇഒ ടിം കുക്ക്
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡറുമായുള്ള മത്സരം കാണാനെത്തി ആപ്പിൾ സിഇഒ ടിം കുക്ക്. ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് അദ്ദേഹം ഐപിഎൽ കാണാൻ എത്തിയത്. ബോളിവുഡ് താരം സോനം കപൂർ ടിം കുക്കിനൊപ്പമാണ് അദ്ദേഹം ഇന്നത്തെ മത്സരം കണ്ടത്. ഇത് രണ്ടാം തവണയാണ് ടിം കുക്ക് ഇന്ത്യയിലെത്തി ഐപിഎൽ കാണുന്നത്. ഈ മാസം മുംബൈയിലും ഡൽഹിയിലുമായി ആപ്പിൾ ആരംഭിച്ച സ്റ്റോറുകളുടെ ഉത്ഘാടനത്തിനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇതിനിടയിൽ ഇന്ത്യൻ ബാഡ്മിന്റൺ […]
‘അവൻ്റെ ബാറ്റിംഗ് എന്ത് മടുപ്പിക്കലാണ്’; കെ.എൽ രാഹുലിനെതിരെ തുറന്നടിച്ച് കെവിൻ പീറ്റേഴ്‌സൺ
ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ രാഹുലിനെതിരെ ക്രൂരമായ പരിഹാസവുമായി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ. പവർപ്ലേയിൽ വേഗത്തിൽ റൺസെടുക്കാൻ രാഹുലിന് കഴിയുന്നില്ല. ആദ്യ ആറ് ഓവറിലെ രാഹുലിൻ്റെ മെല്ലെ പോക്കിനെ വിമർശിച്ച അദ്ദേഹം പവർപ്ലേയിൽ രാഹുലിന്റെ ബാറ്റിംഗ് കാണുന്നത് ഏറ്റവും ബോറടിപ്പിക്കുന്ന കാര്യമാണെന്നും പരിഹസിച്ചു. രാജസ്ഥാനെതിരായ മത്സരത്തിൽ പേസർ ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിലുള്ള ശക്തമായ ബൗളിംഗ് ആക്രമണത്തിനെതിരെ റൺസ് നേടുന്നതിൽ രാഹുൽ പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് കടുത്ത വിമർശനവുമായി പീറ്റേഴ്‌സൺ രംഗത്തെത്തിയത്. രാഹുലിന്റെ ഷോട്ട് […]
ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; പഞ്ചാബ് ബാംഗ്ലൂരിനെയും ഡൽഹി കൊൽക്കത്തയെയും നേരിടും
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ഡൽഹി കൊൽക്കത്തയെയും നേരിടും. ആദ്യ കളി പഞ്ചാബിൻ്റെ ഹോം ഗ്രൗണ്ടായ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിലും രണ്ടാമത്തെ കളി ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലുമാണ് നടക്കുക. ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ആവേശ ജയം നേടിയാണ് പഞ്ചാബ് എത്തുന്നത്. ശിഖർ ധവാൻ്റെ അഭാവത്തിൽ വിജയിക്കാനായത് പഞ്ചാബിന് ആത്‌മവിശ്വാസമാണ്. ഓപ്പണിംഗ് പ്രശ്നത്തിലാണെങ്കിലും മധ്യനിര […]