ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണിയെ വെറുക്കാൻ ഒരാൾ ശരിയായ ചെകുത്താനായിരിക്കണമെന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ആദ്യ ഐപിഎൽ ക്വാളിഫയർ മത്സരത്തിന് മുന്നോടിയായാണ് പ്രതികരണം. പല ക്രിക്കറ്റ് ആരാധകരെയും പോലെ ഞാനും മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകനാണ്. മഹേന്ദ്ര സിംഗ് ധോണിയെ വെറുക്കാൻ നിങ്ങൾ ശരിയായ പിശാചായിരിക്കണം.”- ഗുജറാത്ത് ടൈറ്റൻസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പാണ്ഡ്യ പറയുന്നു. ഇന്ത്യയുടെ […]
Cricket
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജഴ്‌സി; സ്പോൺസർ ലഭിച്ചുവെന്ന് ജയ് ഷാ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി പുതിയ ജഴ്‌സി. അഡിഡാസാണ് ഇന്ത്യയുടെ പുതിയ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ അഡിഡാസ് രൂപകല്‍പ്പന ചെയ്ത പുതിയ ജഴ്‌സിയാകും ധരിക്കുക. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ‘അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കിറ്റ് സ്‌പോണ്‍സറായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളിലൊന്നായ അഡിഡാസുമായി സഹകരിക്കാന്‍ സാധിച്ചു. അഡിഡാസിന് സ്വാഗതം’- ജയ് ഷാ കുറിച്ചു. […]
മുംബൈ പ്ലേ ഓഫില്‍; നിര്‍ണായകമായത് ബാംഗ്ലൂരിന്റെ തോല്‍വി
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. ഉദ്വേഗം നിറഞ്ഞ കളിയ്‌ക്കൊടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗുജറാത്തിനോട് തോറ്റതോടെയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ജയം സ്വന്തമാക്കിയത്. ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടി. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.1 ഓവറില്‍ 198/4 എന്ന നിലയിലെത്തി. 52 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്സും സഹിതം 104 റണ്‍സുകള്‍ നേടിയ ഗില്ലിന്റെ കരുത്തിലായിരുന്നു ഗുജറാത്തിന്റെ ജയം. വിരാട് കൊഹ്ലിയുടെ […]
നിർണായക മത്സരത്തിൽ ഡൽഹിക്ക് എതിരെ കൂറ്റൻ വിജയ ലക്ഷ്യം ഉയർത്തി ചെന്നൈ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 224 വിജയലക്ഷ്യം. ഡൽഹിയിൽ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 223 റൺസ് നേടി. ഓപ്പണർമാരായ ഋതുരാജ് ഗൈക്വാദും ഡെവോൺ കോൺവേയും തകർത്തടിച്ചപ്പോൾ ചെന്നൈക്ക് ലഭിച്ചത് ഉഗ്രൻ തുടക്കം. പവർ പ്ലേയിൽ ചേതൻ സക്കറിയയുടെ ഓവർ മാത്രമാണ് ചെന്നൈയെ വരുന്നു മുറുക്കിയത്. ആദ്യ ആറ് ഓവറിൽ ഗുജറാത്ത് നേടിയത് 52 റണ്ണുകൾ. ചേതന് മാത്രമാണ് ഡൽഹി ബോളിങ് […]
പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ; പഞ്ചാബിനെതിരെ 4 വിക്കറ്റ് വിജയം
ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന് റോയൽസിന് ജയം. ഇഞ്ചോടിഞ്ച് മത്സരത്തിൽ രാജസ്ഥാന്റെ വിജയം 4 വിക്കറ്റുകൾക്ക്. അവസാന ഓവർ വരെ ആവേശം നിലനിന്ന മത്സരത്തിൽ ദ്രുവ് ജൂറെലാണ് ടീമിന്റെ വിജയശില്പിയായത്. 188 വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ലക്‌ഷ്യം കണ്ടത്. കടുപ്പമേറിയ മത്സരമായിരുന്നു ഇന്ന് ധർമശാലയിൽ നടന്നത്. ബോളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഇരു ടീമുകൾക്കും അടിതെറ്റി. ഓപ്പണറായി ഇറങ്ങിയ യശസ്വി ജയ്‌സ്വാളും റണ്ണൊന്നും എടുക്കാതെ പുറത്തായ […]
ഐപിഎൽ: രാജസ്ഥാന് ജയിക്കണം; പഞ്ചാബിന് കൂറ്റൻ ജയം വേണം: പ്ലേ ഓഫ് സ്ഥാനത്തിനായി ഇന്ന് നിർണായക പോര്/
ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. 13 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് വീതമുള്ള ഇരു ടീമുകൾക്കും ഇന്ന് വിജയിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാവൂ. രാജസ്ഥാന് ഒരു വിജയം മതിയെങ്കിൽ പഞ്ചാബിന് കൂറ്റൻ ജയം വേണം. പഞ്ചാബ് ഹോം ഗ്രൗണ്ടായ ധരംശാലയിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ ആറാനതും പഞ്ചാബ് എട്ടാമതുമാണ്. ഇന്ന് ആര് ജയിച്ചാലും അവർക്ക് 14 പോയിൻ്റാവും. പോസിറ്റീവ് നെറ്റ് റൺ റേറ്റ് ആയതിനാൽ രാജസ്ഥാന് […]
തിരിച്ചു വരവ് ഗംഭീരമാക്കി പൃഥ്വി ഷാ; തകർത്തടിച്ച് റുസ്സോവ്; പഞ്ചാബിന് 214 വിജയലക്ഷ്യം
ബാറ്റിംഗ് നിര തകർപ്പൻ പ്രകടനം കാഴ്ച വെച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബിന് 214 വിജയലക്ഷ്യം. ഡൽഹിയുടെ ബാറ്റർമാർ തിളങ്ങിയ മത്സരത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 213 റണ്ണുകളാണ് ടീം എടുത്തത്. ആറു മത്സരങ്ങളുടെ ഇടവേളക്ക് ശേഷം കളികളത്തിലെത്തിയ പൃഥ്വി ഷാ ടീമിനെ മുന്നിൽ നിന്നും നയിച്ചു. ഓപ്പണർമാരായ ഡേവിഡ് വാർണറും പൃഥ്വി ഷാ തിളങ്ങിയപ്പോൾ പവർ പ്ലേയിൽ മോശമല്ലാത്ത പ്രകടനം ഡൽഹി കാഴ്ചവെച്ചു. 31 പന്തിൽ നിന്ന് 46 റണ്ണുകൾ നേടിയ വാർണറും […]
കിട്ടിയത് 16.25 കോടി; കളിച്ചത് രണ്ട് കളി; ഒരു ഇംപാക്ടും ഉണ്ടാക്കാതെ ബെൻ സ്റ്റോക്സ് മടങ്ങുന്നു
ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് മടങ്ങുന്നു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അവസാന ലീഗ് മത്സരത്തിനു ശേഷം സ്റ്റോക്സ് ആഷസ് തയ്യാറെടുപ്പുകൾക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാണ് സ്റ്റോക്സ്. ചെന്നൈ 16.25 കോടി രൂപ മുടക്കി ടീമിലെത്തിച്ച സ്റ്റോക്സ് ഇക്കൊല്ലം ആകെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. എടുത്തത് 15 റൺസും വഴങ്ങിയത് ഒരു ഓവറിൽ 18 റൺസും. ശനിയാഴ്ചയാണ് ചെന്നൈയുടെ അവസാന ലീഗ് മത്സരം. മാർച്ച് 31ന് ഗുജറാത്തിനെതിരെയും ഏപ്രിൽ മൂന്നിന് […]
തകർച്ച അതിജീവിച്ച് ലക്നൗ; മുംബൈയെ പഞ്ഞിക്കിട്ട് സ്റ്റോയിനിസ്; രോഹിതിനും സംഘത്തിനും വിജയലക്ഷ്യം 178 റൺസ്
ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 178 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 177 റൺസ് ആണ് നേടിയത്. 47 പന്തിൽ 89 റൺസ് നേടി പുറത്താവാതെ നിന്ന മാർക്കസ് സ്റ്റോയിനിസ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ ആയി. 49 റൺസ് നേടിയ കൃണാൽ പാണ്ഡ്യയും ലക്നൗവിനായി നിർണായക പ്രകടനം നടത്തി. മുംബൈ ഇന്ത്യൻസിനു വേണ്ടി ജേസൻ ബെഹ്റൻഡോർഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. കെയിൽ മയേഴ്സ് പുറത്തിരുന്നതിനാൽ […]
ആർച്ചറിനു പരുക്കൊഴിയുന്നില്ല; ആഷസിൽ നിന്ന് പുറത്ത്
ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിന് പരുക്കൊഴിയുന്നില്ല. പരുക്ക് ഭേദമാവാത്തതിനെ തുടർന്ന് ഐപിഎലിൽ നിന്ന് പുറത്തായ ആർച്ചർ ആഷസിൽ നിന്നും പുറത്തായി. വലതു കൈമുട്ടിനേറ്റ പരുക്കാണ് താരത്തിനു തിരിച്ചടിയായത്. അടുത്ത മാസം അയർലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെ ഇക്കാര്യം അറിയിച്ചു. ജൂൺ ഒന്നിനാണ് അയർലൻഡിനെതിരെ ചതുർ ദിന ടെസ്റ്റ് മത്സരം നടക്കുക. ആ മാസാന്ത്യം ആഷസ് പരമ്പര ആരംഭിക്കും. പരുക്കിൽ നിന്ന് മുക്തനായ ജോണി ബെയർസ്റ്റോ ടീമിൽ തിരിച്ചെത്തി. […]